ബീഹാറിലെ 30 ജില്ലകളിലേക്ക് CAA-NRCക്ക് എതിരായ പ്രതിഷേധം വ്യാപിച്ചു

അടുത്ത ദശാബ്ദങ്ങളിലേക്കും അഭൂതപൂര്‍വ്വമായ ഒരു കാര്യമാണ് CAA-NRC-NPR ക്ക് എതിരായ സമാധാനപരമായ പ്രതിഷേധം. ബീഹാറിലെ 30 ജില്ലകളിലേക്ക് അത് വ്യാപിച്ചിരിക്കുകയാണ്. ആയിരക്കണിന് ആളുകള്‍,അതില്‍ കൂടുതലും സ്ത്രീകളാണ് മുന്‍നിരയിലുള്ളത്. മുമ്പൊരിക്കലും ഈ സംസ്ഥാനത്ത് അങ്ങനെയൊന്ന് കണ്ടിട്ടില്ല. ബിജെപി കൊണ്ടുവന്ന് പൌരത്വനിയമ ഭേദഗതി, NRC,NPR എന്നിവക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമരം നടക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. 30 ജില്ലകളിലെ 60 ല്‍ അധികം സ്ഥലങ്ങളിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. — സ്രോതസ്സ് newsclick.in | 27 Jan 2020

സ്വാതന്ത്ര്യ സമരം കഴിഞ്ഞ് ആദ്യമായി സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു

NRC പട്ടികയുണ്ടാക്കാനുള്ള കരാറ് ആര്‍ക്കാണ് കിട്ടിയത്? SHILPI ARORA പറയുന്നതൊന്ന്, കാണിക്കുന്നത് വേറൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. ദിവസവും നിയമം മാറുന്നു.

സ്മാര്‍ട്ട് കാര്‍ഡുവാല ആധാറും പേപ്പര്‍വാല ആധാറും എല്ലാം ആയിരം രൂപക്ക്

രേഖകള്‍ ശേഖരിച്ച് ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതില്‍ സ്വകാര്യ ഏജന്‍സികളെ സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, BSNL, MTNL തുടങ്ങിയ സ്ഥലത്ത് മാത്രമാണ് Aadhaar Seva Kendras (ASK)ക്ക് പ്രവര്‍ത്തിക്കാനാകൂ. താമസക്കാര്‍ക്ക് വേണ്ട എല്ലാ ആധാര്‍ സേവനങ്ങള്‍ക്കും Unique Identification Authority of India (UIDAI) ഒറ്റ സ്ഥലത്തെ ASKകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും നിയമവിരുദ്ധ സ്വകാര്യ ആധാര്‍ കേന്ദ്രങ്ങള്‍ താനെയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. Manpadaയിലെ Thane Municipal Corporation (TMC) ന്റെ ബ്രാഞ്ച് … Continue reading സ്മാര്‍ട്ട് കാര്‍ഡുവാല ആധാറും പേപ്പര്‍വാല ആധാറും എല്ലാം ആയിരം രൂപക്ക് →

മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം

തെക്കെ മുംബേയിലെ പ്രദേശത്തെ ഒരു കൂട്ടം വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും രാത്രിയേറെ വൈകിയിട്ടും ക്ഷീണമൊന്നുമില്ലാതെ പുതിയ പൌരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. അതോടൊപ്പം അവര്‍ ഹിന്ദു-മുസ്ലീം ഐക്യത്തിനായും ആവശ്യപ്പെടുന്നു. കുറഞ്ഞത് 100 സ്ത്രീകളെങ്കിലും ആ കൂട്ടത്തിലുണ്ടാകും. Nagpada റോഡിന്റെ ഒരു വശത്താണ് അവര്‍ ജനുവരി 26 മുതല്‍ CAA-NRC-NPR (Citizenship Amendment Act, National Register of Ctizens, National Population Register) ഭരണത്തിനെതിരെ സമരം നടത്തുന്നത്. ഡല്‍ഹിയിലെ ഷാഹീന്‍ബാഗ് പോലെ തങ്ങളുടെ അവകാശം സംരക്ഷിക്കാനായി അവര്‍ പ്രതിജ്ഞയെടുത്തു. … Continue reading മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം →