ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

വമ്പന്‍ മരുന്ന് ഉദ്യോഗസ്ഥരുടേയും ഓഹരി ഉടമകളുടേയും സമ്പത്ത് കഴിഞ്ഞ ആഴ്ച ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം ആകാശംമുട്ടെ വളര്‍ന്നു. വെറും 8 ഓഹരി ഉടമകള്‍ക്ക് മാത്രം $1000 കോടി ഡോളര്‍ ആണ് കിട്ടിയത്. മരുന്ന് കമ്പനികള്‍ “അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്നത്തില്‍ നിന്ന് മുതലാക്കുകയാണ്,” എന്ന് സന്നദ്ധ് സംഘടനകള്‍ പറഞ്ഞു. വാക്സിന്‍ അസമത്വമാണ് Omicron വകഭേദം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. വമ്പന്‍ മരുന്ന് കുത്തകകളെ പൊളിക്കുന്നതിനും മരുന്നിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും കോവിഡ്-19 വാക്സിന്റെ ബൌദ്ധിക … Continue reading ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു

കൊറോണവൈറസ് മഹാമാരിയുടെ സമയത്ത് ആമസോണ്‍ അവരെ ഏറ്റവും അടിസ്ഥാനമായ ബിസിനസായി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കോവിഡ്-19 ന് എതിരെ അവശ്യമായ സംരക്ഷണം തങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് പറയുന്ന തൊഴിലാളികള്‍ ജോലിചെയ്യുന്ന പണ്ടകശാലയിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും ഉണ്ടാകുന്ന ആഭ്യന്തരമായ കുഴപ്പങ്ങളെ ഒതുക്കാന്‍ സാങ്കേതിക വമ്പന്‍ കഷ്ടപ്പെടുകായാണ്. കഴിഞ്ഞയാഴ്ച അത് ഒരു ശിഖിരബിന്ദുവിലെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആമസോണ്‍ അവരുടെ രണ്ട് സാങ്കേതികവിദ്യ തൊഴിലാളികളെ പിരിച്ചുവിട്ടു. അവര്‍ പരസ്യമായി കമ്പനിയുടെ കൊറോണവൈറസ് നയത്തെ എതിര്‍ത്തവരാണ്. — സ്രോതസ്സ് grist.org | Apr 14, … Continue reading കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു

കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു

മനുഷ്യന്റെ മേല്‍നോട്ടമില്ലാതെ കൊല്ലാനുള്ള അവസാന ഉത്തരവ് എടുക്കാന്‍ കഴിയുന്ന “കൊലയാളി റോബോട്ടുകള്‍” എന്ന സ്വയം നിയന്ത്രിത ആയുധങ്ങള്‍ നിരോധിക്കണമെന്ന് ചില രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അടുത്തയാഴ്ച നടക്കാന്‍ പോകുന്ന Convention on Certain Conventional Weapons ല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കൊലയാളി റോബോട്ടുകളെ നിരോധിക്കണമെന്ന് കുറഞ്ഞത് 30 രാജ്യങ്ങളെങ്കിലും ആവശ്യപ്പെടുന്നു. അതിനായി ഒരു അന്തര്‍ദേശീയ സഖ്യത്തെയുണ്ടാക്കുമെന്ന് ന്യൂ സീലാന്റ് പ്രഖ്യാപിച്ചു. “ഒരു മനുഷ്യ ജീവന്‍ എടുക്കുന്നതിന്റെ തീരുമാനം യന്ത്രത്തിന് വിട്ടുകൊടുത്ത ഒരു ഭാവി ലോകത്തിന്റെ … Continue reading കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു

കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി

വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ല് ലോക് സഭയിലും രാജ്യ സഭയിലും ചര്‍ച്ചകളില്ലാതെ നവംബര്‍ 29 ന് പാസായി. ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിക്കാതെ 12.09 pm ന് ലോക് സഭയിലും 12:13 pm ന് രാജ്യസഭയിലും Farm Laws Repeal Bill, 2021 പാസായി. രാജ്യ സഭയില്‍ ലഘുവായ ഒരു ചര്‍ച്ച നടന്നു. ആ നിയമങ്ങള്‍ കൊണ്ടുവന്ന അതിനേക്കാള്‍ വേഗത്തില്‍ ആണ് റദ്ദാക്കിയത്. സഭയില്‍ വലിയ ബഹളങ്ങളുണ്ടായി. സെപ്റ്റംബര്‍ 2020 ന് ശരിയായ … Continue reading കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി

ഒരു ക്രിസ്ത്യന്‍ നിയമ സൈന്യം അമേരിക്കയോട് യുദ്ധം നടത്തുന്നു

രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ നാഴികക്കല്ലായ 1973 Roe v. Wade വിധിയെ മറികടക്കാന്‍ സാദ്ധ്യതയുള്ളതാണ് മിസിസിപ്പിയുടെ 15-ആഴ്ച ഗര്‍ഭഛിദ്ര നിരോധനം ശരിവെക്കുന്ന സുപ്രീംകോടതിയുടെ വിധി. Roe v. Wade വിധിയെ മറികടന്നാല്‍ അമേരിക്കയിലെ പകുതി സംസ്ഥാനങ്ങളും ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കും. ദശാബ്ദങ്ങളായി വലതുപക്ഷ സംഘങ്ങള്‍ ഗര്‍ഭഛിദ്ര അവകാശത്തിനെതിരെ യുദ്ധം ചെയ്യുകയാണ്. Amy Coney Barrett നേയും Brett Kavanaugh നേയും സുപ്രീം കോടതിയിലേക്ക് ട്രമ്പ് നിയോഗിച്ചതോടെ ആ ലക്ഷ്യത്തിന്റെ അടുത്ത് അവരെത്തി. പ്രധാന പങ്ക് വഹിച്ച ഒരു … Continue reading ഒരു ക്രിസ്ത്യന്‍ നിയമ സൈന്യം അമേരിക്കയോട് യുദ്ധം നടത്തുന്നു

അമേരിക്കയില്‍ ഗര്‍ഭഛിദ്രം ആക്രമണത്തില്‍

ഗര്‍ഭഛിദ്ര അവകാശത്തിന് വലിയ വെല്ലുവിളിയായി, 15 ആഴ്ചയായതിന് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ തടയുന്ന മിസിസിപ്പിയിലെ ഗര്‍ഭഛിദ്ര നിയമത്തെ പിന്‍തുണക്കുന്നു എന്ന് സുപ്രീംകോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം ബുധനാഴ്ച സൂചിപ്പിച്ചു. രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ, നാഴികക്കല്ലായ 1973 ലെ Roe v. Wade വിധിയുടെ അടിത്തറ തോണ്ടുകയോ റദ്ദാക്കുകയോ ചെയ്യുന്നതാണ് ഈ വിധി. 6-3 എന്ന യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള കോടതി രണ്ട് മണിക്കൂറോളം വാദം നടത്തി. — സ്രോതസ്സ് democracynow.org | Dec 02, 2021

ബ്രിട്ടണിലെ സ്ത്രീഹത്യ സെന്‍സസ്

ലോകം മൊത്തം സ്ത്രീകള്‍ക്കെതിരെ മാരക അക്രമം വര്‍ദ്ധിച്ച് വരുകയാണ്. നവംബര്‍ 2020 ന് ബ്രിട്ടണിലെ സംഘടനയായ Femicide Census ഒരു ദശാബ്ദക്കാലത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അത് പ്രകാരം “പുരുഷ പങ്കാളിയോ മുമ്പത്തെ പങ്കാളിയോ നാല് ദിവസത്തില്‍ ഒരു സ്ത്രീ കൊലചെയ്യപ്പെടുന്നു.” പ്രണയബന്ധത്തിന് പുറത്തുള്ള കൊലപാതകങ്ങളെക്കൂടി കണക്കാക്കിയാല്‍ മൂന്ന് ദിവസത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്ന എന്ന തോതില്‍ ആ സംഖ്യ വര്‍ദ്ധിക്കുകയാണ്. സ്ത്രീകളുടെ നേരത്തെയുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം എന്ന് ആഗോളമായി തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും ഈ കൊലപാതകങ്ങളെ ഒറ്റപ്പെട്ട … Continue reading ബ്രിട്ടണിലെ സ്ത്രീഹത്യ സെന്‍സസ്

പേരിന് മാത്രമുള്ള യഹൂദര്‍

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധത്തിന് ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടായപ്പോള്‍ “പുതിയ യഹൂദവിരുദ്ധ”യെ കുറിച്ച് Rabbi Wendi Geffen ഒരു മതപ്രസംഗം ഷിക്കാഗോയില്‍ നടത്തി. യഹൂദവിരുദ്ധ യഹൂദര്‍ “പേരിന് മാത്രമുള്ള യഹൂദരാണ്” എന്നും അവരെ യഹൂദരുടെ കൂട്ടതില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും അവര്‍ പ്രസംഗിച്ചു. “ഭൂരിപക്ഷ” യഹൂദരും ഇസ്രായേലിനെ പിന്‍തുണക്കുന്നുണ്ടെന്നും, സയണിസവും പുരോഗമതയും പരസ്പരം വിരുദ്ധമാണെന്ന് പറയുന്ന യുഹൂദവിരുദ്ധ യഹൂദര്‍ യഹൂദ പള്ളികളില്‍ വെടിവെപ്പ് നടത്തുന്ന വലതുപക്ഷക്കാരേക്കാളും അപകടകാരികളാണെന്നും അവര്‍ വിശദീകരിച്ചു. ഇസ്രായേല്‍ വര്‍ണ്ണവെറി … Continue reading പേരിന് മാത്രമുള്ള യഹൂദര്‍

2020 ല്‍ ഇടിമിന്നലേറ്റ് ഇന്‍ഡ്യയില്‍ 2,862 പേര്‍ മരിച്ചു

ഇന്‍ഡ്യയില്‍ ഇടിമിന്നലേറ്റ് 2,862 പേര്‍ മരിച്ചു എന്ന് സംസ്ഥാനങ്ങളുടെ മന്ത്രിയായ ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ ഡിസംബര്‍ 1, 2021 ന് പറഞ്ഞു. ഇന്‍ഡ്യയിലെ ഇടിമിന്നലിന്റെ തോത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വര്‍ദ്ധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ വര്‍ദ്ധനവ് കൂടുതല്‍. മദ്ധ്യ ഇന്‍ഡ്യയില്‍ മിന്നല്‍ കുറവാണ്. ബാക്കി സ്ഥലങ്ങളില്‍ മിതമായും ആണ്. — സ്രോതസ്സ് downtoearth.org.in | 01 Dec 2021

ബാര്‍ഡോസ്, രാജ്ഞിയില്‍ നിന്ന് വേര്‍പെട്ടു

55 വര്‍ഷം മുമ്പ് 1966 ല്‍ ബാര്‍ഡോസ് ഒരു സ്വതന്ത്ര രാജ്യമായെങ്കിലും രാഷ്ട്രത്തിന്റെ തലവന്‍ ഇതുവരെ രാജ്ഞി എലിസബത്ത് ആയി തുടരുകയായിരുന്നു. ക്യാനഡ, ആസ്ട്രേലിയ, ജമെയ്ക തുടങ്ങിയ പല മുമ്പത്തെ ബ്രിട്ടീഷ് കോളനികള്‍ക്കും സമാനമായ ഏര്‍പ്പാടാണ് ബ്രിട്ടീഷ് രാജവംശവുമായുള്ളത്. Barbados ന് തങ്ങളുടെ കോളനി ഭൂതകാലത്തില്‍ നിന്ന് വേര്‍പെടാനുള്ള സമയം ആയി എന്ന് പറഞ്ഞ പ്രധാനമന്ത്രി Mia Mottley ഈ വേര്‍പെടലിനെ മുന്നോട്ട് നീക്കി. ബാര്‍ഡോസിന് ബ്രിട്ടണ്‍ അടിമത്ത നഷ്ടപരിഹാരം കൊടുക്കണമെന്ന ആഹ്വാനവും ഇതോടൊപ്പം ഉണ്ടായിരിക്കുന്നു. — … Continue reading ബാര്‍ഡോസ്, രാജ്ഞിയില്‍ നിന്ന് വേര്‍പെട്ടു