താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?

താങ്കള്‍ക്ക് കഴിയുമോ അത്, ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍? പിന്നെന്താ അത് നിസാരമല്ലേ എന്നാവും നിങ്ങളുടെ ചിന്ത. ഒന്നുകൂടി ഉറപ്പാക്കിയോ? ശരി. നാം ചിന്തിക്കുന്നത് തലച്ചോറുപയോഗിച്ചാണ്. തലച്ചോറിന്റെ അടിസ്ഥാന കോശമായ ന്യൂറോണുകള്‍ പരസ്പരം ബന്ധപ്പെട്ട് അനേകം ശൃംഖലകളായി കാണപ്പെടുന്നു. ശൃംഖലകളിലൂടെ വൈദ്യുത-രാസ സിഗ്നലുകള്‍ പായിച്ചാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ ചിപ്പിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ. ഓരോ കാര്യത്തിനും പ്രത്യേകം പ്രത്യേകം ശൃംഖലകളുണ്ടാവും. നമ്മുടെ ഓരോ ചിന്തകള്‍ക്കും ഓരോ ശൃംഖലകളുണ്ടാവും. Cognitive Linguistics എന്ന ശാസ്ത്രശാഖയാണ് ഈ രീതിയില്‍ മനുഷ്യന്‍ എങ്ങനെ … Continue reading താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?

പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?

കുപ്രസിദ്ധമായ ചുംബന സമരത്തെ എതിര്‍ത്താല്‍ നിങ്ങള്‍ ഫ്യൂഡലിസത്തെയും മത മൌലിക വാദത്തേയും മൊത്തം അംഗീകരിക്കുന്നവനാവുമോ? അതുപോലെ മുമ്പ് നടന്ന എല്ലാ സാമൂഹ്യപരിഷ്കരണ സമരങ്ങളേയും നിങ്ങള്‍ക്ക് തള്ളിപ്പറയേണ്ടിവരുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. ബ്രാമണരല്ലാത്തവര്‍ വേദം കേട്ടാല്‍ ആ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നാണ് നമ്മുടെ ഒരു ഫ്യൂഡല്‍ നിയമം. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി കൈവെട്ടുക, കാല്‍ വെട്ടുക, തലവെട്ടുക തുടങ്ങി പല കിരാത നിയമങ്ങളും നമുക്കുണ്ടായിരുന്നു. പക്ഷേ ഇന്ന് ആരെങ്കിലും അത് അംഗീകരിക്കുമോ? കടുത്ത യാഥാസ്ഥിതികര്‍ പോലും അംഗീകരിക്കുമോ … Continue reading പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?

കാലാവസ്ഥാ സമ്മേളനത്തിന് പ്രാധാന്യം കൊടുക്കേണ്ട

ഈ കളി ഇവന്‍മാര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇവര്‍ സ്വയം മാറ്റങ്ങള്‍ വരുത്തും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമില്ല. അതുകൊണ്ട് കാലാവസ്ഥാ സമ്മേളനങ്ങളെ ശ്രദ്ധിക്കുകയേ വേണ്ട. ഇത്തരം സമ്മേളനത്തിനായി പോകുകയേ ചെയ്യരുത്. അത്രയെങ്കിലും CO2 ഉദ്‌വമനം കുറക്കാനാവുമല്ലോ. എന്നാല്‍ ഫോസിലിന്ധനത്തിന്റെ വലിയ ഒരു കമ്പോളം ഇപ്പോഴുമുണ്ട്. നിങ്ങളുടെ മടിശീല ധാര്‍മ്മികമായി ഉപയോഗിക്കുക. നിങ്ങളുടെ ജീവിത രീതി മാറ്റൂ. നിങ്ങളുടെ ജീവിതമുപയോഗിച്ച് ഫോസിന്ധന കമ്പോളം ഇല്ലാതാക്കുക. ആരും മനുഷ്യലോകത്തെ രക്ഷിക്കാന്‍ വരില്ല. നിങ്ങള്‍ക്ക് ചെകുത്താന്‍മാരുമായി കരാറുമുണ്ടാക്കാന്‍ ആവില്ല. പക്ഷേ നമ്മുടെ … Continue reading കാലാവസ്ഥാ സമ്മേളനത്തിന് പ്രാധാന്യം കൊടുക്കേണ്ട

സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?

കേരളത്തില്‍ ഇന്ന് സദാചാരഗുണ്ടകളെക്കൊണ്ട് സഹിക്കാന്‍ വയ്യാതായിരിക്കുകയാണ്. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരെയാണ് പൊതുവെ സദാചാരഗുണ്ടകള്‍ എന്ന് വിളിക്കുന്നത്. എവിടെയും അവരുടെ ശല്യമാണ്. റോഡിന് അപ്പുറം നിന്ന ഭാര്യയോട് മൊബൈല്‍ ഫോണില്‍ സംസാരിച്ച ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. പാര്‍ക്കില്‍ വിശ്രമിച്ച ദമ്പതികളെ പോലീസ് പിടിച്ചുകൊണ്ടുപോയി. വിവാഹസര്‍ട്ടിഫിക്കേറ്റ് കാണിച്ചാലും നമ്മുടെ നാട്ടില്‍ കാര്യമില്ല എന്ന സ്ഥിതിയാണിപ്പോള്‍. തല്ല് ഉറപ്പാ. എന്തുകൊണ്ട് ആളുകള്‍ ഇങ്ങനെ പെരുമാറുന്നു? സമൂഹത്തില്‍ നടക്കുന്ന ഒന്നും പെട്ടെന്ന് സംഭവിക്കുന്നതോ ഒറ്റപ്പെട്ടതോ ആയ കാര്യമല്ല. എല്ലാറ്റിനും ആഴത്തിലുള്ള പല … Continue reading സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?

ടിപ്പു സുല്‍ത്താന് ജനീവാ കരാര്‍ പാലിച്ചുകൊണ്ട് യുദ്ധം ചെയ്യാനാവുമോ?

തമ്മില്‍ തല്ലാന്‍ നമുക്ക് ഒരു സംഭവം കൂടി എത്തിയിരിക്കുകണ്. ടിപ്പു സുല്‍ത്താന്‍. അദ്ദേഹം മഹാനായ ദേശസ്നേഹിയാണെന്ന് ആരാധകര്‍ പറയുമ്പോള്‍ എതിര്‍ക്കുന്നവര്‍ പറയുന്നത് ദുഷ്ടനായ കൂട്ടക്കൊലയാളിയാണെന്ന്. അനേകം ഹിന്ദുക്കളെ കൊന്നൊടുക്കി. ക്ഷേത്രങ്ങളും ക്രിസ്തീയ പള്ളികളും ഇടിച്ചു നിരത്തി അങ്ങനെ ധാരാളം കുറ്റങ്ങള്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ ചരിത്രത്തില്‍ നിന്ന് നമുക്കനുകൂലമായ വിവരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് പഠിക്കുന്നതോ കേള്‍ക്കുന്നതോ കൊണ്ടാണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത്. നമ്മുടെ ഗൂഢ ലക്ഷ്യം മാറ്റിവെച്ച് എങ്ങനെ ചരിത്രം പഠിക്കണമെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. ഇവിടെ വേറൊരു കാര്യമാണ് പറയാനുദ്ദേശിക്കുന്നത്. … Continue reading ടിപ്പു സുല്‍ത്താന് ജനീവാ കരാര്‍ പാലിച്ചുകൊണ്ട് യുദ്ധം ചെയ്യാനാവുമോ?

നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍

അതെ. നിങ്ങള്‍ ഒരു പോലീസുകാരനാണെന്ന് കരുതുക. ഒരു കുറ്റകൃത്യം നടന്നു. നിങ്ങള്‍ക്കത് അന്വേഷിക്കേണ്ടതായി വന്നു. നിങ്ങള്‍ എങ്ങനെ അത് ചെയ്യും? ആദ്യം പ്രതിയെന്ന് ആരോപിതനായ ആളെ ചോദ്യം ചെയ്യും. അയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അപ്പോള്‍ അയാള്‍ പറയുന്ന വിവരങ്ങള്‍ അതുപോലെ എഴുതി എടുത്ത് റിപ്പോര്‍ട്ടായി സമര്‍പ്പിക്കുമോ. എന്നാല്‍ ചിലരങ്ങനെയാണ്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ധാരാളം സംഭവങ്ങള്‍ നടക്കുന്നു. ബീഫ് നിരോധിക്കണം, സിംഹത്തെ ദേശീയ മൃഗമാക്കണം, മഹാത്മാ ഗാന്ധിയെ കൊന്ന കൊലയാളിയെ പൂജിക്കുന്നു, വര്‍ഗ്ഗീയ വിഭജനം നടത്തുന്നു … Continue reading നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍

ചരിത്രം പഠിക്കേണ്ടത് എങ്ങനെ?

ഏറ്റവും അധികം ദുരുപയോഗം ചെയ്യുന്നതും, ഏറ്റവും അധികം മനുഷ്യ പീഡനം നടത്തുന്നതിനും സഹായിക്കുന്ന വിജ്ഞാന ശാഖയാണ് ചരിത്രം. ചരിത്രത്തിന്റെ ചരിത്രം മുഴുവന്‍ അത്തരം സംഭവങ്ങളാല്‍ നിറഞ്ഞതാണ്. നാം ചരിത്രം പഠിക്കുന്ന രീതിയുടെ കുഴപ്പത്താലാണ് ഇങ്ങനെ സംഭവിക്കുന്നത്. മുമ്പ് നടന്ന സംഭവങ്ങളില്‍ തങ്ങള്‍ക്ക് ഉപയോഗപ്രദമായ കാര്യങ്ങള്‍ മാത്രം എടുത്ത് അതിന്റെ ചുറ്റുപാടുകളും എന്തിന് സമയത്തെ പോലും പരിഗണിക്കാതെ ആളുകള്‍ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കുന്നു. കഴിഞ്ഞ കാലത്ത് തങ്ങളുടെ സമുദായത്തിനോ വംശത്തിനോ മറ്റുള്ളവരില്‍ നിന്നും പീഡനം ഏറ്റവാങ്ങി എന്ന് വിലപിക്കുന്നവര്‍ … Continue reading ചരിത്രം പഠിക്കേണ്ടത് എങ്ങനെ?

ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക

വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിനെതിരെ ഫറൂഖ് കോളേജില്‍ ഒരു സമരം നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അടുത്തിരുന്ന് ഭക്ഷണം കഴിച്ചാതാണ് മാനേജ്‌മന്റിനെ ചോടിപ്പിച്ച സംഗതി. മത ഗുണ്ടണ്ടകള്‍ ലാഭത്തിനായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം ഇതേ സ്ഥിതിയിലാണ്. കൂടുതല്‍ ലാഭമുണ്ടാക്കാനായി ക്ലാസ് മുറി മുതല്‍ ഹോസ്റ്റല്‍ വരെ എല്ലാ കാര്യത്തിലും മാനേജ്‍മന്റ് മായം ചേര്‍ക്കുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ സമരം ചെയ്യേണ്ടത് ആവശ്യമാണ്. അത് വിദ്യാര്‍ത്ഥികളുടെ മാത്രം സമരമല്ല. അതില്‍ രക്ഷകര്‍ത്താക്കളും, പൊതു സമൂഹവും(വിദ്യാലയം പൊതു ഇടമായതിനാല്‍) പങ്കുകൊള്ളണം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന … Continue reading ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക

മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്

പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃതശിക്ഷ തന്നെ വേണം. അതുകൊണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വന്ധ്യംകരണ ശിക്ഷ നല്‍കണം എന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശരി. എങ്കില്‍ ആ പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കിയവരെ എന്ത് ചെയ്യണം? അവരുടെ 'ത്യാഗത്തിന്' അവാര്‍ഡ് കൊടുക്കുയാണ് ഇപ്പോള്‍ നാം ചെയ്യുന്നത്. സത്യത്തില്‍ അതാണ് നടക്കുന്നത്. ഒരു വശത്ത് നിന്ന് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുകയും കുറ്റം സംഭവിച്ച് കഴിയുമ്പോള്‍ വേറൊരു മുഖം കാട്ടി ശക്തമായ ശിക്ഷ നല്‍കണം എന്നും ആഹ്വാനം ചെയ്യുന്ന ഒരു വിഭാഗം … Continue reading മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്

ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍

1. എന്താണ് ഫാസിസം 2. ഇന്‍ഡ്യയിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ രൂപീകരണം 3. വെറുപ്പെന്ന ഇന്ധനം 4. മതേതരത്വം തകര്‍ത്തുണ്ടാക്കുന്ന അടിത്തറ 5. ശ്രദ്ധാമാറ്റ ഞെട്ടല്‍ 6. ന്യൂനപക്ഷ വര്‍ഗ്ഗീയത ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്നതാണ് 7. ഫാസിസ്റ്റ് മരം പൂക്കുന്നത് 08. ആരുടെ അരങ്ങിലാണ് നടനം 9. വെറുപ്പിന്റെ പ്രചരണം 10. വ്യക്തി സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റം 11. കമ്യൂണിസ്റ്റ് ഫാസിസം 12. ഫാസിസ്റ്റുകള്‍ ആകാശത്ത് നിന്ന് വന്നവരല്ല 13. തകര്‍ന്ന മതേതരത്വവും വര്‍ഗ്ഗീയ ഐക്യ കഥകളും 14. ഇന്റര്‍നെറ്റെന്ന … Continue reading ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