ഒബാമ കാണാത്ത മറ്റൊരു അടിസ്ഥാന സേവന പ്രശ്നം

Detroit ല്‍ തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager അന്യായ വാഴ്ച സഹിക്കാന്‍ വയ്യാതെ സ്കൂള്‍ അദ്ധ്യാപകര്‍ സ്വയം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഫണ്ടിന്റെ അപര്യാപ്തത, black mold, എലി, തകരുന്ന കെട്ടിടങ്ങള്‍ എന്നിവക്കെതിരെ അദ്ധ്യാപകരുടെ "sickouts" പ്രക്ഷോഭം കാരണം 100 സര്‍ക്കാര്‍ സ്കൂളുകളില്‍ 88 അടച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളെല്ലാം Darnell Earley എന്ന തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager ന്റെ കീഴിലാണ്. നദിയിലെ വിഷജലം Flint ലെ ജനത്തിന് കുടിവെള്ളമായി വിതരണം ചെയ്ത അതേ മഹാനാണ് ഈ … Continue reading ഒബാമ കാണാത്ത മറ്റൊരു അടിസ്ഥാന സേവന പ്രശ്നം

പ്രൊഫസര്‍മാരുടെ പ്രതിഷേധ ജാഥയില്‍ നിന്ന് 50 പേരെ പോലീസ് അറസ്റ്റുചെയ്തു

50 ല്‍ അധികം പ്രൊഫസര്‍മാരേയും അവരുടെ സഹപ്രവര്‍ത്തകരേയും ന്യൂയോര്‍ക് സിറ്റിയില്‍ നടന്ന പ്രതിഷേധ ജാഥയില്‍ നിന്ന് അറസ്റ്റുചെയ്തു. മാന്‍ഹാറ്റനിലെ City University of New York ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധക്കാര്‍ തടസം സൃഷ്ടിച്ചു. കരാര്‍ ഇല്ലാത്തതിനും കുറഞ്ഞ ശമ്പളവും കാരണമാണ് പ്രൊഫസര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. 2010 ന് ശേഷം തങ്ങള്‍ക്ക് ഒരു കരാര്‍ പോലും കിട്ടിയില്ല എന്നും കഴിഞ്ഞ 6 വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് നല്‍കുന്നില്ല എന്ന് CUNY പ്രൊഫസര്‍മാര്‍ പറഞ്ഞു.

ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക

വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിനെതിരെ ഫറൂഖ് കോളേജില്‍ ഒരു സമരം നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അടുത്തിരുന്ന് ഭക്ഷണം കഴിച്ചാതാണ് മാനേജ്‌മന്റിനെ ചോടിപ്പിച്ച സംഗതി. മത ഗുണ്ടണ്ടകള്‍ ലാഭത്തിനായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം ഇതേ സ്ഥിതിയിലാണ്. കൂടുതല്‍ ലാഭമുണ്ടാക്കാനായി ക്ലാസ് മുറി മുതല്‍ ഹോസ്റ്റല്‍ വരെ എല്ലാ കാര്യത്തിലും മാനേജ്‍മന്റ് മായം ചേര്‍ക്കുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ സമരം ചെയ്യേണ്ടത് ആവശ്യമാണ്. അത് വിദ്യാര്‍ത്ഥികളുടെ മാത്രം സമരമല്ല. അതില്‍ രക്ഷകര്‍ത്താക്കളും, പൊതു സമൂഹവും(വിദ്യാലയം പൊതു ഇടമായതിനാല്‍) പങ്കുകൊള്ളണം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന … Continue reading ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക

30 വര്‍ഷങ്ങള്‍ക്ക് ശേഷം സിയാറ്റിലില്‍ അദ്ധ്യാപകര്‍ സമരം ചെയ്യുന്നു

ചര്‍ച്ചകള്‍ പരാജയപ്പെട്ടിതിനെ തുടര്‍ന്ന് സിയാറ്റിലിലെ അദ്ധ്യാപക യൂണിയന്‍ ആദ്യത്തെ സ്കൂള്‍ദിനത്തില്‍ തന്നെ സമരം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്കുള്ള standardized tests ന്റെ എണ്ണം കുറക്കുക, മെച്ചപ്പെട്ട ശമ്പളം എന്നിവക്ക് വേണ്ടിയാണ് സമരം. സ്വകാര്യ സ്കൂളുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന കേസ് വാഷിങ്ടണിലെ സുപ്രീം കോടതി തള്ളിയതിന് ശേഷമാണ് സമരം തുടങ്ങിയത്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ഇതാദ്യമായാണ് സിയാറ്റിലില്‍ അദ്ധ്യാപകര്‍ സമരം ചെയ്യുന്നത്.

പൊതു വിദ്യാലയം സംരക്ഷിക്കാനുള്ള നിരാഹാര സമരം മൂന്നാമത്തെ ആഴ്ചയില്‍

ബ്രോണ്‍സ്‌വിലിയിലെ (Bronzeville) അവശേഷിക്കുന്ന പൊതു വിദ്യാലയമായ Dyett High School സംരക്ഷിക്കാനായി ചിക്കാഗോയില്‍ ഒരു കൂട്ടം രക്ഷകര്‍ത്താക്കളും അമ്മുമ്മമാരും, വിദ്യാഭ്യാസ പ്രവര്‍ത്തകരും നിരാഹാര സമരം നടത്തുകയാണ്. സര്‍ക്കാര്‍ വര്‍ഷങ്ങളായി ഈ വിദ്യാലയത്തെ അവഗണിക്കുകയാണ്. അടച്ചുപൂട്ടാനാണ് അവരുടെ പദ്ധതി. ചിക്കാഗോ മേയറും ഒബാമയുടെ chief of staff ആയിരുന്ന Rahm Emanuel ന്റെ കീഴില്‍ 50 സ്കൂളുകള്‍ ഇതുവരെ അടച്ചുപൂട്ടി. സ്വകാര്യവല്‍ക്കരണമാണ് അവരുടെ ലക്ഷ്യം. ആ സ്കൂളുകളില്‍ അധികവും കറുത്തവരും ലാറ്റിന്‍കാരും ജീവിക്കുന്ന സ്ഥലത്താണ്. [പിന്നോക്കക്കാരനെ അധികാരത്തിലേറ്റിയാലും വ്യവസ്ഥ … Continue reading പൊതു വിദ്യാലയം സംരക്ഷിക്കാനുള്ള നിരാഹാര സമരം മൂന്നാമത്തെ ആഴ്ചയില്‍

മുമ്പത്തെ Corinthian വിദ്യാര്‍ത്ഥികള്‍ കടം സമരം തുടങ്ങി; Rolling Jubilee $1.3 കോടി ഡോളറിന്റെ കടം ഇല്ലാതാക്കി

ലാഭത്തിനായുള്ള വിദ്യാലയമായ Corinthian Colleges ലെ മുമ്പത്തെ 15 വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ആദ്യത്തെ വിദ്യാര്‍ത്ഥികളുടെ കടം സമരം തുടങ്ങി. Corinthian ല്‍ ചേരാനായി എടുത്ത വായ്പ തിരിച്ചടക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിക്കുകയാണുണ്ടായത്. Corinthian ന് എതിരെ ഫെഡറല്‍ സര്‍ക്കാര്‍ predatory lending ന് കേസെടുത്തിട്ടുണ്ട്. Corinthian ന്റെ ശാഖയായ Everest College ലെ കുട്ടികളുടെ $1.3 കോടി ഡോളറിന്റെ കടം ഇല്ലാതാക്കി എന്ന് ഒരു സന്നദ്ധ സംഘടന അവകാശപ്പെട്ടു. Rolling Jubilee സംഭാവനയായിക്കിട്ടിയ പണം ഉപയോഗിച്ച് കുട്ടികളുടെ കടം … Continue reading മുമ്പത്തെ Corinthian വിദ്യാര്‍ത്ഥികള്‍ കടം സമരം തുടങ്ങി; Rolling Jubilee $1.3 കോടി ഡോളറിന്റെ കടം ഇല്ലാതാക്കി

വാര്‍ത്തകള്‍

+ 30 കുട്ടികളില്‍ ഒരാള്‍ക്ക് വീടില്ല + വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ 41ആമത് വാര്‍ഷികത്തില്‍ ചിലവ് ചുരുക്കലിനെതിരെ 40,000 പേര്‍ പ്രതിഷേധ ജാഥ നടത്തി + ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ University of California വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു + പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഏറ്റവും ഉയര്‍ന്നതായി + കോടതില്‍ സ്രോതസ്സുകളെ വെളിപ്പെടുത്താന്‍ ജെയിംസ് റൈസന്‍ വിസമ്മതിച്ചു