ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ

അടുത്തകാലത്ത് മഴ എപ്പോള്‍ പെയ്താലും പറയുന്ന ഒരു ന്യായീകരണമാണ് ന്യൂനമര്‍ദ്ദം. ഉഗാണ്ടയില്‍ ന്യൂനമര്‍ദ്ദമുണ്ടായി. അതിനാല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും. നമുക്ക് ഉത്തരമെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി സമാധാനപരമായി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകാം. അല്ലേ? ന്യൂനമര്‍ദ്ദം എന്നത് ശരിക്കും ഒരു തട്ടിപ്പാണ്. നമ്മുടെ ശ്രദ്ധ മാറ്റാന്‍ പറയുന്ന കാര്യം. ന്യൂനമര്‍ദ്ദം പണ്ടും ഉണ്ടാകാറില്ലേ? ഇപ്പോഴെന്താണ് പ്രശ്നം. ഇവിടെ മാത്രമല്ലല്ലോ, ലോകം മൊത്തം എന്തേ ന്യൂനമര്‍ദ്ദം ഒരു വാര്‍ത്തയാവുന്നു? എന്തേ തീവൃകാലാവസ്ഥ എന്നത് ഒരു സാധാരണ സംഭവമായിക്കൊണ്ടിരിക്കുന്നു? ഇത്തരം അനേകം ചോദ്യങ്ങള്‍. … Continue reading ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ

ഫേസ്‌ബുക്ക് വീഡിയോ കാലാവസ്ഥാ വിസമ്മത തെറ്റിധാരണ 50 ലക്ഷം ആളുകളിലേക്ക് പരത്തി

കുപ്രസിദ്ധി വിസമ്മതനായ Marc Morano നിര്‍മ്മിച്ച കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതിയെ ആക്രമിക്കുന്ന ഒരു രണ്ട് മിനിട്ട് വീഡിയോക്ക് വലിയ പ്രചാരം കിട്ടുന്നു. അത് ഫേസ്‌ബുക്കില്‍ ഒരു ലക്ഷം പ്രാവശ്യം പങ്കുവെക്കുകയും, 63 ലക്ഷം പ്രാവശ്യം കാണുകയും ചെയ്തു. ഒരു വ്യക്തിയുടെ ഉദ്ദേശത്തെ ഊഹിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ഒരു വ്യക്തി കള്ളം പ്രചരിപ്പിക്കുന്നവെങ്കില്‍ ഉദ്ദേശം അപ്രസക്തമാകുന്നു. ദശലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കളിലേക്ക് കള്ളം പ്രചരിപ്പിക്കുന്നത് ഫേസ്‌ബുക്ക് തടയാനാഗ്രഹിക്കുന്നവെങ്കില്‍ അവര്‍ കള്ളപ്രചരണത്തിന്റെ പ്രശ്നത്തെ അതിന്റെ ഉദ്ദേശം മാറ്റിവെച്ച് നേരിടേണ്ടതായുണ്ട്. ഒരു … Continue reading ഫേസ്‌ബുക്ക് വീഡിയോ കാലാവസ്ഥാ വിസമ്മത തെറ്റിധാരണ 50 ലക്ഷം ആളുകളിലേക്ക് പരത്തി

ആര്‍ക്ടിക് ചക്രത്തിനകത്ത് കാട്ടുതീയുടെ രൗദ്രത, സ്വീഡന്‍ സഹായത്തിന് വിളിക്കുന്നു

ചൂടുള്ള വരണ്ട വേനല്‍കാലം അസാധാരണമായി യൂറോപ്പിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യപിക്കുന്നതിനനുസരിച്ച് ആര്‍ക്ടിക് ചക്രത്തിനകത്ത് കുറഞ്ഞത് 11 കാട്ടുതീയെങ്കിലും ഉണ്ടായി. അത് ഏറ്റവും മോശമായി ബാധിച്ച രാജ്യം സ്വീഡനാണ്. തീ അണക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ സഹ രാജ്യങ്ങളോട് അവര്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. വലിയ സ്ഥലങ്ങളിലേക്ക് ആണ് തീ വ്യാപിച്ചിരിക്കുന്നത്. അതിനാല്‍ നാല് സമൂഹങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം കൊടുത്തുകഴിഞ്ഞു. — സ്രോതസ്സ് theguardian.com

Great Barrier Reef ലെ പവിഴപ്പുറ്റ് നാശം അഭൂതപൂര്‍വ്വമായതാണ്

“ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത തോതില്‍” പവിഴപ്പുറ്റുകളില്‍ വലിയ കുറവാണ് Great Barrier Reef ല്‍ കാണുന്നത് എന്ന് Australian Institute of Marine Science ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറ്റിന്റെ സ്ഥിതിയെക്കുറിച്ച് നിരന്തരമായ പഠനങ്ങള്‍ നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് സ്ഥിരമായി നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണിത്. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ഗവേഷകര്‍ Queensland തീരത്തുള്ള ഓരോ പുറ്റിലും സന്ദര്‍ശിച്ച് ഇവര്‍ പവിഴപ്പുറ്റ് ആവരണത്തിന്റെ കണക്കെടുപ്പ് നടത്തുന്നു. 2016 ലും 2017 ലും നടന്ന വെളുപ്പിക്കല്‍ (bleaching) പ്രക്രിയ എങ്ങനെ … Continue reading Great Barrier Reef ലെ പവിഴപ്പുറ്റ് നാശം അഭൂതപൂര്‍വ്വമായതാണ്

അന്റാര്‍ക്ടിക്ക ഉരുകുന്നത് ഇപ്പോള്‍ തന്നെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നു

പുതിയ ഗവേഷണം അനുസരിച്ച് 1992 ന് ശേഷം അന്റാര്‍ക്ടിക്ക ആഗോള സമുദ്രനിരപ്പ് 7.6 മില്ലീമീറ്റര്‍ ഉയര്‍ത്തി. അതിന്റെ 40% വരുന്ന 3 മില്ലീമീറ്റര്‍ വര്‍ദ്ധനവ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 5 വര്‍ഷങ്ങളിലാണ്. Ice Sheet Mass Balance Inter-comparison Exercise (IMBIE) എന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയിലെ Nature ജേണലില്‍ പ്രസിദ്ധീകരിച്ചു. 2012 ന് മുമ്പ് അന്റാര്‍ക്ടിക്കക്ക് ഏകദേശം സ്ഥിരമായ തോതിലായിരുന്നു മഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. പ്രതിവര്‍ഷം 7600 കോടി ടണ്‍ മഞ്ഞ് എന്ന … Continue reading അന്റാര്‍ക്ടിക്ക ഉരുകുന്നത് ഇപ്പോള്‍ തന്നെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നു