പ്രതിഷേധ പ്രകടനം നിരോധിക്കപ്പെട്ട തലസ്ഥാന നഗരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയവരെ കഴിഞ്ഞ ദിവസം ബലാറൂസ് പോലീസ് അറസ്റ്റ് ചെയ്തു. മനുഷ്യാവകാശ സംഘടന പറയുന്നതനുസരിച്ച് 400ല്‍ അധികം പ്രതിഷേധക്കാരെ ആണ് അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്. മുമ്പത്തെ സോവ്യേറ്റ് സംസ്ഥാനമായിരുന്ന ബലാറൂസിലെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണം എന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. 1994 മുതല്‍ പ്രസിഡന്റ് Alexander Lukashenko ന്റെ ഏകാധിപത്യ ഭരണമാണ് അവിടെ നടക്കുന്നത്. Minsk ലെ പ്രധാന തെരുവില്‍ 700 ഓളം ആളുകളാണ് പ്രതിഷേധ ജാഥ … Continue reading ബലാറൂസില്‍ പോലീസുകാര്‍ 400 അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു
ടാഗ്: വാര്‍ത്ത
കഴിഞ്ഞ വര്‍ഷം പ്രധാന ടിവി നെറ്റ്‌വര്‍ക്കുകള്‍ വെറും 50 മിനിട്ട് സമയമാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചത്
Media Matters നടത്തിയ ഒരു പഠന പ്രകാരം 2016ല്‍ വൈകുന്നേരത്തേയും ഞായറാഴ്ചകളിലേയും വാര്‍ത്താപരിപാടികളില്‍ ABC, CBS, NBC, Fox ചാനലുകള്‍ വെറും ആറ് മിനിട്ടാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി ചിലവാക്കിയത്. 2015 നെ അപേക്ഷിച്ച് 66% കുറവ് വിവരണം(coverage). പ്രധാനപ്പെട്ട കാലാവസ്ഥാ സംഭവങ്ങളില്ലാത്തതിനാല്‍ വാര്‍ത്ത കൊടുത്തില്ല എന്ന് ചാനലുകള്‍ക്ക് പറയാനാവില്ല. Hurricane Matthew, Great Barrier Reef ലെ സാവകാശമുള്ള മരണം, റിക്കോഡ് തകര്‍ക്കുന്ന ചൂട്, പാരീസ് കാലാവസ്ഥാ ചര്‍ച്ചയുടെ ഔദ്യോഗിക തുടക്കം, തുടങ്ങി ധാരാളം സംഭവങ്ങള്‍ … Continue reading കഴിഞ്ഞ വര്‍ഷം പ്രധാന ടിവി നെറ്റ്‌വര്‍ക്കുകള്‍ വെറും 50 മിനിട്ട് സമയമാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചത്
കമ്യൂണിസ്റ്റുകാരുടെ തിരോധാനത്തിന് കാരണക്കാരായ പിനോഷെയുടെ കാലത്തെ 33 ഏജന്റുമാരെ ശിക്ഷിച്ചു
അഞ്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ തിരോധാനത്തിന് ഉത്തരവാദികളായ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലത്തെ 33 intelligence agentsമാരെ ചിലിയിലെ സുപ്രീം കോടതി ശിക്ഷിച്ചു. ഇവര്‍ കമ്യൂണിസ്റ്റുകാരെ തട്ടിക്കൊണ്ടുപോകുകയും മരുന്ന് കുത്തിവെച്ച് കടലില്‍ തള്ളുകയും ചെയ്തു. മൂന്ന് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ശിക്ഷയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിടെ സൈനിക വിഭാഗമായ Manuel Rodriguez Patriot Front ന്റെ അംഗങ്ങളായിരുന്നു തട്ടിക്കൊണ്ട് പോകപ്പെട്ട ഈ അഞ്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍. — സ്രോതസ്സ് telesurtv.net
