കഴിഞ്ഞ 5 മാസം അലാസ്ക മുതല്‍ കാലിഫോര്‍ണിയ വരെയുള്ള പസഫിക് തീരത്ത് സംഭവിച്ച "അസാധാരണമായ മരണ സംഭവം" (UME) എന്ന് വിളിക്കുന്ന ഏദേശം 70 Grey തിമിംഗലങ്ങളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കും എന്ന് United States National Oceanic and Atmospheric Administration (NOAA) പ്രഖ്യാപിച്ചു. വടക്കന്‍ Bering and Chukchi Seas യുടെ താപനില വര്‍ദ്ധിക്കുന്നതിന്റെ പ്രത്യാഘാതമായി ആഹാര സ്രോതസ്സുകളില്ലാതാകുന്നത് കൊണ്ടാവാം ഈ cetaceans ന്റെ മരണം സംഭവിക്കുന്നത് എന്ന് സംശയിക്കുന്നു. മനുഷ്യന്‍ കാരണമായുണ്ടാകുന്ന ആഗോളതപനത്താല്‍ … Continue reading ആഗോളതപനത്തിന്റെ കടലിലെ ആഘാതം കാരണം 70 Grey തിമിംഗലങ്ങള്‍ ചത്തു
വിഭാഗം: ആഗോളതപനം
കാലാവസ്ഥാ മാറ്റം പുതിയ നഗര പ്രതിസന്ധിയുണ്ടാക്കുന്നു
Christian Parenti
താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്
തീവൃമായ താപ തരംഗ അവസ്ഥകള്‍ വടക്കെ ഇന്‍ഡ്യയുടെ പല സ്ഥലത്തും തുടരുമെന്ന് India Meteorological Department (IMD) പറഞ്ഞു. താപതരംഗത്തിന്റെ താപനില ഏറ്റവും കൂടിയ 40°C യും മല പ്രദേശങ്ങളില്‍ 30º C ഉം ആയിരിക്കും. മഹാരാഷ്ട്രയലെ വിദര്‍ഭ പ്രദേശത്തെ ചന്ദ്രാപൂരില്‍ വേനല്‍കാല താപനില 48º C വരെയെത്തി. ഇന്‍ഡ്യയില്‍ ആളുകളെ കൊല്ലുന്നതില്‍ മൂന്നാം സ്ഥാനത്താണ് താപതരംഗത്തിന്റെ സ്ഥാനം. 2015 ല്‍ 2,040 മനുഷ്യര്‍ അതിനാല്‍ മരിച്ചു. 1992 - 2016 കാലത്ത് വിവിധ സംസ്ഥാനങ്ങളിലായി 25,716 … Continue reading താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്
ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി
പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിക്കാനായി വന്‍തോതിലുള്ള സത്യാഗ്രഹസമരം നടത്തണമെന്ന് 40 പ്രൊഫസര്‍മാരുള്‍പ്പടെ 1,000 ല്‍ അധികം ഡോക്റ്റര്‍മാര്‍, പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ റോയല്‍ കോളേജിന്റെ മുമ്പത്തെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ആഹ്വാനം ചെയ്യുന്നു. സ്വീഡനിലെ പെണ്‍കുട്ടി ഗ്രറ്റ തുന്‍ബര്‍ തുടങ്ങി വെച്ച സ്കൂള്‍ സമര പ്രസ്ഥാനത്തെ ഈ ഡോക്റ്റര്‍മാര്‍ പിന്‍തുണച്ചു. ഒരു പൊതു കാലാവസ്ഥ സമരം തുടങ്ങണമെന്ന അവര്‍ ആവശ്യപ്പെടുന്നു. ഉന്‍മൂലന ലഹളയേയും (Extinction Rebellion) അവര്‍ അനുകൂലിച്ചു. ആ സമരത്തില്‍ ഏപ്രിലിലെ 10 ദിവസം ലണ്ടനിലെ വിവധ സ്ഥലങ്ങളില്‍ … Continue reading ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി
വമ്പന്‍ മരുന്ന് കമ്പനികള്‍ വാഹന വ്യവസായത്തെക്കാള്‍ കൂടുതല്‍ ഹരിതഗ്രഹ വാതകങ്ങള്‍ പുറത്തുവിടുന്നു
പുക, മലിനീകരണം, പരിസ്ഥിതി നാശം എന്നിവയുടെ ചിത്രവുമായി മരുന്ന് വ്യവസായത്തെ ഒരിക്കലും ചേര്‍ത്ത് വെക്കാറില്ല. എന്നിട്ടും ആഗോള മരുന്ന് വ്യവസായം ആഗോളതപനത്തിന് വലിയ സംഭാവന ചെയ്യുന്നു എന്ന് മാത്രമല്ല, അത് ആഗോള വാഹന വ്യവസായത്തേക്കാളും കൂടുതലാണെന്ന് പുതിയ പഠനം കണ്ടെത്തി. ഹരിതഗ്രഹ വാതക ഉദ്‌വമനത്തില്‍ ഈ വ്യവസായത്തിന്റെ പങ്കിനെക്കുറിച്ച് ഇതുവരെ ഗവേഷകര്‍ എത്ര കുറവ് ശ്രദ്ധമാത്രമേ കൊടുത്തുള്ളു എന്നത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. വെറും രണ്ട് പഠനങ്ങള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ബന്ധപ്പെട്ടതായുള്ളത്. അതിലൊന്ന് അമേരിക്കയിലെ ആരോഗ്യപരിപാലന സംവിധാനത്തിന്റെ … Continue reading വമ്പന്‍ മരുന്ന് കമ്പനികള്‍ വാഹന വ്യവസായത്തെക്കാള്‍ കൂടുതല്‍ ഹരിതഗ്രഹ വാതകങ്ങള്‍ പുറത്തുവിടുന്നു
കാലാവസ്ഥാ മാറ്റത്തിന് ദാരിദ്ര്യത്തിലുള്ള പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കാന്‍ പരാജയപ്പെട്ടു
കാലാവസ്ഥാ മാറ്റം ഏറ്റവും ആഘാതമുണ്ടാക്കുന്നത് ദാരിദ്ര്യത്തില്‍ ജീവിക്കുന്നവര്‍ക്കാണ്. എന്നാല്‍ അതുപോലെ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും ഭീഷണിയാണ് എന്ന് ഐക്യരാഷ്ട്രസഭ വിദഗ്ദ്ധര്‍ പറയുന്നു. വികസനം, ആഗോള ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ രംഗങ്ങളിലെ കഴിഞ്ഞ 50 വര്‍ഷത്തെ പുരോഗതികള്‍ എല്ലാം കാലാവസ്ഥാ മാറ്റം ഇല്ലാതാക്കും. 2030 ഓടെ 12 കോടി ആളുകളെ അത് ദാരിദ്ര്യത്തിലേക്ക് തള്ളിയിടും. ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ക്കും ദരിദ്ര രാജ്യങ്ങള്‍ക്കുമാകും ഏറ്റവും അധികം ആഘാതമുണ്ടാകുക. കാലാവസ്ഥാ മാറ്റം അതിബൃഹത്തായതാണ്. പക്ഷേ മനുഷ്യാവകാശത്തിന്റെ … Continue reading കാലാവസ്ഥാ മാറ്റത്തിന് ദാരിദ്ര്യത്തിലുള്ള പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കാന്‍ പരാജയപ്പെട്ടു
കടലിന് ചൂട് കൂടുന്നതിനനുസരിച്ച് റൈറ്റ് തിമിംഗല എണ്ണം കുറയുന്നു
വംശനാശം നേരിടുന്ന North Atlantic right തിമിംഗലങ്ങളുടെ എണ്ണത്തിന് കുറവ് സംഭവിക്കുന്നു. കാരണം അതിന്റെ പ്രധാന ആഹാര സ്രോതസ്സ് ആഗോളതപനം കാരണം നീങ്ങിയിരിക്കുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. വടക്കെ അറ്റലാന്റിക് റൈറ്റ് തിമിംഗലങ്ങളുടെ എണ്ണം കുറയുന്നതിന് ശാസ്ത്രജ്ഞര്‍ കാരണമന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ എണ്ണം 2010 ലെ 482 ല്‍ നിന്ന് ഇന്ന് 411 ആയി കുറഞ്ഞു. ആഹാര സ്രോതസ്സുകളുടെ നീക്കത്തിന് കാരണം കടലിന്റെ താപനില വര്‍ദ്ധിക്കുന്നതിനാലാണെന്ന് കണ്ടെത്തി. അതുകൊണ്ട് ഇവയും അതിനനുസരിച്ച് നീങ്ങുന്നു. അങ്ങനെ അവ കപ്പല്‍ … Continue reading കടലിന് ചൂട് കൂടുന്നതിനനുസരിച്ച് റൈറ്റ് തിമിംഗല എണ്ണം കുറയുന്നു
കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു
വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത് Wyoming ആസ്ഥാനമായ കല്‍ക്കരി ഖനന കമ്പനിയായ Cloud Peak Energy ല്‍ നിന്നാണ്. അവര്‍ Chapter 11 പാപ്പരാകലിന് മെയ് 10 ന് അപേക്ഷ കൊടുത്തു. അന്താരാഷ്ട്ര കമ്പോളത്തിലുള്‍പ്പടെയുള്ള കല്‍ക്കരിയുടെ കുറയുന്ന വിലയാണ് അതിന് കാരണമായിരിക്കുന്നത്. കോടതിയില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ അനുസരിച്ച് ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും കാലാവസ്ഥാമാറ്റവുമായുള്ള ബന്ധത്തെ ആക്രമിക്കുന്ന പ്രധാനപ്പെട്ട think tanks നും അതുപോലെ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ നീക്കാനുള്ള ലക്ഷ്യത്തോടുള്ള പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നധാരാളം യാഥാസ്ഥിതിക ശുപാര്‍ശാ സംഘങ്ങള്‍ക്കും ഈ കല്‍ക്കരി ഭീമന്‍ … Continue reading കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു
കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്
സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉള്‍പ്പടെ എല്ലാ അംഗങ്ങള്‍ ഊര്‍ജ്ജം നല്‍കുന്നത് സൂര്യനാണ്. ആ സൂര്യന്റെ ഉപരിതലത്തിലെ താപനില 5,505 °C ആണ്. സൂര്യനില്‍ നിന്ന് അകന്ന് പോകും തോറും ചൂടിന്റെ അളവ് കുറഞ്ഞ് വരും. 454 കോടി കിലോമീറ്റര്‍ അകലെയായ നെപ്റ്റ്യൂണില്‍ എത്തുമ്പോഴേക്കും താപനില −201 °C അവരെ എത്തുന്നു. അതായത് ചൂടേയില്ല എന്ന സ്ഥിതി. അപ്പോള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തിനാവണമെല്ലോ ഏറ്റവും കൂടുതല്‍ ചൂട്. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. ബുധന്‍ അല്ല ഏറ്റവും ചൂട് … Continue reading കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്
ആര്‍ക്ടിക് സമുദ്ര താപനില ഉയരുന്നു, പുരാതന കടല്‍ മഞ്ഞ് ഏകദേശം അപ്രത്യക്ഷമായി
റഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ആര്‍ക്ടിക് കടലിന്റെ തുടക്കത്തിലെ താപനില 28.9°C ല്‍ എത്തി. സാധാരണ ഈ സ്ഥലത്ത് 30 ഡിഗ്രി കുറവ് താപനിലയാണ് ഉണ്ടാകാറുള്ളത്. അതുപോലെ ഏപ്രിലില്‍ National Snow and Ice Data Center ഏറ്റവും കുറവ് കടല്‍ മഞ്ഞാണ് രേഖപ്പെടുത്തിയത്. നാല് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കടല്‍ മഞ്ഞെല്ലാം ഉരുകി പോയി. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 415 ppm ല്‍ എത്തി. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. 30 … Continue reading ആര്‍ക്ടിക് സമുദ്ര താപനില ഉയരുന്നു, പുരാതന കടല്‍ മഞ്ഞ് ഏകദേശം അപ്രത്യക്ഷമായി