Jon Stewart, 2010 Fool me once. shame on you. Fool me twice. shame on me. Fool me 8 times. Am I f***ing idiot? No its enlightenment democratic government. http://www.cc.com/video-clips/n5dnf3/the-daily-show-with-jon-stewart-an-energy-independent-future
ടാഗ്: സര്‍ക്കാര്‍
പൌരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക
സ്വകാര്യത എന്ന ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്നത് സുപ്രീം കോടതി അനുവദിക്കരുത്. നിയമ അദ്ധ്യാപകന്‍ എന്ന നിലയിലും, നിയമവും സാങ്കേതികവിദ്യയും ദേശീയമെന്നതിനേക്കാള്‍ അന്തര്‍ദേശീയമാകുന്നതില്‍ വിഷമിക്കുന്ന വ്യക്തി എന്ന നിലയിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ഇന്‍ഡ്യന്‍ സുപ്രീം കോടതിയെ നിരീക്ഷിക്കുന്നതില്‍ ഞാന്‍ ചിലവാക്കി. ഉപയോക്താക്കള്‍ നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങളുടെ മാന്യമായ നിയന്ത്രണങ്ങളും, ഇടനിലക്കാരുടെ ബാദ്ധ്യതകളും ഉള്‍പ്പെട്ട കേസുകളില്‍ സുപ്രീം കോടതി, നെറ്റ്‌വര്‍ക്ക് ചെയ്യപ്പെട്ട സമൂഹത്തിന്റെ ഈ കാലത്ത് രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്തി തുടങ്ങി. അമേരിക്കയിലേയും യൂറോപ്യന്‍ യൂണിയനിലേയും … Continue reading പൌരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക
കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി
മനുഷ്യന്റെ ആരോഗ്യത്തിനും ആയിരക്കണിക്കിന് വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ക്കും organophosphates എന്ന കീടനാശിനി എങ്ങനെ ഭീഷണിയാകുന്നു എന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ഡൌ കെമിക്കല്‍(Dow Chemical) ട്രമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നാസി ജര്‍മ്മനിയില്‍ വികസിപ്പിച്ചെടുത്ത ഒരു nerve agent ല്‍ നിന്ന് ആണ് ആദ്യമായി Organophosphates നിര്‍മ്മിച്ചത്. വളരെ ചെറിയ അളവില്‍ പോലും ഈ രാസവസ്തു ജനനസമയത്തെ കുറഞ്ഞ ഭാരം, കുട്ടികളില്‍ തലച്ചോറിന്റെ ദോഷം എന്നിവയുണ്ടാക്കുന്നു എന്ന് Peer-reviewed ശാസ്ത്രീയ പഠനം കാണിക്കുന്നു. കഴിഞ്ഞ … Continue reading കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി
ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി
കുറച്ച് നാളുകള്‍ക്ക് മുമ്പ്, ന്യൂയോര്‍ക്ക് ആസ്ഥാനമായ MongoDB യുടെ CEO ആയ Max Schireson ഡല്‍ഹിയിലെത്തി തന്റെ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട ഒരു കരാര്‍ ഒപ്പുവെച്ചു. അത് Unique Identification Authority of India (UIDAI) യുമായായിരുന്നു. വലിയ ഡാറ്റാബേസുകള്‍ പ്രത്യേകിച്ചും ഘടനയില്ലാത്ത ഡാറ്റ കൈകാര്യം ചെയ്യാനുള്ള സോഫ്റ്റ്‌വെയറാണ് MongoDB. 2007 ല്‍ ആ കമ്പനി തുടങ്ങിയതിന് ശേഷം $23.1 കോടി ഡോളര്‍ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. അതില്‍ കുറച്ച് In-Q-Tel എന്ന CIA യുടെ ലാഭത്തിനല്ലാത്ത നിക്ഷേപം … Continue reading ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി
‘കൊല പട്ടിക’യുടെ പേരില്‍ രണ്ട് പത്രപ്രവര്‍കര്‍ ട്രമ്പിനെതിരെ കേസുകൊടുത്തു
അമേരിക്ക വ്യക്തികളെ ലക്ഷ്യം വെച്ച് ഡ്രോണ്‍(യന്ത്രവിമാനം) ആക്രമണം നടത്താനായി തയ്യാറാക്കുന്ന 'കൊല പട്ടിക'കയില്‍ ("kill list") തങ്ങളുടെ പേരുണ്ടെന്ന് വിശ്വസിക്കുന്ന രണ്ട് പത്രപ്രവര്‍ത്തകര്‍ പ്രസിഡന്റ് ട്രമ്പിനും മറ്റ് ഉന്നത സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമെതിരെ കേസുകൊടുക്കുന്നു. അല്‍ ജസീറയുടെ മുമ്പത്തെ ബ്യൂറോ തലവനായ Ahmad Zaidan ഉം സ്വതന്ത്ര പത്രപ്രവര്‍ത്തകനായ Bilal Kareem ഉം വാഷിങ്ടണിലെ അമേരിക്കന്‍ ജില്ലാ കോടതിയില്‍ തങ്ങളെ തെറ്റായി ഒബാമ സര്‍ക്കാര്‍ കൊല പട്ടികയില്‍ തെറ്റായി കൂട്ടിച്ചേര്‍ക്കുകയും ട്രമ്പ് ആ പട്ടിക അതുപോലെ തുടരുകയും ചെയ്യുന്നു എന്ന് … Continue reading ‘കൊല പട്ടിക’യുടെ പേരില്‍ രണ്ട് പത്രപ്രവര്‍കര്‍ ട്രമ്പിനെതിരെ കേസുകൊടുത്തു
അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്?
