മോഡി ഞങ്ങളുടെ ഭൂമിക്ക് മേലുള്ള ഞങ്ങളുടെ അവകാശത്തെ തട്ടിയെടുക്കുകയാണ്

Farmer Protest: A Night at Singhu Border I Farm Laws I Singhu Border I Ground Report we are here to save our land. agriculture we will talk later. [they know exactly what they are fighting for.] #FarmersProtest

നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും പരാജയപ്പെടുത്തുന്നു, ആയിരങ്ങളെ വഞ്ചിക്കുന്നു

Reserve Bank of India ല്‍ നിന്നും Unique Identification Authority of India ല്‍ നിന്നുമുള്ള പല പ്രാവശ്യത്തെ വ്യക്തമാക്കല്‍ വന്നിട്ടും ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിതമല്ല സ്വമേധയാ മതി എന്ന് സുപ്രീംകോടിത വിധി വന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും Direct Benefit Transfer (DBT) പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും വലിയ തടസമായി നിലനില്‍ക്കുകയാണ്. റേഷന്‍ കടകള്‍, MGNREGS തുടങ്ങിയ കാര്യങ്ങള്‍ കിട്ടുന്നതില്‍ നിന്ന് ആധാര്‍ ജനങ്ങളെ പരാജയപ്പെടുത്തുന്നു എന്ന് മാത്രമല്ല സ്കോളര്‍ഷിപ്പ്, PM … Continue reading നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും പരാജയപ്പെടുത്തുന്നു, ആയിരങ്ങളെ വഞ്ചിക്കുന്നു →

കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?

P. Sainath ഉറപ്പുള്ള ഏറ്റെടുക്കലില്ലെങ്കില്‍ താങ്ങുവിലക്ക് ഒരു അടിസ്ഥാനവും ഇല്ല. സര്‍ക്കാര്‍ ഈ നിയമങ്ങള്‍ എന്തുകൊണ്ട് പാസാക്കി എന്നതിന് ഒരു കാരണമുണ്ട്. മഹാമാരിക്കിടക്കുണ്ടായ തൊഴിലാളി നിയമങ്ങള്‍ മറക്കരുത്. മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാവാത്ത കാര്യമാണത്. മോഡിക്ക് പാര്ളമെന്റില് വലിയ ഭുരിപക്ഷമുണ്ട്. മഹാമാരിക്ക് മുമ്പും അതിന് ശേഷവും. അടുത്ത രണ്ട് വര്ഷത്തേക്ക് അത് തുടരും. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ലോകത്തെ രണ്ടാമത്തേതോ മൂന്നാമത്തേതോ മോശം സ്ഥിതിയില് നില്ക്കുന്ന ഒരു മഹാമാരിയുടെ നടുവില്‍ വേറെ ആയിരക്കണക്കിന് അടിയന്തിര കാര്യങ്ങള്‍ ചെയ്യേണ്ടതിനിടക്ക് ഈ നിയമങ്ങള്‍ … Continue reading കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ? →

സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

5 സംസ്ഥാനങ്ങളിലെ 75% കുട്ടികളും നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ കൊടുക്കണമെന്ന് 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്. നവംബര്‍ 25, 2019 ന് പ്രസിദ്ധീകരിച്ച State of Aadhaar Report 2019 ല്‍ ആണ് ഈ വിവരം വന്നത്. ദേശീയമായി സ്കൂള്‍ പ്രവേശനത്തിന് വേണ്ടി 73% കുട്ടികള്‍ക്കും നിര്‍ബന്ധിതമായി ആധാര്‍ നല്‍കേണ്ടതായി വന്നു. “2018 ലെ സുപ്രീംകോടതി വിധിയുണ്ടായിട്ടു കൂടി ധാരാളം കുടുംബങ്ങള്‍ക്ക് കുട്ടികളുടെ ആധാര്‍ കൊടുത്താണ് പ്രവേശനം സാദ്ധ്യമാക്കിയത്.” “പ്രവേശനത്തിന് വേണ്ടി … Continue reading സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു →

വ്യാജ ജാതി, ആനുകൂല്യങ്ങള്‍ ആസ്വദിക്കൂ

വ്യാജമായ ജാതി സര്‍ട്ടിഫിക്കറ്റ് വഴി ആളുകള്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു എന്ന പരാതികള്‍ 1995 ന് ശേഷം, ആദിവാസി സംഘടനകളില്‍ നിന്നും പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട വ്യക്തികളില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാറിന് കിട്ടുന്നുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയില്‍ മാത്രം 10 ലക്ഷം ആളുകള്‍ കഴിഞ്ഞ നാല് ദശാബ്ദങ്ങളായി കള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തലേയും OBC വിഭാഗത്തിലേയും ഏകദേശം 50,000 പേര്‍ civil services ല്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജോലികളും ഉന്നത വിദ്യാഭ്യാസ … Continue reading വ്യാജ ജാതി, ആനുകൂല്യങ്ങള്‍ ആസ്വദിക്കൂ →

ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട്

ഇന്‍ഡ്യയിലെ 95.3 കോടി ആളുകളുടെ സമ്പത്തിനെക്കാള്‍ നാല് മടങ്ങ് സമ്പത്ത് ഇന്‍ഡ്യയിലെ സമ്പന്നരായ 1% പേര്‍ക്കുണ്ട്. ഇന്‍ഡ്യയുടെ ബഡ്ജറ്റിനേക്കാള്‍ വലുതാണ് എല്ലാ പണക്കാരുടേയും മൊത്തം സമ്പത്ത്. 50ാം Annual Meeting of the World Economic Forum (WEF) ന് മുമ്പ് Oxfam പ്രസിദ്ധപ്പെടുത്തിയ 'Time to Care' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. ലോകത്തെ 2,153 കോടീശ്വരന്‍മാര്‍ക്ക് ലോക ജനസംഖ്യയുടെ 60% വരുന്ന 460 കോടി ജനങ്ങളേക്കാള്‍ സമ്പത്തുണ്ട്. — സ്രോതസ്സ് economictimes.indiatimes.com | … Continue reading ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട് →