അമേരിക്കയിലെ ഊബറിന്റെ ആദ്യത്തെ സുതാര്യതാ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2015 ന്റെ രണ്ടാം പകുതിയില്‍ മാത്രം അവരുടെ ride-sharing app 1.2 കോടി യാത്രകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതരോട് പങ്കുവെച്ചു. 400 ല്‍ അധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പോലീസുമായും പങ്കുവെച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഫേസ്ബുക്ക് മുതല്‍ ആപ്പിള്‍ വരെയുള്ള 60 സാങ്കേതികവിദ്യാ കമ്പനികള്‍ ചെയ്തുവരുന്ന പ്രവര്‍ത്തികളുടെ കാല്‍ചുവടുകള്‍ ഊബര്‍ പിന്‍തുടരുകയാണ്. — സ്രോതസ്സ് commondreams.org
മാസം: ഏപ്രില്‍ 2016
വെരിസണിന്റെ 40,000 ജോലിക്കാര്‍ ചൂഷണത്തനെതിരെ സമരം ആരംഭിച്ചു
വാര്‍ത്താവിനിമയ ബഹുരാഷ്ട്രാ ഭീമന്റെ കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കെതിരെ വെരിസണിന്റെ(Verizon) 40,000 ജോലിക്കാര്‍ അമേരിക്കയുടെ ഓര്‍മ്മയിലെ ഏറ്റവും വലിയ സമരം തുടങ്ങി പ്രതിമാസം ശതകോടിക്കണക്കിന് ഡോളര്‍ ലാഭം നേടുന്ന അവസരത്തില്‍ തൊഴിലാളികളുമായി ഒരു നല്ല കരാറിലെത്താന്‍ Verizon പരാജയപ്പെട്ടു. 8 മാസം മുമ്പാണ് Verizon തൊഴിലാളികളുടെ കരാര്‍ കാലാവധി കഴിഞ്ഞത്. കഴിഞ്ഞ 10 മാസമായി പുതിയ കരാറിന്റെ ചര്‍ച്ച നടന്നുവരികയായിരുന്നു. അവസാനം കഴിഞ്ഞ ആഴ്ച ആ ചര്‍ച്ച പരാജയപ്പെട്ടു. Communications Workers of America (CWA)യൂണിയന്റെ 40,000 വരുന്ന അംഗങ്ങളും … Continue reading വെരിസണിന്റെ 40,000 ജോലിക്കാര്‍ ചൂഷണത്തനെതിരെ സമരം ആരംഭിച്ചു
വെള്ളം ശത്രുവിനെ നേടേണ്ട
ക്യാനഡയിലെ ആദ്യ രാഷ്ട്ര സമൂഹത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിനാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
2,000 ജനങ്ങളുള്ള ക്യാനഡയിലെ ഒരു ആദ്യ രാഷ്ട്ര സമൂഹത്തില്‍ 11 ആളുകള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് അവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Ontario യിലെ വിദൂരമായ Attawapiskat First Nation വടക്കന്‍ സമൂഹം കഴിഞ്ഞ മാസം 28 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ക്യാനഡയുടെ 14 ലക്ഷം തദ്ദേശീയ ജനങ്ങള്‍ രാജ്യത്തെ ജനസംഖ്യയുടെ 4% വരും. അവര്‍ കടുത്ത ദാരിദ്ര്യമാണ് സഹിക്കുന്നത്. മറ്റുള്ള ക്യാനഡക്കാരേക്കാള്‍ കുറവ് ആയുര്‍ ദൈര്‍ഘ്യവും, കൂടുതല്‍ ആക്രമണങ്ങളും, കൂടുതല്‍ ലഹരി ആസക്തിയും, കൂടുതല്‍ ജയില്‍ വാസവും അവര്‍ … Continue reading ക്യാനഡയിലെ ആദ്യ രാഷ്ട്ര സമൂഹത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിനാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്
സര്‍ക്കാര്‍ നടത്തുന്ന യുറേനിയം ഖനിയുടെ സമീപവാസികളായ ഗ്രാമീണര്‍ ഉയര്‍ന്ന തോതിലുള്ള ആണവവികിരണം സഹിക്കുകയും രോഗികളാകുകയും ചെയ്യുന്നു എന്ന Center for Public Integrity ന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയില്‍ മനുഷ്യാവകാശം നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഖനി നടത്തുന്ന Department of Energy യുടെ തലവനോടും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ഉദ്യോഗസ്ഥനോടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് ഇന്‍ഡ്യന്‍ പാര്‍ളമെന്റ് 1993 ല്‍ സ്ഥാപിച്ച ഡല്‍ഹി ആസ്ഥാനമായുള്ള National Human … Continue reading അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്
ജനങ്ങളാണ് സര്‍ക്കാര്‍
വെര്‍ജീനിയയിലെ സ്കൂള്‍ ബസ്സില്‍ അറിയാതെയാണ് പൊട്ടിത്തെറിക്കുന്ന വസ്തു വെച്ചത് എന്ന് CIA
ഒരു പ്രാദേശിക ഹൈസ്കൂളിലെ K-9 പരിശീലനത്തിന് ശേഷം അറിയാതെ(accidentally left) പൊട്ടിത്തെറിക്കുന്ന വസ്തു സ്കൂള്‍ ബസ്സില്‍ വെച്ചെന്ന് CIA സമ്മതിച്ചു. പൊട്ടിത്തെറിക്കുന്ന വസ്തു കണ്ടെത്തിന് മുമ്പ് ആ ബസ് കുട്ടികളെ കൊണ്ടുപോകാന്‍ രണ്ട് ദിവസങ്ങളില്‍ ഉപയോഗിച്ചിരുന്നു. — സ്രോതസ്സ് democracynow.org
ജീവിക്കാനായി ബലാല്ക്കാരം ചെയ്യപ്പെടുന്നവര്‍
ജൈവ കൃഷി കാരണം മൊണ്‍സാന്റോയുടെ ലാഭം 25% കുറഞ്ഞു
ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉത്പാദനത്തിലും വലിയ വില്‍പ്പന നടത്തിയിരുന്ന കളനാശിനിയായ Roundup ന്റേയും 2015 ലെ വില്‍പ്പനയുടെ ലാഭത്തില്‍ വലിയ കുറവ് വന്നതായി ജൈവ സാങ്കേതികവിദ്യാ ഭീമനായ മൊണ്‍സാന്റോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ന്റെ രണ്ടാം പാദത്തില്‍ ലാഭത്തിന് 25% കുറവാണുണ്ടായത്. അപ്പോള്‍ മൊണ്‍സാന്റോയുടെ മൊത്തം വില്‍പ്പനയില്‍ 13% കുറവുണ്ടായി. ചോള വിത്ത് വില്‍പ്പനയില്‍ 11% കുറവുണ്ടായി. “അനുകൂലമല്ലാത്ത കാര്‍ഷിക കമ്പോളം” കാരണമാണ് നഷ്ടമുണ്ടായതെന്ന് മൊണ്‍സാന്റോ പറഞ്ഞു. — സ്രോതസ്സ് naturalsociety.com
ഇന്‍ഡ്യയുടേയും അമേരിക്കയുടേയും സൈനിക കൂട്ട് കെട്ട്
സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഒരു കാര്‍ ഇന്‍ഡ്യയും അമേരിക്കയും “തത്വത്തില്‍” അംഗീകാരം കൊടുത്തു. ഇന്‍ഡ്യയുടെ സൈനിക സ്ഥാനത്തില്‍ ദൂരവ്യാപക ഫലമുണ്ടാക്കുന്നതാണ് 2004 ല്‍ തുടങ്ങിയ ഈ പദ്ധതിയുടെ തീരുമാനം. ഒരു ദശാബ്ദത്തോളം UPA സര്‍ക്കാര്‍ അതില്‍ തീരുമാനമൊന്നും എടുത്തിരുന്നില്ല. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി Ash Carter ന്റെ മൂന്ന് ദിവസത്തെ ഇന്‍ഡ്യാ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയായിരുന്നു Logistics Exchange Memorandum of Agreement (LEMOA) എന്ന ഈ കരാര്‍. ചര്‍ച്ചയുടെ അവസാനം കാര്‍ട്ടര്‍ പ്രധാന മന്ത്രി … Continue reading ഇന്‍ഡ്യയുടേയും അമേരിക്കയുടേയും സൈനിക കൂട്ട് കെട്ട്


