ഇന്‍ഡ്യയില്‍ നാം എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിന്നോക്കക്കാരാണ്. ജാതി, മതം, ഭാഷ, ദേശം തുടങ്ങി എല്ലാം നമ്മുടെ പിന്നോക്കാവസ്ഥയെ നിര്‍വ്വചിക്കാനുള്ള കാര്യങ്ങളാണ്. (സംവരണം എന്ന ചക്കരക്കുടമാണ് അതിന്റെ കാരണം.) എപ്പോഴും നാം പിന്നോക്കമായോ മോശക്കാരായോ എന്ന ചിന്തയാണ് നമ്മടെ മനസില്‍. ആരും അവഗണിക്കപ്പെടാന്‍ തന്നത്താനെ ശ്രമിക്കില്ലല്ലോ. അതുകൊണ്ട് നാമുണ്ടാക്കുന്ന ആ പിന്നോക്കാവസ്ഥ മറികടക്കാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തുകൂട്ടും. ഇത് നമ്മുടെ പരമ്പരാഗത പിന്നോക്കാവസ്ഥ. ഇതല്ലാതെ വേറൊരു പിന്നോക്കാവസ്ഥയും നമുക്കുണ്ട്. ഏതെങ്കിലും … Continue reading പിന്നോക്കക്കാരുടെ പരിസര മലിനീകരണം
വിഭാഗം: Jagadees
ഇതാണ് രാഷ്ട്രീയ ബോധം
വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റത്തിന്റെ ഭാഗമായി പ്രകടനത്തില്‍ പങ്കെടുത്ത 84 വയസായ വിരമിച്ച സ്കൂള്‍ അദ്ധ്യാപികയെ കുരുമുളക് വെള്ളം മുഖത്തടിച്ചതിന് സിയാറ്റില്‍ മേയര്‍ Mike McGinn മാപ്പ് പറഞ്ഞു. Dorli Rainey യെ കുരുമുളക് വെള്ളം മുഖത്തടിച്ച ആ നിമിഷം മുതല്‍ അതിന്റെ ചിത്രം ലോകം മുഴുവന്‍ പ്രചരിക്കുകയും ലോകം അതിനെ അപലപിക്കുകയും ചെയ്തു. ഒരു ചിത്രത്തില്‍ Dorli Rainey യുടെ മുഖത്ത് നിന്ന് രാസവസ്തു ഒലിച്ചിറങ്ങുന്നത് കാണാമായിരുന്നു. Dorli ജനിച്ചത് ആസ്ട്രേലിയയിലാണ്. 1956 ല്‍ അവര്‍ അമേരിക്കയിലേക്ക് കുടിയേറി. … Continue reading ഇതാണ് രാഷ്ട്രീയ ബോധം
വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും
ദിനമലര്‍ പത്രത്തില്‍ നിന്ന്: യഥാര്‍ത്ഥ തമിഴന് എന്തുകൊണ്ട് ഉണരുന്നില്ല. ഗോവിന്ദ ചാമിയുടെ വധശിക്ഷ ഒരു തമിഴനെതിരെ കേരളം നടത്തുന്ന ഗൂഢാലോചനയായി കണക്കാക്കണം. വധഥിക്ഷ വിധിച്ച് കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയക്കാരനും ഗോവിന്ദ ചാമിക്ക് വേണ്ടി നിരാഹാരം കിടക്കാന്‍ തയ്യാറാകാത്തത് കഷ്ടം എന്ന് പത്രം. സൗമ്യയുടെ കൊലപാതകം രണ്ട് ജാതി തമ്മില്ലുള്ള, രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണണം. കേരളം കേസിനെ മുല്ലപ്പെരിയാറിന്റെ പേരില്‍ കോപത്തോടെ സമീപിച്ചിരിക്കുകയാണ്. ഇത് ലോകത്തോട് പറയാന്‍ ഒരു തമിഴനുമില്ലേ? ചാമി തമിഴന് മാത്രമല്ല അംഗവൈകല്യം … Continue reading വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും
വിപ്ലവം മനുഷ്യനെ ശുദ്ധീകരിക്കും
അമേരിക്കയില്‍ ഒരു വിപ്ലവം നടക്കുന്നെന്നും അതില്‍ ശാസ്ത്രജ്ഞരും പങ്കാളികളാണെന്ന കാര്യം ഇതിനകം വായിച്ചിരിക്കുമല്ലോ. വരേണ്യ വര്‍ഗ്ഗമായ ശാസ്ത്രജ്ഞരും ജനകീയ മാറ്റത്തില്‍ പങ്കാളികളാകുമോ? നമ്മുടെ നാട്ടിലെ ശാസ്ത്രജ്ഞരെന്താണ് ഇങ്ങനെ ചെയ്യാത്തത് എന്നൊക്കെ സംശയം നമുക്ക് തോന്നാം. എന്നാല്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതാണ് വിപ്ലവത്തിന്റെ ശക്തി. അത് മനുഷ്യനെ ശുദ്ധീകരിക്കും. മനുഷ്യന് സ്വയം ആരെന്നും താന്‍ എവിടെ നില്ക്കുന്നു എന്നും ഏതാണ് ശരി തെറ്റ് എന്നും തന്റെ അവകാശം എന്തെന്നും ഒക്കെയുള്ള മൗലികമായ ആശയങ്ങള്‍ ജനം ചോദിക്കുകയും സാമൂഹ്യശാസ്ത്രപരമായ ഉത്തരം … Continue reading വിപ്ലവം മനുഷ്യനെ ശുദ്ധീകരിക്കും
റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി
"സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന റെന്റ്-എ-കാര്‍ ബിസിനസ് നിയന്ത്രിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. നിലവിലുള്ള നിയമ പ്രകാരം 50 കാറും അഞ്ച് ജില്ലകളിലെങ്കിലും സര്‍വീസും നടത്തുന്നവര്‍ക്കേ ഈ ബിസിനസ് നടത്താനാകൂ. കൂടാതെ മറ്റ് നിബന്ധനകളുമുണ്ട്. എന്നാല്‍ ആര്‍ക്കും കാര്‍ വാങ്ങി ഈ ബിസിനസ് നടത്താമെന്നതാണ് സ്ഥിതി. ഇത് സംബന്ധിച്ച് എല്ലാ എം.വി.ഐമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ. ശിവദാസന്‍ നായരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി." - പത്ര വാര്‍ത്ത. നാം വാങ്ങുന്ന കാറിന്റെ 80% … Continue reading റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി
എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം
എണ്ണവില കൂടിയത് എണ്ണ വണ്ടികളുടെ ആവശ്യതയെക്കുറിച്ചും ബദലുകളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും അവസരമൊരുക്കിയിരിക്കുകയാണ്. വിലകൂടുന്ന അവസരത്തില്‍ ചെറിയ മുറുമുറുപ്പും ഇടതു പക്ഷത്തിന്റെ പരമ്പരാഗത ഹര്‍ത്താല്‍ പ്രയോഗവും കഴിയുമ്പോള്‍ എല്ലാം പഴയപടി ശാന്തമാകും. എണ്ണക്കുള്ള പണം ആളുകള്‍ അഴുമതിയും കൊള്ളയും നടത്തി കണ്ടെത്തിക്കോളും. എണ്ണക്ക് 100 രൂപ ആയാലും ഇതിന് മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം അത്തരത്തിലാണ്. സിനിമ, ചാനല്‍ പരസ്യ സാമൂഹ്യ ദ്രോഹികളുടെ പ്രചരണയജ്ഞം. ആളുകള്‍ സര്‍ക്കാരിനെ പഴി പറഞ്ഞ് രാജഭരണം വരുവാനായി പ്രാര്‍ത്ഥിക്കും. എണ്ണ ബദലായി … Continue reading എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം
ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം
ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം Posted on ജൂണ്‍ 26, 2010 by jagadees. ഇപ്പോഴും പ്രസക്തമായതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു. വൈദ്യുത വാഹനങ്ങളേക്കുറിച്ച് കൂടുതല്‍ വായിക്കുക. പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.
എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍
എന്തിന് രാഷ്ട്രീയക്കാരെ കുറ്റം പറയുന്നു. മാധ്യമങ്ങളുള്‍പ്പടെ മുതലാളിയുടെ പാവയായ അവര്‍ അതല്ലേ ചെയ്യൂ. പക്ഷേ നമുക്ക് എന്താണ് വേണ്ട്. അടിസ്ഥാനമായി യാത്ര ചെയ്യണം. അതിന് ഏറ്റവും മെച്ചപ്പെട്ട മാര്‍ഗ്ഗമല്ലേ നാം സ്വീകരിക്കേണ്ടത്? എണ്ണ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത. അതായത് 70 രൂപക്ക് എണ്ണ അടിച്ചാല്‍ അതില്‍ 10.5 രൂപമാത്രമേ നമുക്ക് ഉപയോഗപ്പെടു. ബാക്കി മുഴുവന്‍ വെറുതെ കത്തി പോകും. എണ്ണയുടെ ഉത്പാദനത്തിലും വിതരണത്തിലുമൊന്നും അടുത്ത കാലത്ത് ഒരു മാറ്റവും വന്നിട്ടില്ല. അതായത്, ഒരു കിണറില്‍ നിന്ന് … Continue reading എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍
വിജയരാഘവന്റെ ദീര്‍ഘവീക്ഷണം പോരാ
രണ്ട് വര്‍ഷം മൂമ്പ് നടന്ന റോഡ് വികസന ചര്‍ച്ചകളില്‍ ഐ.ടി-മാനേജ്മെന്റ് വിദഗ്ദ്ധനായ ശ്രീ. ജി.വിജയരാഘവന് റോഡ് പണിയുമ്പോള്‍ 2020 വരെയുള്ളയാലത്തേക്ക് മൂന്നില്‍ കണ്ട് വേണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. BOT റോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വിജയരാഘവന്റെ ദീര്‍ഘവീക്ഷണം. NHAI യുടെ നേതൃത്വത്തില്‍ പ്രചാരവേലകള്‍ ധാരാളെ നടത്തി സ്വകാര്യ മുതലാളിമാര്‍ നാട്ടില്‍ വികസനം കൊണ്ടുവാരാനും അതിവേഗം ബഹുദൂരം ജനത്തിന് യാത്ര ചെയ്ത് സന്തോഷിക്കാനും BOT റോഡ് പണിഞ്ഞ് തുടങ്ങി. അതിനായി ചുങ്കം പിരിക്കാനുള്ള കെട്ടിടങ്ങളും അവര്‍ … Continue reading വിജയരാഘവന്റെ ദീര്‍ഘവീക്ഷണം പോരാ
കമ്പോള സ്ത്രീ വിമോചന വാദം
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. പിന്നേ ആരു പറഞ്ഞു? ഇക്കാലത്ത് സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം എന്താണ്? കാര്‍, ബൈക്ക്, ലോറി, ബസ്, വിമാനം തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കും, കുടുംബ ഭരണം തൊട്ട് രാജ്യഭരണം കോര്‍പ്പറേറ്റ് ഭരണം വരെ ചെയ്യും, ശൂന്യാകാശത്ത് പറന്നു നടക്കും, അദ്ധ്യാപകവൃത്തി മുതല്‍ ഐറ്റി കമ്പനി ഉദ്യോഗസ്ഥകളായിയും വിലസും. കോടിക്കണക്കിന് ആരാധകരും കോടിക്കണക്കിന് സമ്പത്തുമുള്ള താരറാണിമാര്‍, അവര്‍ക്കൊപ്പം എത്തുന്ന ചാനല്‍ റാണിമാരും. അങ്ങനെ എന്തു കാര്യത്തിലാണ് അവര്‍ പിന്നിലെന്നാകുന്നത്. ചാനലുകളും പത്രങ്ങളും ജീവിത വിജയം … Continue reading കമ്പോള സ്ത്രീ വിമോചന വാദം