വിഭാഗം: കുറ്റകൃത്യം
മുമ്പത്തെ ഹെഡ്ജ് ഫണ്ട് മുതലാളിയായ Martin Shkreli നെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തു
ജീവന് രക്ഷാ മരുന്നിന് 5,000 ശതമാനം വില വര്ദ്ധിപ്പിച്ച ഈ മുമ്പത്തെ ഹെഡ്ജ് ഫണ്ട്(hedge fund) മാനേജര് കുപ്രസിദ്ധിയാര്ജ്ജിച്ച വ്യക്തിയായിരുന്നു. ഇപ്പോള് അയാള് securities തട്ടിപ്പ് നടത്തിയതിന്റെ പേരില് അറസ്റ്റിലായി. മുമ്പത്തെ ഹെഡ്ജ് ഫണ്ട് കമ്പനിയിലും തന്റെ സ്വന്തം കമ്പനിയായ Turing Pharmaceuticals ലും Ponzi പോലുള്ള പദ്ധതികള് Martin Shkreli നടപ്പാക്കി. $50 ലക്ഷം ഡോളറിന്റെ ബോണ്ട് നല്കി Shkreli ജാമ്യം നേടി.
HSBC യുടെ പണം വെളുപ്പിക്കല് കേസിന്റെ പിഴ
“organisational deficiencies” കാരണമുള്ള സ്വിസ് പിഴ. #SwissLeaksനാല് പുറത്തുവന്ന പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട “organisational deficiencies” ന് ജനീവയിലെ അധികൃതര് HSBCക്ക് $4.28 കോടി ഡോളറിന്റെ പിഴ ശിക്ഷ നല്കി. #SwissLeaks പുറത്തുകൊണ്ടുവന്നത് $10000 കോടി ഡോളറിന്റെ പണം വെളുപ്പിക്കലാണ്. പുറത്തുവന്ന ഈ തുക അനുസരിച്ച് നല്കിയ ശിക്ഷയുടെ ശതമാനം 0.04% ആണ്. ഇനി ഇത്തരം കേസുകളില് നിന്ന് കമ്പനികളെ പിന്തിരിപ്പിക്കാനുള്ള സാദ്ധ്യത 0.00% എല്ലാ പണവും വെളുപ്പിക്കപ്പെട്ടതല്ല. എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല് “organisational deficiencies” … Continue reading HSBC യുടെ പണം വെളുപ്പിക്കല് കേസിന്റെ പിഴ
മഡോഫുമായുള്ള ബന്ധം കാരണം Bank of New York Mellon ശാഖ $21 കോടി ഡോളര് പിഴയടച്ചു
ബര്ണാഡ് മഡോഫിന്റെ തട്ടിപ്പ് മറച്ച് വെച്ച കുറ്റത്തിന് Bank of New York Mellon ന്റെ ശാഖ $21 കോടി ഡോളര് പിഴയടച്ചു. Mellonന്റെ Ivy Asset Management യൂണിറ്റ് മഡോഫിന്റെ ബിസിനസിലെ വലിയ പ്രശ്നങ്ങള് കണ്ടെത്തിയിട്ടും നിക്ഷേപകരോട് പുറത്തുപറയാതെ അതില് നിന്നും ലാഭം കൊയ്തുകൊണ്ടിരുന്നു എന്ന് പ്രോസിക്യൂട്ടര്മാര് പറഞ്ഞു.
സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു
ഇസ്രായേല് പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹൂവിനും 7 മുമ്പത്തേയും ഇപ്പോഴത്തേയും ഉദ്യോഗസ്ഥര്മാര്ക്കെതിരെ സ്പെയിനിലെ ജഡ്ജി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. 2010 ല് ഗാസയിലേക്ക് സഹായവുമായി പോയ കപ്പലിലെ നിഷ്ടൂരമായ ആക്രമണത്തിന്റെ പേരിലാണ് വാറന്റ്. അന്തര്ദേശീയ കടലില് കിടന്നിരുന്ന മാവി മര്മാര(Mavi Marmara)യിലേക്ക് ഇസ്രായേല് സൈന്യം ഇരച്ച് കയറി ആക്രമണം നടത്തിയതിന്റെ ഫലമായി 9 ആളുകള് അന്ന് കൊല്ലപ്പെട്ടു. പത്താമത്തെ ആള് നാല് വര്ഷം ബോധമില്ലാതെ കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന സ്പെയിനിലെ സന്നദ്ധപ്രവര്ത്തകര് നെതന്യാഹൂവിനെതിരെ കേസ് കൊടുത്തതിനെ … Continue reading സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു
കൊല്ലാന് വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്ട്ട്
അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിയില് അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് Doctors Without Borders റിപ്പോര്ട്ട് പ്രസിദ്ധപ്പെടുത്തി. ഒക്റ്റോബര് 3 നടന്ന ആക്രമണത്തില് 13 ജോലിക്കാരും 10 രോഗികളും, തിരിച്ചറിയാത്ത 7 പേരുള്പ്പടെ 30 പേര് മരിക്കുകയും ചെയ്തു. യുദ്ധക്കുറ്റമാണ് അമേരിക്ക നടത്തിയതെന്ന് Doctors Without Borders പറഞ്ഞു. രോഗികള് തങ്ങളുടെ കിടക്കയില് വെന്തു മരിച്ചു, ആശുപ്ത്രി ജീവനക്കാര്ക്ക് മുറിവേറ്റു. കത്തുന്ന ആശുപത്രിയില് നിന്ന് പുറത്ത് പോകാന് ശ്രമിച്ച ജോലിക്കാരെ വെടിവെച്ചു. അമേരിക്കന് സൈന്യത്തിനും അഫ്ഗാന് സൈന്യത്തിനും ഈ ആശുപ്ത്രിയുടെ … Continue reading കൊല്ലാന് വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്ട്ട്
അഞ്ച് അന്തര്ദേശീയ ബാങ്കുകള്ക്ക് $570 കോടി ഡോളര് പിഴ ചുമത്തി
JPMorgan Chase & Co ഉം Citigroup Inc ഉം ഉള്പ്പടെ 5 അന്തര്ദേശീയ ബാങ്കുകള്ക്ക് $570 കോടി ഡോളര് പിഴ ചുമത്തി. നാലെണ്ണം വിദേശവിനിമയ നിരക്കില് കൃത്രിമം കാട്ടിയതിനാല് അമേരിക്കയില് ക്രിമിനല് കേസ് നേരിടുകയാണ്. അഞ്ചാമത്തെ ബാങ്കായ UBS AG പലിശനിരക്കില് കൃത്രിമം കാട്ടി എന്ന് അമേരിക്കയുടെ Justice Department പറഞ്ഞു. കുറ്റം ചെയ്തു എന്ന് വിധിച്ചതിനാല് JPMorgan Chase ഉം Citigroup ഉ കൂടി നല്കേണ്ട പിഴ $55 കോടി ഡോളറും $92.5 കോടി … Continue reading അഞ്ച് അന്തര്ദേശീയ ബാങ്കുകള്ക്ക് $570 കോടി ഡോളര് പിഴ ചുമത്തി
മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്
പ്രാകൃതമായ കുറ്റകൃത്യങ്ങള്ക്ക് പ്രാകൃതശിക്ഷ തന്നെ വേണം. അതുകൊണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്ക്ക് വന്ധ്യംകരണ ശിക്ഷ നല്കണം എന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശരി. എങ്കില് ആ പ്രാകൃതമായ കുറ്റകൃത്യങ്ങള്ക്ക് പ്രേരണ നല്കിയവരെ എന്ത് ചെയ്യണം? അവരുടെ 'ത്യാഗത്തിന്' അവാര്ഡ് കൊടുക്കുയാണ് ഇപ്പോള് നാം ചെയ്യുന്നത്. സത്യത്തില് അതാണ് നടക്കുന്നത്. ഒരു വശത്ത് നിന്ന് കുറ്റകൃത്യങ്ങള്ക്ക് പ്രേരണ നല്കുകയും കുറ്റം സംഭവിച്ച് കഴിയുമ്പോള് വേറൊരു മുഖം കാട്ടി ശക്തമായ ശിക്ഷ നല്കണം എന്നും ആഹ്വാനം ചെയ്യുന്ന ഒരു വിഭാഗം … Continue reading മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്
ഊര്ജ്ജക്കമ്പോളത്തില് ബാര്ക്ലേയ്സ് തിരിമറിനടത്തി
ലാഭം നേടാനായി കാലിഫോര്ണിയയിലെ വൈദ്യുതി കമ്പോളത്തില് തിരിമറിനടത്തിയതിന് $47 കോടി ഡോളറിന്റെ പിഴയീടാക്കും എന്ന് അമേരിക്കയിലെ നിയന്ത്രകര് ബാര്ക്ലേയ്സ്(Barclays) ബാങ്കിനെ ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്താല് Federal Energy Regulatory Commission ചുമത്തുന്ന ഏറ്റവും വലിയ പിഴയായിരിക്കും അത്. ലൈബോര്(Libor) എന്ന ആഗോള പലിശനിരക്കില് തിരിമറിനടത്തിയപ്പോള് അത് ഒത്തുതീര്പ്പാക്കാന് ബാര്ക്ലേയ്സ് മുമ്പ് അടച്ച പിഴയേക്കാള് വലിയ പിഴയാണിത്. ധാരാളം ബാങ്കുകള് ലൈബോര് തിരിമറി മുമ്പ് നടത്തിയിരുന്നു.
യുദ്ധക്കുറ്റവാളിക്ക് സംരക്ഷണം കിട്ടി
മുമ്പത്തെ മെക്സിക്കന് പ്രസിഡന്റ് Ernesto Zedillo ന് യുദ്ധക്കുറ്റകൃത്യങ്ങള് ചെയ്തു എന്ന കേസ് കണെക്റ്റിക്കട്ട് സിവില് കോടതിയില് നടക്കുന്നു. 1997 ല് Acteal ലെ Chiapas ഗ്രാമത്തില് സപടിസ്റ്റ(Zapatista) മുന്നേറ്റത്തെ അടിച്ചമര്ത്താനായി സര്ക്കാരിന്റെ സൈനിക പോലീസ് 45 പേരെ കൊന്നു. അതില് Zedillo ഉത്തരവാദിയാണെന്നതാണ് കേസ്. എന്നാല് അമേരിക്കന് സര്ക്കാര് Zedillo ക്ക് സുരക്ഷ (immunity) നല്കികൊണ്ടുള്ള ഒരു സംഗ്രഹം കോടതിക്ക് നല്കി. Yale University ലെ അദ്ധ്യാപകനായി ജോലി ചെയ്യുന്ന Zedillo കണെക്റ്റിക്കട്ടിലാണ് ഇപ്പോള് താമസിക്കുന്നത്. … Continue reading യുദ്ധക്കുറ്റവാളിക്ക് സംരക്ഷണം കിട്ടി
