ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധി ചര്‍ച്ചാവിഷയമായിട്ട് നാളേറെയായി. നിധി ജനങ്ങള്‍ക്കാണെന്ന് യുക്തിവാദികളും അല്ല കൈവശക്കാര്‍ക്കാണെന്ന് മറ്റുള്ളവരും പറയുന്നു. എതാണ് ശരി? ഇത് പ്രാചീനകാലത്തെ വസ്തുക്കളായതിനാല്‍ പുരാവസ്തുക്കളാണ്. അപ്പോള്‍ അവയെ കൈകാര്യം ചെയ്യുന്നത് പുരാവസ്തു നിയമങ്ങളനുസരിച്ചാവണം. എന്താണ് അത്? കണ്ടെത്തുന്ന പുരാവസ്തു പിടിച്ചെടുത്ത് ബ്രിട്ടണിലേക്ക് കയറ്റി അയക്കുന്നത് സാമ്രാജ്യത്തത്തിന്റെ രീതിയാണ്. എന്നാല്‍ ജനാധിപ്യത്തോടെ അതിന് മാറ്റം വന്നു. പുരാവസ്തു അതിന്റെ ഉടമസ്ഥനില്‍ നിന്ന് തുല്യപമായ പ്രതിഫലം നല്കി സര്‍ക്കാര്‍ ഏറ്റെടുത്ത് അതേ നാട്ടില്‍ ജനങ്ങള്‍ക്ക് വേണ്ടി സംരക്ഷിക്കണം എന്നാണ് പുതിയ … Continue reading ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ആര്‍ക്ക്
വിഭാഗം: Jagadees
ഭൂമിയെ നമ്മള് സംരക്ഷിക്കേണ്ടതുണ്ടോ?
"ഭൂമിയെ സംരക്ഷിക്കുക" ഇക്കാലത്ത് വളരെ പ്രചാരമുള്ള ആശയമാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര് വ്യവസായികള്‍, ജാതി-മത സംഘടനകള്‍, മാധ്യമക്കാര്, കവികള്‍, മറ്റ് സാഹിത്യ പ്രവര്‍ത്തകര്‍, കലാകാരന്മാര്, ബുദ്ധിജീവികള്‍, ലോക സുന്ദരിമാര്‍ തുടങ്ങി മിക്ക സെലിബ്രിറ്റികളും ഭൂമിയെ സംരക്ഷിക്കുകാന്‍ ശ്രമിക്കുന്നു. അവര്‍ അതിന് വേണ്ടി ഭൗമദിനം, പരിസരദിനം തുടങ്ങി പല ദിനങ്ങളും കൊണ്ടാടുന്നു, ജാഥകള്‍ നയിക്കുന്നു, സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് നടത്തുന്നു, ചാനലുകളുകളില്‍ സംസാരിക്കുന്ന തലകളായി പ്രത്യക്ഷപ്പെടുന്നു, ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെ വിളക്കണച്ച് വീട്ടിലിരിക്കുന്നു. ഓ, എന്തൊക്കെ ത്യാഗമാണ് അവര്‍ … Continue reading ഭൂമിയെ നമ്മള് സംരക്ഷിക്കേണ്ടതുണ്ടോ?
പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ
നാം കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ കടക്കാര് പ്രിന്റര്‍ കൂടി വില്ക്കാന് ശ്രമിക്കാറുണ്ട്. നമ്മളും പ്രിന്ററിനെ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം പോലെതന്നെ എന്ന് കരുതുന്നു. കച്ചവടക്കാര്‍ അവരുടെ ലാഭത്തിനാണ് പ്രിന്റര്‍ കൂടി വില്ക്കാന് ശ്രമിക്കുന്നത്. പക്ഷേ ശരിക്കും നമുക്ക് ഒരു പ്രിന്റര്‍ വേണോ? അത് നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ധാരാളം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവരാണെങ്കില്‍ പ്രിന്റര്‍ ആവശ്യമാണ്. പക്ഷേ ഒരു വര്‍ഷം 10 - 50 പേജ് മാത്രമാണ് നാം പ്രിന്റ് ചെയ്യുന്നതെന്ന് കരുതുക. എന്തൊക്കെ ചിലവുകളാണ് ഒരു … Continue reading പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ
സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍
ഈജിപ്റ്റില്‍ നടന്ന ജനകീയ സമരത്തെ ഫേസ് ബുക്ക് വിപ്ലവം, ട്വിറ്റര്‍ വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കാനാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. അവര്‍ വിജയിക്കുകയും ചെയ്തു. നാമുള്‍പ്പടെ എല്ലാവരും അത് വിഴുങ്ങി. അതിനെക്കുറിച്ച് രണ്ട് ലേഖനങ്ങള്‍ ഇവിടെ വിവര്‍ത്തനം ചെയ്തിരുന്നു. ഇത്തരം ജനകീയ മുന്നേറ്റത്തെ സാങ്കേതികവിദ്യയുടേയോ അത് നല്കിയ കമ്പനികളുടേയോ പേരില്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെക്കുകയാണ് നാം ചെയ്യുന്നത്. ഇന്റര്‍നെറ്റ് തന്നെ ഇല്ലെങ്കില്‍ ഈ സമരം ഉണ്ടാവില്ലേ? ഒരു സാമൂഹ്യ പ്രശ്നത്തേയും ഒറ്റപെടുത്തി ടെസ്റ്റ്യൂബിലിട്ട് വിശകലനം ചെയ്താല്‍ തെറ്റായ … Continue reading സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍
മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
"2006 ലെ കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ് ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനം. ഇവിടെ 21,484 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്‍.സി.ആര്.ബിയുടെ കണക്കുപ്രകാരം 1971 നും 2006 നും മധ്യേ മാനഭംഗക്കേസുകള്‍ക്ക് 678 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓരോ 30 മിനിറ്റിലും ഇന്ത്യയില്‍ പുതിയ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കണക്ക്." [പുതിയ കണക്ക് ] ഇത് നമ്മുടെ രാജ്യത്തിന്റെ മാത്രം കാര്യമല്ല. രണ്ട് ലക്ഷത്തിലധികം സ്ത്രീകളാണ് പ്രതിവര്‍ഷം അമേരിക്കയില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്. അല്ലായിടവും … Continue reading മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍
മലയാളത്തിലെ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ മലയാളത്തെ കൊല്ലുന്നത് പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഉച്ചാരണ ശുദ്ധിയില്ലാതെ വാക്കുകള്‍ കിട്ടാതെ തപ്പിത്തടയുന്ന മാധ്യമ രാജാക്കന്മാരും റാണിമാരും ധാരാളം. അതുപോലെ തന്നുള്ള വേറൊരു പ്രശ്നവും ഇവര്‍ക്കുണ്ട്. ഇവര്‍നടത്തുന്ന ചര്‍ച്ചകളില്‍ ഉപയോഗിക്കുന്ന ഭാഷ തീരെ മര്യാദയില്ലാത്തതാണ്. തങ്ങള്‍ വലിയ എന്തോ ആണെന്നും, ഉത്തരം പറയേണ്ടവര്‍ ഒരു നികൃഷ്ടജീവിയാണെന്നുമൊക്കെയുള്ള രീതിയിലാണ് ഇവര്‍ സംസാരിക്കുന്നത്. പോലീസ് എന്ന് നാം വിളിക്കുന്ന Organized criminals ന്റെ ഭാഷയോടാണിവര്‍ക്ക് സാമ്യം. ശരിക്കും ഗുണ്ടകളുടെ സംഭാഷണ രീതി. ചിലപ്പോള്‍ പോലീസ് ചെയ്യേണ്ട കുറ്റവിചാരണയും … Continue reading മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍
ഞാന്‍ വൈദ്യുത സ്കൂട്ടര്‍ ബാറ്ററി മാറ്റിവെച്ചു
ബാംഗ്ലൂരിലെ കോറമംഗലക്കടുത്തുള്ള സുദാമാ സ്കൂട്ടര്‍സില്‍ നിന്ന് 2006 ല്‍ ആണ് ഞാന്‍ ആദ്യമായി വൈദ്യുത സ്കൂട്ടര്‍ വാങ്ങിയത്. Eko Vehicle ന്റെ Eko Cosmic ആയിരുന്നു അത്. അന്ന് ഇന്‍ഡ്യയില്‍ Eko Vehicle മാത്രമേ വൈദ്യുത സ്കൂട്ടര്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നുള്ളു. ഒരു ചാര്‍ജ്ജിങ്ങില്‍ 50 കിലോമീറ്റര്‍ മൈലേജ് തരുന്ന അതിന് കൂടിയ വേഗത 45kmph ആണ്. ഒരു യൂണിറ്റ് കറന്റാണ് അതിന് ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടത്. 500 വാട്ടിന്റെ മോട്ടര്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ലൈസന്‍സ് … Continue reading ഞാന്‍ വൈദ്യുത സ്കൂട്ടര്‍ ബാറ്ററി മാറ്റിവെച്ചു
ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?
