സാമൂഹ്യ പ്രവര്‍ത്തകര്‍ Brand Israel സമ്മേളനത്തെ ‘Brand Apartheid’ ആയി മാറ്റി

New York Universityയില്‍ നടന്ന Brand Israel സമ്മേളനത്തെ വിദ്യാര്‍ത്ഥികള്‍ തടസപ്പെടുത്തി. മുമ്പത്തെ ഇസ്രായേല്‍ അംബാസിഡറായ Ido Aharoni ചടങ്ങ് അവസാനിപ്പിക്കാറായപ്പോഴാണ് നിശബ്ദ പ്രതിഷേം നടന്നത്. പ്രധാന പ്രസംഗം നടക്കുമ്പോള്‍ കുട്ടികള്‍ “Israel’s Brand: Stolen Land”, “Brand Apartheid,” തുടങ്ങിയ ബോര്‍ഡുകള്‍ അവര്‍ ഉയര്‍ത്തിക്കാണിച്ചു. — സ്രോതസ്സ് bdsmovement.net

പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തെ ഹാക്ക് ചെയ്യാന്‍ NSA ഉപയോഗിച്ച ആയുധം വിക്കിലീക്സ് പുറത്തുവിട്ടു

വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയതനുസരിച്ച്, പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തെ അമേരിക്ക ഹാക്കു ചെയ്യുന്നു എന്നതാണ് പുതിയ വിവരം. NSA യുടെ സൈബര്‍ ആയുധങ്ങളില്‍ പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തെ ഹാക്ക് ചെയ്യാനുള്ള കോഡുകളുമുണ്ട്. അമേരിക്കയുടെ രഹസ്യാന്വേഷണ ആവശ്യങ്ങള്‍ക്കായി ലോകം മൊത്തമുള്ള വിവരങ്ങളുടേയും ഡാറ്റയുടേയും നിരീക്ഷണവും, ശേഖരണവും, വിശകലനവും NSA (National Security Agency) നടത്തുന്നു. പാകിസ്ഥാനിലെ പൌരന്‍മാരുടേയും സൈനിക നേതൃത്വത്തേയും അവര്‍ മുമ്പും ചാരപ്പണി ചെയ്തിട്ടുണ്ട്. — സ്രോതസ്സ് techjuice.pk നമ്മള്‍ രക്ഷപെട്ടു എന്ന് കരുതരുത്.

ഇറക്കുമതി ചെയ്യുന്ന ആഹാരത്തില്‍ ആശ്രിതരാണ് 200 കോടിയാളുകള്‍

വളരുന്ന ജനസംഖ്യക്ക് വേണ്ട ആഹാരം നല്‍കാനുള്ള ഭൂമിയുടെ കഴിവ് പരിമിതമാണ്. അത് തുല്യമായല്ല വിതരണം ചെയ്തിരിക്കുന്നതും. കൃഷിഭൂമിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതും കൂടുതല്‍ ദക്ഷതയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും ഈ പ്രശ്നത്തെ ഭാഗികമായി buffering ചെയ്യുന്നതാണ്. എന്നാല്‍ കൂടുതല്‍ സ്ഥലത്തും ഈ പ്രശ്നം പരിഹരിക്കുന്നത് കൂടുതല്‍ ആഹാരം ഇറക്കുമതി ചെയ്താണ്. Aalto University ലെ ഗവേഷകര്‍ ആദ്യമായി വിഭവദാരിദ്ര്യം, ജനസംഖ്യാ സമ്മര്‍ദ്ദം, ഭക്ഷ്യ ഇറക്കുമതി എന്നുവ തമ്മിലുള്ള ബന്ധം Earth’s Future മാസികയില്‍ പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് aalto.fi

ഗതാഗതത്തിന്റെ ശബ്ദമലിനീകരണം കാരണം പക്ഷികള്‍ കുറച്ച് നേരത്തേക്കേ പാടുന്നുള്ളു

ഗതാഗതത്തിന്റെ ശബ്ദമലിനീകരണത്തോട് പക്ഷികളുടെ പാട്ട് വ്യത്യസ്ഥമായാണ് പ്രതികരിക്കുന്നത്. അത് അവയുടെ ഇണയെ ആകര്‍ഷിക്കാനുള്ള കഴിവിനേയും സ്വന്തം സ്ഥലം സംരക്ഷിക്കുന്നതിനേയും ബാധിക്കുന്നു എന്ന് Bioacoustics ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗതത്തിന്റെ ശബ്ദത്തോടുള്ള പ്രതികരണമായി വടക്കേ അമേരിക്കന്‍ flycatcher പാടുന്നതിന്റെ സമയം കുറയുകയും പാട്ടിന്റെ ആവൃത്തി താഴുന്നതായും പഠനം കണ്ടെത്തി. ഗതാഗതത്തിന്റെ ശബ്ദമലിനീകരണം, പ്രത്യേകിച്ച് റോഡിലൂടെയുള്ള, കുറക്കണം എന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് sciencedaily.com

ഇന്‍ഡ്യയില്‍ സൌരോര്‍ജ്ജത്തിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തി

സ്ഥിരമായി നിന്നിരുന്ന സൌരോര്‍ജ്ജത്തിന്റെ വില എക്കാലത്തേതിലും കുറഞ്ഞ നിരക്കായ യൂണിറ്റിന് Rs. 3.15 രൂപ എന്ന നിലയിലെത്തി. ആന്ധ്രാപ്രദേശിലെ കഡപ്പയിലെ 250 MW ന്റെ നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ ലേലത്തിലാണ് അത് സംഭവിച്ചത്. ഫെബ്രുവരിയില്‍ കുറഞ്ഞ മൂലധന ചിലവും ചിലവ് കുറഞ്ഞ വായ്പയും കാരണം മദ്ധ്യപ്രദേശിലെ 750 MW ന്റെ Rewa Solar Park ലെ വൈദ്യുതിയുടെ ലേലത്തില്‍ സൌരോര്‍ജ്ജത്തിന്റെ താരിഫ്, പുതിയ കുറവായ യൂണിറ്റിന് Rs. 2.97 രൂപയിലെത്തി. — സ്രോതസ്സ് thehindu.com

കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി

മനുഷ്യന്റെ ആരോഗ്യത്തിനും ആയിരക്കണിക്കിന് വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍‍ക്കും organophosphates എന്ന കീടനാശിനി എങ്ങനെ ഭീഷണിയാകുന്നു എന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ഡൌ കെമിക്കല്‍(Dow Chemical) ട്രമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നാസി ജര്‍മ്മനിയില്‍ വികസിപ്പിച്ചെടുത്ത ഒരു nerve agent ല്‍ നിന്ന് ആണ് ആദ്യമായി Organophosphates നിര്‍മ്മിച്ചത്. വളരെ ചെറിയ അളവില്‍ പോലും ഈ രാസവസ്തു ജനനസമയത്തെ കുറഞ്ഞ ഭാരം, കുട്ടികളില്‍ തലച്ചോറിന്റെ ദോഷം എന്നിവയുണ്ടാക്കുന്നു എന്ന് Peer-reviewed ശാസ്ത്രീയ പഠനം കാണിക്കുന്നു. കഴിഞ്ഞ … Continue reading കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി

ഓഫര്‍ ജയിലിന് മുമ്പില്‍ പാലസ്തീന്‍കാര്‍ പ്രതിഷേധ പ്രകടനം നടത്തി

ഇസ്രായേല്‍ ജയിലുകളില്‍ നിരാഹാര സത്യാഗ്രഹമിരിക്കുന്ന പാലസ്തീന്‍ തടവുകാരുമായി ഇസ്രായേല്‍ ചര്‍ച്ച നടത്താന്‍ തയ്യാറാകാത്തതിനെ പാലസ്തീന്‍ നേതാക്കള്‍ അപലപിച്ചു. അവരിലാരെങ്കിലും മരിക്കുകയാണെങ്കില്‍ "new intifada" ഉണ്ടാകുമെന്ന് അവര്‍ മുന്നറീപ്പും നല്‍കുന്നു. കഴിഞ്ഞ ആഴ്ച മുതല്‍ 1,500 പാലസ്തീന്‍ തടവുകാരാണ് നിരാഹാര സമരം നടത്തുന്നത് എന്ന് Palestinian Authority യുടെ Issa Qaraqe പറയുന്നു. നിരാഹാര സമരത്തിന് നേതൃത്വം കൊടുക്കുന്നത് പ്രമുഖ പാലസ്തീന്‍ നേതാവായ Marwan Barghouti ആണ്. രണ്ടാമത്തെ പാലസ്തീന്‍ intifadaയിലെ പങ്കിന്റെ പേരില്‍ Barghouti 5 വര്‍ഷത്തെ … Continue reading ഓഫര്‍ ജയിലിന് മുമ്പില്‍ പാലസ്തീന്‍കാര്‍ പ്രതിഷേധ പ്രകടനം നടത്തി

അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള കേസുണ്ടെന്ന് അമേരിക്ക സമ്മതിച്ചു

ജൂലിയന്‍ അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ട്രമ്പ് സര്‍ക്കാര്‍ തയ്യാറാക്കി എന്ന് CNN കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. "ജൂലിയന്‍ അസ്സാഞ്ജിനും വിക്കിലീക്സിനും എതിരായ അന്വേഷ​ണം കുറഞ്ഞത് 2010 മുതല്‍ നടക്കുന്നതാണ്" എന്ന് CNN പറയുന്നു. സൈനിക ഹെലികോപ്റ്റര്‍ ഇറാഖിലെ സാധരണ ജനത്തെ ആക്രമിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ രഹസ്യരേഖകള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് വിക്കീലീക്സിന് ലോകശ്രദ്ധ നേടിയിരുന്നു. U.S. Army Private ചെല്‍സി മാനിങ്ങിനെ അവയുടെ സ്രോതസ്സായി കണ്ട് ശിക്ഷിക്കുകയും ചെയ്തു. https://justice4assange.com/Donate.html — സ്രോതസ്സ് … Continue reading അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള കേസുണ്ടെന്ന് അമേരിക്ക സമ്മതിച്ചു

പാലസ്തീന്‍കാരായ തടവുകാര്‍ മഹാ നിരാഹാര സമരം തുടങ്ങി

ഇസ്രായേലിലെ ജയിലിലുള്ള നൂറുകണക്കിന് പാലസ്തീന്‍ തടവുകാര്‍ തിങ്കളാഴ്ച മുതല്‍ "ഇസ്രായേലിന്റെ മനുഷ്യത്വരഹിത കോളനി സൈനിക കൈയ്യേറ്റത്തിനെതിരെ" നിരാഹാര സമരം തുടങ്ങി. ആറ് ജയിലുകളിലെ 1,500 രാഷ്ട്രീയ തടവുകാര്‍ ആണ് പാലസ്തീന്‍ തടവുകാരുടെ ദിനവും, ജൂണില്‍ വരുന്ന 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിന്റെ 50 ആം വാര്‍ഷികത്തേയും ആചരിച്ചുകൊണ്ട് സമരത്തില്‍ പങ്കെടുക്കുന്നത്. Ramallah, Hebron, Nablus തുടങ്ങിയ കൈയ്യേറപ്പെട്ട നഗരങ്ങളില്‍ ജാഥകള്‍ നടന്നു. — സ്രോതസ്സ് commondreams.org

BP യുടെ എണ്ണ ചോര്‍ച്ച പ്രകൃതി വിഭവങ്ങളില്‍ $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി

2010 BP Deepwater Horizon എണ്ണ ചോര്‍ച്ച മെക്സിക്കന്‍ ഉള്‍ക്കടലിലെ പ്രകൃതി വിഭവങ്ങള്‍ക്ക് $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി എന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ആറ് വര്‍ഷത്തെ പഠനത്തില്‍ നിന്ന് കണ്ടെത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയായിരുന്നു അത്. പ്രകൃതി വിഭവങ്ങളുടെ നാശനഷ്ടത്തിന്റെ സാമ്പത്തിക മൂല്യത്തെ വിശകലനം ചെയ്യുന്ന ആദ്യത്തെ പഠനമാണ് ഇത്. 50.7 കോടി ലിറ്റര്‍ എണ്ണയാണ് അന്ന് കടലില്‍ ചോര്‍ന്നത്. — സ്രോതസ്സ് vtnews.vt.edu