ചിക്കാഗോയിലെ അദ്ധ്യാപക സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നു

Chicago International Charter School (CICS) ന്റെ ഭാഗമായ Civitas കാമ്പസില്‍ 175 അദ്ധ്യാപകര്‍ നടത്തിവരുന്ന സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. ശമ്പളം ഉയര്‍ത്തുക, ക്ലാസ് വലിപ്പം ചെറുതാക്കുക, ആരോഗ്യപരിപാലന ചിലവ് കുറക്കുക, കൂടുതല്‍ സഹായ ജോലിക്കാരെ എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ക്കുള്ളത്. ആദ്യവര്‍ഷത്തില്‍ 8% ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യത്തിന്റെ ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ ഫെബ്രിവരി 5 നാണ് സമരം തുടങ്ങിയത്. സഹായ ജോലിക്കാരെ ഇല്ലാതാക്കിയാല്‍ മാത്രമേ ഈ നിര്‍ദ്ദേശത്തെ അംഗീകരിക്കൂ എന്ന് CICS പറഞ്ഞു. ചര്‍ച്ചകള്‍ … Continue reading ചിക്കാഗോയിലെ അദ്ധ്യാപക സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നു

വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചുകൊണ്ട് ഡന്‍വറിലെ അദ്ധ്യാപക സമരത്തിന്‍ പിന്‍തുണ അര്‍പ്പിച്ചു

ഡന്‍വര്‍, കൊളറാഡോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരത്തിന്റെ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. നൂറുകണക്കിന് അദ്ധ്യാപകരം അവരെ പിന്‍തുണക്കുന്നവരും തണുത്ത താപനിലയിലെ പിക്കറ്റിങ്ങും, Colorado Capitol കെട്ടിടത്തിലേക്കുള്ള റാലിക്കും ശേഷം ആണിത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകര്‍ക്ക് പിന്‍തുണ അര്‍പ്പിച്ചുകൊണ്ട് ക്ലാസുകള്‍ ബഹിഷ്കരിച്ചു. — സ്രോതസ്സ് wsws.org | 12 Feb 2019

ജനങ്ങള്‍ക്ക് വേണ്ടിയും ജനങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍

Rep. Ilhan Omar

2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്

അമേരിക്കയില്‍ 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ് എന്ന് Anti-Defamation League ന്റെ Center on Extremism പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ കുറഞ്ഞത് 50 പേരെങ്കിലും തീവൃവാദികളാല്‍ കൊല്ലപ്പെട്ടു. പ്രാദേശിക തീവൃവാദത്താല്‍ 1970 ന് ശേഷം 2018 ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെടുന്നതില്‍ നാലാം സ്ഥാനത്ത് എത്തി. 2018 നവംബറില്‍ FBI പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ വെറുപ്പ് കുറ്റകൃത്യങ്ങള്‍ 17% വര്‍ദ്ധിച്ചു. — സ്രോതസ്സ് … Continue reading 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്

JVP ഇലാനൊടൊപ്പം നില്‍ക്കുന്നു

ബഹിഷ്കരിക്കുക എന്ന നമ്മുടെ ഭരണഘടനാപരമായ അവകാശമാണ് Ilhan Omar പിന്‍തുണക്കുന്നത്. പാലസ്തീന്‍ മനുഷ്യാവകാശങ്ങള്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനെ അവര്‍ വിമര്‍ശിക്കുന്നു. അവര്‍ക്കെതിരായ ആക്രമണത്തില്‍ കൂടുതലും വംശീയവും ഇസ്ലാമോഫോബിയയുടേയും ഭാഗമായാണ്. അവരുടെ പ്രസ്ഥാവനയുടെ ആഘാതത്തിനെക്കുറിച്ച് അവര്‍ മാപ്പ് പറഞ്ഞെങ്കിലും ഇലാന്‍ ഒമാറിനെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. ഇലാന്‍ ഒമാറിനെ പിന്‍തുണക്കുന്നതില്‍ Jewish Voice for Peace ന് അഭിമാനമുണ്ട്. ഇസ്രായേലിന്റെ നയത്തിനെതിരായ അവരുടെ വിമര്‍ശനത്തേയും പാലസ്തീന്‍ അവകാശങ്ങളും സ്വാതന്ത്ര്യവും പിന്‍തുണക്കുന്നതിനേയും നിശബ്ദമാക്കാനുള്ള ശ്രമത്തെ യഹൂദവിരുദ്ധതയേയും എല്ലാത്തരത്തിലുമുള്ള മറ്റ് മതഭ്രാന്തുകളേയും എതിര്‍ക്കുന്നത് … Continue reading JVP ഇലാനൊടൊപ്പം നില്‍ക്കുന്നു

ഗൂഗന്‍ഹൈമിന് സ്ലാക്കര്‍ കുടുംബവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതിഷേധം

ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രതിഷേധക്കാര്‍ Guggenheim മ്യൂസിയം കൈയ്യേറി. OxyContin എന്ന വേദന സംഹാരി നിര്‍മ്മിക്കുന്ന Purdue Pharma എന്ന മരുന്ന കമ്പനിയുടെ ഉടമകളായ Sackler കുടുംബവുമായി മ്യൂസിയത്തിന്റെ ബന്ധമാണ് പ്രതിഷേധത്തിന് കാരണമായത്. Sacklers ല്‍ നിന്ന് പണം സ്വീകരിക്കരുതെന്നും അവരില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും കലാകാരിയും OxyContin ന് അടിമപ്പെട്ട Nan Goldin ആവശ്യപ്പെട്ടു. അവരുടെ നൂറുകണക്കിന് പ്രതിഷേധക്കാരും പ്രതീകാത്മക മരണം മ്യൂസിയത്തില്‍ നടത്തി. Metropolitan മ്യൂസിയത്തിലും സമാനമായ പ്രതിഷേധം നടന്നു. https://www.democracynow.org/images/headlines/35/46035/quarter_hd/h13-guggenheim-sackler-protest.jpg — സ്രോതസ്സ് democracynow.org … Continue reading ഗൂഗന്‍ഹൈമിന് സ്ലാക്കര്‍ കുടുംബവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതിഷേധം

ഡന്‍വറിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരത്തിലാണ്

11ആം മണിക്കൂറില്‍ യൂണിയന്‍കാരും സ്കൂള്‍ അധികാരികളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഡന്‍വറിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി. ബോണസും മറ്റും നല്‍കുന്നതിന് പകരം അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് നഗരത്തിലെ അദ്ധ്യാപകര്‍ സമരത്തിന് ഇറങ്ങുന്നത്. https://www.democracynow.org/images/headlines/33/46033/quarter_hd/h11-denver-strike.jpg — സ്രോതസ്സ് democracynow.org | Feb 11, 2019

കഴിഞ്ഞ 20 വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളര്‍ നഷ്ടപ്പെട്ടു

2000 ന് ശേഷം തൊഴിലാളികളുടെ പങ്ക് ഒരു ലക്ഷം കോടി ഡോളര്‍ കുറഞ്ഞു. ഇത് വളരെ വലുതാണ്. മനുഷ്യന്റെ തോതില്‍ ഇതിനെ എങ്ങനെ പ്രതിനിധാനം ചെയ്യണമെന്നും അറിയില്ലെങ്കില്‍ ഒരു ലളിതമായ വഴിയുണ്ട്. ഓരോ തൊഴിലാളിക്കും $7,000 ഡോളര്‍ വീതം വരും ഈ സംഖ്യ. 80കളിലേയും 90കളിലേയും നിലയിലേക്ക് നാം പോകുകയാണെങ്കില്‍ തൊഴിലാളികളോരോരുത്തര്‍ക്കും പ്രതി വര്‍ഷം $7,000 ഡോളര്‍ കൂടുതല്‍ കിട്ടും. ഇതൊരു അത്യാഗ്രമല്ല. യുദ്ധത്തിന് ശേഷമുള്ള സുവര്‍ണ്ണ കാലത്തേക്ക് കൊണ്ടുപോകലുമല്ല. തൊട്ടടുത്ത 20 വര്‍ഷം മുമ്പുള്ള സാധാരണ … Continue reading കഴിഞ്ഞ 20 വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളര്‍ നഷ്ടപ്പെട്ടു

അമേരിക്കയില്‍ നടക്കുന്ന സമരങ്ങളുടെ എണ്ണം കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടിയ സ്ഥിതിയിലെത്തി

കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ അമേരിക്കയില്‍ നടന്ന വര്‍ഷമായിരുന്നു 2018 എന്ന് Bureau of Labor Statistics (BLS) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഗ്ഗ സമരം വര്‍ദ്ധിക്കുന്നതായാണ് അതില്‍ നിന്ന് മനസിലാകുന്ന കാര്യം. വെര്‍ജീനിയ, ഒക്ലാഹോമ, അരിസോണ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ അവരുടെ യുണിയന്റെ എതിര്‍പ്പിനെ മറികടന്ന് വലിയ സമരങ്ങള്‍ നടത്തി. BLS ന്റെ റിപ്പോര്‍ട്ടില്‍ 20 വലിയ തൊഴിലാളി തര്‍ക്കങ്ങള്‍ രേഖപ്പെടുത്തുന്നു. അവ 1,000 ല്‍ അധികം തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്കുകളാണ്. 2007 … Continue reading അമേരിക്കയില്‍ നടക്കുന്ന സമരങ്ങളുടെ എണ്ണം കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടിയ സ്ഥിതിയിലെത്തി