മറ്റ് രാജ്യങ്ങളില്‍ പഴിചാരിയാണ് CIA ചാരപ്പണി നടത്തുന്നത്

CIA യുടെ ഹാക്കിങ് പ്രോഗ്രാമായ “Marble” നെക്കുറിച്ചുള്ള പുതിയ രേഖകളും കൂടുതല്‍ വിവരങ്ങളും വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തി. ആ ഫയലുകള്‍ പ്രകാരം അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് അവരുടെ പ്രവര്‍ത്തനം മറച്ച് വെക്കാനാകും. Wikileaks ന്റെ Vault 7 “Marble” ല്‍ 676 ഫയലുകളാണ് കൊടുത്തിരിക്കുന്നത്. വിദേശ ഭാഷകളുപയോഗിച്ച് viruses, trojans, hacking attacks നെ മുഖംമൂടിയിട്ട് ഈ പ്രശ്നം കണ്ടെത്തുന്ന forensic investigators നെ തെറ്റിധരിപ്പിക്കുകയും CIAയുടെ ബന്ധം മറച്ച് വെക്കുകയും ചെയ്യാനാവും. റഷ്യന്‍, അറബിക്, കൊറിയന്‍, ചൈനീസ്, … Continue reading മറ്റ് രാജ്യങ്ങളില്‍ പഴിചാരിയാണ് CIA ചാരപ്പണി നടത്തുന്നത്

ഫോക്സ് ചാനലിന്റെ ബില്‍ ഓറെയ്‌ലിക്കെതിരെ ഡോ. വെന്‍ഡി വാല്‍ഷ് ലൈംഗികാക്രമണ കുറ്റം ആരോപിക്കുന്നു

Fox News താരമായ Bill O’Reilly തന്നെ ലൈംഗികമായി ശല്യം ചെയ്തു എന്ന ആരോപണവുമായി ടെലിവിഷന്‍ ആവതാരികയായ ഡോ. വെന്‍ഡി വാല്‍ഷ് മുന്നോട്ട് വന്നിരിക്കുകയാണ്. അയാളെ തള്ളിക്കളഞ്ഞതിനാല്‍ അവരെ തൊഴില്‍പരമായി പ്രതികാരം ചെയ്തു. ഓറെയ്‌ലിക്കെതിരെ ലൈംഗിക ശല്യം ചെയ്യല്‍ കുറ്റമാരോപിച്ച 5 സ്ത്രീകള്‍ക്ക് അയാള്‍ $1.3 കോടി ഡോളര്‍ കൊടുത്തുന്ന എന്ന വിവരം The New York Times പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് വെന്‍ഡി വാല്‍ഷിന്റെ testimony പുറത്തുവന്നത്. ഓറെയ്‌ലിയുടെ കരാര്‍ ഫോക്സ് ന്യൂസ് പുതുക്കി എന്ന് Wall … Continue reading ഫോക്സ് ചാനലിന്റെ ബില്‍ ഓറെയ്‌ലിക്കെതിരെ ഡോ. വെന്‍ഡി വാല്‍ഷ് ലൈംഗികാക്രമണ കുറ്റം ആരോപിക്കുന്നു

പടിഞ്ഞാറെ കരയില്‍ പുതിയ കോളനികള്‍ പണിയാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്ന അവസരത്തില്‍ പാലസ്തീന്‍കാര്‍ “ഭൂമി ദിനം” ആചരിച്ചു

പടിഞ്ഞാറെ കരയിലെ(West Bank) ഇസ്രായേല്‍ കൈയ്യേറിയ സ്ഥലത്ത് കല്ലെറിഞ്ഞ പാലസ്തീന്‍കാരും പോലീസുമായി ഏറ്റുമുട്ടലുണ്ടായി. പോലീസുകാര്‍ കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടകളും ഉപയോഗിച്ചു. അറബികളുടെ ഭൂമി ഇസ്രായേല്‍ പിടിച്ചെടുക്കുന്നതിനെതിരെ സമരം നടത്തിയ ആറ് പാലസ്തീന്‍കാരെ 1976 ല്‍ കൊന്നതിന്റെ വാര്‍ഷികമായാണ് "ഭൂമി ദിനം" ആചരിക്കുന്നത്. പടിഞ്ഞാറെ കരയില്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം പുതിയ കോളനികള്‍ പണിയാനുള്ള പുതിയ നിയമം ഇസ്രായേല്‍ സുരക്ഷാ ക്യാബിനറ്റ് വോട്ടിട്ട് വിജയപ്പിച്ച അവസരത്തിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. — സ്രോതസ്സ് democracynow.org

ആണവ വ്യവസായത്തിന് ഒരു അടിയായിക്കൊണ്ട് വെസ്റ്റിങ്ഹൌസ് പാപ്പരായി

ആണവോര്‍ജ്ജ വ്യവസായത്തിന് വലിയ ആഘാതം നല്‍കിക്കൊണ്ട് പാപ്പരാകല്‍ സംരക്ഷത്തിനായി Westinghouse Electric Company അപേക്ഷ നല്‍കി. South Carolina, Georgia എന്നിവടങ്ങളിലെ ആണവനിലയ നിര്‍മ്മാണത്തിന്റെ ഫലമായ വലിയ നഷ്ടത്താലാണ് അവര്‍ Chapter 11 filing ചെയ്തിരിക്കുന്നത്. ഈ നിലയങ്ങള്‍ എന്നെങ്കിലും പണിയുമോ എന്ന കാര്യത്തില്‍ നിയന്ത്രണാധികാരികള്‍ക്ക് സംശയമാണ്. ലോകത്തെ പകുതിയിലധികം ആണവനിലയങ്ങളിലും Westinghouse ന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സൌരോര്‍ജ്ജത്തിന്റേയും പവനോര്‍ജ്ജത്തിന്റേയും വില സ്ഥിരമായി കുറയുന്ന അവസരത്തിലാണ് ഈ കമ്പനിയുടെ പാപ്പരാകല്‍ സംഭവിക്കുന്നത്. — സ്രോതസ്സ് democracynow.org

1%ക്കാര്‍ നടത്തുന്ന നികുതി വെട്ടിപ്പ് 99% ജനങ്ങളുടേയും മനുഷ്യാവകാശത്തെ ഹനിക്കുന്നു

നികുതി സ്വര്‍ഗ്ഗങ്ങള്‍ക്കെതിരെ ഇക്വഡോര്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രഖ്യാപനം നടത്തി. ഉന്നതരുടെ നികുതി വെട്ടിപ്പ് എങ്ങനെ ലോകത്തെ പൊതുജനത്തെ ബാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി. "സാമ്പത്തിക നീതിക്കായി ഒരു ആഗോള അജണ്ട" എല്ലാവരും ചേര്‍ന്ന് കൊണ്ടുവരണമെന്ന് U.N. Human Rights Council ല്‍ വിദേശകാര്യ മന്ത്രിയായ Guillaume Long പറഞ്ഞു. Feb. 19 ന് ഇക്വഡോര്‍ പൊതു ഉദ്യോഗസ്ഥര്‍ നികുതി സ്വര്‍ഗ്ഗങ്ങളില്‍ ആസ്തികളും മൂലധനവും നിക്ഷേപിക്കുന്നതിനെ തടഞ്ഞ ലോകത്തെ ആദ്യത്തെ രാജ്യമായി. അഴിമതിക്കെതിരായ യുദ്ധത്തിലെ ചരിത്രപരമായ ഉദാഹരണമാണ് അത്. എല്ലാ … Continue reading 1%ക്കാര്‍ നടത്തുന്ന നികുതി വെട്ടിപ്പ് 99% ജനങ്ങളുടേയും മനുഷ്യാവകാശത്തെ ഹനിക്കുന്നു

അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പ് “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു

Department of Energyയുടെ Office of International Climate and Clean Energy യുടെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആശയവിനിമയത്തില്‍ "climate change," "emissions reduction", "Paris Agreement" തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കരുത് എന്ന് മുന്നറീപ്പ് വന്നു. Politico ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബാമ കൊണ്ടുവന്ന ഒരു കൂട്ടം കാലാവസ്ഥാ നിയമങ്ങള്‍ ട്രമ്പ് ഇല്ലാതാക്കിയതിന്ന അവസരത്തിലാണ് ഒരു മേലുദ്യോഗസ്ഥന്‍ ഇത്തരം വാക്കുകള്‍ നിരോധിച്ചിരിക്കുന്നത്. — സ്രോതസ്സ് democracynow.org

അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആണ് അഭയാര്‍ത്ഥികളുടെ കൂട്ടക്കൊല ചെയ്തത്

യെമനില്‍ നിന്ന് സുഡാനിലേക്ക് പോയ ബോട്ടിനെ അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആക്രമിച്ചു. അതില്‍ യാത്ര ചെയ്തിരുന്ന കുറഞ്ഞത് 31 സോമാലി അഭയാര്‍ത്ഥികളെങ്കിലും കൊല്ലപ്പെട്ടു. International Organization for Migration (IOM) ഇക്കാര്യം ഉറപ്പാക്കി. "ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഡസന്‍കണക്കിന് പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു" എന്ന് അവര്‍ പറഞ്ഞു. "അഭയാര്‍ത്ഥികള്‍ United Nations Refugee Agency യുടെ രേഖകള്‍ കൈവശമുള്ളവരായിരുന്നു" എന്ന് പ്രാദേശിക coastguard ഉദ്യോഗസ്ഥന്‍ Reuters നോട് പറഞ്ഞു. — സ്രോതസ്സ് commondreams.org

കാര്‍ഷിക മെഗാ-ലയനത്തിനെതിരെ എതിര്‍പ്പ് വളരുന്നു

6 ഭീമന്‍ കാര്‍ഷിക കോര്‍പ്പറേറ്റുകളുടെ ലയനത്തിനെതിരെ 200 ല്‍ അധികം സംഘടനകള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ലയനത്തിന് ശേഷമുണ്ടാകുന്ന മൂന്ന് കമ്പനികള്‍ കമ്പോള ശക്തിയെ കേന്ദ്രീകരിക്കുകയും, പൊതുജനത്തിനും, കര്‍ഷകര്‍ക്കും, ഉപഭോക്താക്കള്‍ക്കും, പരിസ്ഥിതിക്കും, ഭക്ഷ്യസുരക്ഷക്കും ദോഷമുണ്ടാക്കുന്ന വ്യാവസായിക കൃഷിയുടെ പ്രത്യാഘാതങ്ങള്‍ വലുതാക്കുകയും ചെയ്യും എന്ന് കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, തേനീച്ച കൃഷിക്കാര്‍, മത, അന്തര്‍ദേശീയ വികസന, പരിസ്ഥിതി സംഘടനകള്‍ European Commission and Competition Commissioner Margrethe Vestager ന് അയച്ച ഒരു തുറന്ന കത്തില്‍ പറയുന്നു. ഈ സംഘടനകളിലെല്ലാം … Continue reading കാര്‍ഷിക മെഗാ-ലയനത്തിനെതിരെ എതിര്‍പ്പ് വളരുന്നു

ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു

രഹസ്യ പോലീസായ Scotland Yard ന്റെ യൂണിറ്റ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമവിരുദ്ധമായി നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരുടേയും പത്രപ്രവര്‍ത്തകരുടേയും സ്വകാര്യ ഇമെയിലുകള്‍ തുറന്ന് പരിശോധിച്ചു എന്ന് പോലീസ് നിരീക്ഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റാരോപണം നടത്തിയത് അനോണിയായ വ്യക്തിയാണ്. അദ്ദേഹം പറയുന്നു, ആ യൂണിറ്റ് ഇന്‍ഡ്യന്‍ പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇന്‍ഡ്യന്‍ പോലീസ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമ വിരുദ്ധമായി സാമൂഹ്യ പ്രവര്‍ത്തകരടേയും പത്രക്കാരുടേയും ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിക്കുകയാണുണ്ടായത്. — സ്രോതസ്സ് techdirt.com ഇത് കൊള്ളാമല്ലോ. നമ്മുടെ പോലീസിന് … Continue reading ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു

വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസുകാര്‍ അച്ഛനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു

ചിക്കാഗോയില്‍ Immigration and Customs Enforcement(ICE) പോലീസുകാര്‍ 53 വയസ് പ്രായമുള്ള Felix Torres നെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ അവരുടെ വീട്ടിലേക്ക് പോലീസ് ഇരച്ച് കയറുകയാണുണ്ടായത്. പോലീസ് മുന്‍വശത്തെ കതക് തല്ലിപ്പൊളിക്കുന്ന അവസരത്തില്‍ കുടുംബം ഉറക്കത്തിലായിരുന്നു എന്ന് Torres ന്റെ മകള്‍ Carmen Torres പറഞ്ഞു. "അവര്‍ അകത്തു കടന്നു ഞങ്ങളുടെ നേരെ തോക്ക് ചൂണ്ടി, പുറത്തു വരാന്‍ ആവശ്യപ്പെട്ടു. വസ്ത്രം ധരിക്കുന്നതിനോ, കുട്ടിക്കുള്ള പാല്‍ എടുക്കുന്നതിനോ അവര്‍ സമയം തന്നില്ല" എന്ന് അവര്‍ … Continue reading വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസുകാര്‍ അച്ഛനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു