എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായാണ് അമേരിക്കയുടെ ആഗോള ഇന്റര്‍നെറ്റ് പരിശോധന പ്രത്യക്ഷപ്പെട്ടത്. പ്രിസം പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് സ്‌നോഡന്‍ എന്ന NSA കരാര്‍ പണിക്കാരനും. പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക സ്‌നോഡന്‍ വേട്ട തുടങ്ങുകയും ചെയ്തു. ബ്രാഡ്‌ലി മാനിങ്ങ്, വിക്കീലീക്സ് - അമേരിക്ക ഇറാഖില്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങളും എംബസികളില്‍ നിന്നുള്ള കേബിളുകളും പുറത്തുവിടുക വഴി ലോകത്തെ ഞെട്ടിച്ചു. അപ്പോഴും പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക ബ്രാഡ്‌ലി മാനിങ്ങിനെ … Continue reading എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു →

മാധ്യമ ഊഹ പ്രവ൪ത്തനം

പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തതായി ജോസഫ് മെത്രാപോലീത്താ Posted on: 14-Feb-2013 01:44 AM മാരാമണ്‍: മാരാമണ്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനയോഗത്തില്‍ താന്‍ നടത്തിയ പ്രസംഗത്തെ പി ജെ കുര്യന് പിന്തുണ എന്നതരത്തില്‍ ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രസിദ്ധീകരിച്ചതാണെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്താ. ബുധനാഴ്ച എക്യുമെനിക്കല്‍ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കവെയാണ് ഞായറാഴ്ചത്തെ ഉദ്ഘാടന പ്രസംഗത്തെ ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി അദ്ദേഹം പറഞ്ഞത്. ഇതുമൂലം ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തില്‍ … Continue reading മാധ്യമ ഊഹ പ്രവ൪ത്തനം →

അദൃശ്യനായ സ്ത്രീപീഡകന്‍

കുറ്റകൃത്യങ്ങളുടെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാനും കുറ്റവാളികളെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനും പൊതു സമൂഹത്തിന് അത്യധികം ഉത്സാഹമുണ്ട്. കുറ്റകൃത്യം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ താല്‍പ്പര്യം വീണ്ടും കൂടും. എന്നാല്‍ ഏതെങ്കിലും ഒരു കുറ്റവാളിയെകണ്ടെത്തി എല്ലാം അവനില്‍ ആരോപിച്ച് പ്രതികാരം വീട്ടുകയാണ് എല്ലായിപ്പോഴും സംഭവിക്കുന്നത്. (അല്ലെങ്കില്‍ കാലം മുന്നോട്ട് നീങ്ങുമ്പോള്‍ പഴയ കേസിലുള്ള താല്‍പ്പര്യം നശിച്ച് പുതിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധമാറാം.) എന്നാല്‍ കുറ്റകൃത്യം വലിയൊരു ചങ്ങലയുടെ അവസാനത്തെ അറ്റമാണ്. ധാരാളം സ്വാധീനങ്ങളുടെ ഫലമായാണ് കുറ്റവാളികളെ ആ കൃത്യത്തില്‍ എത്തിക്കുന്നത്. … Continue reading അദൃശ്യനായ സ്ത്രീപീഡകന്‍ →

ഇത് വെറും തീ

കാട്ടുതീയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ വെറും 3% മാത്രമാണ് കാലാവസ്ഥാമാറ്റക്കുറിച്ചോ ആഗോളതാപനത്തെക്കുറിച്ചോ പ്രതിപാദിക്കുന്നത്. 97% വാര്‍ത്തകളും കാലാവസ്ഥാമാറ്റത്തെ മറച്ച് വെക്കുന്നു. Media Matters analysis നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ കാലാവസ്ഥാമാറ്റ വാര്‍ത്ത കൊടുത്താല്‍ ഉടന്‍ തന്നെ കാലാവസ്ഥാമാറ്റ വിരുദ്ധരില്‍ നിന്ന് തെറിവിളി കേള്‍ക്കും. പ്രൊഡ്യൂസര്‍ വേഗം തന്നെ അത്തരം വരിപാടികള്‍ നിര്‍ത്തിവെക്കുന്നു. ദേശീയ മാധ്യമങ്ങളിലും ഇതേ അവസ്ഥയാണ്. തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട എന്നാണ് സര്‍ക്കാരിന്റെ പോലും നയം. പരിസ്ഥിതിവാദികള്‍ക്ക് ശക്തി ഇല്ലല്ലോ, പിന്നെ … Continue reading ഇത് വെറും തീ →

ആധുനിക മാധ്യമപ്രവര്‍ത്തനം

അവതാരിക : ഇനി നമുക്ക് ശാസ്ത്ര ലോകത്തുനിന്നുള്ള പരിഭ്രമിപ്പിക്കുന്ന കഥ കേള്‍ക്കാം. അടുത്ത കാലത്ത് രാജ്യത്തെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിചിത്രമായി പെരുമാറുന്നു എന്ന് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നമുക്ക ആന്‍ഡ്രിയ ബെനറ്റിന്റെ അടുത്തേക്ക് പോകാം. അവതാരിക : ഹലോ ആന്‍ഡ്രിയ എന്താണ് നടക്കുന്നത്? ആന്‍ഡ്രിയ : എന്താണ് എന്നത് നമുക്ക് അറിയില്ല. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വെപ്രാളപ്പെട്ട് ഓടിനടക്കുകയും വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അവതാരിക : ബഹളം കൂട്ടുന്നത് കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നുണ്ട്. എന്നാലും ഈ … Continue reading ആധുനിക മാധ്യമപ്രവര്‍ത്തനം →