നമുക്കറിയാത്ത കാര്യങ്ങളേക്കുറിച്ച് പേടിയുണ്ടാവുക സ്വാഭാവികം. ഭൂമിയുടെ അരിലേക്ക് പോയാല്‍ അവിടെ നിന്ന് വഴുതി വീഴുമെന്ന് ഒരിക്കല്‍ നാം ഭയപ്പെട്ടു. പക്ഷേ നമ്മുടെ ശാസ്ത്രീയമായ അറിവ് വര്‍ദ്ധിച്ചതോടെ അത്തരം പേടികള്‍ നമുക്കില്ലാതായി. പക്ഷേ ചിലര്‍ ആ ശാസ്ത്രത്തേയും അടിസ്ഥാനമില്ലാതെ പേടിക്കുന്നു. കണികാ പരീക്ഷണം ലോകത്തിന് നാശമുണ്ടാക്കും എന്നൊക്കെ ആളുകള്‍ ഭയപ്പെട്ടു. എന്നാല്‍ അത്തരം ഭയത്തിനൊന്നും കാര്യമായ അടിസ്ഥാനമില്ല. ജനങ്ങള്‍ക്ക് ഭീതിയുളവാക്കുന്ന വേറൊരു കാര്യമുണ്ട്. അതിനേ ഇപ്പോള്‍ ആളുകള്‍ മുകളില്‍ പറഞ്ഞ തരം ഗവേഷണവുമായി കൂട്ടിക്കുഴച്ച് തെറ്റിധാരണ ഉണ്ടാക്കുകയാണ്. പരീക്ഷണവും … Continue reading ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?
ജനപക്ഷത്തുള്ളവര്‍ക്ക് സംഭവിച്ച ജനിതകമാറ്റം
പണ്ട് മതത്തിനും രാജാവിനും ആയിരുന്നു അധികാരം. അന്ന് മൂലധനശക്തികള്‍ അവരുടെയൊപ്പം കൂടി. മൂലധനം കൂട്ടുന്നതിന് വേണ്ടി രാജാവും മതങ്ങളും ജനങ്ങളുടെ മേല്‍ നിയമങ്ങള്‍ നടപ്പാക്കി അവരുടെ അധ്വാന ശക്തിയെ ചൂഷണം ചെയ്തു. അന്ന് ജനങ്ങളുടെയൊപ്പം പുരോഗമനകാരികളെന്നൊരു വര്‍ഗ്ഗം നിലകൊണ്ടു. അവര്‍ ജനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കി. അവരുടെ സമരങ്ങളില്‍ പങ്കുചേര്‍ന്നു. ജയിലില്‍ കിടന്നു, തൂക്കിലേറി. പിന്നീട് രാജാവ് പോയി. മതങ്ങളുടെ ശക്തി കുറഞ്ഞു. അധികാരം പുരോഗമനകാരികളുടെ കൈയ്യിലായി. മൂലധന ശക്തികള്‍ എന്തു ചെയ്യും? അവര്‍ പുരോഗമനകാരികളുടെ കൂടെയായി. … Continue reading ജനപക്ഷത്തുള്ളവര്‍ക്ക് സംഭവിച്ച ജനിതകമാറ്റം
സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ്
മനുഷ്യരുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാന്‍ ദൈവങ്ങള്‍ മഫ്തിയില്‍ ഇറങ്ങുന്ന ധാരാളം കഥകള്‍ നമ്മുടെ പുരാണങ്ങളിലുണ്ട്. വേഷം മാറി എത്തുന്ന ദൈവങ്ങളോട് മനുഷ്യര്‍ എങ്ങനെ പെരുമാറുന്നു എന്ന് അനുസരിച്ച് അവര്‍ക്ക് വരമോ ശാപമോ ദൈവങ്ങള്‍ നല്കുന്നു. സ്വതേ എല്ലാറ്റിനും അതീതരും സര്‍വ്വജ്ഞരും ആയ സിപിഎം നേതാക്കളും ദൈവത്തേ പോലെയാണ്. ജനങ്ങളേയും സാമൂഹ്യ സ്ഥാപനങ്ങളേയും പരീക്ഷിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും മാധ്യമങ്ങളാണ് സിപിഎമ്മിന്റെ പരീക്ഷണ മൃഗം. വിവാദപരമായ പ്രസ്ഥാവനകളും സങ്കീര്‍ണ്ണ ശാസ്ത്ര സിദ്ധാന്തങ്ങളും അവര്‍ അവതരിപ്പിക്കും. അതില്‍ മാധ്യമങ്ങള്‍ക്ക് എത്രമാത്രം അറിവുണ്ടെന്നാണ് പരീക്ഷണം. … Continue reading സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ്