മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍

ഇന്ത്യയിലെ 120 കോടി പൗരന്മാരുടെ ജീവിതത്തിലെ സകല കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി സ്വയം നവീകരിക്കുന്നതും നിരീക്ഷിക്കാന്‍ സാധിക്കുന്നതുമായ ഒരു വിവരാടിത്തറ (database) സൃഷ്ടിക്കുന്നതിനുള്ള അന്തിമഘട്ടത്തിലാണ് മോദി സര്‍ക്കാര്‍. ഇതുവരെ പുറത്തുവരാത്ത സര്‍ക്കാരിന്റെ രേഖകളില്‍നിന്നാണ് ഇക്കാര്യം അഴിമുഖത്തിന് ബോധ്യപ്പെട്ടത്. സര്‍ക്കാര്‍ സേവനങ്ങളും അവകാശങ്ങളും യഥാര്‍ത്ഥ ഗുണഭോക്താക്കളിലാണ് എത്തുന്നത് എന്ന് ഉറപ്പാക്കിക്കൊണ്ട് ദരിദ്രര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ദുരുപയോഗം തടയുന്നതിനായി 2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസ് (എസ്ഇസിസി) പുതുക്കുന്നതിനുള്ള നിരുപദ്രവകരമായ പദ്ധതിയാണ് അഞ്ച് വര്‍ഷമായി തയ്യാറാക്കി കൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ദേശീയ സാമൂഹ്യ … Continue reading മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍ →

ബീഹാറിലെ 90 സ്ഥലങ്ങളില്‍ CAA-NRC-NPR നെതിരെ ഗാന്ധിയന്‍ സമരങ്ങള്‍ തുടരുന്നു

ദേശീയ തലസ്ഥാനത്തെ ഷാഹീന്‍ ബാഗിലെ സമരം പോലെ സ്ത്രീകള്‍ നയിക്കുന്ന കുത്തിയിരിപ്പ് CAA-NRC-NPR ന് എതിരായ സരമം ബീഹാറിലെ 90 സ്ഥലങ്ങളില്‍ തുടരുകയാണ്. ആയിരക്കണക്കിനാളുകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പൌരത്വഭേതഗതി നിയമം പിന്‍വലിക്കുന്നത് വരെ ഗാന്ധിയന്‍ രീതിയിലെ സമരം നടത്തുന്നു. National Population Register ഉം National Register of Citizens ഉം ഇല്ലാതാക്കണണെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. — സ്രോതസ്സ് newsclick.in | 13 Mar 2020

ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു

ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലേക്ക് നടന്ന് പോകുന്ന കുടിയേറ്റക്കാരില്‍ ഒരാളാണ് തോളില്‍ ഒരു ചെറിയ കുട്ടിയുമായി പോകുന്ന ദിവസ കൂലിക്കാരനായ ബണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യം മൊത്തം 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം അവര്‍ക്ക് വേറൊരു വഴിയും ഇല്ലാതായിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ബണ്ടിയുടെ ഗ്രാമം ഡല്‍ഹിയില്‍ നിന്ന് 150kms അകലെയാണ്. രണ്ട് ദിവസം എടുക്കും അയാള്‍ക്കും മൂന്ന് കുട്ടികള്‍ക്കും സ്വന്തം വീട്ടിലേക്ക് എത്തുവാനാ‍. അവര്‍ക്ക് വേണ്ടത്ര പണമോ ആഹാരമോ ഇല്ല. — സ്രോതസ്സ് ndtv.com … Continue reading ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു →

സര്‍ക്കാര്‍ ഭൂമിയും, വെള്ളവും, കാടും, വ്യക്തിത്വവും, ജീവിതവും മോഷ്ടിക്കാന്‍ ശ്രമിക്കുന്നു

ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി

ക്ഷേമപരിപാടിയിലെ തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്നതിനായുള്ള യാന്ത്രിക രഹസ്യാന്വേഷണ വ്യവസ്ഥ മനുഷ്യാവകാശത്തെ ലംഘിക്കുന്നതിനാല്‍ അത് ഉടന്‍ നിര്‍ത്താന്‍ ഡച്ച് കോടതി ഉത്തരവിട്ടു. ക്ഷേമപരിപാടികളുടേയും മറ്റ് കേന്ദ്ര സേവനങ്ങളുടേയും നടത്തിപ്പിനായി ലോകം മൊത്തം സര്‍ക്കാരുകള്‍ കൃത്രിമ ബുദ്ധി(AI)യേയും risk modelling നേയും ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനുള്ള വലിയ വെല്ലുവിളിയാണ് ഈ വിധി വന്നിരിക്കുന്നത്. കൂടിയാലോചനകളില്ലാതെയും, രഹസ്യമായും, വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെയുമാണ് “ഡിജിറ്റല്‍ ക്ഷേമ രാഷ്ട്രം” എന്ന് വിളിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത്. ദരിദ്രരെ ചാരപ്പണി നടത്തുക, സ്വകാര്യതയും മനുഷ്യാവകാശ പെരുമാറ്റച്ചട്ടങ്ങളും ലംഘിക്കുക, ഏറ്റവും ദുര്‍ബലരായവരെ ശിക്ഷിക്കു … Continue reading ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി →

AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു

ആറ് All India Institute of Medical Sciences (AIIMS) സ്ഥാപനങ്ങളിലെ ഏകദേശം 47% ഒഴിവുകളും ശൂന്യമായി കിടക്കുന്നു എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി Dr Harsh Vardhan പറഞ്ഞു. Bhopal, Bhubaneshwar, Jodhpur, Patna, Raipur, Rishikesh എന്നിവിടങ്ങളിലെ ശാഖകളിലാണിത്. രാജ്യ സഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണദ്ധേഹം ഇത് പറഞ്ഞത്. ഓരോ AIIMS ലും വവിധ വകുപ്പുകളിലായി മൊത്തം 305 ഒഴിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആറ് AIIMS ശാഖകളിലും കൂടി അംഗീകാരം കിട്ടിയ 1,830 … Continue reading AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു →