ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?

തങ്ങളുടെ internet.org, free basic എന്നിവയുടെ ഇന്‍ഡ്യയിലെ പരാജയം കണ്ടാവണം ഫേസ്ബുക്കിന്റെ മുതലാളിമാരില്‍ ഒരാളായ Marc Andreessen സ്വതന്ത്ര ഇന്‍ഡ്യയെ അപമാനിക്കുന്ന ഒരു പ്രസ്ഥാവനയിറക്കിയത് (കാണുക നല്ല ബ്രിട്ടീഷ് ഭരണം). ഇദ്ദേഹത്തിന് മാത്രമല്ല, ധാരാളം ഇന്‍ഡ്യാക്കാര്‍ക്കും ഇത്തരം അഭിപ്രായമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിക്ക് വലിയ സഹായം ചെയ്തു എന്നൊക്ക അവരും പറയും. തീവണ്ടി കൊണ്ടുവന്നു, അണക്കെട്ട് പണിഞ്ഞു. അങ്ങനെ പട്ടിക നീളും. പക്ഷേ അവര്‍ ഇവിടെ എന്തൊക്കെ ചെയ്തതാണേലും അതെല്ലാം ഇവിടുന്നുള്ള സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടിയായിരുന്നു. … Continue reading ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ? →

റെഡ് ഹാറ്റ് ലിനക്സില്‍ NSA അവരുടെ ചാരപ്പണി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു

രണ്ട് വര്‍ഷം മുമ്പാണ് എഡ്‌വേര്‍ഡ് സ്നോഡന്‍ ആദ്യമായി NSAയുടെ വിപുലമായ രഹസ്യാന്വേഷണം പുറത്തുകൊണ്ടുവന്നത്. NSA അവരുടെ XKEYSCORE പ്രോഗ്രാം Red Hat Linux സെര്‍വ്വറുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന കുറച്ചുകൂടി അസ്വസ്ഥതയുണ്ടാക്കുന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. XKEYSCORE എന്നത് സ്വകാര്യ ആശയവിനിമയങ്ങള്‍ പരതാനുള്ള NSA യുടെ Google പോലെയാണെന്ന് Intercept ലെ എഴുത്തുകാരനായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് പറഞ്ഞു. — തുടര്‍ന്ന് വായിക്കൂ itwire.com

ഒരു ഫേസ്‌ബുക്ക് മുതലാളി പറയുന്നത് ഇന്‍ഡ്യക്ക് ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലതെന്ന്

ഫേസ്‌ബുക്ക് ബോര്‍ഡ് മെമ്പറായ Marc Andreessen പറയുന്നത് ഇന്‍ഡ്യ Free Basics സ്വീകരിക്കണം എന്നാണ്. അല്ലെങ്കില്‍ വലിയ ദോഷം അതിനാല്‍ സംഭവിക്കുമെന്ന്. ഇന്‍ഡ്യയുടെ കോളനി വിരുദ്ധ ചിന്താഗതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണ്. Free Basics നെ എതിര്‍ക്കുന്നത് വഴി സര്‍ക്കാര്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നു. ഫേസ്ബുക്കിന്റെ വിവാദപരമായ Free Basics ഇന്‍ഡ്യ നിരോധിച്ചതിനെക്കുറിച്ച് ധാരാളം ആളുകള്‍ പല രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. Internet.org യാഥാര്‍ത്ഥ്യമാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം തുടരുമെന്ന് CEO ആയ സക്കര്‍ബക്ക് പറഞ്ഞു. “കോളനി വിരുദ്ധത … Continue reading ഒരു ഫേസ്‌ബുക്ക് മുതലാളി പറയുന്നത് ഇന്‍ഡ്യക്ക് ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലതെന്ന് →

OpenSSL ല്‍ വേറൊരു ഗൌരവമുള്ള ബഗ്ഗ് കണ്ടെത്തി

2014 ലും ഓപ്പണ്‍ സോഴ്സ് encryption toolkit ആയ OpenSSL വാര്‍ത്താ തലക്കെട്ടുകളില്‍ സ്ഥാനം പിടച്ചതായിരുന്നു. അന്ന് Heartbleed എന്ന വളരെ ഗൌരവകരമായ സുരക്ഷാ ബഗ്ഗിന്റെ പേരിലായിരുന്നു അത്. ഇപ്പോഴത്തെ പ്രശ്നം അത്രക്ക് വലുതതല്ല. HTTPS ഉപയോഗിച്ച് സംരക്ഷിക്കുന്ന വെബ് സൈറ്റുകള്‍ വിവരം കൈമാറാന്‍ വ്യാപകമായി ഉപയോഗിക്കുന്ന protocol ആണ് OpenSSL. — തുടര്‍ന്ന് വായിക്കൂ thevarguy.com

ലിനക്സ് ഫൌണ്ടേഷന്‍ ഒരു കോര്‍പ്പറേറ്റ് തിങ്ക്ടാങ്ക് പോലെയായി

ജ്യോതിര്‍ശാസ്ത്രം(ശാസ്ത്രം) എങ്ങനെയാണോ ജ്യോതിഷവുമായി (കപടശാസ്ത്രത്തിലടിസ്ഥാനമായ വലിയ ബിസിനസ്) ബന്ധപ്പെട്ടിരിക്കുന്നത് അതുപോലെയാണ് FSF, Linux Foundation നുമായി ബന്ധപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ നിന്ന് GNU നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ഇതാ ഇപ്പോള്‍ Linux Foundation അതിന്റെ വികസനത്തില്‍ വ്യക്തികളുടെ സ്വാധീനവും ഇല്ലാതാക്കി. പല പ്രത്യേക താല്‍പ്പര്യങ്ങളുള്ള കോര്‍പ്പറേറ്റുകളുടെ ഒരു കൂട്ടം ലിനക്സ് എന്ന് വിളിക്കുന്ന കേണലിനെ കൈയ്യേറിയിരിക്കുന്നു എന്ന് നമുക്ക് കരുതേണ്ടിവരും. Microsoft ല്‍ നിന്നുള്ള പണം Linux Foundation നെ മൈക്രോസോഫ്റ്റിനെ സേവിക്കാനും GPL നിര്‍ബന്ധിതമാക്കാനുള്ള ശ്രമത്തെ തള്ളിക്കളയാനും … Continue reading ലിനക്സ് ഫൌണ്ടേഷന്‍ ഒരു കോര്‍പ്പറേറ്റ് തിങ്ക്ടാങ്ക് പോലെയായി →

ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ ലിനക്സ് ഫൌണ്ടേഷന്‍ ഇനി വ്യക്തികളെ അനുവദിക്കില്ല

ദീര്‍ഘകാലത്തെ അവരുടെ നയം മാറ്റിക്കൊണ്ട് അംഗങ്ങള്‍ക്ക് വോട്ടെടുപ്പ് നടത്തി ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാനുള്ള അവസരം Foundation നിര്‍ത്തലാക്കി. കേണല്‍ ഡവലപ്പറായ Matthew Garrett കഴിഞ്ഞ ആഴ്ച അറിയിച്ചതാണ് ഈ കാര്യം. Linux Foundation ന് പ്രതിവര്‍ഷം $99 USD അംഗസംഖ്യ നില്‍കുന്ന വ്യക്തികളായ അംഗങ്ങള്‍ക്ക് മുമ്പ് രണ്ട് ഡയറക്റ്റര്‍മാരെ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കാമായിരുന്നു. ബാക്കി 11 ഡയറക്റ്റര്‍മാരെ കൂടുതല്‍ സംഖ്യ Foundation നല്‍കുന്ന വലിയ കമ്പനികളാണ് നിര്‍ദ്ദേശിച്ചിരുന്നത്. പുതിയ നിയമ പ്രകാരം സാമൂഹത്തിന് (വ്യക്തികളായ അംഗങ്ങള്‍) ഇനിമേല്‍ ഡയറക്റ്റര്‍മാരെ നിശ്ഛയിക്കുന്നതില്‍ … Continue reading ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ ലിനക്സ് ഫൌണ്ടേഷന്‍ ഇനി വ്യക്തികളെ അനുവദിക്കില്ല →

