80,000 തൊഴില്‍ പ്രായത്തിലുള്ളയാളുകള്‍ തൊഴില്‍ സേനയില്‍ നിന്ന് അപ്രത്യക്ഷരായി

ഏറ്റവും നല്ല തൊഴില്‍ പ്രായത്തിലെ (25–54) 50,000 പുരുഷന്‍മാര്‍ക്ക് തൊഴിലുമില്ല, അവര്‍ തൊഴില്‍ അന്വേഷിക്കുന്നുമില്ല എന്ന് EVA നടത്തിയ പഠനത്തില്‍ കണ്ടെത്തി. പഠിക്കുന്ന പുരുഷന്‍മാരേയും അംഗപരിമിതരുടെ പെന്‍ഷന്‍ വാങ്ങുന്നവരേയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥിതി വിവരക്കണക്കുകളില്‍ "others not in the workforce" എന്ന വിഭാഗത്തിലുള്‍പ്പെടുന്ന ഇവരെ "നഷ്ടപ്പെട്ട തൊഴിലാളികള്‍(the lost workmen)" എന്നാണ് തൊഴില്‍ കമ്പോള വിശകലന എഴുത്തുകാര്‍ ഇവരെ വിളിക്കുന്നത്. ഇത് കൂടാതെ ഈ പ്രായത്തിലെ തൊഴിലന്വേഷിക്കുന്ന 28,000 തൊഴിലില്ലാത്തവര്‍ക്കും തിരികെ തൊഴില്‍ കിട്ടാനുള്ള … Continue reading 80,000 തൊഴില്‍ പ്രായത്തിലുള്ളയാളുകള്‍ തൊഴില്‍ സേനയില്‍ നിന്ന് അപ്രത്യക്ഷരായി

സിറിയയില്‍ യുറേനിയം ആയുധങ്ങള്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു

വിഷമായ ആണവവികിരണ ശേഷിയുള്ള ആയുധങ്ങള്‍ യുദ്ധത്തിന് ഉപയോഗിക്കരുത് എന്ന നിയമമുണ്ടായിട്ടു കൂടി അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ depleted യുറേനിയം ആയുധങ്ങള്‍ സിറിയയില്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു. ISIS നിയന്ത്രണത്തിലുള്ള കിഴക്കന്‍ സിറിയയില്‍ 2015 നവംബറില്‍ നടന്ന ആക്രമണത്തില്‍ Air Force A-10 ആക്രമണ വിമാനങ്ങള്‍ 5,000 ല്‍ അധികം 30mm യുറേനിയം റൌണ്ട് വെടിവെച്ചു എന്ന് കഴിഞ്ഞ ആഴ്ച Foreign Policy മാസിക റിപ്പോര്‍ട്ട് ചെയ്തു. Depleted uranium എന്നത് ഒരേ സമയം വിഷമുള്ളതും ഒപ്പം വളരേറെ ആണവവികിരണ … Continue reading സിറിയയില്‍ യുറേനിയം ആയുധങ്ങള്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു

നമുക്ക് നമ്മുടെ ജനാധിപത്യത്തെ പുനര്‍ നിര്‍മ്മിക്കണം

'1% ക്കാരില്‍ നിന്നും കോര്‍പ്പറേറ്റ് ശക്തികളില്‍ നിന്നും നമ്മുടെ ജനാധിപത്യത്തെ മോചിപ്പിക്കാനുള്ള സമയമായി' അത് തുടങ്ങിയത് രാഷ്ട്ര ശില്‍പ്പികളില്‍ നിന്നുമാണ്. 1788 ലെ അമേരിക്കയുടെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ത്രീകളേയും, കറുത്തവര്‍ഗ്ഗക്കാരേയും, ഭൂമി സ്വന്തമായി ഇല്ലാത്തവരേയും വോട്ടുചെയ്യുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തി. 18 ആം നൂറ്റാണ്ടിലെ അമേരിക്കയുടെ ജനാധിപത്യമായിരുന്നു അത്. 90 വര്‍ഷങ്ങള്‍ക്ക് ശേഷം, 15 ആം amendment ഔദ്യോഗികമായി “വംശത്തേയും, നിറത്തേയും, or history of servitude” നേയും വോട്ടുചെയ്യുന്നതിന്റെ തടസമാക്കുന്നത് അവസാനിപ്പിച്ചു. എങ്കിലും സ്ത്രീകളുടെ … Continue reading നമുക്ക് നമ്മുടെ ജനാധിപത്യത്തെ പുനര്‍ നിര്‍മ്മിക്കണം

ട്രമ്പിന്റെ ഉദ്‌ഘാടന ചടങ്ങിന് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ പണം നല്‍കി

ജനുവരി 20 ന് ഡോണാള്‍ഡ് ട്രമ്പ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിന് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ ഉള്‍പ്പടെയുള്ള ഭീമന്‍ അമേരിക്കന്‍ ടെക് കമ്പനികള്‍ പണവും സേവനങ്ങളും സംഭാവനയായി നല്‍കി. 7 മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ നിരോധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ഇതേ കമ്പനികളും ഒപ്പുവെച്ചിരുന്നു. മൈക്രോസോഫ്റ്റ് US$250,000 ഡോളര്‍ 28 ഡിസംബറില്‍ Presidential Inauguration Committee ക്ക് നല്‍കിയതിന്റെ രേഖകളുണ്ട്. — സ്രോതസ്സ് itwire.com