മാസ്റ്റഡോണ്‍ എന്നത് സ്വതന്ത്ര സാമൂഹ്യ നെറ്റ്‌വര്‍ക്കാണ്. ഒരു വികേന്ദ്രീകൃത ബദല്‍ പ്ലാറ്റ്ഫോം. നിങ്ങളുടെ ആശയവിനിമയത്തെ ഒരു ഒറ്റ കമ്പനി നിയന്ത്രിക്കുന്നതിനെ ഇത് തടയുന്നു. നിങ്ങള്‍ വിശ്വസിക്കുന്ന ഒരു സെര്‍വ്വര്‍ തെരഞ്ഞെടുക്കുക, നിങ്ങള്‍ക്ക് എല്ലാവരോടും ഇടപെടാന്‍ പറ്റും. ആര്‍ക്കും അവരുടെ സ്വന്തം മാസ്റ്റഡോണും പ്രവര്‍ത്തിക്കാനാകും. തടസങ്ങളില്ലാതെ സാമൂഹ്യ നെറ്റ്‌വര്‍ക്കില്‍ ഇടപെടാം. https://mastodon.social/about — സ്രോതസ്സ് opensource.com by Seth Kenlon
ടാഗ്: വാര്‍ത്ത
ഇറ്റലിയിലെ കോടതി ഉബര്‍ നിരോധിച്ചു
കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഒരു കോടതി ഉബറിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് നിരോധിച്ചു. അവ അന്യായമായ മല്‍സരമാണ് നടത്തുന്നത് എന്നാണ് വിധി. ഉബര്‍ അതിന്റെ Black, Lux, Suv, X , XL, Select, Van ആപ്പുകള്‍ ഉപയോഗിക്കുകയോ അതിന്റെ പരസ്യങ്ങള്‍ ഇറ്റലിയില്‍ കൊടുക്കുകയോ ചെയ്യരുത് എന്ന് കോടതി പറഞ്ഞു. ഇറ്റലിയിലെ പരമ്പരാഗത ടാക്സി അസോസിയേഷനുകള്‍ കൊടുത്ത ഒരു പരാതിയുടെ പുറത്തായിരുന്നു കോടതി ഈ വിധി പ്രഖ്യാപിച്ചത്. — സ്രോതസ്സ് reuters.com
കീടനാശിനികള്‍ മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഒരു ദുരന്തമാകുന്നു
ലോകം മൊത്തം സ്ഥിരമായി കീടനാശിനികള്‍ അമിതമായി ഉപയോഗിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും, മനുഷ്യാവകാശത്തിനും, ആഗോള ജൈവവൈവിദ്ധ്യത്തിനും ദുരന്തമാകുന്നു എന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൌണ്‍സില്‍ കണ്ടെത്തി. ആഗോള ഭക്ഷ്യ സ്രോതസ്സുകളിലെ വിഷ രാവസവസ്തുക്കളുണ്ടാക്കുന്ന ആഘാതത്തെ സ്ഥിരമായ വിസമ്മതിക്കുന്ന കീടനാശിനി നിര്‍മ്മാതാക്കളുടെ നയത്തെ അവര്‍ വിമര്‍ശിച്ചു. കീടനാശിനികളില്‍ അടിസ്ഥാനമായ കൃഷിയില്‍ നിന്ന് ആരോഗ്യകരമായ കൃഷിരീതികളേക്ക് മാറാന്‍ ലോക ജനതയോട് അവര്‍ ആവശ്യപ്പെട്ടു. ദാരിദ്ര്യം, അതിനോടൊപ്പം തുല്യമല്ലാത്ത ഉത്പാദന വിതരണ സംവിധാനം ഇവയാണ് ലോകത്തെ പട്ടിണികിടക്കുന്നവര്‍ക്ക് ആഹാരമെത്തിക്കുന്നത് തടയുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് … Continue reading കീടനാശിനികള്‍ മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഒരു ദുരന്തമാകുന്നു
CIA ഉപയോഗിക്കുന്ന മാര്‍ബിളിന്റെ സ്രോതസ്‌കോഡ് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി
Vault 7 CIA ചോര്‍ച്ചയുടെ മൂന്നാം ഭാഗം വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി. നമുക്ക് ഇതിനകം പ്രാചരമുള്ള ഹാര്‍ഡ്‌വെയറുകളുടേയും സോഫ്റ്റ്‌വെയറുകളുടേയും കുഴപ്പങ്ങളെ ഉപയോഗപ്പെടുത്തിയ Year Zero ന്റെ ഫയലുകളും, Mac നേയും iPhone നേയും ചോര്‍ത്താനുപയോഗിക്കുന്ന Dark Matterഉം ആണ് ഇതുവരെ പ്രസിദ്ധപ്പെടുത്തിയ മറ്റ് രണ്ട് ഭാഗങ്ങള്‍. Marble ല്‍ 676 സ്രോതസ്‌കോഡ് ഫയലുകള്‍ അടങ്ങിയിരിക്കുന്നു. CIAയുടെ കള്ള സോഫ്റ്റ്‍വെയറുകളുടെ ഉറവിടസ്ഥലത്തെ മറച്ച് വെക്കാനാണ് Marble Framework tool ഉപയോഗിക്കുന്നത്. ചില സമയത്ത് അവര്‍ തുടക്കരാജ്യത്തെ അമേരിക്ക അല്ലാതെ മറ്റേതെങ്കിലും … Continue reading CIA ഉപയോഗിക്കുന്ന മാര്‍ബിളിന്റെ സ്രോതസ്‌കോഡ് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി
CIA തങ്ങളുടെ ഉപകരണങ്ങളെ ഹാക്ക് ചെയ്യുന്നു എന്നകാര്യം സിസ്കോ അറിഞ്ഞത് വിക്കീലീക്സില്‍ നിന്നാണ്
അമേരിക്കന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഹാക്ക് ചെയ്യാന്‍ CIA ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ വിക്കിലീക്സ് ഈ മാസം പുറത്തിവിട്ടിരുന്നല്ലോ. സിസ്കോയിലെ (Cisco) എഞ്ജിനീയര്‍മാര്‍ക്ക് അതൊരു നിധിയാരുന്നു. കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിസ്കോയുടെ ഉപകരണങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ CIA ഉപയോഗിച്ചത് ആ സോഫ്റ്റ്‌വെയറുകള്‍ എങ്ങനെ ഉപയോഗിച്ചെന്ന് വിക്കീലീക്സ് വ്യക്തമാക്കിയിരുന്നു. അതില്‍ നിന്ന് സിസ്കോ എഞ്ജിനീയര്‍മാര്‍ക്ക് ഇപ്പോള്‍ ആ കുഴപ്പങ്ങള്‍ കണ്ടെത്താനാകുകയും പരിഹരിക്കുകയും ചെയ്തെന്ന് അവര്‍ പറയുന്നു. — സ്രോതസ്സ് cnbc.com
‘കൊല പട്ടിക’യുടെ പേരില്‍ രണ്ട് പത്രപ്രവര്‍കര്‍ ട്രമ്പിനെതിരെ കേസുകൊടുത്തു
അമേരിക്ക വ്യക്തികളെ ലക്ഷ്യം വെച്ച് ഡ്രോണ്‍(യന്ത്രവിമാനം) ആക്രമണം നടത്താനായി തയ്യാറാക്കുന്ന 'കൊല പട്ടിക'കയില്‍ ("kill list") തങ്ങളുടെ പേരുണ്ടെന്ന് വിശ്വസിക്കുന്ന രണ്ട് പത്രപ്രവര്‍ത്തകര്‍ പ്രസിഡന്റ് ട്രമ്പിനും മറ്റ് ഉന്നത സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമെതിരെ കേസുകൊടുക്കുന്നു. അല്‍ ജസീറയുടെ മുമ്പത്തെ ബ്യൂറോ തലവനായ Ahmad Zaidan ഉം സ്വതന്ത്ര പത്രപ്രവര്‍ത്തകനായ Bilal Kareem ഉം വാഷിങ്ടണിലെ അമേരിക്കന്‍ ജില്ലാ കോടതിയില്‍ തങ്ങളെ തെറ്റായി ഒബാമ സര്‍ക്കാര്‍ കൊല പട്ടികയില്‍ തെറ്റായി കൂട്ടിച്ചേര്‍ക്കുകയും ട്രമ്പ് ആ പട്ടിക അതുപോലെ തുടരുകയും ചെയ്യുന്നു എന്ന് … Continue reading ‘കൊല പട്ടിക’യുടെ പേരില്‍ രണ്ട് പത്രപ്രവര്‍കര്‍ ട്രമ്പിനെതിരെ കേസുകൊടുത്തു
പവനോര്‍ജ്ജം വിലയുടെ കാര്യത്തില്‍ കല്‍ക്കരിയുമായി നേരിട്ട് മല്‍സരിക്കാന്‍ ശക്തമായി
കഴിഞ്ഞ ആഴ്ച ഒരു multi-state പവനോര്‍ജ്ജ പദ്ധതി Xcel Energy പ്രഖ്യാപിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ കാറ്റാടി നിലയമാകും അത്. 7 സംസ്ഥാനങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ആ പ്രോജക്റ്റ് $350-440 കോടി ഡോളറിന് 3280 MW ഉത്പാദിപ്പിക്കും. അത് വഴി 30 വര്‍ഷം കൊണ്ട് Midwest ലെ ഉപഭോക്താക്കള്‍ക്ക് $790 കോടി ലാഭം കിട്ടും. പുനരുത്പാദിതോര്‍ജ്ജത്തിന്റെ പാരിസ്ഥിതിക ഗുണത്തിന് പുറമേ, അത് ചിലവ് കുറഞ്ഞതുമാണ്. പവനോര്‍ജ്ജത്തിന്റെ കുറയുന്ന വില 56 GW കല്‍ക്കരി നിയങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണെന്ന് Moody’s … Continue reading പവനോര്‍ജ്ജം വിലയുടെ കാര്യത്തില്‍ കല്‍ക്കരിയുമായി നേരിട്ട് മല്‍സരിക്കാന്‍ ശക്തമായി
നൈട്രജന്‍, ഫോസ്ഫെറസ് വളങ്ങളും വളര്‍ത്തുമൃഗ അവശിഷ്ടങ്ങളും നഗരത്തിലെ ജലത്തെ മലിനപ്പെടുത്തുന്നു
University of Minnesota നടത്തിയ പഠനം അനുസരിച്ച് പുല്‍ത്തകിടി(lawn) വളങ്ങളും വളര്‍ത്തുമൃഗ അവശിഷ്ടങ്ങളും ആണ് മിസിസിപ്പി നദിയെ മലിനപ്പെടുത്തുന്ന നൈട്രജന്‍, ഫോസ്ഫെറസ് മലിനീകരണത്തിന്റെ സ്രോതസ്സ് എന്ന് കണ്ടെത്തി. Proceedings of the National Academy of Sciences ല്‍ അവരുടെ പഠന റിപ്പോര്‍ട്ട് വന്നു. അമിതമായ പോഷകങ്ങളാല്‍ നശിപ്പിക്കപ്പെടുന്ന ലോകം മൊത്തമുള്ള നഗര നീർത്തടങ്ങള്‍ക്ക് (watersheds) ബാധകമാണ് ഈ പഠനം. — സ്രോതസ്സ് twin-cities.umn.edu
എല്‍ സാല്‍വഡോര്‍ ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി
എല്‍ സാല്‍വഡോറിലെ ജന പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ചരിത്രം സൃഷ്ടിച്ചു. രാജ്യത്തെ എല്ലാ ലോഹ ഖനനത്തേയും അവര്‍ നിരോധിക്കുന്ന നിയമം പാസാക്കി. അതുവഴി ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി എല്‍ സാല്‍വഡോര്‍ എന്ന് വ്യവസായ നിരീക്ഷണ സംഘമായ MiningWatch പറയുന്നു. ഏകകണ്ഠേനെയാണ് ആ നിയമം പാസാക്കിയത്. രാജ്യത്തെ 84 ജന പ്രതിനിധികളില്‍ 15 പേര്‍ ഈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ബാക്കി 69 പേരും നിയമത്തിന് അനുകൂലമായി വോട്ടു ചെയ്തു. ചെറുകിട സ്വര്‍ണ്ണ ഖനനത്തില്‍ താല്‍ക്കാലികമായി ഒരു … Continue reading എല്‍ സാല്‍വഡോര്‍ ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി
മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു
Fox News ന് എതിരെ നിരന്തരം ലൈംഗിക ശല്യം ചെയ്യല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം Fox News ലെ Julie Roginsky മുമ്പത്തെ ചെയര്‍മാനായ Roger Ailes നിരന്തരം ലൈംഗികമായി ശല്യം ചെയ്യുകയും അത് തടഞ്ഞതിനാല്‍ അതിന് ജോലി സംബന്ധമായി പ്രതികാര നടപടികളെടുക്കുകയും ചെയ്തു എന്ന് കേസ് കൊടുത്തു. എന്ന് മാത്രമല്ല മറ്റൊരു മാധ്യമപ്രവര്‍ത്തകയായ Gretchen Carlson നെതിരെ Ailes ലൈംഗികമായി ശല്യം ചെയ്തു എന്ന കേസില്‍ പൊതുജനത്തിന് മുമ്പില്‍ Ailes നെ പിന്‍തുണക്കാന്‍ ഫോക്സ് … Continue reading മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു