ക്യാനഡയിലെ ഉറഞ്ഞമണ്ണ് 70 വര്‍ഷം മുമ്പേ തന്നെ ഉരുകിത്തുടങ്ങി

ക്യാനഡയുടെ ഭാഗമായ ആര്‍ക്ടിക്കില്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ 70 വര്‍ഷം മുമ്പേ തന്നെ Permafrost ഉരുകിത്തുടങ്ങി എന്ന് പര്യവേഷണം കണ്ടെത്തി. ശാസ്ത്രജ്ഞര്‍ ഭയന്നിരുന്നതിനേക്കാള്‍ വേഗത്തിലാണ് ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രവേഗം കൂടുന്നത് എന്നതിന്റെ പുതിയ സൂചനയാണിത്. മനുഷ്യര്‍ താമസിക്കുന്നതിനും 300 km അകലെയുള്ള അസാധാരണമായി വിദൂരമായ പ്രദേശങ്ങളിലേക്ക് ഒരു പരിഷ്കരിച്ച പ്രൊപ്പല്ലര്‍ വിമാനം ഉപയോഗിച്ച് പഠന സംഘം നിരീക്ഷണം നടത്തി. വേഗത്തില്‍ ഉരുകുന്നത് വന്‍തോതില്‍ താപത്തെ കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനത്തിന് കാരണമാകും എന്ന അപകടസാദ്ധ്യത കാരണം പെര്‍മാഫ്രോസ്റ്റിന്റെ … Continue reading ക്യാനഡയിലെ ഉറഞ്ഞമണ്ണ് 70 വര്‍ഷം മുമ്പേ തന്നെ ഉരുകിത്തുടങ്ങി

കാലാവസ്ഥാ ശാസ്ത്രത്തിനെതിരെ പണക്കാരുടെ ആക്രമണം

http://therealnews.com

കാലാവസ്ഥാ മാറ്റവും വനനശീകരണവും ഉഷ്ണമേഖല സ്പീഷീസുകളുടെ വംശനാശത്തിന് കരണമാകുന്നു

വനനശീകരണം കാരണം 38% ഉഷ്ണമേഖലാ കാടുകള്‍ ആണ് 'വന്യജീവി സൌഹൃദമായിട്ട്' ഉള്ളത്. അത് ദുര്‍ബല സ്പീഷീസുകളുടെ ഉന്‍മൂലനത്തിലേക്ക് നയിക്കുന്നു. സ്പീഷീസുകളുടെ ഉന്‍മൂലനത്ത നയിക്കുന്ന രണ്ട് വലിയ കാര്യങ്ങള്‍ ആയ കാലാവസ്ഥാ മാറ്റവും വനനശീകരണവും പരസ്പരം പ്രവര്‍ത്തിച്ച് അതിന്റെ ഫലത്തെ വലുതാക്കുന്നു എന്ന് University of Sheffield ലേയും University of York ലേയും ഗവേഷകര്‍ കണ്ടെത്തി. 2000 -- 2012 കാലത്തെ ഉഷ്ണമേഖല വനനശീകരണം ഇന്‍ഡ്യയേക്കാള്‍ വലിയ ഭൂപ്രദേശമാണ് നഷ്ടമായത്. ഇത് ഉയരുന്ന താപനിലയില്‍ നിന്ന് സംരക്ഷിച്ചിരുന്ന … Continue reading കാലാവസ്ഥാ മാറ്റവും വനനശീകരണവും ഉഷ്ണമേഖല സ്പീഷീസുകളുടെ വംശനാശത്തിന് കരണമാകുന്നു

വര്‍ദ്ധിച്ച് വരുന്ന CO2 ഉം കാലാവസ്ഥാമാറ്റവും ലോകം മൊത്തം പോഷകങ്ങളുടെ ലഭ്യത കുറക്കും

ലോകം മൊത്തം പട്ടിണിയും പോഷക കുറവും പരിഹരിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി അവശ്യമായ ഊര്‍ജ്ജം മാത്രമല്ല അവശ്യ പോഷകങ്ങളും തരുന്ന ആഹാരം ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചാണ്. അടുത്ത 30 വര്‍ഷം കാലാവസ്ഥാമാറ്റവും വര്‍ദ്ധിച്ച് വരുന്ന CO2 ഉം കാരണം പ്രോട്ടീന്‍, അയണ്‍, സിങ്ക് പോലുള്ള നിര്‍ണ്ണായകമായ പോകഷകങ്ങള്‍ കുറയും എന്ന് പുതിയ പഠനം പറയുന്നു. കാലാവസ്ഥാമാറ്റത്തിന്റെ ആഘാതവും CO2 ന്റെ ഉയര്‍ന്ന നിലയും കാരണം പ്രോട്ടീന്‍, അയണ്‍, സിങ്ക് എന്നിവയുടെ പ്രതിശീര്‍ഷ പോഷക ലഭ്യത 19.5%, 14.4%, 14.6% വീതം … Continue reading വര്‍ദ്ധിച്ച് വരുന്ന CO2 ഉം കാലാവസ്ഥാമാറ്റവും ലോകം മൊത്തം പോഷകങ്ങളുടെ ലഭ്യത കുറക്കും

ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കകളിലേക്ക് പായ് വഞ്ചി യാത്ര തുടങ്ങി

On Aug 14, Greta Thunberg departs Plymouth, onboard the Malizia II, a solar-powered racing yacht, bound for a climate conference in New York

സ്വിസ് പോലീസ് കാലാവസ്ഥാ പ്രതിഷേധക്കാരെ സൂറിച്ചിലെ ബാങ്കിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു

സ്വിസ് ബാങ്കുകള്‍ ഫോസിലിന്ധനങ്ങള്‍ക്ക് വായ്പ കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സൂറിച്ചിലെ Credit Suisse, ബേസലിലെ UBS എന്നീ ബാങ്കുകള്‍ക്ക് മുമ്പില്‍ സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കാലാവസ്ഥാ മാറ്റത്തെ വേഗത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാനായായാണ് അവര്‍ സത്യാഗ്രഹ സമരം നടത്തിയത്. അവര്‍ ഗതാഗതം തടയുകയും Zurich ലെ Parade Square ലെ കാഴ്ചക്കാരേയും Bahnhofstrasse ആഡംബര ഷോപ്പിങ് സ്ഥലത്ത് തടസങ്ങളുണ്ടാക്കുകയും ചെയ്തു. Swiss police officers detain environmental activists blocking the … Continue reading സ്വിസ് പോലീസ് കാലാവസ്ഥാ പ്രതിഷേധക്കാരെ സൂറിച്ചിലെ ബാങ്കിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു

വെല്‍ഷ് ഗ്രാമക്കാരാണ് ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥ അഭയാര്‍ത്ഥികള്‍

ഒരു Welsh തീരപ്രദേശ ഗ്രാമത്തിലെ നിവാസികള്‍ ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ത്ഥികളാകാന്‍ പോകുന്നു. സമുദ്ര ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ Fairbourne ലെ നിവാസികളായ 850 പേര്‍ Gwynedd Council എന്ന പ്രദേശിക സമിതിയില്‍ അടുത്ത മാസം കൂടിയിരിപ്പ് നടത്തി 2054 ന് അകം ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരക്കാന്‍ പോകുന്നു. — സ്രോതസ്സ് commondreams.org | May 27, 2019 അപ്പോള്‍ ചെറായിക്കാര്‍കക് വികസനം കൊടുക്കേണ്ടേ?