ജീം ക്രൌ(Jim Crow) ന് ശേഷം ഏറ്റവും വലിയ വോട്ടവകാശ തിരിച്ചടിയുടെ ഇടയിലും 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. അത് മാറ്റാന്‍ നാം ചെയ്യേണ്ട കാര്യങ്ങളിതൊക്കെയാണ്. അടുത്ത കാലത്തെ ചരിത്രത്തില്‍ ഈ വര്‍ഷം വളരേറെ പ്രധാനപ്പെട്ട ഒന്നാണ്. 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. എന്നാലും ധാരാളം വോട്ടര്‍മാര്‍ ബാലറ്റ് പെട്ടിയുടെ അടുത്തെത്തുന്നതില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടും. 2016 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിയന്ത്രണങ്ങളുള്ള വോട്ടിങ് നിയമങ്ങള്‍ ആണ് 16 സംസ്ഥാനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. … Continue reading അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്?
മുസ്ലീം നിരോധന ഉത്തരവിനെ എതിര്‍ത്ത Attorney General നെ ട്രമ്പ് പിരിച്ചുവിട്ടു
പ്രസിഡന്റ് ട്രമ്പ് ഇപ്പോഴത്തെ Attorney General ആയ Sally Yates നെ പിരിച്ചുവിട്ടു. Iran, Iraq, Libya, Somalia, Sudan, Syria, Yemen എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളേയും പൌരന്‍മാരേയും തടയുന്ന ട്രമ്പിന്റെ executive order നെ Justice Department പിന്‍തുണക്കില്ല എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്. Yates കഴിഞ്ഞ 27 വര്‍ഷങ്ങളായി Justice Department ല്‍ ജോലിചെയ്തിരുന്നു. — സ്രോതസ്സ് democracynow.org
ഇക്വഡോര്‍ ഒരു ദശാബ്ദത്തില്‍ $1600 കോടി ഡോളര്‍ ആരോഗ്യ രംഗത്ത് ചിലവാക്കി
പൊതുജനാരോഗ്യ രംഗത്ത് ഇക്വഡോര്‍ ഒരു ദശാബ്ദത്തില്‍ $1600 കോടി ഡോളറിന്റെ നിക്ഷേപം നടത്തി, എന്ന് പ്രസിഡന്റ് റാഫേല്‍ കൊറേയ പറഞ്ഞു. 2000- 2006 കാലത്തെ സര്‍ക്കാര്‍ നടത്തിയതിനേക്കാള്‍ 8 മടങ്ങ് അധികമാണ് ഈ തുക. കൊറേയ ഭീമമായ നിക്ഷേപമാണ് ആരോഗ്യം, വിദ്യാഭ്യാസം, infrastructure എന്നീ രംഗങ്ങളില്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ "പൌരന്‍മാരുടെ വിപ്ലവം" ദശലക്ഷക്കണക്കിനാളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. — സ്രോതസ്സ് telesurtv.net
ഒബാമ സര്‍ക്കാര്‍ നിക്സണിന് ശേഷമുള്ള ‘ഏറ്റവും മാധ്യമ വിരുദ്ധ സര്‍ക്കാര്‍’ ആയിരുന്നു
NYT’s James Risen
70% ബഡ്ജറ്റ് തുകയും ചിലവാക്കി എന്ന് ആദിവാസി വകുപ്പ് മന്ത്രി പറയുന്നു
2016-17 കാലത്തെ 70% ബഡ്ജറ്റ് തുകയും വകുപ്പ് ചിലവാക്കി എന്ന് ആദിവാസി വകുപ്പ് മന്ത്രി Jual Oram പത്രസമ്മേളനത്തില്‍ പറഞ്ഞു. Forest Rights Act നടപ്പാക്കുന്നതില്‍ മന്ത്രാലയം പ്രത്യേകം ശ്രദ്ധചെലുത്തി. 55.43 ലക്ഷം ഹെക്റ്റര്‍ വനഭൂമിയുടെ അവകാശം 16.78 ലക്ഷം ആദിവാസികള്‍ക്ക് നല്‍കി. 47 ലക്ഷം ഏക്കര്‍ വനഭൂമി 48,192 ആദിവാസി സമൂഹങ്ങള്‍ക്കും നല്‍കി. — സ്രോതസ്സ് downtoearth.org.in