14.8 കോടി അമേരിക്കക്കാരായ ഉപഭോക്താക്കളുടെ social security numbers ഉം മറ്റ് സ്വകാര്യവിവരങ്ങളും 2017 ല്‍ വന്‍തോതില്‍ ഡാറ്റ ചോര്‍ന്നത് പുറത്ത് പറയുന്നതിന് മുമ്പ് insider trading നടത്തിയതിന് Equifax ന്റെ അമേരിക്കന്‍ യൂണിറ്റിലെ മുമ്പത്തെ chief information officer നെതിരെ Securities and Exchange Commission (SEC) കേസെടുത്തു. SECയുടെ പരാതി പ്രകാരം, Equifax ല്‍ ഗൌരവകരമായ ലംഘനം നടന്നു എന്ന രഹസ്യമായ വിവരം വിശ്വസ്ഥതയോടെ അറിഞ്ഞ കമ്പനിയുടെ ആഗോള CIOയുടെ തൊട്ടു താഴെയുള്ള Jun … Continue reading ആഭ്യന്തരമായ വില്‍പ്പന നടത്തിയതിന് Equifax ഉദ്യോഗസ്ഥനെതിരെ SEC കേസെടുത്തു
ടാഗ്: വാര്‍ത്ത
ആധാര്‍ വിവരങ്ങള്‍ തുടര്‍ന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്
ആര്‍ക്കും ലഭ്യമാകുന്ന വിധം ആധാര്‍ വിവരങ്ങള്‍ തുടര്‍ന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. “mera aadhar meri phechan filetype:pdf” ലളിതമായ തെരയല്‍ പോലും ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കാം. പ്രിന്റ് ചെയ്യാന്‍ പാകത്തിലുള്ള ആധാര്‍ കാര്‍ഡ് മാത്രമല്ല ആധാര്‍ വിവരങ്ങള്‍ ഹോസ്റ്റ് ചെയ്യേണ്ട കാര്യമില്ലാത്ത സര്‍ക്കാര്‍, സ്വകാര്യ സൈറ്റുകളില്‍ പോലും ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതായി കാണാം. ഉദാഹരണത്തിന് starcardsindia.com rtionline.gov.in eflupreadmission.verityinfosol.com incois.gov.in തുടങ്ങിയ ധാരാളം സൈറ്റുകളുണ്ട്. — സ്രോതസ്സ് medianama.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ മഹാരാഷ്ട്രയിലെ കിണറില്‍
കുടിവെള്ളത്തിന്റെ അത്യധികമായ ദൌര്‍ലഭ്യം കാരണം ഒരു കൂട്ടം ചെറുപ്പക്കാര്‍ കിണറുകളില്‍ നിന്ന് ചേറ് നീക്കുന്ന സന്നദ്ധപ്രവര്‍ത്തനത്തിന് തയ്യാറായി. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ ശുദ്ധിയാക്കുന്ന കര്‍മ്മം ചില സംഘടനകള്‍ ഏറ്റെടുത്തു. ഷിന്റേ നഗറിലെ സായി മന്ദിര്‍ പ്രദേശം അങ്ങനെയുള്ള ഒന്നായിരുന്നു. അവര്‍ കഴിഞ്ഞ ദിവസം അവിടുള്ള കിണറില്‍ നിന്ന് പ്രവര്‍ത്തകര്‍ ചെളിയും ചവറുകളും നീക്കം ചെയ്യുകയാരുന്നു. അവര്‍ അവിടെ നിന്ന് ആയിരക്കണക്കിന് original ആധാര്‍ കാര്‍ഡ് ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. നൈലോണ്‍ ബാഗിലായിരുന്നു അത്. വെള്ളത്തില്‍ താഴാനായി കല്ലുകളും ബാഗില്‍ ഇട്ടിരുന്നു. … Continue reading ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ മഹാരാഷ്ട്രയിലെ കിണറില്‍
90% കുപ്പിവെള്ളത്തിലും സൂഷ്മപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയതിനാല്‍ ലോകാരോഗ്യസംഘടന ആരോഗ്യ പരിശോധന തുടങ്ങി
കുടിവെള്ളത്തിലെ പ്ലാസ്റ്റിക്കിന്റെ അപകട സാദ്ധ്യത പരിശോധിക്കാനായി ഒരു പരിപാടി ലോകാരോഗ്യസംഘടന (WHO) പ്രഖ്യാപിച്ചു. ലോകത്തെ പ്രമുഖ കുപ്പിവെള്ള ബ്രാന്റുകളുള്‍പ്പടെ 90% കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മുമ്പ് നടത്തിയ പഠനത്തില്‍ പൈപ്പ് വെള്ളത്തിലും വന്‍തോതില്‍ മൈക്രോ പ്ലാസ്റ്റിക്ക് കണ്ടെത്തിയിരുന്നു. [പൈപ്പ് വെള്ളല്‍ പ്ലാസ്റ്റിക്ക്, കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക്ക്. എന്തെങ്കിലും തോന്നുന്നോ.....?] 9 രാജ്യങ്ങളിലെ 19 സ്ഥലങ്ങളില്‍ നിന്നുള്ള 11 ബ്രാന്റുകളുടെ 259 കുപ്പിവെള്ളത്തെക്കുറിച്ചുള്ള പുതിയ പഠനത്തില്‍ വില്‍ക്കുന്ന ശരാശരി 325 പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ ഓരോ കുപ്പിയിലും ഉള്ളതായി … Continue reading 90% കുപ്പിവെള്ളത്തിലും സൂഷ്മപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയതിനാല്‍ ലോകാരോഗ്യസംഘടന ആരോഗ്യ പരിശോധന തുടങ്ങി
അടിസ്ഥാന ശമ്പളത്തിന്റെ പകുതി കൊണ്ട് ഉബറും ലിഫ്റ്റും ലാഭമുണ്ടാക്കുന്നു, 30% ഡ്രൈവര്‍മാര്‍ക്കും പണം നഷ്ടപ്പെട്ടു
MITയുടെ Center for Energy and Environmental Policy Research ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന Stanford സര്‍വ്വകലാശാലയിലെ ഒരു സംഘം ഇന്‍ഷുറന്‍സ്, പരിപാലനം, repairs, ഇന്ധനം, depreciation തുടങ്ങിയ വാഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ചിലവിനെക്കുറിച്ച് 1100 ഉബര്‍, ലിഫ്റ്റ് ഡ്രൈവര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അവരുടെ കണ്ടെത്തലുകള്‍: നികുതിക്ക് മുമ്പ് പ്രതി മണിക്കൂറിന് അവര്‍ക്ക് കിടുന്ന ശരാശരി (median) ലാഭം $3.37/മണിക്കൂര്‍ ആണ്. 74% ഡ്രൈവര്‍മാര്‍ക്കും അതത് സംസ്ഥാനങ്ങളില്‍ minimum wage നേക്കാള്‍ കുറവ് വരുമാനം കിട്ടുന്നു. … Continue reading അടിസ്ഥാന ശമ്പളത്തിന്റെ പകുതി കൊണ്ട് ഉബറും ലിഫ്റ്റും ലാഭമുണ്ടാക്കുന്നു, 30% ഡ്രൈവര്‍മാര്‍ക്കും പണം നഷ്ടപ്പെട്ടു
ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് SECക്ക് ഡൊയ്ചെബാങ്ക് $37 ലക്ഷം ഡോളര്‍ പിഴയടക്കണം
കമ്പനി ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ Deutsche Bank Securities $37 ലക്ഷം ഡോളറില്‍ അധികം പിഴയടക്കണം എന്ന് Securities and Exchange Commission ഉത്തരവിട്ടു. commercial mortgage-backed securities (CMBS) വില്‍ക്കുന്ന നേരത്ത് ട്രേഡര്‍മാരും സെയില്‍ആള്‍ക്കാരും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ statements ആണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത് എന്ന് SEC നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. CMBS ക്ക് ഉപഭോക്താക്കള്‍ അധികം വിലയാണ് നല്‍കിയത്. കാരണം ഡൊയ്ചെബാങ്ക് യഥാര്‍ത്ഥത്തില്‍ അത് വാങ്ങാനായി ഉപയോഗിച്ച പണത്തെക്കുറിച്ച് തെറ്റായാണ് അവരോട് പറഞ്ഞത്. … Continue reading ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് SECക്ക് ഡൊയ്ചെബാങ്ക് $37 ലക്ഷം ഡോളര്‍ പിഴയടക്കണം
ചെറിയ അണക്കെട്ടുകളുടെ ആഘാതം ശാസ്ത്രജ്ഞര്‍ വളരെ കുറവേ പഠിച്ചിട്ടുള്ളു, സര്‍ക്കാര്‍ നിയന്ത്രണങ്ങളും പരിമിതമാണ്
150 രാജ്യങ്ങളിലായി ഇന്ന് മൊത്തം 82,891 ചെറുകിട അണക്കെട്ടുകള്‍ നിര്‍മ്മാണത്തിലോ പ്രവര്‍ത്തിച്ചുകൊണ്ടോ ഇരിക്കുകയാണ്. അതായത് ഓരോ വലിയ അണക്കെട്ടിനും 11 ചെറുകിട അണക്കെട്ട് എന്ന തോതില്‍. University of Washington ലെ Thiago Couto ന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം അനുസരിച്ച് എല്ലാ സാദ്ധ്യതകളേയും ഉപയോഗിച്ചാല്‍ ഇത് മൂന്നിരട്ടിയാകും. ഇപ്പോള്‍ 10,569 ചെറിയ അണക്കെട്ടുകളാണ് പദ്ധതി ആസൂത്രണത്തിലിരിക്കുന്നത്. ചൈനയാണ് ഏറ്റവും മുമ്പില്‍. അവിടെ 47,000 ചെറുകിട അണക്കെട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ വേഗത്തിലുള്ള വികാസത്തിന് മാര്‍ഗ്ഗ … Continue reading ചെറിയ അണക്കെട്ടുകളുടെ ആഘാതം ശാസ്ത്രജ്ഞര്‍ വളരെ കുറവേ പഠിച്ചിട്ടുള്ളു, സര്‍ക്കാര്‍ നിയന്ത്രണങ്ങളും പരിമിതമാണ്
നിയമ വിരുദ്ധ ‘വെളുത്ത സ്വര്‍ണ്ണം’, തെക്കെ ആഫ്രിക്കയിലെ abalone ഹോംങ്കോങ്ങിലേക്കൊഴുകുന്നു
കിഴക്കന്‍ ഏഷ്യയില്‍ സ്വാദിഷ്ടമായ ഒരു സമുദ്ര ഒച്ചാണ് ആഫ്രിക്കന്‍ abalone. ഇതിനെ നിയമവിരുദ്ധമായി വന്‍തോതില്‍ പിടിച്ച് ഹോംങ്കോങ്ങിലെത്തിക്കുന്നു എന്ന് വന്യ ജീവി നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. 2000 ല്‍ ആഫ്രിക്കന്‍ abalone ന്റെ ഇറക്കുമതി 3,000 ടണ്‍ ആയിരുന്നത് 2015 ല്‍ 6,170 ടണ്‍ ആയി വര്‍ദ്ധിച്ചു. ഈ കാലത്ത് ഉണക്കിയ abalone ന്റെ ഏറ്റവും വലിയ സ്രോതസ്സ് തെക്കെ ആഫ്രിക്കയായിരുന്നു. ഇതില്‍ കൂടുതലും നിയമവിരുദ്ധമായ കയറ്റുമതിയായിരുന്നു. ഇക്കാര്യം മിക്ക കച്ചവടക്കാര്‍ക്കും … Continue reading നിയമ വിരുദ്ധ ‘വെളുത്ത സ്വര്‍ണ്ണം’, തെക്കെ ആഫ്രിക്കയിലെ abalone ഹോംങ്കോങ്ങിലേക്കൊഴുകുന്നു
ഡ്രൈവര്‍മാര്‍ക്ക് ഊബര്‍ വളരെ കുറവ് ശമ്പളമേ നല്‍കുന്നുള്ളു
ഊബറിന് വില ഇത്രയും താഴ്ത്താനാകുന്നത് അത് ഡ്രൈവര്‍മാര്‍ക്ക് അത്ര കുറവ് ശമ്പളം കൊടുക്കുന്നതുകൊണ്ടാണ് എന്ന് പുതിയ റിപ്പോര്‍ട്ട് വാദിക്കുന്നു. അദൃശ്യ ചിലവുകള്‍ കൂടിയുള്‍പ്പെടുത്തിയാല്‍ UberX ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന ശമ്പളത്തേക്കാള്‍ കുറവ് ശമ്പളമേ കിട്ടുന്നുള്ളു എന്ന് Australia Institute ലെ Centre for Future Work നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. ആറ് നഗരങ്ങളിലെ ശരാശരി തുകയില്‍ നിന്ന് ഡ്രൈവര്‍ ഫീസും നികുതിയും വാഹനചിലവും കുറച്ചാണ് പഠനം നടത്തിയത്. കിട്ടുന്നതിന്റെ മൂന്നിലൊന്നേ ഡ്രൈവറില്‍ എത്തുന്നുള്ളു എന്നാണ് അവര്‍ കണ്ടെത്തിയ കാര്യം. … Continue reading ഡ്രൈവര്‍മാര്‍ക്ക് ഊബര്‍ വളരെ കുറവ് ശമ്പളമേ നല്‍കുന്നുള്ളു
വടക്കന്‍ വെള്ള കാണ്ടാമൃഗം നാശത്തിന്റെ വക്കില്‍
അവസാനത്തെ വടക്കന്‍ വെള്ള കാണ്ടാമൃഗത്തിന്റെ പേരാണ് സുഡാന്‍. അവന്റെ വലത്ത് പിറകിലെ കാലിന് അണുബാധ ഉണ്ടായി. മരുന്നുകളോട് അവന്‍ പ്രതികരിക്കുന്നുമില്ല. വേദന അസഹനീയമാകുകയാണെങ്കില്‍ ദയാവധം പരിഗണിക്കുന്നുണ്ടെന്ന് വനപാലകര്‍ പറയുന്നു. അതോടെ ഒരു സ്പീഷീസ് ഇല്ലാതാകും. Fatu, Najin എന്ന മുതിര്‍ന്ന രണ്ട് പെണ്‍ കാണ്ടാമൃഗങ്ങളോടൊപ്പമാണ് സുഡാന്‍ ഇപ്പോള്‍ കെനിയയിലെ Ol Pejeta Conservancy ല്‍ കഴിയുന്നത്. ചാഡ് മുതല്‍ കോംഗോ വരെയുള്ള സ്ഥലത്തായിരുന്നു വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ ജീവിച്ചിരുന്നത്. എന്നാല്‍ 1960 മുതല്‍ 1984 വരെയുള്ള കാലത്ത് … Continue reading വടക്കന്‍ വെള്ള കാണ്ടാമൃഗം നാശത്തിന്റെ വക്കില്‍