അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ FBI അറസ്റ്റ് ചെയ്തു

അമേരിക്കയുടേയും-മെക്സിക്കോയുടേയും അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിന് സായുധരായ വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതിന് സംഘത്തിന്റെ തലവനായ Larry Mitchell Hopkins, 69, നെ അറസ്റ്റ് ചെയ്തു. ന്യൂ മെക്സിക്കോയില്‍ സായുധരായ ആളുകള്‍ അഭയാര്‍ത്ഥികളെ തടയുന്നതിന്റെ വീഡിയോകള്‍ ഇയാളുടെ സംഘം പ്രചരിപ്പിച്ചിരുന്നു. അവര്‍ അഭയാര്‍ത്ഥികളോട് നിലത്ത് ഇരിക്കാന്‍ ആജ്ഞാപിക്കുന്നതിന്റേയും അവരെ കസ്റ്റഡിയിലെടുക്കാന്‍ അമേരിക്കയുടെ അതിര്‍ത്തി സേനയോട് കൂട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റേയും വീഡിയോ അതില്‍ അടങ്ങിയിരിക്കുന്നു. — സ്രോതസ്സ് theguardian.com | 20 … Continue reading അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ FBI അറസ്റ്റ് ചെയ്തു

ബ്രാഹ്മണിസവും ഹിന്ദുത്വവും

Libin Thathappilly അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): brahmanism is graded inequality between different castes. - ambedkar. ഒരാള്‍ എഴുതിയത് എന്നല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടതാണ് വേദങ്ങള്‍. പിന്നെ ആരണ്യകങ്ങള്‍ ഉപനിഷത്തുക്കള്‍ വേദാന്തം, ഉപവേദങ്ങള്‍ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഉപപുരാണങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങി നിരവധി കൂമ്പാരം ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമില്ലാത്ത ഒരു ഹിന്ദു ഗ്രന്ഥങ്ങളും ഇല്ല. ഈ ലോകം എവിടെ നിന്ന് വന്നു എന്നതാണ് തത്വചിന്തയുടെ പ്രധാനപ്പെട്ട ചോദ്യം. ഇത് എങ്ങനെ നിലനില്‍ക്കുന്നു. … Continue reading ബ്രാഹ്മണിസവും ഹിന്ദുത്വവും

ഔഷവിറ്സില്‍ ഫാസിസ്റ്റുകള്‍ പ്രകടനം നടത്തി

രണ്ടാം ലോക മഹായുദ്ധകാലത്ത് 10 ലക്ഷം യൂറോപ്യന്‍ ജൂതരെ നാസികള്‍ വിഷവാതകം കയറ്റി കൊന്ന Auschwitz ലെ മരണക്യാമ്പിന്റെ വാതിലിന് മുന്നിലൂടെ , ആ ക്യാമ്പ് സോവ്യേറ്റ് റെഡ് ആര്‍മി സ്വതന്ത്രമാക്കിയതിന്റെ 74ആം വാര്‍ഷികമായ ജനുവരി 27 ന് പോളണ്ടിലെ നൂറിനടുത്ത് ഫാസിസ്റ്റുകള്‍ പ്രകടനം നടത്തി. ഫാസിസ്റ്റുകള്‍ പോളണ്ടിന്റെ ദേശീയഗാനം പാടുകയും യഹൂദവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അവരുടെ നേതാവായ Piotr Rybak 2015 ല്‍ ഒരു ജൂതനെ പ്രതിനിധാനം ചെയ്യുന്ന പ്രതിരൂപം കത്തിച്ചതില്‍ കുപ്രസിദ്ധനായ ആളാണ്. … Continue reading ഔഷവിറ്സില്‍ ഫാസിസ്റ്റുകള്‍ പ്രകടനം നടത്തി

ആമസോണിന്റെ സംരക്ഷണങ്ങള്‍ക്കെതിരെ ബോള്‍സനാരോ ആക്രമണം തുടങ്ങി

അധികാരത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ബ്രസീലിലെ പുതിയ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ പരിസ്ഥിതിയുടേയും ആമസോണിന്റേയും സംരക്ഷണത്തിനെതിരെ ആക്രമണം തുടങ്ങി. നിയന്ത്രണത്തിന്റേയും പുതിയ ആദിവാസി reserves നിര്‍മ്മിക്കുന്നതിന്റേയും അധികാരം കാര്‍ഷിക വകുപ്പിലേക്ക് മാറ്റാനായ executive ഉത്തരവ് ആണ് ആദ്യം വന്നത്. കാര്‍ഷിക വ്യവസായ ലോബിയാണ് കാര്‍ഷിക വകുപ്പിനെ നിയന്ത്രിക്കുന്നത്. ആദിവാസി നേതാക്കള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അവരുടെ reserves ന് ഭീഷണിയാണിത് എന്ന് നേതാക്കള്‍ പറഞ്ഞു. ബ്രസീലിന്റെ ഭൂമിയുടെ 13% വരും ഈ പ്രദേശങ്ങള്‍. — സ്രോതസ്സ് theguardian.com … Continue reading ആമസോണിന്റെ സംരക്ഷണങ്ങള്‍ക്കെതിരെ ബോള്‍സനാരോ ആക്രമണം തുടങ്ങി

ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു

ഒരു വലിയ ഖനന കമ്പനി അവരുടെ മാലിന്യങ്ങള്‍ ചിലിയിലെ നഗരമായ Huasco ന് സമീപമുള്ള കടലിലേക്ക് പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെ തള്ളുന്നു. ഈ മാലിന്യം കടല്‍ ജീവിതത്തെ ശ്വാസംമുട്ടിക്കുകയും ആവാസവ്യവസ്ഥയെ തകര്‍ക്കുകയും, വിഷ ഖന ലോഹങ്ങളാല്‍ ജലത്തെ മലിനപ്പെടുത്തുകയും ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനെതിരെ കമ്പനിക്കെതിരെ ഉപരോധമുണ്ടെങ്കിലും അവര്‍ തുടര്‍ന്നും മാലിന്യങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി കടലിലേക്ക് തള്ളുന്നു. 1978 മുതല്‍ CAP (Compañía de Acero del Pacífico) എന്ന ഖനന ഉരുക്ക് കമ്പനിയുടെ ഒരു അംഗമായ … Continue reading ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു

ഫാസിസത്തിന്റെ ഘടന

ഫാസിസത്തിന് മൂന്ന് ഘടകങ്ങളുണ്ട്. 1. ഊര്‍ജ്ജ കേന്ദ്രം, 2. ബുദ്ധി കേന്ദ്രം, 3.ശരീരം 1. ഊര്‍ജ്ജ കേന്ദ്രം: ഫാസിസത്തിന്റെ ഊര്‍ജ്ജകേന്ദ്രം മുതലാളിത്തമാണ്. ശരിക്കും ഫാസിസത്തിന്റെ ഗുണഭോക്താക്കള്‍ ഇവരാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ വ്യവസ്ഥയുണ്ടാകുന്നത് തന്നെ. മുതലാളിത്തത്തിന്റെ സഹായമില്ലാതെ ഒരിക്കലും ഫാസിസത്തിന് നിലനില്‍ക്കാനും വളരാനും കഴിയില്ല. സത്യത്തില്‍ മുഖംമൂടിയില്ലാത്ത മുതലാളിത്തം തന്നെയാണ് ഫാസിസവും. നിയന്ത്രണങ്ങളൊന്നുമില്ലാത്ത മുതലാളിത്തം എന്നതാണ് ഫാസിസ്റ്റുകളുടെ മുദ്രാവാക്യം. അടുത്ത കാലത്ത് ബ്രസീലില്‍ അധികാരത്തിലെത്തിയ ഫാസിസ്റ്റ് ബോള്‍സനാരോ പരിസ്ഥിതി വകുപ്പിനെ പിരിച്ചുവിട്ടു. അതിന്റെ ആവശ്യമില്ലന്നും കാര്‍ഷിക വകുപ്പ് … Continue reading ഫാസിസത്തിന്റെ ഘടന

പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു

ബ്രസീലിലെ പരിസ്ഥിതി വകുപ്പിനെ (MMA) ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ജെയര്‍ ബോള്‍സനാരോ പ്രതി‍ജ്ഞയെടുത്തിരുന്നു. പകരം അവരുടെ ജോലി കാര്‍ഷിക വകുപ്പിനെ(MAPA) ഏല്‍പ്പിക്കും. ഒരു വിവാദപരമായ നയമായിരുന്നു അത്. വിജയിച്ച് കഴിഞ്ഞ വെറും രണ്ട് ദിവസത്തില്‍ മുമ്പത്തെ സൈനിക ക്യാപ്റ്റന്‍ കൂടിയായ അയാള്‍ രണ്ട് വകുപ്പുകളേയും ഒന്നിപ്പിച്ചു. ബ്രസീലിലെ 29 പേരുടെ ക്യാബിനെറ്റ് സ്ഥാനങ്ങള്‍ പകുതിയാക്കാനാണ് അയാളുടെ ലക്ഷ്യം. — സ്രോതസ്സ് news.mongabay.com | 12 Nov 2018 പരിസ്ഥിതി വേണ്ട കൃഷി മതി. കുറുക്കനെ കൂട് നിര്‍മ്മിക്കാന്‍ … Continue reading പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു

അവര്‍ വിഢികളല്ല

Michael Moore [നമ്മുടെ നാട്ടിലും ഇത് ബാധകമാണ്. ഫാസിസ്റ്റുകളെ ഗൌരവമായി എടുക്കണം. പക്ഷേ മറുപടിയോ പ്രതികരിക്കുകയോ ചെയ്യരുത്. പ്രവര്‍ത്തിക്കണം.]