വാര്‍ത്തകള്‍

+ 30 കുട്ടികളില്‍ ഒരാള്‍ക്ക് വീടില്ല + വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ 41ആമത് വാര്‍ഷികത്തില്‍ ചിലവ് ചുരുക്കലിനെതിരെ 40,000 പേര്‍ പ്രതിഷേധ ജാഥ നടത്തി + ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ University of California വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു + പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഏറ്റവും ഉയര്‍ന്നതായി + കോടതില്‍ സ്രോതസ്സുകളെ വെളിപ്പെടുത്താന്‍ ജെയിംസ് റൈസന്‍ വിസമ്മതിച്ചു

സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

Glenn Greenwald കഴിഞ്ഞ 16 മാസമായി ഞാന്‍ പ്രത്യേക ശ്രദ്ധയോടെ ജോലി ചെയ്യുന്ന വിഷയത്തിന്റെ കാതല്‍ എന്നത്, സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റേയും അഭൂതപൂര്‍വ്വമായ ഉപകരണമെന്ന് വിളംബരം ചെയ്യപ്പെട്ട ഇന്റര്‍നെറ്റിനെ അഭൂതപൂര്‍വ്വമായ സാമൂഹ്യ രഹസ്യാന്വേഷണത്തിനുള്ള ഉപകരണമായി അമേരിക്കയും അവരുടെ സഖ്യകക്ഷികളും മാറ്റിയതിനെക്കുറിച്ച് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ കാരണം ആ ചോദ്യം ആഗോള തലത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. സമൂഹ രഹസ്യാന്വേഷണത്തിനോട് അസ്വസ്ഥരായ ആളുകളില്‍ കൂടി, ഈ ചര്‍ച്ചയില്‍ നിന്ന് പൊതുവായ ഒരു മനോവികാരം വരുന്നുണ്ട്. … Continue reading സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു

ഇലക്ട്രോണിക് ആശയവിനിമയവും ഡാറ്റയും രാജ്യത്തിന്റേയും പ്രാദേശിക പോലീസ് സേനയുടേയും ചാരക്കണ്ണില്‍ നിന്ന് സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെപ്പ് മിസൌറിയിലെ പൌരന്‍മാര്‍ നടത്തി. സംസ്ഥാനത്ത് ഫെഡറല്‍ സര്‍ക്കാരിന്റെ ചാരപ്പണി ചെറുതായി തടയുന്ന പ്രവര്‍ത്തവും അവര്‍ ചെയ്തു. “electronic data and communications” ന് “വ്യക്തികള്‍, വീടുകള്‍, പേപ്പര്‍, ഫലങ്ങള്‍” എന്നിവയുടെ തുല്യം സംസ്ഥാന ഭരണഘടനാ സംരക്ഷണം നല്‍കുന്ന Amendment 9 ന് 75% വോട്ടോടെ പാസാക്കി. ഇലക്ട്രോണിക് ഡാറ്റയെ ചുറ്റിയുള്ള അവ്യക്തതകള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്. വാറന്റില്ലാതെ ഇനി അത് … Continue reading മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു