ക്രിസ്തീയ സഭയുടെ ലക്ഷ്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തുകയാണോ

(KCBC യുടെ ഇടയലേഖനമാണ് ഈ ലേഖനത്തിന് കാരണമായതെങ്കിലും, മൊത്തം മത, ജാതി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് ബാധകമാണ്) നിരീശ്വരവാദം പ്രചരിപ്പിക്കലല്ല സഭയുടെ ലക്ഷ്യം. പൂര്‍ണ്ണമായും ശരിയായ കാര്യം. സഭ ദൈവ വിശ്വാസം പ്രചരിപ്പിക്കണം. ദൈവ വിശ്വാസം മാത്രമേ പ്രചരിപ്പിക്കാവൂ. പക്ഷേ ദൈവവിശ്വാസവും ധാര്‍മ്മികബോധവും മൂല്യബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനാണ് സഭ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത് എന്നാണ് അവര്‍ പറയുന്നത്. ദൈവവിശ്വാസമുള്ള തലമുറയെ വാര്‍ത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ധാര്‍മ്മികബോധവും മൂല്യബോധവുമോ? അതും സഭയുമായി എന്ത് ബന്ധം? മതവിശ്വാസം പ്രചരിപ്പിക്കുന്നത് മൗലിക അവകാശമായി … Continue reading ക്രിസ്തീയ സഭയുടെ ലക്ഷ്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തുകയാണോ

ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം

വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് ഹര്‍ത്താല്‍. ഒരു രാഷ്ട്രീയ തീരുമാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും. അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണം രണ്ടു വിഭാഗക്കാരും ചെയ്യേണ്ടത്. ഹര്‍ത്താല്‍ നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ അത് സ്വമേധയാ ആകണം. രാഷ്ട്രീയ തീരുമാനത്തെ പ്രതികൂലിക്കുന്നവര്‍ക്ക് പണിമുടക്കുന്നതിന് അവകാശമുണ്ട്. അതുപോലെ അതിനെ അനുകൂലിക്കുന്നവര്‍ക്ക് ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നതിനും അവകാശമുണ്ട്. സാധാരണ എല്ലാ ന്യൂന പക്ഷങ്ങളേയും സംരക്ഷിക്കുന്ന ഇടതു പക്ഷം എന്തേ ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നവരെ സംരക്ഷിക്കുന്നില്ല. ഹര്‍ത്താല്‍/ബന്ത് ഒരു രാഷ്ട്രീയ പ്രചരണ പരിപാടിയാണം. കൂടുതല്‍ ആളുകള്‍ അത് അംഗീകരിക്കുമ്പോള്‍ അവര്‍ … Continue reading ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം

ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്

ഒരു ചെറിയ മറുപടിയായി എഴുതി തുടങ്ങിയതിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗമാണിത്. ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ? ഭാഗം 3: ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ് ഡോപ്പമിന്‍ പല സ്വഭാവങ്ങളേയും നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആണ്. അതിന്റെ പ്രധാനമായും ബാധിക്കുന്നത് ചലനം, cognition, സന്തോഷം, പ്രചോദനം തുടങ്ങിയവയേയാണ്. ഡോപ്പമിന്‍ പുറത്തുവരുമ്പോള്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ സന്തോഷത്തിന്റേയും സംതൃപ്തിയുടേയും അനുഭൂതി തരുന്നു. ഈ സംതൃപ്തിയുടെ അനുഭവം … Continue reading ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്

യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ

നിങ്ങള്‍ ഒരു വിശ്വാസി ആണോ? സാധാരണ കേള്‍ക്കാറുള്ള ഒരു ചോദ്യമാണ്. എന്ത് വിശ്വാസമാണെന്ന് പറയാതെ തന്നെ എന്താണ് ചോദ്യകര്‍ത്താവുന്നയിയിച്ചതെന്തെന്ന് എല്ലാവര്‍ക്കും മനസിലാകും. ശരിക്കും ചോദ്യം ദൈവവിശ്വാസത്തേക്കുറിച്ചാണ്. വിശ്വാസം എന്നാല്‍ ഇതുമാത്രമാണോ? ദൈവവിശ്വാസികള്‍ മാത്രമേ വിശ്വസിക്കാന്‍ പാടുള്ളു എന്നുണ്ടോ? നിങ്ങള്‍ക്ക് രോഗം വന്നപ്പോള്‍ ഡോക്റ്ററെ കാണുകയും അദ്ദേഹം നല്‍കിയ മരുന്ന് രോഗം മാറ്റുമെന്ന വിശ്വാസത്തോടെ കഴിക്കുകയും ചെയ്യാം. കുട്ടിക്ക് അസുഖം വന്നത് നിങ്ങളുടെ വീടിന്റെ വാതില്‍ കിഴക്കോട്ടായതുകൊണ്ടാണെന്ന് നമുക്ക് വിശ്വസിക്കാം. കേടായ വാഹനം മെക്കാനിക്കിനെ കാണിച്ചപ്പോള്‍ അയാള്‍ പറയുന്നത് … Continue reading യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ

വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

ശ്രീ ജി വിജയരാഘവന്‍ ടെക്നോപാര്‍ക്ക് മുന് സി ഇ ഒ യും മാനേജ്മെന്റ് വിദഗ്ധനുമാണ്. വികസന പരിപാടികള്‍ ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണ്. PWD റോഡ് പണിഞ്ഞ് കഴിഞ്ഞ ഉടന്‍ തന്നെ ടെലഫോണ്‍സ്‌കാര് വന്ന് അത് കുത്തിപ്പോളിക്കുന്നു, അത് ശരിയായ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിക്കുന്നു. ഡാം പണിഞ്ഞ് ജലസേചന കനാലുകള്‍ പണിതീര്‍ത്ത് കഴിയുമ്പോഴേക്കും കൃഷി ഇല്ലാതാകുന്നു. കനാല്‍ വെള്ളപ്പോക്കസമയത്ത് മലനാട്ടിലെ വെള്ളം തീരപ്രദേശത്തെത്തിക്കുകയും വേനല്‍കാലത്ത് തുള്ളി വെള്ളം പോലുമില്ലാത്തതിനാല്‍ … Continue reading വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ​ണം സ്ത്രീ പ്രശ്നമാണോ

അല്ല. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ സ്ത്രീ പ്രശ്നമല്ല. അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. സ്ത്രീയെന്നല്ല ആരുടെ നേര്‍ക്കുള്ള ആക്രമണമായാലും അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. എന്നാല്‍ സ്ത്രീകള്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണെന്നും അവര്‍ക്കെതിരെ പുരുഷന്‍മാര്‍ ആക്രമണം നത്തുന്നു എന്നൊക്കെയുള്ള വര്‍ഗ്ഗീയ നിലപാടാണ് സ്ത്രീ പക്ഷ സംഘടനകള്‍ പോലും വെച്ചുപുലര്‍ത്തുന്നത്. സാധാരണ ഇതിന്റെ പ്രധാന കുറ്റവാളികളെ അവര്‍ കാണാതെ പോകുകയാണ് പതിവ്. യഥാര്‍ത്ഥ കള്ളന്‍ സിനിമ, ചാനല്‍, പരസ്യങ്ങള്‍ ഇവയാണ്. ഇവരാണ് സഹജീവികളോടുള്ള ആക്രമണത്തിന് അടിമ മനുഷ്യരെ … Continue reading സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ​ണം സ്ത്രീ പ്രശ്നമാണോ

സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?

ഇന്നലെ മനോരമാ ചാനലിന്റെ പ്രചരണതന്ത്ര പരിപാടിയില്‍ ഉയര്‍ന്ന ചോദ്യമാണിത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനികള്‍ സെബാസ്റ്റ്യന്‍ പോള്‍, എം.ഏ.ഷാനവാസ്, കെ.എം. റോയി എന്ന പത്രപ്രവര്‍ത്തകന്‍. ചര്‍ച്ചയേക്കാളുപരി അത് ഒരു നാടകം പോലെയിരുന്നു. സെബാസ്റ്റ്യന്‍ പോള്‍, കെ.എം. റോയി ഇവര്‍ BOT റോഡിന്റെ പക്ഷവും എം.ഏ.ഷാനവാസും ആവതാരകനും ജനപക്ഷവും ആയിരുന്നു നിലയുറപ്പിച്ചത്. പലകാര്യങ്ങള്‍ പറഞ്ഞതില്‍ ശ്രദ്ധിക്കപ്പെട്ടത് മൂന്നു കാര്യങ്ങളാണ്. കാര്‍ എന്നത് സാധാരണക്കാരന്റെ സ്വപ്നമാണ്. ഭാവിതലമുറക്ക് വലിയ ഗുണങ്ങളാണ് ഇതുമൂലം ലഭിക്കാന്‍ പോകുന്നത്. BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങളെ വെറും … Continue reading സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?

കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടുമോ?

ചിലപ്പം നഷ്ടപ്പെട്ടേക്കാം. കാരണം, മറ്റ ചില സംസ്ഥാനങ്ങളേ അപേക്ഷിച്ച് കേരളത്തിന് വലിപ്പം കുറവാണ്. സംസ്ഥാനങ്ങള്‍ക്ക് വേണ്ട കുറഞ്ഞ വലിപ്പം എന്നൊരു പരിധി കേന്ദ്രം നിശ്ചയിക്കുകയും നമുക്ക് അതിനകത്ത് ഉള്‍പ്പെടാനും കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടും. ഇത് ഒരു വെറും വാക്കാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച നമ്മുടെ ദേശീയ പാതാ വിദഗ്ധര്‍ പറഞ്ഞത്, 45 മീറ്ററില്‍ കുറഞ്ഞ പാതകളൊന്നും ദേശീയ പാത അല്ലെന്നാണ്. റോഡ് പണിയുന്നത് കേരളത്തിലാണ്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളാവണം അത് ഏത് രീതിയില്‍ പണിയണമെന്ന് … Continue reading കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടുമോ?

ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം കത്തിയെന്ന്

ISRO നിര്‍മ്മിച്ച് ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം പ്രവര്‍ത്തിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഒരു പഴയ കാര്യം ഓര്‍മ്മപ്പെടുത്താനാണ് ഇതെഴുതുന്നത്. 1991 ല്‍ സോവ്യേറ്റ് യൂണിയനും (Glavkosmos കമ്പനി) ഇന്‍ഡ്യയും ഒപ്പിട്ട കരാറില്‍ ക്രയോജനിക്ക് എഞ്ജിന്റെ സാങ്കേതിക വിദ്യ ഇന്‍ഡ്യക്ക് കൈമാറാന്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 1992 ല്‍ അമേരിക്ക Glavkosmos നും ISRO ക്കും എതിരെ കൊണ്ടുവന്ന ഉപരോധം സാങ്കേതിക വിദ്യാ കൈമാറ്റം തടഞ്ഞു. സോവ്യേറ്റ് യൂണിയന്‍ തകര്‍ച്ചക്ക് ശേഷം റഷ്യക്ക് കരാറുമായി മുന്നോട്ടു പോകാനും … Continue reading ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം കത്തിയെന്ന്

വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?

ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ? സാമ്പത്തിക രംഗത്തെ പ്രാഥമികം, ദ്വിതീയം, തൃദീയം എന്ന് മൂന്നായാണ് തരം തിരിച്ചിട്ടുള്ളത്. ഇതില്‍ പ്രാഥമികം രംഗത്ത് കൃഷി, ഖനനം, മത്സ്യബന്ധനം തുടങ്ങിയ extraction ദ്വിതീയ രംഗത്ത് വ്യവസായം എന്ന manufacturing, തൃദീയ രംഗത്ത് സേവനം. ഇതില്‍ ആദ്യത്തേ രണ്ടിലും സാധനങ്ങളുടെ ക്രയവിക്രയങ്ങള്‍ നടക്കുന്നു. ആദ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കര്‍ഷകരെന്നും രണ്ടാമത്തെ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തൊഴിലാളികളെന്നുമാണ് വിളിക്കുന്നത്. സ്വന്തമായി … Continue reading വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?