ഭര്‍ത്താവിനെ നികുതി തട്ടിപ്പ് നടത്താന്‍ സഹായിച്ചു എന്ന ഒരു വര്‍ഷമായി നടന്നവരുന്ന കേസില്‍ നിന്ന് ഫിലിപ്പ് രാജാവ് നാലാമന്റെ(Felipe VI) സഹോദരി ക്രിസ്റ്റീന രാജകുമാരിയെ കുറ്റവിമുക്തയാക്കി. ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ കൂടുതല്‍ കളങ്കപ്പെടുകയും സ്പെയിനിലെ ഏറ്റവും ഉന്നത തല സമൂഹത്തിന്റെ അഴിമതിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ വ്യാകുലതയെ ശമിപ്പിക്കുകയോ ചെയ്തില്ല. തട്ടിപ്പും നികുതിവെട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് Iñaki Urdangarin നെ ആറ് വര്‍ഷത്തേക്ക് ജയിലിലടക്കുകയും €500,000 യൂറോ പിഴയിടുകയും ചെയ്തു. — സ്രോതസ്സ് theguardian.com
ടാഗ്: വാര്‍ത്ത
ഇസ്രായേലുമായി അടുപ്പമുള്ള സുരക്ഷാ കമ്പനിയുടെ കരാര്‍ ലാറ്റിനമേരിക്കയിലെ ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കി
ബ്രിട്ടീഷ് സുരക്ഷാ കമ്പനിയായ G4S മായുള്ള കരാര്‍ പുതുക്കേണ്ട എന്ന് International Center for Advanced Studies in Communications for Latin America (CIESPAL) തീരുമാനിച്ചു. പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനവുമായി ഈ കമ്പനിക്കുള്ള അടുപ്പം BDS പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഇത്. G4S ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ കമ്പനിയാണ്. വിചാരണയില്ലാതെ പാലസ്തീനിലെ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലുകള്‍ നടത്തുന്നതിന് ഇവര്‍ സഹായം നല്‍കുന്നു. ഇസ്രായേല്‍ സൈനിക ചെക് പോയന്റുകളിലേക്കും, നിയമവിരുദ്ധ കോളനികളിലേക്കും, … Continue reading ഇസ്രായേലുമായി അടുപ്പമുള്ള സുരക്ഷാ കമ്പനിയുടെ കരാര്‍ ലാറ്റിനമേരിക്കയിലെ ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കി
80,000 തൊഴില്‍ പ്രായത്തിലുള്ളയാളുകള്‍ തൊഴില്‍ സേനയില്‍ നിന്ന് അപ്രത്യക്ഷരായി
ഏറ്റവും നല്ല തൊഴില്‍ പ്രായത്തിലെ (25–54) 50,000 പുരുഷന്‍മാര്‍ക്ക് തൊഴിലുമില്ല, അവര്‍ തൊഴില്‍ അന്വേഷിക്കുന്നുമില്ല എന്ന് EVA നടത്തിയ പഠനത്തില്‍ കണ്ടെത്തി. പഠിക്കുന്ന പുരുഷന്‍മാരേയും അംഗപരിമിതരുടെ പെന്‍ഷന്‍ വാങ്ങുന്നവരേയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥിതി വിവരക്കണക്കുകളില്‍ "others not in the workforce" എന്ന വിഭാഗത്തിലുള്‍പ്പെടുന്ന ഇവരെ "നഷ്ടപ്പെട്ട തൊഴിലാളികള്‍(the lost workmen)" എന്നാണ് തൊഴില്‍ കമ്പോള വിശകലന എഴുത്തുകാര്‍ ഇവരെ വിളിക്കുന്നത്. ഇത് കൂടാതെ ഈ പ്രായത്തിലെ തൊഴിലന്വേഷിക്കുന്ന 28,000 തൊഴിലില്ലാത്തവര്‍ക്കും തിരികെ തൊഴില്‍ കിട്ടാനുള്ള … Continue reading 80,000 തൊഴില്‍ പ്രായത്തിലുള്ളയാളുകള്‍ തൊഴില്‍ സേനയില്‍ നിന്ന് അപ്രത്യക്ഷരായി
നികുതി തട്ടിപ്പുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത്
സ്വിസ് വക്കീല്‍ യൂട്യൂബില്‍ ഒരു പരസ്യമിട്ടു. “കിടിലന്‍ നികുതി പഴുതുകള്‍” ഉപയോഗിച്ച് നിങ്ങള്‍ക്ക് “കള്ളപ്പണം എങ്ങനെ സ്വറ്റ്സര്‍ലാന്റില്‍ കൊണ്ടുവന്ന് വെളുപ്പിക്കാം”. സുതാര്യതയും നിയമ നടപടിയും വര്‍ദ്ധിക്കുന്ന ഈ കാലത്ത് പോലും തങ്ങളുടെ ഇടപാടുകാരുടെ ആസ്തികള്‍ സംരക്ഷിക്കാന്‍ വക്കീലന്‍മാരേ പൊലുള്ള ഇടനിലക്കാര്‍ എത്രമാത്രം പോകുന്നു എന്നതിന്റെ ഉത്തരമാണിത്. പഴുതുകള്‍ “100% legal” ആണെന്ന് ആ വീഡിയോയില്‍ Enzo Caputo പറയുന്നു. സ്വര്‍ണ്ണം, റിയലെസ്റ്റേറ്റ് ട്രസ്റ്റ്, ക്ലാസിക് കാറുകള്‍ സാധനങ്ങള്‍, ഉദാഹരണത്തിന് ഐന്‍സ്റ്റീന്റെ ഒപ്പ് പോലെ ബാങ്കിങ് സംവിധാനത്തിന് പുറത്ത് … Continue reading നികുതി തട്ടിപ്പുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത്
ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും
ഭൂമിയിലെ ഏറ്റവും വലിയ ജൈവവ്യവസ്ഥയായ ആഴക്കടല്‍ അടിത്തട്ട് ഭാവിയില്‍ പട്ടിണിയും ഉന്‍മൂലനവും അനുഭവിക്കുമെന്ന് ലോകത്തിലെ 20 പ്രമുഖ സമുദ്രശാസ്ത്ര ഗവേഷണ സംഘങ്ങള്‍ മുന്നറീപ്പ് നല്‍കുന്നു. ഉയരുന്ന താപനില സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം വര്‍ദ്ധിപ്പിക്കുകയും ഓക്സിജന്‍ കുറവുള്ള പ്രദേശങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് ഉപരിതലത്തില്‍ നിന്നും 200 - 6,000 മീറ്റര്‍ ആഴത്തിലുള്ള സമുദ്രത്തിലെ ജൈവവവ്യവസ്ഥയെ തകര്‍ക്കും. ഈ ജൈവവ്യവസ്ഥക്ക് സമൂഹവുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ഭൂമിയിലെ പരിസ്ഥിതിക്ക് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. Foundation Total … Continue reading ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും
എണ്ണ വ്യവസായം കോടതിയില്‍ പറയുന്നു CO2 നെക്കുറിച്ച് അറിയില്ല എന്ന്
കാലാവസ്ഥാമാറ്റ കേസില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അന്തരീക്ഷത്തിലെ അളവ് എത്രയെന്ന് തനിക്കറിയില്ലെന്ന് അമേരിക്കയിലെ എണ്ണ പ്രകൃതിവാതക കമ്പനികളുടെ വക്കീല്‍ കോടതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഫെബ്രുവരി 7 ന് Juliana, et al v. United States of America et al എന്ന ഈ കേസില്‍ CO2ന്റെ അന്തരീക്ഷത്തിലെ സാന്ദ്രത 400 parts per million എന്ന അളവില്‍ കൂടുതലായിരിക്കുകയാണെന്ന കാര്യം Frank Volpe ക്ക് അറിയില്ല എന്നാണ് പറഞ്ഞത്. Volpe പ്രതിനിധാനം ചെയ്യുന്ന സംഘം, … Continue reading എണ്ണ വ്യവസായം കോടതിയില്‍ പറയുന്നു CO2 നെക്കുറിച്ച് അറിയില്ല എന്ന്
2016ലെ ആയുധക്കച്ചിലവില്‍ അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്
ആഗോള ആയുധച്ചിലവ് US$1.57 ട്രില്യണ്‍ ആയി. അതിന്റെ 40% വും ചിലവാക്കിയിരിക്കുന്നത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് വെറും US$19200 കോടി ഡോളര്‍ ചിലവാക്കിക്കൊണ്ട് ചൈന നില്‍ക്കുന്നു. മൂന്നാം സ്ഥാനത്ത് ബ്രിട്ടണ്‍, US$5380 കോടി ഡോളര്‍. 2016 Janeന്റെ Defence Budgets Report ല്‍ ആണ് സാമ്പത്തിക കമ്പനിയായ IHS Markit ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഇന്‍ഡ്യ ആദ്യമായി ആയുധച്ചിലവില്‍ ഏറ്റവും മുകളിലുള്ള രാജ്യങ്ങളുടെ കൂട്ടല്‍ കയറി. US$5070 കോടി ഡോളര്‍ ആണ് ഇന്‍ഡ്യ ചിലവാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ … Continue reading 2016ലെ ആയുധക്കച്ചിലവില്‍ അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്
വിശ്വസിക്കാന്‍ പറ്റാത്തത് ഇതാ സ്പെയിനില്‍ സംഭവച്ചു
സ്പെയിനിലെ ചത്ത ബാങ്ക് Bankia യുടെ IPO യെക്കുറിച്ച് പല വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ അന്വേഷണത്തിന്റെ ഫലമായി സ്പെയിനിലെ ദേശീയ കോടതി Bank of Spain ന്റെ ഇപ്പോഴത്തേയും മുമ്പത്തേയുമായ ആറ് ഡയറക്റ്റര്‍മാരേയും മുമ്പത്തെ ഗവര്‍ണര്‍ ആയ Miguel Ángel Fernández Ordóñez യേയും മുമ്പത്തെ ഡപ്യൂട്ടി ഗവര്‍ണര്‍ Fernando Restoy യേയും testify നല്‍കാന്‍ വിളിപ്പിച്ചു. സ്പെയിനിലെ സാമ്പത്തിക കമ്പോള നിയന്ത്രണ ഏജന്‍സിയായ CNMV ന്റെ മുമ്പത്തെ പ്രസിഡന്റ് Julio Segura നേയും ചോദ്യം ചെയ്യാന്‍ … Continue reading വിശ്വസിക്കാന്‍ പറ്റാത്തത് ഇതാ സ്പെയിനില്‍ സംഭവച്ചു
സിറിയയില്‍ യുറേനിയം ആയുധങ്ങള്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു
വിഷമായ ആണവവികിരണ ശേഷിയുള്ള ആയുധങ്ങള്‍ യുദ്ധത്തിന് ഉപയോഗിക്കരുത് എന്ന നിയമമുണ്ടായിട്ടു കൂടി അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ depleted യുറേനിയം ആയുധങ്ങള്‍ സിറിയയില്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു. ISIS നിയന്ത്രണത്തിലുള്ള കിഴക്കന്‍ സിറിയയില്‍ 2015 നവംബറില്‍ നടന്ന ആക്രമണത്തില്‍ Air Force A-10 ആക്രമണ വിമാനങ്ങള്‍ 5,000 ല്‍ അധികം 30mm യുറേനിയം റൌണ്ട് വെടിവെച്ചു എന്ന് കഴിഞ്ഞ ആഴ്ച Foreign Policy മാസിക റിപ്പോര്‍ട്ട് ചെയ്തു. Depleted uranium എന്നത് ഒരേ സമയം വിഷമുള്ളതും ഒപ്പം വളരേറെ ആണവവികിരണ … Continue reading സിറിയയില്‍ യുറേനിയം ആയുധങ്ങള്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു
2016ല്‍ അമേരിക്കയില്‍ സൌരോര്‍ജ്ജോത്പാദനം 95% വര്‍ദ്ധിച്ചു
അമേരിക്കയിലെ സൌരോര്‍ജ്ജ കമ്പോളം 2016ല്‍ ഏറ്റവും വലുതായി 95% വളര്‍ച്ച രേഖപ്പെടുത്തി. 14.5 ഗിഗാവാട്ട് നിലയങ്ങളാണ് പുതിയതായി സ്ഥാപിച്ചത്. GTM Research ഉം Solar Energy Industries Association (SEIA)ഉം കൂടി പ്രസിദ്ധീകരിച്ച US Solar Market Insight റിപ്പോര്‍ട്ടിലാണ് ഈ വിവരം എഴുതിയിരിക്കുന്നത്. 2015 ഉം റിക്കോഡ് തകര്‍ത്ത വര്‍ഷമായിരുന്നു. അന്ന് പുതിയതായി 7.5 ഗിഗാവാട്ട് നിലയങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ 2016 ല്‍ ഏകദേശം അതിന്റെ ഇരട്ടി നിലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 14,625 മെഗാവാട്ട് ശേഷിവരുന്ന നിലയങ്ങള്‍ … Continue reading 2016ല്‍ അമേരിക്കയില്‍ സൌരോര്‍ജ്ജോത്പാദനം 95% വര്‍ദ്ധിച്ചു