തൊഴിലലന്വേഷണത്തിനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്

തൊഴിലിനെക്കുറിച്ചൊരു സര്‍വ്വേ അടുത്ത കാലത്ത് Labour Bureau നടത്തി. 2015-16 കാലത്ത് ആദ്യ പാദത്തില്‍ ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥ 7.1% ആണ് വളര്‍ന്നത് ലോകത്തെ ഏറ്റവും വലിയ വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നു. എന്നാല്‍ തൊഴിലില്ലായ്മ 5% ആയി. അത് കഴിഞ്ഞ 5 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതില്‍. ജനസംഖ്യയുടെ 65% വും തൊഴില്‍ സേനയില്‍ ചേരാന്‍ യോഗ്യരായ ഒരു രാജ്യത്ത് ഇതൊരു മോശം വാര്‍ത്തയാണ്. കൂടാതെ ഇന്‍ഡ്യയിലെ തൊഴില്‍ രംഗം ഇപ്പോഴും സംഘടിതരല്ല. സംഘടിത രംഗത്തു നിന്നുള്ള തൊഴില്‍ 10% … Continue reading തൊഴിലലന്വേഷണത്തിനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് →

ബീജിങ്ങില്‍ പരിസ്ഥിതി പോലീസ്

പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനായി ബീജിങ്ങില്‍ ഒരു പുതിയ പോലീസ് സേനയെ രൂപീകരിച്ചു. പുകമഞ്ഞിന്റെ(smog) വ്യാപനം തടയാനുള്ള പുതിയ നീക്കമാണിത്. ഈ ആഴ്ച തുടങ്ങിയ ധാരാളം പരിപാടികളിലൊന്ന് മാത്രമാണ് പരിസ്ഥിതി പോലീസ്. 2017 ല്‍ കല്‍ക്കരിയുടെ ഉപയോഗം 30% കുറക്കുക, ഏറ്റവും അധികം മലിനീകരണം നടത്തുന്ന 500 ഫാക്റ്ററികള്‍ അടച്ചുപൂട്ടുക, 2,500 എണ്ണത്തെ പരിഷ്കരിക്കുക, മൂന്ന് ലക്ഷം പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയവയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍. — സ്രോതസ്സ് csmonitor.com

പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് സുപ്രീംകോടതി അന്വേഷണം

വിദേശ അകൌണ്ടുകളില്‍ പണം സൂക്ഷിച്ച ഉന്നതരായ 500 ഇന്‍ഡ്യാക്കാരുള്‍പ്പെടുന്ന പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് ഒരു Special Investigation Team (SIT) രൂപീകരിക്കാനുള്ള “അനുയോജ്യമായ സമയമാണ്” ഇതെന്നെ സുപ്രീം കോടതി പറഞ്ഞു. "എല്ലാം" കള്ളപ്പണത്തേക്കുറിച്ചന്വേഷിക്കുന്ന ഒരു SIT ന്റെ നിയന്ത്രണത്തിലാകാന്‍ കഴിയില്ല എന്ന് Justices Dipak Misra യുടേയും R. Banumathi ന്റേയും ബഞ്ച് പറഞ്ഞു. മുമ്പത്തെ സുപ്രീം കോടതി ജഡ്ജി Justice M.B. Shah ആയിരിക്കും SIT നെ നയിക്കുക. “ഒരു SIT ന് എല്ലാം നിയന്ത്രിക്കാനാവില്ല. … Continue reading പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് സുപ്രീംകോടതി അന്വേഷണം →

സ്വകാര്യ ബാങ്കുകളേയും PF ശേഖരിക്കാന്‍ കേന്ദ്രം അനുവദിച്ചു

Employees’ Provident Fund Organisation ന്റെ പണ സമാഹരണത്തിന് സ്വകാര്യ ബാങ്കിങ് വിഭാഗത്തേയും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ പോകുന്നു. തൊഴില്‍ദാദാക്കള്‍ക്ക് അത്തരത്തിലുള്ള പണമിടപാട് “ഇന്‍ഡ്യയിലെ scheduled banks, സ്വകാര്യ ബാങ്കുകള്‍” വഴി നടത്താം എന്ന വിജ്ഞാപനം ജനുവരി 4 ന് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ നിയമ പ്രകാരം ദേശസാല്‍ക്കരിച്ച ബാങ്കുകളിലൂടെയും PayGov പോര്‍ട്ടല്‍ വഴിയും മാത്രമേ ഇത് നടക്കൂ. — സ്രോതസ്സ് thehindu.com കച്ചവടക്കാരാണ് കേന്ദ്ര സര്‍ക്കാരിനെ ഭരിക്കുന്നത്. അവര്‍ ഇത്തരം നിയമങ്ങളുണ്ടാക്കും. നാം … Continue reading സ്വകാര്യ ബാങ്കുകളേയും PF ശേഖരിക്കാന്‍ കേന്ദ്രം അനുവദിച്ചു →

കോര്‍പ്പറേറ്റ് നികുതി കുറച്ച് 18% ആക്കണമെന്ന് CII ആഗ്രഹിക്കുന്നു

നോട്ട് നിരോധനത്തിന് ശേഷം കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തികള്‍ നികുതി വലയില്‍ വരുന്നതിനാല്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 18% ആക്കണമെന്ന് CII ആവശ്യപ്പെടുന്നു. ഇപ്പോള്‍ കോര്‍പ്പറേറ്റ് നികുതി 30% ആണ്. ഒപ്പം cess ഉം surcharge ഉം ഉണ്ട്. കോര്‍പ്പറേറ്റ് ലാഭത്തിന് 32 incentives ബാധകമാണ്. അവ കൂടി കണക്കാക്കിയാല്‍ ഫലത്തില്‍ അവര്‍ കൊടുക്കുന്ന നികുതി 19.8% ആണ്. എല്ലാ ഇളവുകളും ഇല്ലാതാക്കിക്കൊണ്ട് നികുതി നിരക്ക് 18% ആയി കുറക്കണമെന്നാണ് CII പറയുന്നത്. [കാര്യം നടന്ന് കഴിഞ്ഞ്, ജനം … Continue reading കോര്‍പ്പറേറ്റ് നികുതി കുറച്ച് 18% ആക്കണമെന്ന് CII ആഗ്രഹിക്കുന്നു →

2015 ലെ ഓരോ മണിക്കൂറിലും ഒരോ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

കര്‍ഷകരുടെ ആത്മഹത്യകള്‍ തുടരുന്നു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ കര്‍ഷകരുടെ ആത്മഹത്യ 2014 - 2015 കാലത്ത് 42% വര്‍ദ്ധിച്ചു. 2015 ല്‍ ആത്മഹത്യ ചെയ്ത 12,602 വ്യക്തികളില്‍ 8,007 പേര്‍ കര്‍ഷകരും 4,595 പേര്‍ കര്‍ഷക തൊഴിലാളികളുമാണ്. അതായത് 2015 ലെ ഒരോ മണിക്കൂറിലും ഒരു കര്‍ഷകന്‍ എന്ന തോതില്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക രംഗത്തെ മൊത്തം ആത്മഹത്യ പരിശോധിച്ചാല്‍ അത് മണിക്കൂറില്‍ ഒന്ന് എന്ന തോതിനേക്കാള്‍ കൂടുതലാണ്. ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് കൃഷി. … Continue reading 2015 ലെ ഓരോ മണിക്കൂറിലും ഒരോ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു →