സൌന്ദര്യ വര്‍ദ്ധന പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് $1600 കോടി ഡോളര്‍ ചിലവാക്കി

American Society of Plastic Surgeons (ASPS) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ അമേരിക്കക്കാര്‍ പ്ലാസ്റ്റിക് സര്‍ജ്ജറിക്കായി $1600 കോടി ഡോളറിലധികം ചിലവാക്കി എന്ന് പറയുന്നു. പുതിയ റിപ്പോര്‍ട്ട് അമേരിക്കയുടെ ദേശീയ സര്‍ജ്ജറിചിലവിന്റെ റിക്കോഡാണ് ഭേദിച്ചിരിക്കുന്നത്. — സ്രോതസ്സ് plasticsurgery.org

സ്തനാര്‍ബ്ബുദത്തിന് PM 2.5 ആയി ബന്ധമുണ്ട്

PM 2.5 ഉം mammographic breast density ഉം സ്തനാര്‍ബ്ബുദ സാദ്ധ്യതയും തമ്മിലുള്ള ബന്ധം തെളിയിച്ചുകൊണ്ട് ഒരു പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. Breast Cancer Research ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് വായൂ മലിനീകരണവും സ്തനസാന്ദ്രതയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. PM2.5 ന്റെ ഇത്തരത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇത്. — സ്രോതസ്സ് downtoearth.org.in

വൈദ്യുതി ചിലവ് ലാഭിക്കാനായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു

ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം (Kentucky Coal Museum) സൌരോര്‍ജ്ജത്തിലേക്ക് നീങ്ങുന്നു എന്ന് Associated Press പറഞ്ഞു. 80 സോളാര്‍ പാനലുകളാണ് മ്യൂസിയം സ്ഥാപിച്ചത്. അത് അവരുടെ വാര്‍ഷിക വൈദ്യുതി ചിലവില്‍ $8,000 ഡോളര്‍ കുറക്കാം. ഇപ്പോള്‍ അവര്‍ പ്രതിമാസം $2,100 ഡോളറാണ് വൈദ്യുതിക്ക് ചിലവാക്കുന്നത്. Southeastern Kentucky Community and Technical College ന്റെ ഉടമസ്ഥതയിലുള്ളതാണ് Kentucky Coal Museum. അവര്‍ തന്നെയാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പണവും മുടക്കുന്നത്. — … Continue reading വൈദ്യുതി ചിലവ് ലാഭിക്കാനായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു

ഹാക്കര്‍മാര്‍ ലോക ബാങ്ക് ഇടപാടുകളെ നിരീക്ഷിക്കാനുള്ള NSA യുടെ പ്രോഗ്രാമുകളെ പുറത്തുവിട്ടു

SWIFT interbank messaging സംവിധാനത്തില്‍ കടന്നുകയറി ലാറ്റിന്‍ അമേരിക്കയിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലും ചില ബാങ്കുകളിലെ പണത്തിന്റെ ഒഴുക്കിനെ അമേരിക്കയുടെ National Security Agency പരിശോധിച്ചു എന്ന് സൂചിപ്പിക്കുന്ന കാര്യമാണ് ഹാക്കര്‍ സംഘം പുറത്തുവിട്ട രേഖകളും ഫയലുകളും കാണിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. The Shadow Brokers എന്ന സംഘമാണ് ഈ രേഖകളും ഫയലുകളും പുറത്തുവിട്ടത്. ചില രേഖകളില്‍ NSA യുടെ സീലുമുണ്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ആക്രമിക്കാനുള്ള NSAയുടെ പ്രോഗ്രാമുകളും ഇതിനൊപ്പം ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ … Continue reading ഹാക്കര്‍മാര്‍ ലോക ബാങ്ക് ഇടപാടുകളെ നിരീക്ഷിക്കാനുള്ള NSA യുടെ പ്രോഗ്രാമുകളെ പുറത്തുവിട്ടു

വൈദ്യുതിയുടെ കാര്‍ബണ്‍ കാല്‍പ്പാട് അമേരിക്കയില്‍ ചെറുതാകുന്നു

അടുത്തടുത്തായ രണ്ട് വര്‍ഷമായി അമേരിക്കയിലെ വൈദ്യുതി നിയങ്ങളുടെ കാര്‍ബണ്‍ ഉദ്‌വമനം 5% വീതം കുറയുകയാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് U.S. Department of Energy വിവരങ്ങള്‍ കാണിക്കുന്നു. മൊത്തത്തില്‍ അമേരിക്കക്കാരുപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം കഴിഞ്ഞ വര്‍ഷം 1.7% കുറഞ്ഞു. അമേരിക്ക കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കുന്നതും, കെട്ടിടങ്ങളും മറ്റും കൂടുതല്‍ ഊര്‍ജ്ജ ദക്ഷതയുള്ളതായതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് DOE പറയുന്നു. — സ്രോതസ്സ് climatecentral.org

വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നത്

ക്ലാസ് മുറികളിലെ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് സാങ്കേതികവിദ്യാ കമ്പനികള്‍ വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ പേര്, ജനനതീയതി, browsing histories, location data, തുടങ്ങി അനേകം കാര്യങ്ങള്‍, വേണ്ടത്ര സ്വകാര്യതാ സംരക്ഷണമില്ലാതെയും ബോധവല്‍ക്കരണമില്ലാതെയും, രക്ഷകര്‍ത്താക്കളുടെ സമ്മതമില്ലായെയും ശേഖരിക്കുകയും സംഭരിച്ച് വെക്കുന്നു. Electronic Frontier Foundation (EFF) പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. വളരുന്ന വിദ്യാഭ്യാസ സാങ്കേതികവിദ്യാ വ്യവസായത്തെ നിയന്ത്രിക്കുന്നതില്‍ ഫെഡറല്‍ സംവിധാനം പരാജയപ്പെട്ടു എന്ന് EFFയുടെ “Spying on Students: School-Issued Devices and … Continue reading വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നത്

