ക്യാനഡയിലെ “Freedom Convoy” യെ സഹായിച്ച ബിസിനസുകുടേയും വലതുപക്ഷ ശക്തികളുടേയും വിവരങ്ങള്‍ പുറത്തായി

crowdfunding വെബ് സൈറ്റായ GiveSendGo ല്‍ നിന്നുള്ള ഡാറ്റ കഴിഞ്ഞ ദിവസം ചോര്‍ന്നു. തീവൃ വലതുപക്ഷ “Freedom Convoy” പ്രസ്ഥാനത്തെ സഹായിക്കുകയും സംഭാവന കൊടുക്കുകയും ചെയ്ത വലതുപക്ഷ സംഭാവനാദാദാക്കളെക്കുറിച്ചുള്ള വീക്ഷണം നല്‍കുന്നതാണത്. ക്യാനഡയുടെ Ottawaയിലെ പാര്‍ളമെന്റും സമീപ പ്രദേശങ്ങളും കൈയ്യേറിയ ഈ പ്രസ്ഥാനം രണ്ടാഴ്ചയിലധികം തടസം സൃഷ്ടിച്ചു. മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ജനുവരി 6 അട്ടിമറിയുടെ വിവിധ ആസൂത്രകര്‍, Fox News, ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ Tesla യുടെ CEO Elon Musk … Continue reading ക്യാനഡയിലെ “Freedom Convoy” യെ സഹായിച്ച ബിസിനസുകുടേയും വലതുപക്ഷ ശക്തികളുടേയും വിവരങ്ങള്‍ പുറത്തായി →

പുതിയ സമ്മതിദായക നിയന്ത്രണങ്ങളാല്‍ കൂടുതല്‍ ബാലറ്റുകള്‍ തള്ളപ്പെടുന്നു

ടെക്സാസില്‍ 2022 ലെ ഇടകാല തെരഞ്ഞെടുപ്പിന്റെ പ്രാധമിക ഘട്ടത്തിലെ നേരത്തെയുള്ള വോട്ടെടുപ്പ് തുടങ്ങി. അമിതമായ നിയന്ത്രണങ്ങളുള്ള വോട്ടെടുപ്പ് നിയമങ്ങളാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്. സമ്മതിദായകര്‍ക്ക് ബാലറ്റുകള്‍ ലഭ്യമാകണം എന്ന ആവശ്യത്തോടെ 30 പൌരാവകാശ സംഘങ്ങള്‍ ടെക്സാസിലെ secretary of state ന് കത്ത് അയച്ചു. റിപ്പബ്ലിക്കന്‍മാര്‍ കൊണ്ടുവന്ന Senate Bill 1 എന്ന നിയമം ഇതിനകം തന്നെ സമ്മതിദായകര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിയിരിക്കുന്നു. പ്രാദേശിക തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ വന്‍തോതില്‍ അവശ്യമായ ID വിവരമില്ലാത്ത തപാല്‍ വോട്ടുകള്‍ റദ്ദാക്കുകയാണ്. തപാല്‍ വോട്ടിന് കടുത്ത നിയന്ത്രണമാണ് ടെക്സാസിലുള്ളത്. … Continue reading പുതിയ സമ്മതിദായക നിയന്ത്രണങ്ങളാല്‍ കൂടുതല്‍ ബാലറ്റുകള്‍ തള്ളപ്പെടുന്നു →

ചാര്‍ ധാം കമ്മറ്റി ചെയര്‍മാന്‍ രാജിവെച്ചു

രാജിക്കത്തില്‍ ഹിമാലയത്തോടുള്ള ആക്രമണം സൂചിപ്പിച്ചുകൊണ്ട് Char Dham Project ന്റെ High Powered Committee (HPC) അംഗത്വവും ചെയര്‍മാന്‍ സ്ഥാനവും പരിസ്ഥിതി പ്രവര്‍ത്തകനായ Ravi Chopra രാജി വെച്ചു. 2019 ല്‍ ആയിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി എടുത്തത്. അദ്ദേഹം എഴുതുന്നു, “അതേ ആന്തരിക ശബ്ദമാണ് പുറത്ത് പോകാനായി ഇപ്പോള്‍ എന്നെ നിര്‍ബന്ധിക്കുന്നത്. ദുര്‍ബല പരിസ്ഥിതി മേഖലയെ HPC സംരക്ഷിക്കും എന്ന വിശ്വാസം തകര്‍ന്നു. എനിക്ക് കൂടുതല്‍ ചെയ്യാനാകില്ല. അതുകൊണ്ട് രാജിവെക്കാന്‍ തീരുമാനിച്ചു.” Yamunotri, Gangotri, Badrinath, Kedarnath … Continue reading ചാര്‍ ധാം കമ്മറ്റി ചെയര്‍മാന്‍ രാജിവെച്ചു →

വായൂ മലിനീകരണം കാരണം പരാഗണകാരികള്‍ക്ക് മണക്കാനാകുന്നില്ല

കാറിന്റെ പുകക്കുഴലില്‍ കൂടി പുറത്തുവരന്ന തരം വായൂ മലിനീകാരികള്‍ പൂക്കളുടെ മണവുമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ പ്രാണികള്‍ വഴിയുള്ള പരാഗണം കുറയുന്നു എന്ന് പുതിയ ഗവേഷണം പറയുന്നു. പുകയുണ്ടാക്കുന്ന ഒരു സംവിധാനം ഉപയോഗിച്ച് ഗവേഷകര്‍ ഒരു തുറന്ന കടുക് പാടത്ത് മലിനീകാരികളുടെ പ്രാദേശികമായി സ്വതന്ത്രമായി പറന്നുനടക്കുന്ന പ്രാണികളിലെ ഫലം നിരീക്ഷിച്ചു. വായൂ മലിനീകരണമുള്ളപ്പോള്‍ പരാഗണകാരികള്‍ പൂക്കളിലെത്തുന്നത് 90% കുറയുകയും പരാഗണം മൂന്നിലൊന്നായി കുറയുകയും ചെയ്തു. തേനീച്ചകള്‍, ഈച്ചകള്‍, ഈയാംപാറ്റകള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവയുടെ പരാഗണത്തിലാണ് ഏറ്റവും വലിയ കുറവ് സംഭവിച്ചത്. … Continue reading വായൂ മലിനീകരണം കാരണം പരാഗണകാരികള്‍ക്ക് മണക്കാനാകുന്നില്ല →

NAACP നേതാവിനെ മിസിസിപ്പിയില്‍ KKK കൊന്നതിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷം

ഇത് കറുത്തവരുടെ ചരിത്ര മാസമാണ്. NAACP നേതാവിനെ മിസിസിപ്പിയിലെ Natchez നഗരത്തില്‍ വെച്ച് കൊന്നതിന്റെ 55ാം വാര്‍ഷികവുമായാണ് ഈ മാസം അടയാളപ്പെടുത്തുന്നത്. ഫെബ്രുവരി 27, 1967 ന് Wharlest Jackson Sr. ന്റെ കാറുമായി ബന്ധിപ്പിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. അപ്പോള്‍ NAACPയുടെ Natchez ലെ ട്രഷറര്‍ ആയിരുന്നു Jackson. Armstrong Tire and Rubber നിലയത്തിലെ തന്റെ ആദ്യ തൊഴില്‍ ദിനം കഴിഞ്ഞ് അദ്ദേഹം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഈ സംഭവം. കറുത്തവര്‍ അതുവരെ നേടിയിട്ടില്ലാത്ത … Continue reading NAACP നേതാവിനെ മിസിസിപ്പിയില്‍ KKK കൊന്നതിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷം →

ഇന്‍ഡ്യയിലെ 97% വെബ് സൈറ്റുകളിലും ഗൂഗിളിന്റെ ട്രാക്കറുണ്ട്

ഇന്‍ഡ്യയിലെ 97% വെബ് സൈറ്റുകളിലും ഗൂഗിളിന്റെ ട്രാക്കറുണ്ട് എന്ന് പഠനം കണ്ടെത്തി. കഴിഞ്ഞ 5 വര്‍ഷത്തില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ സ്മാര്‍ട്ട് ഫോണിന്റെ ക്യാമറയുടേയും മൈക്രോഫോണിന്റേയും അനുവാദം ചോദിക്കുന്നതില്‍ 45% ല്‍ നിന്ന് 68% ഉം 28% ല്‍ നിന്ന് 54% വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഡാറ്റ സുരക്ഷ, സ്വകാര്യത സ്ഥാപനമായ Arrka നടത്തിയ ‘State of data privacy of Indian mobile apps and websites’ എന്ന പേരിലെ പഠനത്തിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 25 വ്യവസായങ്ങളിലെ 100 … Continue reading ഇന്‍ഡ്യയിലെ 97% വെബ് സൈറ്റുകളിലും ഗൂഗിളിന്റെ ട്രാക്കറുണ്ട് →

പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി

ഈ ആഴ്ച ആദ്യം Burkina Faso യില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് Roch Marc Christian Kaboré നെ പുറത്താക്കിക്കൊണ്ട് സൈന്യം അധികാരം പിടിച്ചെടുത്തു. ഭരണഘടനയെ റദ്ദാക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു എന്ന് രാഷ്ട്ര ടെലിവിഷനില്‍ അട്ടിമറിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയ ചെറുപ്പക്കാരനായ ഓഫീസര്‍ പറഞ്ഞു. ആ ഓഫീസറിനൊപ്പം Burkina Fasoയുടെ പുതിയ നേതാവ് Lt. Col. Paul-Henri Sandaogo Damiba ഉം ഉണ്ടായിരുന്നു. രാജ്യത്തെ മൂന്ന് സൈനിക വിഭാഗത്തിലൊന്നിന്റെ കമാന്‍ഡര്‍ ആണ് Damiba. ആഫ്രിക്കയിലുട നീളം പട്ടാള … Continue reading പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി →

2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം

ഭൂമിയിലെ കാലാവസ്ഥ ദുരന്തങ്ങളാല്‍ $4700 കോടി ഡോളര്‍ നഷ്ടമാണ് 2021 ല്‍ ഉണ്ടായത്. കാലാവസ്ഥ ദുരന്തങ്ങളാല്‍ മൊത്തം $34300 കോടി ഡോളര്‍ നഷ്ടം ഉണ്ടായി. അങ്ങനെ ഇതുവരെയുള്ളതിലേക്കും കാലാവസ്ഥ സംബന്ധമായ ദുരന്തങ്ങളാല്‍ ഏറ്റവും ചിലവേറിയ മൂന്നാമത്തെ വര്‍ഷമായി 2021. insurance broker Aon ആണ് അവരുടെ ജനുവരി 25 ലെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അറിയിച്ചത്. ഇതിന് മുമ്പ് 2017 ല്‍ $51900 കോടി ഡോളറും 2005 ല്‍ $35100 കോടി ഡോളറും ആണ് ദുരന്തങ്ങളാല്‍ നഷ്ടമായത്. — … Continue reading 2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം →

ടെലിവിഷന്‍ കാണുന്നത് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും

ഒരു ദിവസം 2.5 മണിക്കൂര്‍ കാണുന്നതിനെ അപേക്ഷിച്ച് നാല് മണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്നത് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത 35% വര്‍ദ്ധിപ്പിക്കും. European Journal of Preventive Cardiology എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. നിങ്ങള്‍ കൂടുതല്‍ സമയം ടിവി കാണുന്നയാളാണെങ്കില്‍ അത് നിര്‍ത്തുക. നിങ്ങള്‍ക്ക് എഴുനേറ്റ് നിന്ന് നടുനിവര്‍ത്തി അരമണക്കൂര്‍ വ്യായാമം ചെയ്യാം. അതുപോലെ ടിവി കാണുന്ന സമയത്ത് ആരോഗ്യം തരാത്ത ലഘുഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ടിവി കാണുന്നതും venous thromboembolism (VTE) … Continue reading ടെലിവിഷന്‍ കാണുന്നത് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും →

50 ദിവസങ്ങളായി ഇസ്രായേല്‍ ഈ പാലസ്തീന്‍ ഗ്രാമത്തെ വളഞ്ഞിരിക്കുന്നു

Deir Nizam ഗ്രാമത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും രണ്ട് മാസമായി IDF അടച്ചിരിക്കുകയാണ്. രാപകല്‍ പട്ടാളക്കാരെ അവിടെ നിയോഗിച്ചിരിക്കുന്നു. ഈ സമയത്ത് സൈന്യം വീടുകളും പ്രാദേശിക സ്കൂളുകളും റെയ്ഡ് ചെയ്തു. Ramallah ജില്ലയിലെ Halamish കുടിയേറ്റത്താവളത്തിന് എതിരെ ആണ് Deir Nizam സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിന്റെ ഭൂമിയിലാണ് നിയമവിരുദ്ധമായ ഈ പട്ടാള outposts ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. 1978 ല്‍ Halamish സ്ഥാപിച്ചതോടെയാണ് ഗ്രാമീണരുടെ കഷ്ടത ആരംഭിച്ചത്. അവരുടെ 625 ഏക്കര്‍ ഭൂമിയാണ് പിടിച്ചെടുക്കപ്പെട്ടത്. settlement ന്റെ സാമീപ്യം കാരണം … Continue reading 50 ദിവസങ്ങളായി ഇസ്രായേല്‍ ഈ പാലസ്തീന്‍ ഗ്രാമത്തെ വളഞ്ഞിരിക്കുന്നു →