അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു

ഓഗസ്റ്റ് 18, 2020 ന് മാലി പ്രസിഡന്റ് Ibrahim Boubacar Keïta നെ പട്ടാളക്കാര്‍ അട്ടിമറിച്ചു. അതിന് ശേഷം ആഫ്രിക്കയിലൊട്ടാകെ പട്ടാള അട്ടിമറികളുടെ ഒരു തരംഗമാണുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ചാഡിലെ ദീര്‍ഘകാലമായി പ്രസിഡന്റായി ഇരുന്ന Idriss Déby മരിച്ചതിനെ തുടര്‍ന്ന് Chad ലെ സൈനിക കൌണ്‍സില്‍ അധികാരം പിടിച്ചെടുത്തു. പിന്നീട് മെയ് 24, 2021 ന് മാലിയില്‍ ആ വര്‍ഷത്തെ രണ്ടാമത്തെ അട്ടിമറി നടന്നു. സെപ്റ്റംബര്‍ 5 ന് Guinea യിലെ സൈന്യം രാജ്യത്തിന്റെ പ്രസിഡന്റിനെ തടവിലാക്കുകയും … Continue reading അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു →

അല്‍ ഖൈദ സംശയിക്കുന്ന ആളിന് CIA ജയില്‍ സ്ഥാപിച്ച ലിത്‌വാനിയ നഷ്ടപരിഹാരം കൊടുത്തു

al Qaedaയുടെ ഉയര്‍ന്ന സ്ഥാനം സംശയിക്കപ്പെട്ട ഗ്വാണ്ടാനമോ ജയിലിട്ടിരുന്ന വ്യക്തിയെ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് Lithuaniaയിലെ CIAയുടെ രഹസ്യ ജയിലില്‍ അടച്ചിരുന്നു എന്ന് സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞു. Zubaydah ക്ക് Lithuania ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം കൊടുക്കണമെന്ന് European Court of Human Rights വിധിച്ചു. ഒരു ദശാബ്ദത്തിന് മുമ്പ് അവസാനിച്ചെങ്കിലും അമേരിക്കയുടെ rendition പരിപാടി എന്ന വിളിക്കുന്ന പദ്ധതി ഇപ്പോഴും രഹസ്യത്തില്‍ മൂടിയിരിക്കുകയാണ്. അമേരിക്കയുടെ നിയമാധികാര പരിധിക്ക് പുറത്തുള്ള ജയിലുകളില്‍ al Qaeda സംശയിക്കുന്നവരെ … Continue reading അല്‍ ഖൈദ സംശയിക്കുന്ന ആളിന് CIA ജയില്‍ സ്ഥാപിച്ച ലിത്‌വാനിയ നഷ്ടപരിഹാരം കൊടുത്തു →

ഇസ്രായേല്‍ വംശവെറി രേഖപ്പെടുത്തിയ Amnesty International ന്റെ റിപ്പോര്‍ട്ടിനെ JVP സ്വാഗതം ചെയ്തു

Israel’s Apartheid against Palestinians: Cruel System of Domination and Crime against Humanity എന്ന Amnesty International ന്റെ പുതിയ റിപ്പോര്‍ട്ട്, പാലസ്തീന്‍കാരുടെ മേലെയുള്ള ഇസ്രായേലിന്റെ വംശവെറി ഭരണകൂടത്തിന്റെ നിഷ്ഠൂരമായ യാഥാര്‍ത്ഥ്യത്തിന്റെ നിയമപരമായി വിശദമായ രേഖ നല്‍കുന്നതാണ്. എങ്ങനെയാണ് അന്തര്‍ദേശീയ സമൂഹം ഇസ്രായേലിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്നും അതില്‍ പറയുന്നു. പാലസ്തീന്‍കാരുടേയും ഇസ്രായേലിലെ അവകാശ സംഘങ്ങളുടേയും ഐക്യ രാഷ്ട്ര സഭയുടേയും വര്‍ദ്ധിച്ച് വരുന്ന പുതിയ സംഭാവന പാലസ്തീന്‍കാരെ അടിച്ചമര്‍ത്തുന്ന ഇസ്രായേലിന്റെ വ്യവസ്ഥാപിതമായ സ്വഭാവത്തിന്റേയും പാലസ്തീന്‍കാരെ അവരുടെ … Continue reading ഇസ്രായേല്‍ വംശവെറി രേഖപ്പെടുത്തിയ Amnesty International ന്റെ റിപ്പോര്‍ട്ടിനെ JVP സ്വാഗതം ചെയ്തു →

കോവിഡ് ഭേദപ്പെട്ടവര്‍ക്ക് ദീര്‍ഘകാലം ഹൃദയതകരാറിന്റെ ഉയര്‍ന്ന അപകട സാദ്ധ്യത

കോവിഡ്-19 ഭേദപ്പെട്ടവര്‍ക്ക് ഹൃദ്രോഗം, പക്ഷാഘാതം, രക്തം കട്ടിപിടിക്കല്‍, മറ്റ് ഹൃദയ സംബന്ധമായ കുഴപ്പങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകുന്നു എന്ന് പുതിയ പഠന റിപ്പോര്‍ട്ട്. Nature Medicine ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ കോവിഡ്-19 വന്നവര്‍ക്ക് അസുഖം മാറി ഒരു വര്‍ഷത്തിന് ശേഷം ആണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ശക്തമായ രോഗബാധകാരണം ആശുപത്രിയില്‍ പോകേണ്ടി വരാത്ത രോഗികള്‍ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നു. എന്നാലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് രോഗത്തിന്റെ അപകട സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ചും ICUs ല്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക്. — സ്രോതസ്സ് … Continue reading കോവിഡ് ഭേദപ്പെട്ടവര്‍ക്ക് ദീര്‍ഘകാലം ഹൃദയതകരാറിന്റെ ഉയര്‍ന്ന അപകട സാദ്ധ്യത →

ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു

Build Back Better Act സ്ഥിതി എന്താകും എന്നത് അവ്യക്തമാണ്. ആ നിയമം ദശാബ്ദങ്ങളിലേക്കും ഏറ്റവും വലിയ സാമൂഹ്യ ചിലവാക്കലാണ് ഉദ്ദേശിക്കുന്നത്. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട സേവനങ്ങളും പിന്‍തുണയും നല്‍കും. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള $1.75 ലക്ഷം കോടി ഡോളറിന്റെ പകുതി ശിശുസംരക്ഷണം, ബാലവാടി, ചിവവ് കുറഞ്ഞ വീടുകള്‍, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവക്കാണ് ചിലവാക്കുന്നത്. എന്നാല്‍ 10 വര്‍ഷത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഈ ചിലവാക്കലുകള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് നഷ്ടപ്പെട്ട ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ … Continue reading ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു →

രഹസ്യ അമേരിക്കന്‍ തടവറ ലിത്‌വേനിയ വില്‍ക്കുന്നു

ഒരിക്കല്‍ CIA തടങ്കല്‍പാളയമായി ഉപയോഗിച്ച നീളമുള്ള ഇടനാഴികളും ജനാലകളില്ലാത്ത മുറികളും, ശബ്ദം പുറത്തുപോകാത്ത വാതിലുകളും ഉള്ള Lithuaniaയുടെ തലസ്ഥാനത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന വലിയ ഉരുക്ക് barn ഉടന്‍ തന്നെ വില്‍പ്പനക്ക് തയ്യാറാകും. അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും സംഘര്‍ഷത്തില്‍ നിന്ന് ഇസ്ലാമിക അക്രമകാരികളെന്ന് സംശയിച്ചവരെ അമേരിക്കയുടെ നിയമാധികാരപരിധിക്ക് പുറത്തുള്ള ജയിലുകളില്‍ പാര്‍പ്പിക്കുന്ന അമേരിക്കയുടെ “rendition programme” അവസാനിച്ച് ഒരു ദശാബ്ദത്തിലധികം കാലത്തിന് ശേഷം രഹസ്യമായി shrouded. 2005-2006 കാലത്ത് ഭീകരവാദി സംശയമുള്ളവരെ പാര്‍പ്പിക്കാനായി CIA ഉപയോഗിച്ചതാണ്, Vilnius ന് … Continue reading രഹസ്യ അമേരിക്കന്‍ തടവറ ലിത്‌വേനിയ വില്‍ക്കുന്നു →

ടെക്ഫോഗ്: പൌരന്‍മാരെ ലക്ഷ്യം വെക്കാനുള്ള BJPയുടെ സൈബര്‍ ആയുധം

TekFog എന്ന് വിളിക്കുന്ന sophisticated രഹസ്യ ആപ്പിനെക്കുറിച്ച് മൂന്ന് ഭാഗങ്ങളുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് വാര്‍ത്ത സൈറ്റായ The Wire അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തി. BJYM ന്റെ (BJPയുടെ യുവ സംഘടന) IT Cell അതുപയോഗിച്ചാണ് അവരുടെ ഓണ്‍ലൈന്‍ വെറുപ്പ് പരിപാടികള്‍ സ്വപ്രേരിതമാക്കുന്നത്. ഈ ആപ്പിന് ആളുകളുടെ വാട്ട്സാപ്പ് അകൌണ്ട് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ "hijack" ചെയ്ത് സ്വപ്രേരിതമായ സംഘടിതപ്രവര്‍ത്തനത്തിന് ആ അകൌണ്ടുകള്‍ ഉപയോഗിക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ സംഘടിതപ്രവര്‍ത്തനം ട്വിറ്റര്‍, ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യമാധ്യമ … Continue reading ടെക്ഫോഗ്: പൌരന്‍മാരെ ലക്ഷ്യം വെക്കാനുള്ള BJPയുടെ സൈബര്‍ ആയുധം →

ഇന്‍ഡ്യയുടെ നേതൃത്വം പെഗസസിനോട് പ്രത്യേക താല്‍പ്പര്യം കാണിച്ചു

പെഗസസ് വില്‍പ്പനക്കുള്ള 2017 ലെ ഇന്‍ഡ്യയും ഇസ്രായേലും തമ്മിലുള്ള രഹസ്യ കരാര്‍ രണ്ട് രാജ്യത്തേയും രാഷ്ട്രീയ രഹസ്യാന്വേഷണ ഉന്നത തലത്തിലാണ് നടന്നത്. ആ കരാര്‍, വിവാദപരമായ ചാരപ്പണിയുപകരണം സ്വന്തമാക്കാനുള്ള മോഡി സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ നിന്നും പ്രത്യേക ഊന്നിപ്പറയലില്‍ നിന്നുമാണ് ഉടലെടുത്തത് എന്ന് ഇസ്രായേലിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ Ronen Bergman പറഞ്ഞു. — സ്രോതസ്സ് thewire.in | Siddharth Varadarajan | 01/Feb/2022

പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ഊര്‍ജ്ജക്കമ്പനിക്കെതിരെ കേസ്

antitrust നിയമങ്ങള്‍ ലംഘിച്ച് പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്ക് ചുമത്തിയ അരിസോണയിലെ ഒരു പ്രധാന ഊര്‍ജ്ജകമ്പനിയെ ഫെഡറല്‍ അപ്പീല്‍ കോടതി ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നു. 9th Circuit Court of Appeals ലെ മൂന്ന് ജഡ്ജിമാരും ഏകകണ്ഠേനയാണ് Salt River Project ന്റെ വാദങ്ങളെ തള്ളിക്കളഞ്ഞത്. എല്ലാ ഊര്‍ജ്ജ കമ്പനികളും antitrust നിയമങ്ങള്‍ക്ക് കീഴെയാണോ എന്ന് വിധി വ്യക്തമാക്കുന്നില്ല. — സ്രോതസ്സ് tucson.com | Feb 2, 2022

ദരിദ്ര രാജ്യങ്ങള്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് ഫേസ്‌ബുക്ക് വാഗ്ദാനം ചെയ്തു, എന്നാല്‍

ആപ്പുകളും സേവനങ്ങളും വഴി ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൌജന്യമായി എത്തിക്കുന്നതിന് തങ്ങള്‍ സഹായിച്ചു എന്നാണ് ഫേസ്‌ബുക്ക് പറയുന്നത്. എന്നാല്‍ ഈ ആളുകള്‍ക്ക് അവസാനം മാസം തോറും ദശലക്ഷക്കണക്കിന് ഡോളര്‍ വെച്ച് അടക്കേണ്ടതായി വന്നു എന്നാണ് കമ്പനിയുടെ ആഭ്യന്തര രേഖകള്‍ കാണിക്കുന്നത്. പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി പാകിസ്ഥാന്‍, ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ സെല്ലുലാര്‍ ദാദാക്കളുമായി ആണ് ഫേസ്‌ബുക്ക് ഈ കരാറില്‍ ഏര്‍പ്പെട്ടത്. — സ്രോതസ്സ് business-standard.com | Jan 25, 2022