അമേരിക്കയിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി മരിച്ച നിലയില്‍

ഷൈല അബ്ഡസ് സലാം(Sheila Abdus-Salaam) അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി ആയിരുന്നു. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ അവരുടെ ശവശരീരം കാണപ്പെട്ടു. ഒരു ദിവസം മുമ്പേ അവരെ കാണാനില്ല എന്ന പരാജി അവരുടെ ഭര്‍ത്താവ് കൊടുത്തതാണ്. ഹാര്‍ലമിലെ(Harlem) അവരുടെ വീടിനടുത്ത് നദിയില്‍ അവരുടെ ശരീരം കണ്ടു എന്ന് പോലീസ് അറിച്ചു. തൊഴിലാളി വര്‍ഗ്ഗ മാതാപിതാക്കളുടെ മകളായി വാഷിങ്ടണ്‍ ഡിസിയില്‍ ജനിച്ച സ്കൂളില്‍ വെച്ച് പൌരാവകാശ വക്കീലായിരുന്ന Frankie Muse Freeman ന്റെ പ്രസംഗം കേട്ട് … Continue reading അമേരിക്കയിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി മരിച്ച നിലയില്‍

2011 മുതല്‍ മറ്റ് സര്‍ക്കാരുകളെ ഹാക്കുചെയ്യുന്നത്

വിക്കിലീക്സ് പുറത്തുവിട്ട Central Intelligence Agency (CIA) യുടെ Malwareകള്‍ ലോകം മൊത്തമുള്ള സര്‍ക്കാരുകളേയും സ്വകാര്യ വ്യവസായങ്ങളേയും വര്‍ഷങ്ങളായി advanced ഹാക്കിങ് പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധമുള്ളതാണ് എന്ന് സുരക്ഷാ കമ്പനിയായ Symantec പറയുന്നു. Longhorn എന്ന് Symantec വിളിക്കുന്ന സംഘം സര്‍ക്കാരുകളേയും സാമ്പത്തിക, വാര്‍ത്താവിനിമയ, ഊര്‍ജ്ജ, ശൂന്യാകാശ കമ്പനികളേയും കുറഞ്ഞ് 2011 മുതല്‍ക്കോ, ചിലപ്പോള്‍ 2007 മുതല്‍ക്കോ ബാധിച്ചിരുന്നു. കുറഞ്ഞത് 16 രാജ്യങ്ങളിലെ മദ്ധ്യപൂര്‍വ്വേഷ്യ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ചിലപ്പോള്‍ അമേരിക്കയിലേയും 40 ലക്ഷ്യങ്ങളെ ഈ സംഘം … Continue reading 2011 മുതല്‍ മറ്റ് സര്‍ക്കാരുകളെ ഹാക്കുചെയ്യുന്നത്

മിസൈല്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ട്രമ്പിന് ലാഭമുണ്ടാക്കിക്കൊണ്ട് റേത്തിയോണ്‍ ഓഹരികള്‍ ഉയര്‍ന്നു

മിസൈല്‍ ആക്രമണത്തിന് ശേഷം സൈനിക കരാറുകാരായ റേത്തിയോണിന്റെ (Raytheon) ഓഹരിവില വന്‍തോതിലുയര്‍ന്നു. കമ്പനിയുടെ 59 ടോമഹാക്ക് (Tomahawk) മിസൈലുകളാണ് ഉപയോഗിച്ചത്. അതിന് ഓരോന്നിനും $14 ലക്ഷം ഡോളര്‍ വിലയുണ്ട്. വില ഉയര്‍ന്നതിന് ശേഷം റേത്തിയോണിന്റെ കമ്പോള വിലയില്‍ $100 കോടി ഡോളറിന്റെ വര്‍ദ്ധനവുണ്ടായി. പ്രസിഡന്റ് ട്രമ്പ് റേത്തിയോണില്‍ നിക്ഷേപം നടത്തിയ വ്യക്തിയാണ്. അതായത് ഈ വര്‍ദ്ധനവ് അദ്ദേഹത്തിന് ലാഭമുണ്ടാക്കി. — സ്രോതസ്സ് democracynow.org

ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി

കുറച്ച് നാളുകള്‍ക്ക് മുമ്പ്, ന്യൂയോര്‍ക്ക് ആസ്ഥാനമായ MongoDB യുടെ CEO ആയ Max Schireson ഡല്‍ഹിയിലെത്തി തന്റെ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട ഒരു കരാര്‍ ഒപ്പുവെച്ചു. അത് Unique Identification Authority of India (UIDAI) യുമായായിരുന്നു. വലിയ ഡാറ്റാബേസുകള്‍ പ്രത്യേകിച്ചും ഘടനയില്ലാത്ത ഡാറ്റ കൈകാര്യം ചെയ്യാനുള്ള സോഫ്റ്റ്‌വെയറാണ് MongoDB. 2007 ല്‍ ആ കമ്പനി തുടങ്ങിയതിന് ശേഷം $23.1 കോടി ഡോളര്‍ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. അതില്‍ കുറച്ച് In-Q-Tel എന്ന CIA യുടെ ലാഭത്തിനല്ലാത്ത നിക്ഷേപം … Continue reading ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി