പണ്ട് മതത്തിനും രാജാവിനും ആയിരുന്നു അധികാരം. അന്ന് മൂലധനശക്തികള്‍ അവരുടെയൊപ്പം കൂടി. മൂലധനം കൂട്ടുന്നതിന് വേണ്ടി രാജാവും മതങ്ങളും ജനങ്ങളുടെ മേല്‍ നിയമങ്ങള്‍ നടപ്പാക്കി അവരുടെ അധ്വാന ശക്തിയെ ചൂഷണം ചെയ്തു. അന്ന് ജനങ്ങളുടെയൊപ്പം പുരോഗമനകാരികളെന്നൊരു വര്‍ഗ്ഗം നിലകൊണ്ടു. അവര്‍ ജനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. അവരുടെ സമരങ്ങളില്‍ പങ്കുചേര്‍ന്നു. ജയിലില്‍ കിടന്നു, തൂക്കിലേറി. പിന്നീട് രാജാവ് പോയി. മതങ്ങളുടെ ശക്തി കുറഞ്ഞു. അധികാരം പുരോഗമനകാരികളുടെ കൈയ്യിലായി. മൂലധന ശക്തികള്‍ എന്തു ചെയ്യും? അവര്‍ പുരോഗമനകാരികളുടെ കൂടെയായി. … Continue reading ജനപക്ഷത്തുള്ളവര്‍ക്ക് സംഭവിച്ച ജനിതകമാറ്റം
ടാഗ്: അഭിപ്രായം
സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ്
മനുഷ്യരുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാന്‍ ദൈവങ്ങള്‍ മഫ്തിയില്‍ ഇറങ്ങുന്ന ധാരാളം കഥകള്‍ നമ്മുടെ പുരാണങ്ങളിലുണ്ട്. വേഷം മാറി എത്തുന്ന ദൈവങ്ങളോട് മനുഷ്യര്‍ എങ്ങനെ പെരുമാറുന്നു എന്ന് അനുസരിച്ച് അവര്‍ക്ക് വരമോ ശാപമോ ദൈവങ്ങള്‍ നല്‍കുന്നു. സ്വതേ എല്ലാറ്റിനും അതീതരും സര്‍വ്വജ്ഞരും ആയ സിപിഎം നേതാക്കളും ദൈവത്തേ പോലെയാണ്. ജനങ്ങളേയും സാമൂഹ്യ സ്ഥാപനങ്ങളേയും പരീക്ഷിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും മാധ്യമങ്ങളാണ് സിപിഎമ്മിന്റെ പരീക്ഷണ മൃഗം. വിവാദപരമായ പ്രസ്ഥാവനകളും സങ്കീര്‍ണ്ണ ശാസ്ത്ര സിദ്ധാന്തങ്ങളും അവര്‍ അവതരിപ്പിക്കും. അതില്‍ മാധ്യമങ്ങള്‍ക്ക് എത്രമാത്രം അറിവുണ്ടെന്നാണ് പരീക്ഷണം. … Continue reading സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ്
എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു
ജനിതക സാങ്കേതികവിദ്യാ ഗവേഷണം നടത്തണ്ട എന്ന് ആരും പറയില്ല. പറയുന്നുമില്ല. സിപിഎമ്മും ഗവേഷണം നടത്തണമെന്നേ പറയുന്നുമുള്ളു. പിന്നെ എന്തിനാണ് സിപിഎം നയത്തെ വിമര്‍ശിക്കുന്നു എന്നത് ചോദ്യമാണ്. എല്ലാ ഗവേഷണവും സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. താല്‍പ്പര്യമുള്ളവര്‍ സ്വകാര്യമായോ സ്റ്റേറ്റിന്റേയോ കമ്പനികളുടേയോ സഹായത്തോടെ നടത്തുന്ന ഗവേഷണമുണ്ട്. സ്റ്റേറ്റോ കമ്പനികളോ നേരിട്ട് നടത്തുന്ന ഗവേഷണമുണ്ട്. സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഗവേഷണവുമുണ്ട്. ലോബീയിങ്ങിന്റെ ഫലമായി ചിലമേഖലക്ക് സര്‍ക്കാര്‍ കൂടുതല്‍ ധനസഹായവും ചിലമേഖലക്ക് കുറവ് ധനസഹായവും നല്‍കുന്നു. രാജ്യം ഒരു വര്‍ഷം 1,300 കോടി … Continue reading എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു
സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ
ജനിതക സാങ്കേതികവിദ്യയെ അനുകൂലിച്ചുകൊണ്ട് സീപിഎം നടത്തിയ പ്രസ്ഥാവനകള്‍ കണ്ടിരിക്കും. അങ്ങനെ സീപിഎം മരത്തലയന്‍മാര്‍ വീണ്ടും ഒരു അനാവശ്യ വിവാദത്തിലേക്ക് എടുത്തു ചാടി. സിന്റിക്കേറ്റ്കാര്‍ക്ക് നല്ല കാലം. സംവാദങ്ങളിലൂടെയേ ആശയ വ്യക്തത വരുത്താന്‍ കഴിയൂ എന്നും ജനിതക വിത്തിന്റെ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നും ഇവ ആരുടെ നിയന്ത്രണത്തിലാണെന്നും നോക്കി മാത്രമേ അതിനെ അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാവൂ എന്ന് ചര്‍ച്ചകള്‍ ക്രോഡീകരിച്ച് തോമസ് ഐസക് സംസാരിച്ചു. എന്നാല്‍ കേരളത്തിന്റെ വളര്‍ച്ചാ സ്രോതസില്‍ ഒന്ന് ജനിതക സാങ്കേതിക ആണെന്ന് അദ്ദേഹം … Continue reading സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ
കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്
ശ്രീ. കെ. വേണു മാതൃഭൂമി പത്രത്തില്‍ ഡിസംബര്‍ 18 ആം തീയതി വിവരസാങ്കേതിക വിദ്യയും ജനാധിപത്യവുമെന്ന പേരില്‍ ഒരു ലേഖനം എഴുതി. അത് പ്രധാനമായി വിക്കീലീക്സിനേക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ സാമാന്യവത്കരണത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വയറിനേക്കുറിച്ച് പറയുന്നുണ്ട്. അതില്‍ കടന്നുകൂടിയ ചില അബധ ധാരണകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ലിനസ് ടോര്‍വാള്‍ഡ്സ് താന്‍ വികസിപ്പിച്ചെടുത്ത തുറന്ന പ്രവര്‍ത്തന പ്രവര്‍ത്തന വ്യവസ്ഥ മനുഷ്യ സമൂഹത്തിന് അര്‍പ്പിച്ചുവെന്നും, ലിനസ് ടോര്‍വാള്‍ഡ്സ് മനുഷ്യ സമൂഹത്തിന് അന്തര്‍ലീനമായ സമൂഹവത്കരണ പ്രക്രിയയുടെ പ്രതിഫലനമാണെന്നും അതില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഇത് … Continue reading കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്
ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു
രാമന്റെ അമ്പലത്തിന് വേണ്ടി ഇന്‍ഡ്യ മുഴുവന്‍ ടയോട്ട തേരില്‍ കയറി തേരൊട്ടം നടത്തി അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ബീജെപി. അതേ സമയത്ത് തന്നെ ഗുജറാത്തില്‍ ഭാരത ഹിറ്റ്‌ലര്‍ ആയ നരേന്ദ്രമോഡിയും അധികാരത്തില്‍ വന്നു. നാസികളേ പോലെ വംശീയ ഉന്‍മൂലനം വരെ നടത്താന്‍ കഴിഞ്ഞ മോഡിക്ക് വിജയകരമായി വര്‍ഗ്ഗീയ ധൃവീകരണത്തിലൂടെ ഫാസിസം ഗുജറാത്തില്‍ സ്ഥാപിക്കാനായി. എന്നാല്‍ അത് നടക്കാതിരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ബീജെപിയുടെ നില പരിങ്ങലിലാണ്. കാരണം ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അത് ബീജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറേ … Continue reading ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു
കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍
കിരണിന്റെ ബ്ലോഗില്‍ പണ്ട് വ്യവസായ സെക്രട്ടറി ശ്രീ ബാലകൃഷ്ണന്റെ പ്രസംഗത്തേക്കുറിച്ച് വന്നിരുന്നു. അന്ന് അതിന് മറുപടി എഴുതാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇപ്പോള്‍ സ്പെക്ട്രം അഴുമതിയില്‍ ടാറ്റയുടെ പേരും കണ്ടപ്പോള്‍ പണ്ട് ശ്രീ ബാലകൃഷ്ണന്‍ ടാറ്റയെകുറിച്ച് പറഞ്ഞ കമന്റ് ഓര്‍മ്മ വന്നു. അതുകൊണ്ട് ഈ ലേഖനം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നു. "തുടക്കം അഡിഡാസ് ചെരുപ്പിലാണല്ലോ. അഡിഡാസ് ഇവിടെ കമ്പനി തുടങ്ങാന്‍ വന്നുവെന്നും, സ്ഥലവും സൗകര്യവുമില്ലാത്ത കാരണം അവര്‍ ആന്ധ്രയിലേക്ക് പോയി എന്നും ആന്ധ്രപ്രദേശിലുള്ള വെല്ലൂരില്‍ അവര്‍ ഈ ഫാക്‌റ്ററി സ്ഥാപിച്ചു … Continue reading കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍
സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്
മതങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെ തുറന്നു കാണിക്കുകയും അവക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇടതു പക്ഷത്തിലുള്ളത്. ഏറ്റവും വലിയ ഉദാഹരണം ആദ്യത്തെ UPA സര്‍ക്കാരാണ്. മത രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇടതു പക്ഷം കോണ്‍ഗ്രസിന് പിന്‍തുണ നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി അമേരിക്കന്‍ നയങ്ങള്‍ പിന്‍തുടര്‍ന്നു പോന്നു. അവസാനം നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇടതു പക്ഷത്തിന് പിന്‍തുണ പിന്‍വലിക്കേണ്ടതായി വരുകയും ഒരു വലിയ നേതാവിനെ നഷ്ടമാകുകയും ചെയ്തു. വലിയ ഒരു … Continue reading സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്
റോഡിന്റെ 40% തുക + പുനരധിവാസത്തിന്റെ ചിലവ് + മുതലാളിക്ക് നല്‍കുന്ന നികുതി ഇളവ് = 6 നാലുവരി പാത
നാലുവരി പാത പണിയാന്‍ സര്‍ക്കാരിന് പണമില്ല എന്നാണ്, ദാരുണ മുതലാളിത്ത വാദികള്‍ പറയുന്നത്. ചന്ദ്രായനം നടത്താന്‍ കാശുള്ള സര്‍ക്കാരാണ് ഇത് പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ മറ്റ് ചിലവുകള്‍ നോക്കാതെ തന്നെ ഈ തട്ടിപ്പിന്റെ പൊള്ളത്തരം മനസിലാക്കാം. അതിന് പാത BOT മുതലാളിയെ കൊണ്ട് പണിയിപ്പിക്കുന്നതിന് സര്‍ക്കാര്‍ (നികുതി ദായകര്‍) ചിലവാക്കുന്ന പണത്തിന്റെ കണക്കെടുത്താല്‍ മതി. റോഡ് പണിയാന്‍ വേണ്ട തുകയുടെ 40% സര്‍ക്കാര്‍ (നികുതി ദായകര്‍) ഗ്രാന്റായി നല്‍കും. അതായത് അയാള്‍ ആ പണം തിരിച്ചടക്കേണ്ട. റോഡ് … Continue reading റോഡിന്റെ 40% തുക + പുനരധിവാസത്തിന്റെ ചിലവ് + മുതലാളിക്ക് നല്‍കുന്ന നികുതി ഇളവ് = 6 നാലുവരി പാത
കക്ഷി രാഷ്ട്രീയം: എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?
രാഷ്ട്രീയത്തെ മലീമസമാക്കുകയാണ് കക്ഷി രാഷ്ട്രീയം എന്ന പ്രചരണത്തിന് വലിയ ശക്തിയാണ് ഇക്കാലത്ത്. അഴുമതി, കെടുകാര്യസ്ഥത തുടങ്ങി അനേകം പ്രശ്നങ്ങള്‍ ഈ കക്ഷി രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്നു എന്നാണ് പരാതി. എല്ലാവരേയും ബാധിക്കുന്ന പൊതുവായ ഒരു പ്രശ്നമാണ് കക്ഷി രാഷ്ട്രീയത്തിന്റെ മൂല്യച്യുതി. പണ്ടത്തേ മഹാന്‍മാരായ നേതാക്കള്‍ക്കു തുല്യമായ പുതു തലമുറക്കാര്‍ പാര്‍ട്ടികളില്‍ ഇല്ല. സമരവും തല്ലും ബഹളവും. ഇവന്‍മാരില്ലായിരുന്നെങ്കില്‍ എന്നായി ചിലരുടെ ചിന്ത. എന്നാല്‍ ചിലര്‍ പറയുന്നത് ഇത് ഈശ്വര വിശ്വാസമില്ലാത്തതിന്റെ കുഴപ്പമാണെന്നാണ്. KCBC അങ്ങനെയാണ് പറയുന്നത്. ബ്രിട്ടീഷ് റാണി … Continue reading കക്ഷി രാഷ്ട്രീയം: എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?