CIA 2008 മുതല്‍ iPhones ഹാക്കുചെയ്യുന്നു എന്ന് വിക്കീലീക്സ്
രഹസ്യാന്വേഷണ ഏജന്‍സിയായ CIA ആപ്പിളിന്റെ ഉപകരങ്ങള്‍ 2008 ഹാക്കുചെയ്യുന്നു എന്നതിന്റെ വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുവിട്ടു. 2007 ജൂണില്‍ വില്‍പ്പന തുടങ്ങിയ കാലം മുതല്‍ iPhoneകളെ CIA ബാധിച്ചിരുന്നു എന്ന് 'Dark Matter' എന്ന് വിളിക്കുന്ന പുതിയതായി പുറത്തുവിട്ട രേഖകള്‍ കാണിക്കുന്നു. ചില സമയത്ത് പാഴ്സലായി പോകുന്ന ഉപകരണങ്ങള്‍ തുറന്ന് അതില്‍ ചാരപ്പണിക്കുള്ള സംവിധാനങ്ങള്‍ വെച്ച്, ഉപഭോക്താക്കള്‍ക്ക് അയച്ചുകൊടുക്കുമായിരുന്നു. — സ്രോതസ്സ് commondreams.org അമേരിക്കന്‍ കമ്പനി നിര്‍മ്മിത ഉപകരണങ്ങള്‍ കഴിവതും വാങ്ങിക്കാതിരിക്കുകയാണ് നല്ലത്.
ഡിട്രോയിറ്റിലെ പകുതിപ്പേര്‍ക്കും എഴുത്തും വായനയും അറിയില്ല
അമേരിക്കയിലെ പൊതു വിദ്യാഭ്യാസ സംവിധാനം ഡിട്രോയിറ്റിലെ പൌരന്‍മാരെ സംബന്ധിച്ചടത്തോളം ഒരു പരാജയമാണ്. 47% ആളുകളും അവിടെ നിരക്ഷരരാണെന്ന് Detroit Regional Workforce Fund ന്റെ റിപ്പോര്‍ട്ട് പറയുന്നു. സമീപ പ്രദേശങ്ങളില്‍ മൂന്നിലൊന്ന് പേരും നിരക്ഷരരാണ്. ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തിന്റെ മൂന്നാം വാര്‍ഷികമാകുന്ന സമയത്ത് അതുപോലെ പരിഹരിക്കപ്പെടാത്ത ഒരു ഒന്നായി ഇത് മാറുകയാണെന്ന് "Addressing Detroit's Basic Skills Crisis" എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. — സ്രോതസ്സ് boingboing.net
ആപ്പിളും, മൈക്രോസോഫ്റ്റും, ഗൂഗിളും അടുത്ത 90 ദിവസങ്ങള്‍ക്കകം CIA കുരുക്കുകള്‍ ശരിയാക്കണം
സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ക്ക് അവരുടെ സംവിധാനങ്ങളിലെ കുഴപ്പങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാമെന്ന് വിക്കീലീക്സ് അറിയിച്ചു. 90 ദിവസങ്ങള്‍ക്കകം ആ പ്രശ്നങ്ങള്‍ പരിഹരിക്കണം. വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അസാഞ്ജ് Apple, Microsoft, Google പോലുള്ള കമ്പനികളെ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ബന്ധപ്പെട്ടപ്പോള്‍ കമ്പനികള്‍ പ്രതികരിച്ചില്ല എന്ന് അസാഞ്ജ് പറയുന്നു. — സ്രോതസ്സ് theinquirer.net
ആര്‍ക്ടിക്കില്‍ ഭൂമിക്കടിയിലെ 7,000 വാതക കുമിളകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നു
സൈബീരിയയിലെ ആര്‍ക്ടിക് ഭാഗങ്ങളില്‍ വാതകം നിറഞ്ഞ 7,000 ത്തോളം കുമിളകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയിലെ പര്യവേഷണത്തില്‍ നിന്നും ഉപഗ്രഹ നിരീക്ഷണത്തില്‍ നിന്നുമാണ് ഈ വിവരം കണ്ടെത്തിയത് എന്ന് TASS റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് പൊട്ടിയ ഇത്തരം കുമിളകളാലുണ്ടായ വലിയ കുഴികള്‍ ഈ പ്രദേശങ്ങള്‍ കാണാം. കാലാവസ്ഥാ മാറ്റം കാരണം ഉറഞ്ഞ മണ്ണിലെ(permafrost) ഉറഞ്ഞ മീഥേന്‍ വാതകമായി മാറി പൊട്ടുന്നതാണ് ഇതിന് കാരണം. — സ്രോതസ്സ് siberiantimes.com
ഇസ്രായേലിന്റെ വംശവെറിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ നേതാവ് രാജിവെച്ചു
അമേരിക്കയുടേയും ഇസ്രായേലിന്റേയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് United Nations Economic and Social Commission for Western Asia (ESCWA) തലൈവിയായ Dr. Rima Khalaf അവരുടെ സ്ഥാനത്ത് നിന്ന് രാജിവെച്ചു. കഴിഞ്ഞ ആഴ്ച ESCWA പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശവെറിയന്‍ നയങ്ങള്‍ രേഖപ്പെടുത്തുകയും പാലസ്തീന്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമായി താഴേ തലത്തിലിലെ ബഹിഷ്കരണ, divestment and sanctions (BDS) പ്രസ്ഥാനത്തിന് പിന്‍തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. Dr. Khalaf അവരുടെ തീരുമാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “ഒരു … Continue reading ഇസ്രായേലിന്റെ വംശവെറിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ നേതാവ് രാജിവെച്ചു
മൊസൂളില്‍ നിന്ന് പാലായനം ചെയ്യുന്ന പതിനായിരങ്ങള്‍ക്ക് വൈദ്യസഹായം വേണം
ഇറാഖില്‍, പടിഞ്ഞാറെ മൊസൂളില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്ന് പാലയനം ചെയ്യുന്ന പതിനായിര കണക്കിന് സാധാരണ ജനങ്ങള്‍ക്ക് അടിയന്തിരമായി വൈദ്യസഹായം നല്‍കണമെന്ന് ഒരു വൈദ്യ സഹായ സംഘം പറഞ്ഞു. അമേരിക്കയുടെ സഹായത്തോടെ നടത്തുന്ന ആക്രമണത്തിലെ trauma ഇരകളെ പരിചരിക്കാന്‍ Doctors Without Borders (MSF) ന്റെ പരിമിതമായ ആംബുലന്‍സ് സംഘങ്ങള്‍ക്ക് കഴിയുന്നില്ല. ആ സ്ഥലം ISIS ന്റെ നിയന്ത്രണത്തിലാണ്. അതി തീവൃമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളാണ് അവിടെ നിന്ന് വരുന്നത്. — സ്രോതസ്സ് democracynow.org
CIA ഉള്‍പ്പെടുത്തിയ ദുര്‍ബലതകള്‍ പരിഹരിക്കാന്‍ കമ്പനികള്‍ താല്‍പ്പര്യം കാണിക്കാത്തതിനെ അസാഞ്ജ് വിമര്‍ച്ചു
തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ CIA ചൂഷണം ചെയ്യുന്ന സുരക്ഷിതത്വ ദുര്‍ബലതകള്‍ പരിഹരിക്കാന്‍ വികീലിക്സ് നല്‍കി വിവരങ്ങള്‍ ഉപയോഗപ്പെടുത്താത്തതില്‍ വിക്കീലീക്സ് തലവന്‍ അസാഞ്ജ് ശക്തമായ വിമര്‍ശനം പ്രകടിപ്പിച്ചു. മോസില്ല പോലുള്ള സംഘങ്ങള്‍ അവരുടെ ഇമെയില്‍ സുരക്ഷിതത്വ ദുര്‍ബലതകളുടെ വിവരങ്ങളോട് പ്രതികരിച്ചുവെങ്കിലും ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഒരു പ്രതികരണവും നടത്തിയില്ല എന്ന് അദ്ദേഹം പറഞ്ഞു. — സ്രോതസ്സ് thehill.com