ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു

തമിഴ് നാട്ടിലെ Kamuthiയില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തിന് 648 MW ശേഷിയുണ്ട്. 10 sq km ആണ് അത് വ്യാപിച്ച് കിടക്കുന്നത്. അങ്ങനെ ഒറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം എന്ന സ്ഥാനം കാമുതിക്ക് ലഭിച്ചു. 550 MW ശേഷിയുള്ള കാലിഫോര്‍ണിയയിലെ Topaz Solar Farm ആണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. Adani Group ആണ് ഈ നിലയം 8 മാസം കൊണ്ട് പണിഞ്ഞത്. സോളാര്‍ പാനലുകളുപയോഗിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചാണ് പാനലുകള്‍ വൃത്തിയാക്കുന്നത്. — … Continue reading ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു →

വിദേശ നിക്ഷേപം അനുവദിച്ചാല്‍ കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന് നഷ്ടമാകും

ഭൂരിഭാഗം ഓഹരികള്‍ നല്‍കി ആയിരം കോടി രൂപ വിദേശ നിക്ഷേപമായി സ്വീകരിക്കുമെന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) മാനേജ്മെന്റ് തീരുമാനം കേരളത്തിന്റെ സ്വന്തമായ ഒരു ബാങ്ക്കൂടി നഷ്ടപ്പെടാന്‍ ഇടയാക്കും. 51 ശതമാനം ഓഹരികള്‍ നല്‍കിയ ബാങ്കുകളെല്ലാം ഇല്ലാതാവുകയോ ന്യൂജന്‍ ബാങ്കുകളില്‍ ലയിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ദീര്‍ഘകാലം നിലനിന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ആദ്യം സെഞ്ചൂറിയന്‍ ബാങ്കും പിന്നീട് ഐസിഐസിഐയും വിഴുങ്ങിയ അനുഭവം തൃശൂരില്‍ ത്തന്നെയുണ്ട്. ബാങ്ക് ഓഫ് മധുര, ബാങ്ക് ഓഫ് രാജസ്ഥാന്‍ തുടങ്ങിയവയും … Continue reading വിദേശ നിക്ഷേപം അനുവദിച്ചാല്‍ കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന് നഷ്ടമാകും →

‘ശരിയായ സമയത്ത്’ Airtel പണഇടപാട് ബാങ്ക് തുറന്നു

ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്ത് ഫലങ്ങള്‍ കൊയ്യുക എന്ന കാര്യം സത്യമായത് Bharti Airtel ന്റെ കാര്യത്തിലാണ്. അവര്‍ ആദ്യത്തെ payments bank (Airtel Payments Bank Ltd) രാജസ്ഥാനില്‍ തുടങ്ങി. തുടക്കമെന്ന നിലയില്‍ രാജസ്ഥാനിലെ 10,000 Airtel കടകളില്‍ ഉപഭോക്താക്കള്‍ക്ക് 7.25% പലിശ നിരക്കുള്ള savings account തുറക്കാം. കഴിഞ്ഞ വര്‍ഷം Airtel Payments Bank ഉള്‍പ്പടെ 11 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് കൊടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ പരിപാടി … Continue reading ‘ശരിയായ സമയത്ത്’ Airtel പണഇടപാട് ബാങ്ക് തുറന്നു →

കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ബിഐ ഗവര്‍ണറും മാത്രമറിഞ്ഞ അതീവരഹസ്യമായ തീരുമാനമായിരുന്നു 500, 1000 രൂപ നോട്ടുകളുടെ നിരോധനം എന്നാണല്ലോ സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഡീമോണിറ്റൈസേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വായിക്കുന്ന ഒരാള്‍ ഞെട്ടിപ്പോകും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി ആ രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞിരിക്കുകയാണെന്ന് മനസിലാവും. ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്. 'അതുകൊണ്ട്, നിലവിലെ സീരിയസിലുള്ള അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിയമപരമായി … Continue reading കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു →

ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം

ശക്തമായ ഒരു ഭൂമികുലുക്കം വടക്ക് കിഴക്കെ ജപ്പാനില്‍ സംഭവിച്ചത് കുറച്ച് നേരത്തേക്ക് Fukushima No. 2 നിലയത്തിലെ ആണവ ഇന്ധന ശീതീകരണിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുത്തി. ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായ സുനാമിക്കും ഭൂമികുലുക്കം കാരണമായി. 5 വര്‍ഷം മുമ്പ് നടന്ന Great East Japan Earthquake നാല്‍ തകര്‍ന്ന പ്രദേശമാണ് അത്. ജനങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ അടച്ചു. Fukushima No. 2, Fukushima No. 3 യിലേയും … Continue reading ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം →

കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന നടപടിയിലേക്ക് പോകത്തക്ക ഒരു ജീവന്‍മരണ … Continue reading കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു →

ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്യുന്നു

കഴിഞ്ഞ മാസം Department of Veterans Affairs പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് സ്വയം നശിപ്പികലിന്റെ കുത്തൊഴുക്കിനെക്കുറിച്ച്, പ്രത്യേകിച്ച് യുദ്ധം കഴിഞ്ഞ് തിരിച്ചുവരുന്ന ചെറുപ്പക്കാരായ വിമുക്ത സൈനികരുടെ, വ്യക്തമാക്കുന്നതാണ്. അത് അമേരിക്കയെ നാണംകെടുത്തുന്നതും മിക്ക അമേരിക്കക്കാര്‍ക്കും അറിയാത്ത ഒരു കൊലപാതക തോതാണ് അത്. ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ മരണത്തെ സ്വയം വരിക്കുന്നു. 2014 ല്‍ സാധാരണക്കാരുടെ ആത്മഹത്യയേക്കാള്‍ മൂന്ന് മടങ്ങായിരുന്നു വിമുക്ത സൈനികരുടെ ആത്മഹത്യ. പ്രായം 20കളിലുള്ള ചെറുപ്പക്കാരായ വിമുക്ത സൈനികരുടെ ആത്മഹത്യ സാധാരണക്കാരേക്കാള്‍ … Continue reading ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്യുന്നു →