എന്തുകൊണ്ടാണ് ഫേസ്‌ബുക്ക് ട്രമ്പിന്റെ വെറുപ്പ് പ്രസംഗം സെന്‍സര്‍ ചെയ്യാത്തത്

മാര്‍ച്ച് 2015 മുതല്‍ വെറുപ്പ് പ്രസംഗത്തെക്കുറിച്ച് വെറുപ്പ് പ്രസംഗം(hate speech) ഫേസ്‌ബുക്കിന് വ്യക്തമായ വമ്പന്‍ നയമുണ്ട്. എന്തൊക്കെയാണ് തില്‍ പരിധിക്ക് പുറത്തുള്ളതായി നിശ്ഛയിച്ചിരിക്കുന്നത്? "race, ethnicity, national origin, religious affiliation, sexual orientation, sex, gender, gender identity, serious disabilities, or diseases തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ആളുകളെ ആക്രമിക്കുന്ന ഉള്ളടക്കം." എങ്കില്‍ എന്തുകൊണ്ട് ഡോണാള്‍ഡ് ട്രമ്പിന് മുസ്ലീംങ്ങളേയും അമേരിക്കയിലെ മുസ്ലീം കുടിയേറ്റക്കാരേയും നേരിട്ട് ആക്രമിക്കാനും ഫേസ്‌ബുക്ക് സേവനങ്ങള്‍ അനുവദിക്കുന്നതെന്തുകൊണ്ടാണ്? ഫേസ്‌ബുക്ക് ട്രമ്പിന്റെ പോസ്റ്റ് പ്രസിദ്ധപ്പടുത്താനും, … Continue reading എന്തുകൊണ്ടാണ് ഫേസ്‌ബുക്ക് ട്രമ്പിന്റെ വെറുപ്പ് പ്രസംഗം സെന്‍സര്‍ ചെയ്യാത്തത് →

ഫേസ്‌ബുക്കിന്റെ ‘സൌജന്യ’ ഇന്റര്‍നെറ്റിന് കഷ്ടകാലം നിറഞ്ഞ ആഴ്ച

ഈജിപ്റ്റിലെ 30 ലക്ഷം ആളുകള്‍ത്ത് അവരുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയായി. ഫേസ്‌ബുക്ക് അവരുടെ Free Basics പദ്ധതി നിര്‍ത്തിയതിനാലാണ്(shutdown) ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒക്റ്റോബറില്‍ ഈജിപ്റ്റില്‍ തുടങ്ങിയ വിവാദപരമായ Free Basics program എന്തുകൊണ്ട് ഓഫാക്കി എന്നത് വ്യക്തമല്ല. മുബാറക്കിന്റെ ഭരണത്തെ മറിച്ചിട്ട പ്രക്ഷോഭത്തിന്റെ 5 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് ജനുവരി 25 ന് നടത്താന്‍ പോകുന്ന പ്രക്ഷോഭം കാരണം സര്‍ക്കാര്‍ ഈ സേവനം നിര്‍ത്തലാക്കിയതാവാം എന്ന് New York Times ലെ സ്രോതസ്സുകളുടെ ഊഹം. ടെലികോം … Continue reading ഫേസ്‌ബുക്കിന്റെ ‘സൌജന്യ’ ഇന്റര്‍നെറ്റിന് കഷ്ടകാലം നിറഞ്ഞ ആഴ്ച →