ഡല്‍ഹിയില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അനുവദിച്ചത്?

ആം ആദ്മി പാര്‍ട്ടി (AAP) അടുത്ത കാലത്ത് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെക്കുറിച്ച് വിശദമാക്കാന്‍ പോയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനായി, കോടതിയില്‍ പ്രതിനിധീകരിച്ച AAP പാര്‍ട്ടിത്തലവനായ അരവിന്ദ് കെജ്രിവാളിനോട് ഇല്ലാതാക്കിയ സമ്മതിദായകരുടെ പട്ടിക കൊടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് എല്ലാ പാര്‍ട്ടികളുടേയും സാന്നിദ്ധ്യത്തില്‍ ഒരു പ്രവര്‍ത്തനതല പരിശോധന നടത്തണം. വന്‍തോതിലെ വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് EC പറയുന്നു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലുങ്കാനാ എന്നിവിടങ്ങളിലും വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. … Continue reading ഡല്‍ഹിയില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അനുവദിച്ചത്? →

ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു

കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയുടെ Trans-Papua ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ചു. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത് കരാറ് പണിക്കാരോ ഇന്‍ഡോനേഷ്യയുടെ പട്ടാളക്കാരോ ആണെന്നാണ്. ഇന്‍ഡോനേഷ്യയുടെ പാപ്വാ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശത്തിനും New Guinea ദ്വീപ് ആവസവ്യവസ്ഥക്കും ഒപ്പം അവിടുത്തെ ജനങ്ങള്‍ക്കും ഭീഷണിയാണ് പുതിയ ഹൈവേ എന്ന് ഗവേഷകര്‍ മുമ്പ് മുന്നറീപ്പ് കൊടുത്തിരുന്നു. വികസനമില്ലാത്ത പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനുള്ള പ്രധാന പദ്ധതിയായാണ് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ കണക്കാക്കുന്നത്. എന്നാല്‍ ഇത് പട്ടാളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു →

പാക് അധിനിവേശ കാശ്മീരില്‍ നിന്നുള്ള പിടിക്കപ്പെട്ട ജയിഷ്-ഇ-മുഹമ്മദ് ഭീകരവാദിയുടെ കൈയ്യില്‍ നിന്നും ആധാര്‍ കാര്‍ഡ് കണ്ടെത്തി

കാശ്മീരിലെ Baramulla ജില്ലയില്‍ നിന്ന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള Jaish-e-Mohammed (JeM) ഒരു ഭീകരവാദിയെ സൈന്യം അറസ്റ്റ് ചെയ്തു. അയാളുകെയ്യില്‍ നിന്ന് ആധാര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. ഇത് സുരക്ഷാ വ്യവസ്ഥയില്‍ ഗൌരവകരമായ വ്യാകുലതകളുയര്‍ത്തുന്നതാണ്. അബ്ദുള്‍ റഹ്മാന്‍ പാക് അധിനിവേശ കാശ്മീരിലെ താമസക്കാരനാണ്. ജനുവരിയില്‍ ഇയാള്‍ നുഴഞ്ഞ് കയറി. പ്രാദേശിക യുവാക്കളെ "ആത്മഹത്യ" ആക്രമണങ്ങള്‍ നടത്താനായി ജോലിക്കെടുക്കുകയായിരുന്നു എന്ന് സൈന്യം പറയുന്നു. താഴ്‌വരയില്‍ എത്തിച്ചേരുമ്പോള്‍ തന്നെ പിടിക്കപ്പെട്ട 5 ഭീകരവാദികള്‍ക്കും ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടിരുന്നു എന്ന് സൈനിക ഉദ്യോഗസ്ഥന്‍ … Continue reading പാക് അധിനിവേശ കാശ്മീരില്‍ നിന്നുള്ള പിടിക്കപ്പെട്ട ജയിഷ്-ഇ-മുഹമ്മദ് ഭീകരവാദിയുടെ കൈയ്യില്‍ നിന്നും ആധാര്‍ കാര്‍ഡ് കണ്ടെത്തി →

ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം പിടിച്ചുവെക്കാനാവില്ല എന്ന് കോടതി

സ്വന്തം ആധാര്‍ നമ്പര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതന്റെ പേരില്‍ പോര്‍ട്ട് ട്രസ്റ്റ് ജോലിക്കാരന്റെ ശമ്പളം 2016 മുതല്‍ പിടിച്ചുവെച്ച കേന്ദ്രത്തിന്റെ തീരുമാനത്തെ ബോംബേ ഹൈക്കോടതി തിങ്കളാഴ്ച ചോദ്യം ചെയ്തു. Mumbai Port Trust ലെ chargeman ആയി ജോലി ചെയ്തുകൊണ്ടിരിക്കുന്ന Ramesh Purale കൊടുത്ത കേസിന്റെ വിചാരണ കേള്‍ക്കുന്ന അവസരത്തിലാണ് ഡിവിഷന്‍ ബഞ്ച് ജസ്റ്റീസ് A S Oka ഉം S K Shinde ഉം, ആധാര്‍ നമ്പര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതന്റെ പേരില്‍ അയാളുടെ ശമ്പളം … Continue reading ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം പിടിച്ചുവെക്കാനാവില്ല എന്ന് കോടതി →

ആധാര്‍ കിട്ടാനായി നിങ്ങള്‍ക്ക് രണ്ട് അടിസ്ഥാന ഐഡികള്‍ വേണം, അപ്പോള്‍ മൊത്തം എത്ര ആധാര്‍ കൊടുക്കാനാകും?

AnupamSaraph ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു

അമേരിക്കന്‍ കമ്പനിയായ Nikeക്ക് വേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്റ്ററിയിലെ തൊഴിലാളികളെ disperse പോലീസ് തിങ്കളാഴ്ച നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ കുറഞ്ഞത് 23 വസ്ത്ര തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, ഫാക്റ്ററിക്ക് ചുറ്റുമുള്ള റോഡ് ഉപരോധിച്ചു. കുറഞ്ഞ ശമ്പളമായ മാസം $74 എന്നതിനോടൊപ്പം അധികം $14 കൂടി കൂട്ടിത്തരണമെന്ന ആവശ്യമായിരുന്നു അവര്‍ക്ക്. ഈ മാസം തുടക്കം ജപ്പാനിലെ കമ്പനിയായ Asics ന് വേണ്ടി ഷൂ നിര്‍മ്മിക്കുന്ന കംബോഡിയയിലെ മറ്റൊരു ഫാക്റ്ററി തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. … Continue reading കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു →

ആധാര്‍ ബന്ധിപ്പിക്കല്‍ തെലുങ്കാനയില്‍ വന്‍തോതിലുള്ള സമ്മതിദായകരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു

തെലുങ്കാനയില്‍ വന്‍തോതില്‍ സമ്മതിദായകരെ ഇല്ലാതാക്കുന്ന വിവാദത്തിന് കൂടുതല്‍ ഇന്ധനം പകരുന്നത് പോലെ, ഹൈദരാബാദില്‍ ഒരു പൈലറ്റ് പ്രൊജക്റ്റായി സമ്മതിദായക ഐഡിയെ ആധാറുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധിപ്പിച്ചത് സമ്മതിദാനം ഇല്ലാതാക്കി എന്ന് സുരക്ഷാ ഗവേഷകര്‍ കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ 2015 ലെ വിധി വരുന്നതിന് മുമ്പാണ് ഈ ബന്ധിപ്പിക്കല്‍ നടന്നതെന്ന് ECI അധികാരികള്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. ആധാറുമായി ബന്ധിപ്പിക്കപ്പെടാത്ത demographically സമാനമായ വിവരങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കണ്ടെത്തിയാണ് അടുത്തകാലത്ത് തെരഞ്ഞെടുപ്പ് പട്ടിക ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനം നടത്തിയത്. ഡാറ്റാ സുരക്ഷാ … Continue reading ആധാര്‍ ബന്ധിപ്പിക്കല്‍ തെലുങ്കാനയില്‍ വന്‍തോതിലുള്ള സമ്മതിദായകരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു →

തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു

ബംഗ്ലാദേശിലെ തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു, മൊത്തം മരണ സംഖ്യ 1,127. ഈ തകര്‍ച്ച ലോക ചരിത്രത്തിലെ ഏറ്റവും മോശം ദുരന്തമായിരുന്നു. ഡാക്കക്ക് പുറത്ത് സ്ഥിതിചെയ്യുന്ന എട്ട് നില പൊക്കമുള്ള റാണ പ്ലാസയില്‍ മൂന്ന് ആഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു. ഞായറാഴ്ച രാത്രിയാണ് അവസാനത്തെ മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഒരു ഫാക്റ്ററിയുടെ പുറത്ത് 22 വയസായ ഒരു തുണി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധം കാരണം ഡാക്കക്ക് സമീപമുള്ള 100 ന് അടുത്ത് … Continue reading തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു →

ഝാര്‍ഘണ്ടില്‍ നിന്ന് ആധാറുമായി ബന്ധപ്പെട്ട രണ്ട് പട്ടിണി മരണങ്ങള്‍ കൂടി

തങ്ങളുടെ റേഷന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം റേഷന്‍ കിട്ടാതായ രണ്ട് പേര്‍ക്ക് കൂടി ഝാര്‍ഘണ്ടില്‍ പട്ടിണി കിടന്ന് മരിച്ചു. ഇതോടെ 2017 ന് ശേഷം പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 17 ആയി എന്ന് ഭക്ഷണ അവകാശ സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. Mahuatanr ഗ്രാമത്തില്‍ നവംബര്‍ 11 നാണ് 45 വയസായ Kaleshwar Soren ആണ് ഏറ്റവും പുതിയ ഇര മരിച്ചത്. ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ Kaleshwar ന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടു എന്ന് Right to Food Campaign … Continue reading ഝാര്‍ഘണ്ടില്‍ നിന്ന് ആധാറുമായി ബന്ധപ്പെട്ട രണ്ട് പട്ടിണി മരണങ്ങള്‍ കൂടി →