OutlawCountry മാല്‍വെയര്‍ കൊണ്ട് CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു

സര്‍ക്കാരുകളുടേയും കോര്‍പ്പറ്റുകളുടേയും അഴിമതി പുറത്തുകൊണ്ടുവരുന്ന വിക്കിലീക്സ്, വന്‍ തോതില്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അതിന്റെ പുതിയ ചോര്‍ച്ചകള്‍ CIA യെ കുറിച്ചുള്ളതാണ്. CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു എന്നതാണ് പുതിയ ചോര്‍ച്ച. ഗ്നൂ-ലിനക്സ് കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഗതാഗതം CIAലേക്ക് ഗതിമാറ്റി വിട്ട് അവ പരിശോധിക്കുന്നു. 'OutlawCountry' എന്ന പേരാണ് ഈ exploit നെ വിളിക്കുന്നത്. അതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ദുര്‍ബലമായ കമ്പ്യൂട്ടറുകളില്‍ ഒരു Linux kernel module (nf_table_6_64.ko) ആയി കയറിക്കൂടും. IPtables firewall … Continue reading OutlawCountry മാല്‍വെയര്‍ കൊണ്ട് CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു

ഗ്നൂ ലിനക്സ് ലിബ്രേ 4.12-gnu ഇപ്പോള്‍ ലഭ്യമാണ്

GNU Linux-libre 4.12-gnu ന്റെ സ്രോതസ് കോഡും ടാര്‍ബോള്‍സും fsfla.org ലഭ്യമാണ്. ബൈനറിയായും അത് അവിടെ നിന്ന് കിട്ടും. ലിനക്സ് കേണലിന്റെ സ്വതന്ത്രമാക്കിയ വെര്‍ഷനാണ് GNU Linux-libre. 100% സ്വതന്ത്രമായ ഗ്നൂ/ലിനക്സ് ലിബ്രേ വിതരണങ്ങള്‍ ഉപയോഗിക്കുന്ന കേണലാണിത്. അവ http://www.gnu.org/distros/ ല്‍ ലഭ്യമാണ്. സ്രോതസ് കോഡായും പ്രത്യേകം ഫയലുകളായി മറച്ചുവെക്കപ്പെട്ട ലിനക്സിലെ സ്വതന്ത്രമല്ലാത്ത ഭാഗങ്ങള്‍ ഇതില്‍ നീക്കം ചെയ്യപ്പെട്ടതാണ്. — സ്രോതസ്സ് lists.gnu.org

GnuPG ക്രിപ്റ്റോ ലൈബ്രറി ക്രാക്ക് ചെയ്യപ്പെട്ടു, പാച്ചുകള്‍ക്കായി നോക്കുക

libgcrypt20 ലെ ഒരു മോശം കുഴപ്പത്തിന്റെ പരിഷ്കാരം ലഭ്യമാണോ എന്ന് ഗ്നൂ-ലിനക്സ് ഉപയോക്താക്കള്‍ തങ്ങളുടെ വിതരണങ്ങളുടെ സ്രോതസ്സില്‍ പരിശോധിക്കണം. ഡബിയനിലും, ഉബണ്ടുവിലും സോഫ്റ്റ്‌വെയര്‍ തെറ്റ് തിരുത്തല്‍ ചെയ്തിട്ടുണ്ട്. International Association for Cryptologic Research ന്റെ പ്രസിദ്ധീകരണത്തില്‍ അതിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡബിയന്‍ ഉപയോക്താക്കള്‍ക്ക് പുതുക്കിയ ലൈബ്രറി https://www.debian.org/security/2017/dsa-3901 ല്‍ ലഭ്യമാണ്. apt-get install --only-upgrade libgcrypt20 — സ്രോതസ്സ് theregister.co.uk

നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന കുറച്ച് പഴയ ഉപകരണങ്ങള്‍ക്ക് FSF അംഗീകാരം കൊടുത്തു

