കുറഞ്ഞത് 10,000 വൈറസ് സ്പീഷീസുകള്‍ക്ക് മനുഷ്യരെ ബാധിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ ഇപ്പള്‍ ബഹുഭൂരിപക്ഷവും നിശബ്ദമായി വന്യമൃഗങ്ങളില്‍ ചംക്രമണം ചെയ്യുകയാണ്. കാലാവസ്ഥയുടേയും ഭൂ വിനിയോഗത്തിന്റേയും മാറ്റം കാരണം മുമ്പ് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വന്യജീവി സ്പീഷീസുകള്‍ക്ക് വൈറസ് പങ്കുവെക്കാനുള്ള പുതിയ അവസരങ്ങള്‍ കിട്ടുന്നു. ചില സമയത്ത് അത് zoonotic തുളുമ്പലിന് സൌകര്യമൊരുക്കുന്നു. ആഗോള പരിസ്ഥിതി മാറ്റവും രോഗങ്ങളുടെ ആവിര്‍ഭാവവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണിത്. വവ്വാലാണ് novel viral sharing കൂടുതലും ചെയ്യുന്നത്. അവ പരിണാമപരമായ പാതകളില്‍ വൈറസ് പങ്കുവെക്കുന്നു. … Continue reading കാലാവസ്ഥ മാറ്റം സ്പീഷീസുകള്‍ക്കിടയിലെ വൈറസ് സഞ്ചാരത്തിന്റെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു
ടാഗ്: വാര്‍ത്ത
കുറ്റമൊന്നും ചാര്‍ത്താതെ ഗ്വാണ്ടാനമോയില്‍ 20 വര്‍ഷങ്ങളായി കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനെ മോചിപ്പിക്കുന്നു
ഗ്വാണ്ടാനമോയിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനെ മോചിപ്പിക്കാന്‍ അമേരിക്ക സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു കുറ്റവും ചാര്‍ത്താതെ തന്നെ കഴിഞ്ഞ 20 വര്‍ഷങ്ങളായി Hassan bin Attash നെ അമേരിക്ക തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 2002 ല്‍ ഇയാളെ പാകിസ്ഥാനിലെ സുരക്ഷ സേന കറാച്ചിയില്‍ വെച്ച് പിടികൂടി അമേരിക്കക്ക് കൈമാറുമ്പോള്‍ വെറും 17 വയസായിരുന്നു പ്രായം. CIAയുടെ ഒരു രഹസ്യ സൈറ്റില്‍ വെച്ച് ഉള്‍പ്പടെ അമേരിക്കയും സഖ്യ കക്ഷികളും ദിവസം 12 മണിക്കൂര്‍ വരെ രണ്ട് വര്‍ഷത്തോളും ഇയാളെ പീഡിപ്പിച്ചിരുന്നു … Continue reading കുറ്റമൊന്നും ചാര്‍ത്താതെ ഗ്വാണ്ടാനമോയില്‍ 20 വര്‍ഷങ്ങളായി കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനെ മോചിപ്പിക്കുന്നു
എങ്ങനെയാണ് കാലാവസ്ഥ പ്രശ്നം അടുത്ത മഹാമാരിക്ക് തിരികൊടുക്കുന്നത്
കോവിഡ് കാരണം അമേരിക്കയിലെ മരണ സംഖ്യ 10 ലക്ഷത്തിന് അടുക്കുന്ന അവസരത്തില്‍, കാലാവസ്ഥ പ്രശ്നവും നഗര വ്യാപനവും ധാരാളം വന്യ മൃഗങ്ങളെ പുതിയ ആവാസ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് Nature ല്‍ വന്ന ഒരു പുതിയ പഠനം കാണിക്കുന്നു. ഒരു സ്പീഷീസില്‍ നിന്ന് മറ്റൊന്നിലേക്ക് വൈറസുകള്‍ ചാടുന്നതിലേക്ക് അത് നയിക്കുന്നു. സസ്തനികളില്‍ ഇത്തരത്തില്‍ വൈറസുകള്‍ കൂടിക്കലരുന്നത് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. അത് ഭൂമിയില്‍ താപനില വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടിവരും. — സ്രോതസ്സ് … Continue reading എങ്ങനെയാണ് കാലാവസ്ഥ പ്രശ്നം അടുത്ത മഹാമാരിക്ക് തിരികൊടുക്കുന്നത്
സഹാറയില്‍ നിന്നുള്ള പൊടി യൂറോപ്പിന്റെ ആകാശത്തെ ഓറഞ്ച് നിറത്തിലാക്കി
