ആഫ്രിക്കക്കാര്‍ സ്വയം കുറ്റുപ്പെടുത്തുന്നു

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ഉദ്‌വമനം ആഗോള ഉദ്‌വമനത്തിന്റെ 4% മാത്രമേയുള്ളു എങ്കിലും കാലാവസ്ഥാ മാറ്റത്തിന് മിക്ക ആഫ്രിക്കക്കാരും തങ്ങളെയാണ് പഴിക്കുന്നത് എന്ന് പുതിയ സര്‍വ്വേ പറയുന്നു. പ്രശ്നത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ബോധമാണ് ഈ സര്‍വ്വേയില്‍ വിശദമായി പരിശോധിച്ചത്. കാലാവസ്ഥയുടെ pattern മാറുന്നതിന് ദൈവത്തെയാണ് ബാക്കിയുള്ളവര്‍ പഴിക്കുന്നത്. കാലാവസ്ഥാമാറ്റത്തേയും നേരിടുന്നതില്‍ HIV, Aids എന്നിവ പോലെ ജനത്തിന് പ്രധാന വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. BBC World Service trust ഉം British Council ഉം ആണ് … Continue reading ആഫ്രിക്കക്കാര്‍ സ്വയം കുറ്റുപ്പെടുത്തുന്നു

മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു

പ്രാദേശിക പരിസ്ഥിതിയില്‍ മരുന്ന് കലര്‍ത്തുന്നതില്‍ മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ വലിയ പങ്ക് വഹിക്കുന്നു എന്ന് U.S. Geological Survey (USGS) 5 വര്‍ഷം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. മരുന്ന് നിര്‍മ്മാണ ഫാക്റ്ററികളില്ലാത്ത അമേരിക്കയിലെ മറ്റിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കുന്ന നിലയങ്ങളില്‍ നിന്ന് പുറത്തുവരുന്ന വെള്ളത്തിനേക്കാള്‍ 10 - 1,000 മടങ്ങ് കൂടുതല്‍ ഉളവില്‍ മരുന്നിന്റെ സാന്ദ്രത ഇവിടങ്ങളിലെ ശുദ്ധീകരിച്ച വെള്ളത്തില്‍ കണ്ടെത്തി. സാമ്പിളുകളില്‍ എല്ലാം വലിയ തോതില്‍ മരുന്ന് കാണപ്പെടുന്നു. ഏറ്റവും കൂടിയ അളവ് രേഖപ്പെടുത്തിയ ചില രാസവസ്തുക്കളുടെ … Continue reading മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു

“കോക്ക്” ബ്രാന്റ് : കാലാവസ്ഥാ കോക്ക്-ഗൂഢാലോചന

കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തെ വിലകുറച്ച് കാണിക്കാനായി എന്തും ചെയ്യുന്ന കമ്പനിയാണ് Exxon. എന്നാല്‍ ഇനി ഇത് അങ്ങനെയല്ല. ഒരു പുതിയ രഹസ്യ കാലാവസ്ഥാ സംശയ ധനസഹായ യന്ത്രം കൂടിയുണ്ട്. അതിന്റെ പേര് Koch Industries എന്നാണ്. എണ്ണ, നിര്‍മ്മാണ വ്യവസായ ഭീമനാണ് ഇത്. അമേരിക്കയിലെ രണ്ടാമത്തെ സ്വകാര്യ കമ്പനി ഇതാണ്. “നിങ്ങള്‍ കേട്ടിട്ടില്ലത്ത, അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി” എന്ന് അതിന്റെ ഉടമസ്ഥര്‍ ഇങ്ങനെ തമാശ പറയാറുണ്ട്. അത് മിക്കവാറും ശരിയാണ്: മിക്ക അമേരിക്കക്കാരും[ലോകത്തെ മറ്റുള്ളവരും] ഈ … Continue reading “കോക്ക്” ബ്രാന്റ് : കാലാവസ്ഥാ കോക്ക്-ഗൂഢാലോചന

ചൈനയുടെ മരുന്ന് വാങ്ങരുത്

2000 ന് ശേഷം ചൈന 141 വെളുത്ത കാണ്ടാമൃഗത്തെ തെക്കെ ആഫ്രിക്കയില്‍ നിന്ന് വാങ്ങി എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ടൂറിസത്തിന് വേണ്ടതിലും അധികം. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ കാണ്ടാമൃഗത്തിന്റെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. 5 കാണ്ടാമൃഗ സ്പീഷീസുകളില്‍ മൂന്നണ്ണവും ജീവിക്കുന്നത് ഏഷ്യയിലാണ്. അതിലൊന്നായ ജാവന്‍ കാണ്ടാമൃഗം വംശ നാശത്തോടടുത്തു കഴിഞ്ഞു. ഇനി അതിന്റെ 130 എണ്ണമേ ലോകത്തുള്ളു. അതുമായി ബന്ധമുള്ള സുമാട്രയിലെ കാണ്ടാമൃഗം 300 എണ്ണം അവശേഷിക്കുന്നുണ്ട്. ഇന്‍ഡ്യയില്‍ കാണുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം 2,800 എണ്ണം … Continue reading ചൈനയുടെ മരുന്ന് വാങ്ങരുത്

പാഴാക്കിയ ആഹാരത്തിന്റെ കാലാവസ്ഥാ മാറ്റത്തിലുള്ള ഫലം

യൂറോപ്പിലും അമേരിക്കയിലും നഷ്ടപ്പെടുത്തുന്ന ആഹാരം കൊണ്ട് ലോകത്തിലെ മുഴുവന്‍ പേര്‍ക്കും മൂന്ന് പ്രാവവശ്യം കഴിക്കാനുള്ളതുണ്ടാവും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ആഹാരം നഷ്ടപ്പെടുത്തുന്നത് ശുദ്ധ ജലത്തിന്റേയും ഫോസില്‍ ഇന്ധനങ്ങളുടേയും അമിത ഉപഭോഗത്തിന് കാരണമാകുന്നു. ഒപ്പം ഭക്ഷണം ജീര്‍ണ്ണിക്കുന്നത് വഴി മീഥേന്റേയും CO2 ന്റെയും ഉദ്‌വമനവും. അത് കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്നു. പാഴാക്കിയ ആഹാരം കുറക്കാന്‍ കഴിഞ്ഞാല്‍ ലാഭിക്കുന്ന ഓരോ ടണ്ണും 4.2 ടണ്‍ CO2 ന് തുല്യം ഉദ്‌വമനം കുറക്കും. കഴിക്കാവുന്ന ആഹാരം നഷ്ടപ്പെടുത്തുന്നത് നാം തടഞ്ഞാല്‍ നാലിലൊന്ന് കാറുകള്‍ … Continue reading പാഴാക്കിയ ആഹാരത്തിന്റെ കാലാവസ്ഥാ മാറ്റത്തിലുള്ള ഫലം

ആര്‍ക്ടിക് ഷെല്‍ഫില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം

കിഴക്കേ സൈബീരിയന്‍ ആര്‍ക്ടിക് ഷെല്‍ഫിലെ permafrost മുമ്പ് വിചാരിച്ചിരുന്നതിനേക്കാള്‍ porous ആണെന്ന് കാണുന്നു. 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട് ഈ പ്രദേശത്തിന്. അതിന് മുകളിലുള്ള സമുദ്രവും താഴെയുള്ള mantle ഉം അതിനെ ചൂടാക്കുകയും perforate ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ അതിനടിയില്‍ സംഭരിക്കപ്പെട്ടിട്ടുള്ള മീഥേന്‍ വാതകം പൊട്ടി അന്തരീക്ഷത്തിലേക്ക് കലരാനുള്ള സമ്മര്‍ദ്ദം അനുഭവിക്കുകയാണ്. ലോകത്തിലെ മൊത്തം മീഥേന്‍ ഉദ്‌വമനത്തിന് തുല്യമാണ് അവിടെ നിന്ന് സംഭവിക്കുന്ന മീഥേന്‍ ചോര്‍ച്ച. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 30 മടങ്ങ് ശക്തിയുള്ള ഹരിത … Continue reading ആര്‍ക്ടിക് ഷെല്‍ഫില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം

ഏഷ്യന്‍ രാജ്യങ്ങളില്‍ വെള്ളപ്പൊക്കം

കഴിഞ്ഞ 50 വര്‍ഷങ്ങളിലെ ഏറ്റവും വലിയ വെള്ളപ്പെക്കമാണ് തെക്കന്‍ ചൈനയില്‍ ഉണ്ടായിരിക്കുന്നത്. 130,000 ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു. മൊത്തം 130 ആളുകള്‍ മരണമടഞ്ഞു. കഴിഞ്ഞ ആഴ്ച്ച 16 ല്‍ അധികം നഗരങ്ങളില്‍ 18 സെന്റൂമീറ്റര്‍ മഴ രേഖപ്പെടുത്തി. കൂടുതല്‍ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. വിയറ്റ്നാമില്‍ ഏഴുപേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. ഇന്‍ഡോനേഷ്യയിലും മഴ ശക്തമാണ്. പുണെയില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ മഴ കഴിഞ്ഞ 118 വര്‍ഷങ്ങളിലെ റെക്കോഡ് മഴയായിരുന്നുവെന്ന് കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചു. ഒരു … Continue reading ഏഷ്യന്‍ രാജ്യങ്ങളില്‍ വെള്ളപ്പൊക്കം

ആഹാരത്തിന്റെ പാരിസ്ഥിതിക ആഘാതം

ഏത് ആഹാരത്തിനാണ് ഏറ്റവും കുറവ് (അല്ലെങ്കിൽ ഏറ്റവും കൂടുതൽ) ഊർജ്ജ കാൽപ്പാട്, അത് വഴി ഏറ്റവും കൂടുതൽ പാരിസ്ഥിതിക ആഘാതം? ഒരു പക്ഷെ മിക്ക ആളുകളും തിരിച്ചറിയുന്നത് ഇറച്ചി ഉൽപ്പന്നങ്ങൾക്ക് വലിയ ഊർജ്ജ പരിസ്ഥിതി ആഘാതം ഉണ്ടെന്നാണ്. വ്യത്യാതത്തിന്റെ തോത് പെട്ടെന്ന് വ്യക്തമാകില്ല. സസ്യാഹാരി ആയാൽ അല്ലെങ്കിൽ പൂർണ്ണമായും മാംസാഹാരി ആയാൽ എത്രമാത്രം വ്യത്യാസം നിങ്ങൾക്കുണ്ടാക്കാൻ കഴിയും? വിവിധ തരം ആഹാരം ഉത്പാദിപ്പിക്കാനാവശ്യമായ ഊർജ്ജത്തിന്റെ ഒരു ഏകദേശ കണക്ക് കുറവ് ഊർജ്ജം മുതൽ കൂടിയ ഊർജ്ജം വരെയുള്ള … Continue reading ആഹാരത്തിന്റെ പാരിസ്ഥിതിക ആഘാതം

ആണവ മാലിന്യങ്ങളിലാണ് കടല്‍ക്കാക്കകൾ നീന്തുന്നത്

പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും മലിനമായ വ്യാവസായിക സ്ഥലമാണ് Sellafield ആണവനിലയം. അപ്രതീക്ഷിതമായ പാരിസ്ഥിതിക വെല്ലുവിളിയാണ് ആ സ്ഥലം നേരിടുന്നത്. West Cumbria യിലെ 645 ഏക്കര്‍ നിലയം നിറയെ കടല്‍ക്കാക്കകൾ, എലി, അലഞ്ഞുതിരിയുന്ന പൂച്ചകൾ ആണ്. ഈ പ്രശ്നം പരിഹരിക്കാനായി മാനേജര്‍മാര്‍ കഷ്ടപ്പെടുന്നു. a cull of seabirds നെ പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൌരവരകരമായിക്കൊണ്ടിരിക്കുകയാണ്. പ്ലൂട്ടോണിയവും ആണവമാലിന്യങ്ങളും നിറഞ്ഞ തുറന്ന കുളങ്ങളില്‍ അതില്‍ ചിലത് നീന്തുന്നു. 1950കളിലും 1960കളിലും ബ്രിട്ടണ്‍ നടത്തിയ ആണവായുധ പരിപാടിയുടെ ബാക്കിയാണ് … Continue reading ആണവ മാലിന്യങ്ങളിലാണ് കടല്‍ക്കാക്കകൾ നീന്തുന്നത്

അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി

രണ്ട് ഹിമാനികള്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് അടര്‍ന്ന് കടലില്‍ 100 - 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഒഴുകുന്നു എന്ന് Australian Antarctic Division glaciologist ആയ Neal Young പറഞ്ഞു. 97 കിലോമീറ്റര്‍ നീളമുള്ള ഒരു ഹിമാനി ഭീമന്‍ Mertz Glacier മായി കൂട്ടിയിടിച്ച് അതില്‍ നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിമാറ്റുകയായിരുന്നു. ഇപ്പോള്‍ അവ രണ്ടും അടുത്തടുത്തായി ഒഴുകുന്നു. പുതിയ ഹിമാനിക്ക് 78 കിലോമീറ്റര്‍ നീളവും 39 കിലോമീറ്റര്‍ വീതിയുമുണ്ട്. ലോകത്തെ മൊത്തം വാര്‍ഷിക ശുദ്ധജല ഉപഭോഗത്തിന്റെ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി