2018 ല്‍ ഹരിതഗ്രഹവാതക ഉദ്വമനം എക്കാലത്തേതിലും ഏറ്റവും കൂടുതലായി. ആ വര്‍ഷം ചൂടിനെ പിടിച്ച് നിര്‍ത്തുന്ന 3300 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്കെത്തിയത്. International Energy Agency നടത്തിയ പഠനത്തില്‍ പറയുന്നത് CO2 ന്റെ നില കഴിഞ്ഞ വര്‍ഷം 1.7% വര്‍ദ്ധിച്ചു. അമേരിക്കയുടെ ഉദ്വമനം 3% വര്‍ദ്ധിച്ചു. അതേ സമയം യൂറോപ്പിന്റേയും ജപ്പാന്റേയും ഉദ്വമനത്തില് നേരിയ കുറവും സംഭവിച്ചിട്ടുണ്ട്. ചൈനയുടെ ഉദ്വമനം 2.5% ഉം ഇന്‍ഡ്യയുടെ ഉദ്വമനം 4.5% വും വര്‍ദ്ധിച്ചു. ആഗോള ശരാശരി … Continue reading ഹരിതഗ്രഹവാതക ഉദ്വമനം 2018 ല്‍ എക്കാലത്തേതിലും ഏറ്റവും കൂടുതലായി
ടാഗ്: CO2
പ്രായം കുറഞ്ഞ കാടുകള്‍ പ്രായം കൂടിയ കാടുകള്‍ കൂടുതല്‍ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നു
ഏകദേശം 95 കോടി മുതല്‍ 111 കോടി ടണ്‍ കാര്‍ബണാണ് പ്രായം കൂടിയ കാടുകള്‍ പ്രതിവര്‍ഷം ആഗിരണം ചെയ്യുന്നത് എന്ന് കണക്കാക്കുന്നു. അതേ സമയം പ്രായം കുറഞ്ഞ കാടുകള്‍, അതായത് 140 വര്‍ഷത്തില്‍ താഴെ വളര്‍ച്ചയുള്ളവ, 117 കോടി മുതല്‍ 166 കോടി ടണ്‍ വരെ കാര്‍ബണാണ് ആഗിരണം ചെയ്യുന്നത്. ലോകത്തെ പുനരുജ്ജീവിക്കുന്ന കാടുകള്‍ 5000 കോടി ടണ്‍ കാര്‍ബണ്‍ പ്രതിവര്‍ഷം ആഗിരണം ചെയ്യുന്നുണ്ട്. — സ്രോതസ്സ് news.mongabay.com | 26 Feb 2019
CO2 ഉദ്വമനം സമുദ്രങ്ങള്‍ക്ക് അമ്ലവല്‍ക്കരണത്തിന്റെ ഭീഷണിയാകുന്നു
ആര്‍ക്ടിക് സമുദ്രത്തില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിന്റെ ഫലമായി കടല്‍ കൂടുതല്‍ അമ്ലവല്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി. അത് ജൈവ വ്യവസ്ഥക്ക് ഭീഷണിയാണ്. കഴിഞ്ഞ രണ്ട് ശദാബ്ദങ്ങളില് സമുദ്രോപരിതലത്തിന്റെ അമ്ലത 30% വര്‍ദ്ധിച്ചു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അമ്ലവല്‍ക്കരണം ചില സ്പീഷീസുകളുടെ വംശനാശത്തിന് കാരണമാകുന്നു. നാം നിര്‍ണ്ണായകമായ ഒരു പരിധിയെ മറികടന്നിരിക്കുകയാണ്. ഈ നിമിഷം നാം ഉദ്വമനം ഇല്ലാതാക്കിയാലും അമ്ലവല്‍ക്കരണം കുറഞ്ഞത് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ തുടരും. 2013
ഉഷ്ണമേഖലയിലെ വനനശീകരണം യൂറോപ്പിനെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
ലോകത്തെ മൊത്തം കാര്‍ബണ്‍ ഉദ്വമനത്തിന്റെ 8% ഉഷ്ണമേഖലയിലെ വന നാശം കാരണമുണ്ടാകുന്നതാണെന്ന് പുതിയ വിശകലനം പറയുന്നു. ഉഷ്ണമേഖലയിലെ വനനശീകരണം ഒരു രാജ്യമായിരുന്നുവെങ്കില്‍ അത് ലോകത്തെ മൊത്തെ ഉദ്വമനം നടത്തുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയേനേ. അമേരിക്കക്ക് തൊട്ട് താഴെയും യൂറോപ്പിന് മുകളിലും. 2015 - 2017 കാലത്ത് കാട് അടിസ്ഥാനമായ ഉദ്വമനം 63% വര്‍ദ്ധിച്ചു. മുമ്പത്തെ 14 വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ കൂടുതലാണിത്. പ്രതിവര്‍ഷം ഇതിനാല്‍ 300 - 490 കോടി ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. മൂന്ന് പ്രധാന സ്രോതസ്സുകളാണ് … Continue reading ഉഷ്ണമേഖലയിലെ വനനശീകരണം യൂറോപ്പിനെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ മിക്ക ചെടികളും അസാധാരണമായ ചിലത് ചെയ്യുമെന്ന് സസ്യ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു: അവ അവയുടെ ഇലകളുടെ കട്ടി കൂട്ടും. കട്ടികൂടിയ ഇലകളുള്ള ചെടികള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങളെ വഷളാക്കുമെന്നും University of Washington കണ്ടുപിടിച്ചു. കട്ടി കൂടുന്നതിനനുസരിച്ച് അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ സ്വീകരിക്കാനുള്ള കഴിവ് ചെടികള്‍ക്ക് കുറഞ്ഞ് വരുന്നു. ഇതുവരെയുള്ള കാലാവസ്ഥാ മാതൃകകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കാര്യമാണിത്. Global Biogeochemical Cycles ജേണലില്‍ ഒക്റ്റോബര്‍ 1 ന് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് … Continue reading ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും
കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷച്ചില് ചവറായി തള്ളുന്നതിന് നിങ്ങള്‍ ഒരു ഫീസ് കൊടുത്തേ മതിയാവൂ
Dr. Alan Robock
കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
2012 ല്‍ ലോകം മൊത്തം കണ്ടല്‍കാടുകള്‍ 419 കോടി ടണ്‍ കാര്‍ബണാണ് സംഭരിക്കുന്നത് എന്ന് പുതിയ ഒരു പഠനം കണക്കാക്കി. 2000 നെ അപേക്ഷിച്ച് 2% കുറവ്. 2017 ല്‍ അത് 416 കോടി ടണ്‍ ആയി കുറയുമെന്ന് കണക്കാക്കുന്നു. പ്രതിവര്‍ഷം 31.7 കോടി ടണ്‍ CO2 എന്ന തോതിലാണ് കാര്‍ബണിന്റെ ഈ നഷ്ടം സംഭവിക്കുന്നത്. 6.75 കോടി വാഹനങ്ങളുടെ വാര്‍ഷിക ഉദ്വമനത്തിനും 2015 ലെ പോളണ്ടിന്റെ ഉദ്വമനത്തിനും തുല്യമാണ്. ലോകത്തിലെ കണ്ടല്‍ കാടുകളുടെ സിംഹഭാഗവും ഇന്‍ഡോനേഷ്യയിലാണുള്ളത്. … Continue reading കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
ശുദ്ധ ജലാശയങ്ങളേയും ഉയരുന്ന CO2 നില മോശമായി ബാധിക്കുന്നു
അന്തരീക്ഷത്തിലെ CO2 ന്റെ നില വർദ്ധിക്കുന്നത്, കടൽ ജലത്തിലേക്ക് CO2 കൂടുതൽ ലയിച്ച് ചേരുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി ലോകത്തെ എല്ലാ സമുദ്രങ്ങളുടേയും അമ്ലത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സമുദ്ര ജീവികൾക്കും ജീവ വ്യവസ്ഥക്കും അത് വലിയ പ്രശ്നമുണ്ടാക്കുന്നു എന്നത് വ്യാപകമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഇപ്പോൾ ജനുവരി 11 ന് Current Biology യിൽ വന്ന റിപ്പോർട്ട് പ്രകാരം ശുദ്ധജലാശങ്ങളിലും ഇതേ പ്രശ്നം കണ്ടുതുടങ്ങിയെന്ന് കണ്ടെത്തിയിരിക്കുകയാണ്. — സ്രോതസ്സ് sciencedaily.com
അന്തരീക്ഷത്തിലെ CO2 ന്റെ നില 2016 ല്‍ ഏറ്റവും അധികമായിരുന്നു
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 2016 ല്‍ റിക്കോഡുകള്‍ ഭേദിച്ച് ഏറ്റവും അധികമായി എന്ന് World Meteorological Organization പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക Greenhouse Gas ബുള്ളറ്റിനില്‍ പറയുന്നു. CO2 ന്റെ അളവ് കഴിഞ്ഞ 800,000 വര്ഷങ്ങളിലേക്കും ഏറ്റവും കൂടിയ സാന്ദ്രതയിലെത്തി എന്നാണ് ജനീവ ആസ്ഥാനമാക്കിയ സംഘം പറയുന്നത്. — സ്രോതസ്സ് edition.cnn.com 2017-10-31
ലോകത്തിലെ ആദ്യത്തെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ആര്‍ക്ടിക്ക് സമുദ്രത്തില്‍
തുറന്ന സമുദ്രത്തിലെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ലോകത്തിലാദ്യമായി പടിഞ്ഞാറന്‍ ആര്‍ക്ടിക്ക് സമുദ്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മറ്റ് സമുദ്രങ്ങളില്‍ ചെറിയ സ്ഥലത്ത് കുറഞ്ഞ pH കാണാറുണ്ട്. എന്നാല്‍ ആര്‍ക്ടിക് സമുദ്രത്തിലാണ് ആദ്യമായി വലിയ തോതില്‍ അമ്ലവല്‍ക്കരണം കണ്ടെത്തിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്തിന് കാരണം. അന്തരീക്ഷത്തില്‍ നിന്ന് വാതകം ജലത്തിലേക്ക് ലയിച്ച് ചേരുന്ന വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജലത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നു. ഈ നീര്‍ക്കുഴി വളരെ ആഴത്തിലുമാണ് വ്യാപിച്ചിരിക്കുന്നത്. 250 മീറ്റര്‍ ആഴത്തിലും അമ്ലത … Continue reading ലോകത്തിലെ ആദ്യത്തെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ആര്‍ക്ടിക്ക് സമുദ്രത്തില്‍