Respects Your Freedom (RYF) certification "പുതിയ" 15 ഉപകരണങ്ങള്‍ക്ക് Free Software Foundation നല്‍കി. Libreboot ഓട് കൂടിയ പഴയ, refurbished ThinkPad ലാപ്ടോപ്പുകള്‍ വില്‍ക്കുന്ന Technoethical എന്ന ഈ കമ്പനി FSF അംഗീകാരമുള്ള Trisquel Gnu/Linux ആണ് ഉപയോഗിക്കുന്നത്. ThinkPad X200, X200T, X200s, T400, T400s, T500 തുടങ്ങിയ മോഡലുകളാണ് വില്‍ക്കുന്നത്. സാങ്കേതികമായി Technoethical റൊമേനിയ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ്. FSF RYF അംഗീകാരം കിട്ടിയ ആദ്യത്തെ ടാബ്ലറ്റാണ് X200T. — സ്രോതസ്സ് phoronix.com, … Continue reading നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന കുറച്ച് പഴയ ഉപകരണങ്ങള്‍ക്ക് FSF അംഗീകാരം കൊടുത്തു

CIA മാല്‍വെയര്‍ BothanSpy ഉം Gyrfalcon ഉം വിന്‍ഡോസിനേയും ലിനക്സിനേയും ലക്ഷ്യംവെക്കുന്നു

വിക്കീലീക്സ് Vault 7 ലേക്ക് പുതിയ രേഖകള്‍ പുറത്തുവിട്ടു. CIA യുടെ രണ്ട് ഹാക്കിങ് ഉപകരണങ്ങളായ BothanSpy നേയും Gyrfalcon നേയും കുറിച്ചുള്ള വിവരങ്ങളാണ് അതിലുള്ളത്. വിന്‍ഡോസിലേയും ലിനക്സിലേയും SSH credentials ചോര്‍ത്താനായാണ് അതുപയോഗിക്കുന്നത്. വിക്കീലീക്സ് പറയുന്നതനുസരിച്ച് BothanSpy ആക്രമിക്കുന്നത് വിന്‍ഡോസ് കമ്പ്യൂട്ടറുകളേയാണ്. Gyrfalcon ലിനക്സിനേയും. വിദൂരത്തുള്ള കമ്പ്യൂട്ടറുകളുമായി സുരക്ഷിതമായി ബന്ധപ്പെടാനുപയോഗിക്കുന്ന cryptographic keys ആണ് SSH credentials (Secure Shell credentials). — സ്രോതസ്സ് ibtimes.co.uk, linux.org

വിപുലമായി ഉപയോഗിക്കുന്ന നികുതി ആപ്പിലെ പിന്‍വാതില്‍ ആണ് NotPetya പകര്‍ച്ചവ്യാധിക്ക് കാരണമായത്

ലോകം മൊത്തമുള്ള ധാരാളം കമ്പ്യൂട്ടറികള്‍ അടച്ചിടീപ്പിച്ച കഴിഞ്ഞ ആഴ്ചത്തെ NotPetya വൈറസ് പകര്‍ച്ചവ്യാധിയാകുന്നതിന് ഒരു മാസം മുമ്പേ ചതിക്കപ്പെട്ടതാണ്. third-party സോഫ്റ്റ്‌വെയര്‍ updater ആണ് അതിന് ഉത്തരവാദി. ആക്രമണം ശ്രദ്ധയോടെ ആസുത്രണം ചെയ്ത് നടപ്പാക്കിയതാണെന്നതിന്റെ മറ്റൊരു സൂചനയാണിത്. ഉക്രെയിനില്‍ വ്യാപകമായി ഉപയോഗിക്കുന്ന M.E.Doc എന്ന നികുതി അകൌണ്ടിങ്ങ് സോഫ്റ്റ്‌വെയറിന്റെ update module കാരണമാണ് വൈറസ് പടര്‍ന്നത്. — സ്രോതസ്സ് arstechnica.com Free Software എന്നത് ഏറ്റവും അടിയന്തിരമായി നടപ്പാക്കേണ്ട കാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രശ്നം.

ഡിജിറ്റല്‍ സ്വരാജിന്റെ പാഠങ്ങള്‍

ബ്രിട്ടീഷ് ഭരണത്തിന്റെ ചൂഷണാത്മകമായ സാമ്പത്തികശാസ്ത്രവും സാങ്കേതികവിദ്യയും നേരിട്ടപ്പോള്‍ മോഹന്‍ദാസ് ഗാന്ധി നൂതനമായ ഉത്തരങ്ങള്‍ അതിനായി കണ്ടെത്തി. അമിത വില ചാര്‍ത്തിയ ഇംഗ്ലണ്ടില്‍ നിന്നുള്ള മില്ല് തുണിക്ക് പകരം അദ്ദേഹം ഖാദിയെ തിരിച്ചുകൊണ്ടുവന്നു. ചര്‍ക്ക വെറും ഒരു ബിംബമുണ്ടാക്കുന്ന ഒരു അടവല്ല. സാങ്കേതികവിദ്യയുടേയും സാമ്പത്തിക ശാസ്ത്രത്തിന്റേയും വ്യവസ്ഥകള്‍ ഗാന്ധി പുനക്രമീകരിക്കുകയാണ്. ബൌദ്ധിക സ്വത്തവകാശത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സമീപനം വ്യത്യസ്ഥമല്ല. അദ്ദേഹത്തിന്റെ ഉല്‍കൃഷ്‌ടകര്‍മ്മം ആയിരുന്ന ഹിന്ദ് സ്വരാജ് പകര്‍പ്പകാശത്തില്‍ നിന്ന് മുക്തമായിരുന്നു. “ഞാന്‍ ഒരിക്കലും എന്റെ എഴുത്തിന് പകര്‍പ്പവകാശം എടുത്തിട്ടില്ല. പ്രലോഭിപ്പിക്കുന്ന … Continue reading ഡിജിറ്റല്‍ സ്വരാജിന്റെ പാഠങ്ങള്‍

ഇന്റലിന് എതിരെ ഡബിയന്‍ മുന്നറീപ്പ് നല്‍കുന്നു

Intel Skylake ഉം Kaby Lake ഉം ഉപഭോക്താക്കള്‍ അവരുടെ CPUs ന്റെ Hyper Threading (HT) നിര്‍ത്തിവെക്കണമെന്ന് Debian project മുന്നറീപ്പ് നല്‍കുന്നു. പഴയകിയ microcode കാരണമാണിത്. Hyper Threading പ്രവര്‍ത്തനക്ഷമമാണെങ്കില്‍ Intel Skylake and Kabylake (6th and 7th gen CPUs) അപകടകരമായ മോശംസ്വഭാവം കാണിക്കും. ഉപഭോക്താക്കള്‍ BIOS/UEFI പുതുക്കണം. ചില Skylake CPUs ന്റെ ലിനക്സിനുള്ള Intel microcode package ല്‍ അതിന്റെ പരിഹാരം ചേര്‍ത്തതാണ്. — സ്രോതസ്സ് phoronix.com

ബഹ്റിനിലെ ഇന്റര്‍നെറ്റ് നിരോധനം തുടങ്ങിയിട്ട് ഒരു വര്‍ഷമായി

ഇന്ന് 7pm നോടെ Duraz ഗ്രാമത്തിലെ ഇന്റര്‍നെറ്റ് നിരോധനം 365 ആമത്തെ ദിവസത്തിലെത്തി. ലോകത്തിലെ ഏറ്റവും ദൈര്‍ഖ്യമുള്ള ഇന്റര്‍നെറ്റ് നിരോധനം ആണിത്. 23 ജൂണ്‍ 2016 ന് Duraz നിവാസികള്‍ ഇന്റര്‍നെറ്റ് സേവനത്തില്‍ ഇടക്കിടെ തടസങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവന ദാദാക്കളായ Batelco, Viva, Zain തുടങ്ങിയവരുടെ ഉപഭോക്താക്കളില്‍ നിന്നാണ് പരാതികള്‍ ലഭിച്ചത്. ഈ ഗ്രാമത്തിലെ ഇന്റര്‍നെറ്റ് സേവനം എല്ലാ ദിവസവും 7PM മുതല്‍ 1AM വരെ ബോധപൂര്‍വ്വം നിര്‍ത്തിവെക്കുകയാണെന്ന് Bahrain … Continue reading ബഹ്റിനിലെ ഇന്റര്‍നെറ്റ് നിരോധനം തുടങ്ങിയിട്ട് ഒരു വര്‍ഷമായി