നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുകയാണ്

Tristan Harris

EME നെ വെബ് മാനദണ്ഡമാക്കിയതില്‍ പ്രതിഷേധിച്ച് W3C യില്‍ നിന്ന് EFF രാജിവെച്ചു

World Wide Web Consortium (W3C) ത്തില്‍ നിന്ന് Electronic Frontier Foundation രാജിവെച്ചു. Encrypted Media Extensions(EME) നെ വെബ് മാനദണ്ഡമാക്കിയതില്‍ പ്രതിഷേധിച്ചാണ് ഈ പ്രവര്‍ത്തി. HTML ഉം അതുമായി ബന്ധപ്പെട്ട വെബ് മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്ന വ്യാവസായിക സംഘമാണ് W3C. വെബ് ബ്രൌസറുകളിലൂടെ DRM സംരക്ഷയോടെ നല്‍കുന്ന മീഡിയക്കുള്ള interface മാനദണ്ഡം നല്‍കുന്നത് EME ആണ്. അത് സ്വന്തമായി DRM പദ്ധതിയല്ല. പകരം കുത്തക decryption, അവകാശ പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന third-party Content Decryption … Continue reading EME നെ വെബ് മാനദണ്ഡമാക്കിയതില്‍ പ്രതിഷേധിച്ച് W3C യില്‍ നിന്ന് EFF രാജിവെച്ചു

മുഖംമൂടി കെട്ടിയാലും പുതിയ മുഖ തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍ നിന്ന് മറഞ്ഞിരിക്കാനാവില്ല

തൊപ്പിയും തൂവാലയും ഒക്കെ മറന്നേക്കാന്‍. മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറിന് നിങ്ങളുടെ ബുദ്ധിപൂര്‍വ്വമായ പ്രച്ഛന്നവേഷത്തെ എന്തിന് മുഖം മൂടിയെ പോലും മറികടക്കാനാവും. University of Cambridge ലെ ഗവേഷകര്‍ 14 മുഖ ബിന്ദുക്കളെ ഉള്‍പ്പെടുത്തിയ machine learning algorithm വികസിപ്പിച്ചു. നാം മറ്റുള്ളവരുടെ മുഖത്ത് നോക്കുമ്പോള്‍ മനുഷ്യ തലച്ചോര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ബിന്ദുക്കളാണിവ. ലോകം മൊത്തമുള്ള നിയമപാലക സംവിധാനങ്ങള്‍ ഇപ്പോള്‍ സ്വയംപ്രവര്‍ത്തിക്കുന്ന മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറുകള്‍ ധാരാളം ഉപയോഗിക്കുന്നു. ഓഗസ്റ്റില്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ £46 ലക്ഷം പൌണ്ട് … Continue reading മുഖംമൂടി കെട്ടിയാലും പുതിയ മുഖ തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍ നിന്ന് മറഞ്ഞിരിക്കാനാവില്ല

ഗ്നൂ General Public License version 3 അതിന്റെ പത്താമത്തെ ജന്മദിനം ആഘോഷിച്ചു

പത്ത് വര്‍ഷം മുമ്പ് ആണ് GNU General Public License version 3 പ്രസിദ്ധപ്പെടുത്തിയത്. പൊതു കരട് രേഖയുടെ രണ്ട് വര്‍ഷത്തെ നിരന്തര പരിഷ്കാരങ്ങള്‍ക്ക് ശേഷം സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ രംഗത്തെ വെല്ലുവിളികള്‍ നന്നായി നേരിടുനുള്ള ഒരു ലൈസന്‍സ് വികസിപ്പിച്ചെടുക്കാന്‍ സമൂഹത്തിന് കഴിഞ്ഞു. Tivoization മുതല്‍ Digital Millennium Copyright Act വരെ, സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളുടെ വളര്‍ച്ച, GPLv2 ന് ശേഷമുണ്ടായ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ ധാരാളം ഭീഷണികള്‍. ഈ ഭീഷണികള്‍ ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ GPLv3 യോടുകൂടി പ്രോഗ്രാമര്‍മാര്‍ക്ക് … Continue reading ഗ്നൂ General Public License version 3 അതിന്റെ പത്താമത്തെ ജന്മദിനം ആഘോഷിച്ചു

മാക്കിനേയും ഗ്നൂ/ലിനക്സിനേയും ലക്ഷ്യം വെച്ചിട്ടുള്ള CIA യുടെ ഇമ്പീരിയല്‍ ഹാക്കിങ് പ്രൊജക്റ്റ് വിക്കിലീക്സ് പുറത്തുവിട്ടു

Vault 7 CIA ചോര്‍ച്ചയുടെ പുതിയ ഭാഗങ്ങള്‍ വിക്കിലീക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ Imperial എന്ന് പേരുള്ള പ്രൊജക്റ്റിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് ടൂളുകളാണ് അതിലുള്ളത്. OS X നെ ലക്ഷ്യം വെച്ചുള്ള Achilles ഉം SeaPea ഉം. RedHat, Debian, CentOS തുടങ്ങിയ വിവിധ ഗ്നൂ/ലിനക്സ് വിതരണങ്ങളെ ലക്ഷ്യം വെച്ചുള്ള Aeris ഉം. മാക്കിന് വേണ്ടുയുള്ള ടൂളുകളുടെ ഉപയോക്തൃസഹായികള്‍ 2011 കാലത്തേതാണ്. OS X disk image നെ Trojanize ചെയ്യാനോ rootkit സ്ഥായിയായി സ്ഥാപിക്കാനോ … Continue reading മാക്കിനേയും ഗ്നൂ/ലിനക്സിനേയും ലക്ഷ്യം വെച്ചിട്ടുള്ള CIA യുടെ ഇമ്പീരിയല്‍ ഹാക്കിങ് പ്രൊജക്റ്റ് വിക്കിലീക്സ് പുറത്തുവിട്ടു

OutlawCountry മാല്‍വെയര്‍ കൊണ്ട് CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു

സര്‍ക്കാരുകളുടേയും കോര്‍പ്പറ്റുകളുടേയും അഴിമതി പുറത്തുകൊണ്ടുവരുന്ന വിക്കിലീക്സ്, വന്‍ തോതില്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അതിന്റെ പുതിയ ചോര്‍ച്ചകള്‍ CIA യെ കുറിച്ചുള്ളതാണ്. CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു എന്നതാണ് പുതിയ ചോര്‍ച്ച. ഗ്നൂ-ലിനക്സ് കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഗതാഗതം CIAലേക്ക് ഗതിമാറ്റി വിട്ട് അവ പരിശോധിക്കുന്നു. 'OutlawCountry' എന്ന പേരാണ് ഈ exploit നെ വിളിക്കുന്നത്. അതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ദുര്‍ബലമായ കമ്പ്യൂട്ടറുകളില്‍ ഒരു Linux kernel module (nf_table_6_64.ko) ആയി കയറിക്കൂടും. IPtables firewall … Continue reading OutlawCountry മാല്‍വെയര്‍ കൊണ്ട് CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു

ഗ്നൂ ലിനക്സ് ലിബ്രേ 4.12-gnu ഇപ്പോള്‍ ലഭ്യമാണ്

GNU Linux-libre 4.12-gnu ന്റെ സ്രോതസ് കോഡും ടാര്‍ബോള്‍സും fsfla.org ലഭ്യമാണ്. ബൈനറിയായും അത് അവിടെ നിന്ന് കിട്ടും. ലിനക്സ് കേണലിന്റെ സ്വതന്ത്രമാക്കിയ വെര്‍ഷനാണ് GNU Linux-libre. 100% സ്വതന്ത്രമായ ഗ്നൂ/ലിനക്സ് ലിബ്രേ വിതരണങ്ങള്‍ ഉപയോഗിക്കുന്ന കേണലാണിത്. അവ http://www.gnu.org/distros/ ല്‍ ലഭ്യമാണ്. സ്രോതസ് കോഡായും പ്രത്യേകം ഫയലുകളായി മറച്ചുവെക്കപ്പെട്ട ലിനക്സിലെ സ്വതന്ത്രമല്ലാത്ത ഭാഗങ്ങള്‍ ഇതില്‍ നീക്കം ചെയ്യപ്പെട്ടതാണ്. — സ്രോതസ്സ് lists.gnu.org

GnuPG ക്രിപ്റ്റോ ലൈബ്രറി ക്രാക്ക് ചെയ്യപ്പെട്ടു, പാച്ചുകള്‍ക്കായി നോക്കുക

libgcrypt20 ലെ ഒരു മോശം കുഴപ്പത്തിന്റെ പരിഷ്കാരം ലഭ്യമാണോ എന്ന് ഗ്നൂ-ലിനക്സ് ഉപയോക്താക്കള്‍ തങ്ങളുടെ വിതരണങ്ങളുടെ സ്രോതസ്സില്‍ പരിശോധിക്കണം. ഡബിയനിലും, ഉബണ്ടുവിലും സോഫ്റ്റ്‌വെയര്‍ തെറ്റ് തിരുത്തല്‍ ചെയ്തിട്ടുണ്ട്. International Association for Cryptologic Research ന്റെ പ്രസിദ്ധീകരണത്തില്‍ അതിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡബിയന്‍ ഉപയോക്താക്കള്‍ക്ക് പുതുക്കിയ ലൈബ്രറി https://www.debian.org/security/2017/dsa-3901 ല്‍ ലഭ്യമാണ്. apt-get install --only-upgrade libgcrypt20 — സ്രോതസ്സ് theregister.co.uk

നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന കുറച്ച് പഴയ ഉപകരണങ്ങള്‍ക്ക് FSF അംഗീകാരം കൊടുത്തു

Respects Your Freedom (RYF) certification "പുതിയ" 15 ഉപകരണങ്ങള്‍ക്ക് Free Software Foundation നല്‍കി. Libreboot ഓട് കൂടിയ പഴയ, refurbished ThinkPad ലാപ്ടോപ്പുകള്‍ വില്‍ക്കുന്ന Technoethical എന്ന ഈ കമ്പനി FSF അംഗീകാരമുള്ള Trisquel Gnu/Linux ആണ് ഉപയോഗിക്കുന്നത്. ThinkPad X200, X200T, X200s, T400, T400s, T500 തുടങ്ങിയ മോഡലുകളാണ് വില്‍ക്കുന്നത്. സാങ്കേതികമായി Technoethical റൊമേനിയ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ്. FSF RYF അംഗീകാരം കിട്ടിയ ആദ്യത്തെ ടാബ്ലറ്റാണ് X200T. — സ്രോതസ്സ് phoronix.com, … Continue reading നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന കുറച്ച് പഴയ ഉപകരണങ്ങള്‍ക്ക് FSF അംഗീകാരം കൊടുത്തു