പോര്‍ട്ടുഗല്‍, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ മൂടിക്കൊണ്ട് സഹാറയില്‍ നിന്നുള്ള വലിയ ഒരു പാളി swath മൂടുന്നത് ധാരാളം ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ Storm Celia ല്‍ നിന്ന് ശക്തമായ കാറ്റ് സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടി അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നു. തെക്കന്‍ കാറ്റ് ആ പൊടിയെ വടക്കോട്ട് കൊണ്ടുപോയി യൂറോപ്പിലേക്ക് എത്തിക്കുന്നു. സ്പെയിനിലെ പൊടിയുടെ സാന്ദ്രത വായൂ ഗുണമേന്മയുടെ നിര്‍ദ്ദേശിക്കപ്പെട്ട നിലയേക്കാള്‍ അഞ്ച് മടങ്ങ് മോശമായ സ്ഥിതിയിലാണെന്ന് European Environment Agency അഭിപ്രായപ്പെട്ടു. … Continue reading സഹാറയില്‍ നിന്നുള്ള പൊടി യൂറോപ്പിന്റെ ആകാശത്തെ ഓറഞ്ച് നിറത്തിലാക്കി
ഏകാധിപത്യ കാലത്ത് കൊല്ലപ്പെട്ട ശാസ്ത്രജ്ഞരെ അര്‍ജന്റീന ആദരിച്ചു
Jorge Videla യുടെ ഏകാധിപത്യ കാലത്ത് (1976-1981) കാണാതായ Alicia Cardoso, Dante Guede, Roberto Lopez, Liliana Galletti, Mario Galuppo, Federico Lüdden, Manuel Saavedra, Martin Toursarkissian എന്നീ ശാസ്ത്രജ്ഞര്‍ക്ക് അര്‍ന്റീനയുടെ പ്രസിഡന്റ് Alberto Fernandez ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. 8 ഗവേഷകരുടെ വിവരങ്ങള്‍ വിശദമാക്കുന്ന രേഖകള്‍ സദസിന് വിശദമാക്കുന്ന അവസരത്തില്‍ "ഏകാധിപതി Jorge Videla എന്തിനെയെങ്കിലും ഭയന്നിരുന്നെങ്കില്‍ അത് 'ചിന്തയെ' ആണ് എന്ന് Fernandez പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ അംഗത്വം പരിഗണിക്കാതെ എല്ലാ … Continue reading ഏകാധിപത്യ കാലത്ത് കൊല്ലപ്പെട്ട ശാസ്ത്രജ്ഞരെ അര്‍ജന്റീന ആദരിച്ചു
മഹാമാരിക്കിടെ ലോക സമ്പന്നരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു
കഴിഞ്ഞ വര്‍ഷം 28 ലക്ഷം ആളുകള്‍ കോവിഡ്-19 കാരണം ലോകം മൊത്തം മരിച്ചു. അതേ സമയം ലോകത്തെ കോടീശ്വരന്‍മാരുടെ സമ്പത്തും വര്‍ദ്ധിച്ചു. ലോകത്തെ 2,365 ശതകോടീശ്വരന്‍മാരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ ആണ് വര്‍ദ്ധിച്ചത്. മഹാമാരി വര്‍ഷത്തില്‍ 54% വര്‍ദ്ധനവ്. മാര്‍ച്ച് 18, 2020 നും മാര്‍ച്ച് 18, 2021 നും ഇടക്ക് അവരുടെ മൊത്തം സമ്പത്ത് $8.04 ലക്ഷം കോടി ഡോളറില്‍ നിന്ന് $12.39 ലക്ഷം കോടി ഡോളറായി. 13 ശകകോടീശ്വരന്‍മാരുടെ സമ്പത്ത് 500% … Continue reading മഹാമാരിക്കിടെ ലോക സമ്പന്നരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു
ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ്
Cambridge Sustainability Commission ന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ 5% പേരാണ് 1990 - 2015 കാലത്തെ ലോകത്തെ മൊത്തം ഉദ്വവമനത്തിന്റെ മൂന്നിലൊന്നും നടത്തുന്നത്. absolute global emissions ന്റെ ഏകദേശം പകുതി ലോകത്തെ ഏറ്റവും സമ്പന്നരായ 10% പേരാണ് നടത്തുന്നതെന്നും ഏറ്റവും മുകളിലത്തെ 5% പേര്‍ മാത്രം ആഗോള ഉദ്‌വമനത്തിന്റെ 37% ന് ഉത്തരവാദികളാണെന്നും Changing Our Ways: Behavior Change and the Climate Crisis എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. — … Continue reading ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ്
പരിസ്ഥിതി വക്കീല്‍ സ്റ്റീവന്‍ ഡോണ്‍സിഗര്‍ 993 ദിവസങ്ങള്‍ക്ക് ശേഷം സ്വതന്ത്രനായി
ആയിരം ദിവസത്തിടുത്ത വീട്ടുതടകങ്കലിന് ശേഷം പരിസ്ഥിതി വക്കീല്‍ Steven Donziger സ്വതന്ത്രനായി. 6100 കോടി ലിറ്റര്‍ എണ്ണ അവരുടെ പാരമ്പര്യ ഭൂമിയില്‍ ഒഴുക്കിയതിന് ഇക്വഡോറിലെ ആമസോണിലെ 30,000 ആദിവാസികളുടെ പേരില്‍ Chevron നെ ശിക്ഷിക്കുന്നതില്‍ വിജയിച്ചതിന് ശേഷമാണ് നിയമ ordeal ന്റെ ഭാഗമായാണ് ഈ വീട്ടുതടങ്കല്‍. $1800 കോടി ഡോളര്‍ നഷ്ടപരിഹാരം Chevron കൊടുക്കണമെന്ന് 2011 ല്‍ ഇക്വഡോറിലെ സുപ്രീം കോടതി വിധിച്ചിരുന്നു. കോര്‍പ്പറേറ്റുകളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിലെ ഒരു വലിയ വിജയം ആയിരുന്നു അത്. എന്നാല്‍ ഷെവ്രോണ്‍ … Continue reading പരിസ്ഥിതി വക്കീല്‍ സ്റ്റീവന്‍ ഡോണ്‍സിഗര്‍ 993 ദിവസങ്ങള്‍ക്ക് ശേഷം സ്വതന്ത്രനായി
സമരം ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ പരിരക്ഷ റദ്ദാക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് ഭീഷണിപ്പെടുത്തുന്നു
Stanford Health Care ലേയും Lucile Packard Children’s Hospital ലേയും നഴ്സുമാര്‍ ഏപ്രില്‍ 25 മുതല്‍ സമരത്തിലാണ്. അമിതജോലി ഇല്ലാതാക്കാനും മഹാമാരിയുടെ ബഹളത്തില്‍ പരിചരണം നല്‍കാനും കൂടുതല്‍ നഴ്സുമാരെ നിയോഗിക്കണമെന്നും മെച്ചപ്പെട്ട മാനസികാരോഗ്യ വിഭവങ്ങള്‍ നല്‍കണമെന്നും കൂടുതല്‍ ശമ്പളവും അവധിയും വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 5,000 നഴ്സുമാരിലെ 95% ല്‍ അധികം പേരും സമരത്തിലുണ്ട്. Committee for Recognition of Nursing Achievement (CRONA) എന്ന യൂണിയനില്‍ അംഗമായവരാണ് അവര്‍ വോട്ടെടുപ്പോടെയാണ് സമരത്തില്‍ പ്രവേശിച്ചത്. അവരുടെ … Continue reading സമരം ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ പരിരക്ഷ റദ്ദാക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് ഭീഷണിപ്പെടുത്തുന്നു
ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി
കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി. അമേരിക്കയാണ് അതിന് താഴെയുള്ള 9 രാജ്യങ്ങളുടെ മൊത്തം സൈനിക ചിലവിനെക്കാള്‍ കൂടുതല്‍ ചിലവാക്കിക്കൊണ്ട് ഒന്നാമത് വന്നത്. 2021 ലെ സൈനിക ചിലവ് $2.1 ലക്ഷം കോടി ഡോളര്‍ ആണെന്ന് Stockholm International Peace Research Institute (SIPRI) റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ലേതിനെക്കാള്‍ 0.7% വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ 7 വര്‍ഷങ്ങളായി ചിലവില്‍ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളു. ലോകത്തെ മൊത്തം … Continue reading ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി