ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017

കൊച്ചിയില്‍ ഫെബ്രുവരി 19, 2017 ന് കേരളത്തില്‍ ആദ്യമായി വേഡ് ക്യാമ്പ് നടക്കുന്നു എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. ഇന്‍ഡ്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 300 പ്രതിനിധികള്‍ പങ്കെടുത്ത ആ വേഡ് ക്യാമ്പ് കൊച്ചി 2017 ഗംഭീരമായി നടന്നു. അങ്ങനെ ആദ്യമായി ഞാനും സന്നദ്ധപ്രവര്‍ത്തകനായി വേഡ് ക്യാമ്പില്‍ പങ്കെടുത്തു. ശരിക്കും അത്ഭുതകരമായ ഒരു അനുഭവമായിരുന്നു അത്. 2000 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു പ്രചാരകനാണ് ഞാന്‍. എന്നാല്‍ ഇന്നുവരെ ഒരു പൊതു പരിപാടിയിലും പങ്കെടുത്തിട്ടില്ല. സോഫ്റ്റ്‌വെയറിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്ന … Continue reading ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017 →

കൃഷിക്കാരന് പത്ത് കാശുകിട്ടാനും ജഡ്ജി സമ്മതിച്ചില്ല

പ്രമുഖ കൃഷി ശാസ്ത്രജ്ഞനായ K M ശ്രീകുമാര്‍ ഒരു പ്രഭാഷണത്തില്‍ അല്‍പ്പം തമാശയായി പറഞ്ഞതാണ് ആ വാചകം. കുറച്ച് വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ ഉള്ളിക്ക് വില വര്‍ദ്ധിച്ചു. വില പിടിച്ച് നിര്‍ത്താന്‍ കോടതി സര്‍ക്കാരിനോട് അവശ്യപ്പെടുകയും സര്‍ക്കാര്‍ ഉള്ളി ഇറക്കുമതിയോ മറ്റോ ചെയ്ത് വില നിലക്ക് നിര്‍ത്തുകയും ചെയ്തു എന്നതാണ് സംഭവം. കൃഷിക്കാരന് അല്‍പ്പം സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ആരും സമ്മതിക്കുന്നില്ല എന്നാണ് കൃഷി ശാസ്ത്രജ്ഞന്റെ ആരോപണം. എന്നാല്‍ കമ്പോളം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. … Continue reading കൃഷിക്കാരന് പത്ത് കാശുകിട്ടാനും ജഡ്ജി സമ്മതിച്ചില്ല →

വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?

വില്‍പ്പനക്ക് വെച്ചിട്ടുള്ള എല്ലാ സാധനങ്ങള്‍ക്കും കൃത്യമായ ഒരു വിലയുണ്ട്. ആ തുക നമ്മള്‍ കൊടുത്താല്‍ അത് നമുക്ക് വാങ്ങാം. ചില വസ്തുക്കള്‍ ലേലം വിളിച്ചാവും വില തീരുമാനിക്കുന്നത്. അവിടെയും നമ്മുടെ മുമ്പില്‍ വെച്ചാണ് ലേലം നടക്കുന്നത്. അവസാനം വില്‍ക്കുന്നവന് ലാഭമാകുന്ന അവസ്ഥയില്‍ ലേലം ഉറപ്പിക്കുകയും ആ വിലയില്‍ ഉപഭോക്താവ് അത് വാങ്ങുകയും ചെയ്യുന്നു. അതിന് ശേഷം വിലക്ക് ഒരു മാറ്റവും സംഭവിക്കില്ല. ഇതാണ് കമ്പോളത്തിന്റെ അടിസ്ഥാന തത്വം. എന്നാല്‍ വില്‍പ്പന നടന്ന ഒരു വസ്തുവിന്റെ വിലയില്‍ ഒരു … Continue reading വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ? →

എന്താണ് കള്ളപ്പണം

ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എന്തൊക്കെയോ ഒരു ധാരണയുണ്ടാകുന്നില്ലെ? അതാണ് ഭാഷയുടെ ശക്തി. സത്യത്തില്‍ കള്ളപ്പണം എന്നൊരു പണമില്ല. RBI അച്ചടിച്ച എല്ലാ പണവും നല്ല പണം തന്നെയാണ്. എന്നാല്‍ ചിലര്‍ സ്വന്തമായും നോട്ടുകളച്ചടിക്കും. അതാണ് കള്ളനോട്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ അളവ് വളരെ കുറവാണെന്നാണ് RBI പറയുന്നത്. എന്നാലും അതിനെ തടയണം. മെച്ചപ്പെട്ട പോലീസിങ്ങും, ഇന്റലിജെന്‍സും ഒക്കെ അതിനുള്ള വഴിയാണ്. എന്നാല്‍ കള്ളപ്പണമെന്നത് കള്ളനോട്ട് പോലെ പ്രത്യേകം ചുണ്ണാമ്പ് തേച്ച് മാറ്റിവെക്കാവുന്ന ഒന്നല്ല. കള്ളപ്പണമുണ്ടാകുന്നത് … Continue reading എന്താണ് കള്ളപ്പണം →

എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി

നോട്ട് നിരോധന നാടകം തുടങ്ങി 40 ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ബോധോദയം ഉണ്ടായി. തങ്ങളുടേയുള്‍പ്പടെയുള്ള പാവം രാഷ്ട്രീയ പാര്‍ട്ടികളെ പരിശോധനകളില്‍ നിന്ന് ഒഴുവാക്കണം. കള്ളനോട്ടും കള്ളപ്പണവും പിടിക്കാനിറിങ്ങിയ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പ് നടത്തുന്ന കാലത്താണ് ഈ പുതിയ നടപടി എന്നത് രസകരമായ കാര്യം. എന്നാല്‍ കെജ്രിവാളും മമതയും ഇതിനെതിരെ ശക്തമായി മുന്നോട്ടുവരുകയും പാര്‍ട്ടികളുടെ പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപവത്കരിക്കണം എന്നും ആവശ്യപ്പെട്ടു. ഒരൊറ്റ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി … Continue reading എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി →

ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു

സിനിമ തിയേറ്ററില്‍ ഷോയ്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും കാഴ്ചക്കാരെല്ലാം അപ്പോള്‍ അതിനെ ബഹുമാനിക്കണമെന്നും ഒരു ഉത്തരവ് സുപ്രീംകോടതി ജഡ്ജി ഇറക്കി. സത്യത്തില്‍ തെറ്റായതും അപ്രായോഗികവുമായ ഒരു ഉത്തരവാണത്. ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ദേശീയ പതാക പാറിക്കാമെന്നതിനെക്കുറിച്ച് ധാരാളം നിയമങ്ങളുണ്ട്. എന്നാല്‍ ദേശീയ ഗാനത്തിന് അങ്ങനെയൊരു നിയമമില്ലേ? തീര്‍ച്ചയായും നിയമം ഉണ്ടാകണം. അത് ജനകീയ ചര്‍ച്ചകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികളാവണം രൂപീകരിക്കേണ്ടത്. അല്ലാതെ കോടതിയല്ല. അപ്രായോഗികമല്ലാത്ത നിയമങ്ങളുണ്ടാക്കി, ജനത്തെ കുറ്റക്കാരെന്ന് വിധിക്കുന്നത് ജനാധിപത്യ … Continue reading ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു →

ഹര്‍ത്താല്‍ സാമൂഹ്യവിരുദ്ധം

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇടത് പാര്‍ട്ടികള്‍ ദേശീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്രവര്‍ത്തികൊണ്ട് ഒരു ഗുണവും ഇല്ല. എന്നാല്‍ അനാവശ്യമായി ജനത്തിന്റെ വെറുപ്പ് നേടുകയും ചെയ്യും. ഈ ഹര്‍ത്താല്‍ രാഷ്ട്രീയം ഇനിയെങ്കിലും ഇടത് പാര്‍ട്ടികള്‍ നിര്‍ത്തിക്കൂടെ? പ്രത്യേകിച്ചും കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിച്ച് ജനത്തിന് മേല്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍. ഇത് ജനത്തെ ബോധവല്‍ക്കരിക്കാനും ബദല്‍ സംരംഭങ്ങള്‍ കണ്ടെത്താനുള്ള സമയമാണ്. വെറുതെ വെറുപ്പ് ചോദിച്ച് വാങ്ങി ആ അവസരങ്ങള്‍ നശിപ്പിക്കരുത്. ഹര്‍ത്താലുകൊണ്ട് ഒന്നും നേടുന്നില്ല. നടത്തുന്നവര്‍ക്ക് … Continue reading ഹര്‍ത്താല്‍ സാമൂഹ്യവിരുദ്ധം →

ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണ് ബാങ്കുകള്‍. അവ നമ്മുടെ ആവശ്യകതക്ക് അനുസരിച്ച് കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് പണത്തെ കൃത്യമായ സ്ഥലത്ത് എത്തിക്കുന്നു. അതിന് എന്തെങ്കിലും തടസമുണ്ടാകുകയാണെങ്കില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ജോലി ചെയ്തതിന്റെ കൂലിയായി കിട്ടിയ പണം നിങ്ങള്‍ ചിലവാക്കുന്നു. അതില്‍ ബാക്കി എന്തെങ്കിലും വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് ബാങ്കില്‍ നിക്ഷേപിക്കും. അങ്ങനെ അനേകമാളുകള്‍ നിക്ഷേപം നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് ധാരാളം നിക്ഷേപമുണ്ടാകുകയും അത് പണത്തിന്റെ ആവശ്യമുള്ളവര്‍ക്ക് അവര്‍ വായ്പയായി കൊടുക്കുകയും ചെയ്യുന്നു എന്നാണ് നമ്മുടെ ധാരണ. … Continue reading ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ് →

കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന നടപടിയിലേക്ക് പോകത്തക്ക ഒരു ജീവന്‍മരണ … Continue reading കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു →

സഹകരണ സംഘങ്ങളുടെ ഹര്‍ത്താല്‍ പിന്‍വലിക്കുക

ഹര്‍ത്താല്‍ മൂലം ഒരു ഗുണവും കിട്ടില്ല. പകരം നെഗറ്റീവ് പബ്ലിസിറ്റിയാവും കിട്ടുക. കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ മൊത്തം ശത്രു പക്ഷത്താണ് നിര്‍ത്തിയിരിക്കുന്നത്. എന്ന് കരുതി സ്ഥാപനം അടച്ചിട്ട് എന്ത് കാര്യം. അതിന് പകരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുയും വരുന്ന ജനങ്ങളോട് പ്രശ്നങ്ങള്‍ തുറന്ന് പറയുകയും ആണ് വേണ്ടത്. ഉദാഹരണത്തിന് ഈ കറന്‍സി പ്രശ്നം തുടങ്ങിയ അന്നു മുതല്‍ ഏഷ്യാനെറ്റ് എന്ന rss ചാനല്‍ സഹകരണ സംഘങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട സംഭവങ്ങളും കള്ളത്തരങ്ങളും ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് നടത്തുന്നത്. എന്തുകൊണ്ട് … Continue reading സഹകരണ സംഘങ്ങളുടെ ഹര്‍ത്താല്‍ പിന്‍വലിക്കുക →