ചിലിയില്‍ പത്ത് ലക്ഷം ആളുകള്‍ ഒത്തു ചേര്‍ന്ന പ്രതിഷേധ പ്രകടനം നടന്നു

വിദ്യാര്‍ത്ഥികളും തൊഴിലാളി യൂണിയനുകളും ആഹ്വാനം ചെയ്ത "ചിലിയിലെ ഏറ്റവും വലിയ മാര്‍ച്ച്" ന്റെ ഭാഗമായി പത്തുലക്ഷത്തിലധികം ആളുകള്‍ ചിലിയിലെ തലസ്ഥാന നഗരിയുടെ നിരത്തുകളില്‍ മാര്‍ച്ച് നടത്തി. ഈ റാലികള്‍ പ്രധാന നഗരങ്ങളെ സ്തംഭിപ്പിച്ചു. സായുധരായ സൈന്യത്തെ തിരിച്ച് വിളിക്കണമെന്നും ഒരു Constituent Assembly രൂപീകരിച്ച് പുതിയ ഭരണഘടനയുണ്ടാക്കുന്നുള്ള ശ്രമം തുടങ്ങണമെന്നും Plaza Italia യില്‍ നിന്ന് 5-6 p.m. ന് തുടങ്ങിയ ജാഥ ആവശ്യപ്പെട്ടു — സ്രോതസ്സ് telesurenglish.net | 25 Oct 2019

നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു

Food and Nutrition Emergency (EAN) നിയമം നീട്ടാന്‍ അര്‍ജന്റീനയുടെ കോണ്‍ഗ്രസ് തീരുമാനമെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, തെക്കെ അമേരിക്കയിലെ ഈ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പ്രസിഡന്റ് Mauricio Macriയുടെ നവലിബറലിസത്തിന്റെ "പരാജയപ്പെട്ട സാമ്പത്തിക സമവാക്യങ്ങള്‍" കാരണമാണെന്ന് സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവായ Joseph Stiglitz സംസാരിച്ചു. “Macriയുടെ വാതുവെപ്പ് തെറ്റായിരുന്നു. ഇപ്പോള്‍ രാജ്യം ആ തെറ്റിന് വലിയ വിലയാണ് കൊടുക്കുന്നത്,” എന്ന് 2001 ലെ നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തികവിദഗ്ദ്ധന്‍ അര്‍ജന്റീനയിലെ മാധ്യമങ്ങളോട് പറഞ്ഞു. … Continue reading നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യൂഡിഫ് തകര്‍പ്പന്‍ വിജയം നേടി. ബിജെപിക്ക് കാര്യമായി വോട്ടൊന്നും നേടാനായില്ല. ഇടതുപക്ഷമാണ് കെണിയില്‍ വീണത് എന്ന് തെളിയിച്ചുകൊണ്ട് കണ്ണൂരിസ്റ്റ് പാര്‍ട്ടി പരാജയത്തെ താത്വികമായി അവലോകനം ചെയ്ത് കുറ്റം മുഴുവന്‍ ശബരിമലക്ക് കൊടുക്കുകയും ചെയ്തു. ദാ ഇപ്പോള്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജാതി മത സമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് ഒരു വിധിയാണ് ജനങ്ങളുടെ പക്ഷത്തുനിന്നുണ്ടാകുന്നത്. ഇടതന്‍മാര്‍ക്കും സന്തോഷമായി. കേരളം ആനയാണ് ചേനയാണ് എന്നൊക്കെ വിളിച്ചുകൂവാനും തുടങ്ങി. ഇതൊക്കെ കേട്ട് ഒരു വിദ്വാന്‍ ഊറിച്ചിരിച്ചുകൊണ്ടിരിക്കുന്നു. ആരാണന്നല്ലേ? മറ്റാരുമല്ല EVM … Continue reading അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?

മോസ്കോയുടെ ടിയാനമെന്‍

Everyone knows abt the Tiananmen tragedy of June 4, 1989, but who in the West remembers that on Oct. 4, 1993, Boris Yeltsin ordered tanks into Moscow to crush his political opponents? Scores of Russians, including youth, were killed. The West applauded Yeltsin. — സ്രോതസ്സ് twitter.com/ArtyomLukin ന്യായീകരണമല്ല. പക്ഷേ അറിഞ്ഞിരിക്കണമെന്ന് മാത്രം.

ബര്‍ണി സാന്റേഴ്സിന്റെ പ്രചരണപരിപാടിക്ക് 10 ലക്ഷം പേര്‍ സംഭാവന കൊടുത്തു

തങ്ങള്‍ ഒരു രാഷ്ട്രീയ ചരിത്രം സൃഷ്ടിച്ചു എന്ന് ബര്‍ണി സാന്റേഴ്സിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരിപാടി പ്രഖ്യാപിച്ചു. ചെറിയ ഒരു കാലയളവില്‍ തന്നെ അവര്‍ക്ക് 10 ലക്ഷം പേര്‍ സംഭാവന കൊടുത്തു. ഏറ്റവും കൂടുതല്‍ എണ്ണം സംഭാവന കൊടുത്തത് അദ്ധ്യാപകരാണ്. സാന്റേഴ്സിന് സംഭാവന കൊടുത്ത ആളുകള്‍ ജോലി ചെയ്യുന്ന ഏറ്റവും പൊതുവായ കമ്പനികള്‍ Walmart, Starbucks, Amazon എന്നിവയാണ്. https://twitter.com/BernieSanders/status/1174770367803600896 — സ്രോതസ്സ് commondreams.org | Sep 19, 2019 ഒരൊറ്റ കോടീശ്വരന്‍മാരും സാന്റേഴ്സിന് സംഭാവന കൊടുത്തിട്ടില്ല എന്നത് … Continue reading ബര്‍ണി സാന്റേഴ്സിന്റെ പ്രചരണപരിപാടിക്ക് 10 ലക്ഷം പേര്‍ സംഭാവന കൊടുത്തു

റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം

ജനങ്ങളുടെ റിപ്പബ്ലിക്കായ ചൈനയെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതിന് ഒരു ദിവസം കഴിഞ്ഞ് കാലിഫോര്‍ണിയയിലെ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന റൊണാള്‍ഡ് റെയ്ഗണ്‍ അന്നത്തെ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണിനെ ഫോണില്‍ വിളിച്ച് അമേരിക്കക്ക് എതിരെ നിന്ന് വോട്ട് ചെയ്ത രാജ്യങ്ങളെക്കുറിച്ച് തന്റെ നിരാശ അറിയിക്കുകയുണ്ടായി. റെയ്ഗണ്‍ പറയുന്നു, "കഴിഞ്ഞ രാത്രി ടെലിവിഷനില്‍ കാര്യങ്ങള്‍ ഞാന്‍ കണ്ടു." നിക്സണ്‍ പറഞ്ഞു, "ശരിയാണ്." റെയ്ഗണ്‍ തുടര്‍ന്ന് തന്റെ പരാതി അറിയിച്ചു: "ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആ കുരങ്ങന്‍മാരുണ്ടല്ലോ—നശിക്കട്ടെ അവന്‍മാര്‍. അവര്‍ക്ക് ഷൂ … Continue reading റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം

ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് മുമ്പില്‍ തന്റെ പ്രമാണസാക്ഷ്യം കൊടുത്തു

മുന്‍കൂട്ടി തയ്യാറാക്കിയ അഭിപ്രായങ്ങള്‍ പറയുന്നതിന് പകരം 16- വയസായ സ്വീഡനില്‍ നിന്നുള്ള കാലാവസ്ഥാ പ്രവര്‍ത്തകയായ Greta Thunberg ഐക്യരാഷ്ട്രസഭയുടെ ആഗോളതപനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു റിപ്പോര്‍ട്ട് ആണ് U.S. House ലെ വാദത്തില്‍ പ്രമാണസാക്ഷ്യമായി കൊടുത്തത്. വിദഗ്ദ്ധരുടെ മുന്നറീപ്പുകള്‍ ശ്രദ്ധിക്കാനും അടിയന്തിരമായ ശ്രമങ്ങള്‍ തുടങ്ങാനും അവര്‍ ആവശ്യപ്പെട്ടു. "ഞാന്‍ ഈ റിപ്പോര്‍ട്ടാണ് പ്രമാണസാക്ഷ്യമായി നല്‍കുന്നത്. കാരണം നിങ്ങള്‍ എന്നേ കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാവരും ശാസ്ത്രത്തിന് പിന്നില്‍ അണിനിരക്കണമെന്നും ഞാന്‍ … Continue reading ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് മുമ്പില്‍ തന്റെ പ്രമാണസാക്ഷ്യം കൊടുത്തു