സര്‍ക്കാര്‍ ബാങ്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു

അമേരിക്കയില്‍ സര്‍ക്കാര്‍ ബാങ്ക് നിര്‍മ്മിക്കാനുള്ള ഒരു നിയമം House of Representatives ല്‍ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചു. ജനപ്രതിനിധികളായ Rashida Tlaib (D-Michigan) ഉം Alexandria Ocasio-Cortez (D-New York) ഉം ആണ് Public Banking Act എന്ന നിയമം അവതരിപ്പിച്ചത്. സര്‍ക്കാരും പ്രാദേശിക അധികാരികളും നിയന്ത്രിക്കുന്ന പൊതു ബാങ്കുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണത്. Secretary of the Treasury ഉം Federal Reserve Board ഉം നടപ്പാക്കുന്ന Public Bank Grant പദ്ധതി അവയുടെ സ്ഥാപനത്തിന് വേണ്ട ഗ്രാന്റ് … Continue reading സര്‍ക്കാര്‍ ബാങ്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു

സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രവിരുദ്ധ പ്രസ്ഥാവനകളിറക്കുന്ന Amy Coney Barrett സുപ്രീം കോടതിയിലെ പുതിയ ഉന്നത സ്ഥാനത്തെത്തിയിരിക്കുകയാണ്. കോവിഡ്-19 മഹാമാരി വര്‍ദ്ധിച്ച കാലത്ത് പൊതുജനാരോഗ്യ ശാസ്ത്രത്തിനെതിരെ അത് 5-4 എന്ന ഭൂരിപക്ഷം നല്‍കുന്നു. മതപരമായ സംഘം ചേരല്‍ പരിമിതപ്പെടുത്തണമെന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ ഈ ആഴ്ച സുപ്രീം കോടതി ഉത്തരവിറക്കി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ ശാസ്ത്രത്തില്‍ നിരക്ഷരരായ ജഡ്ജിമാര്‍ ഇല്ലാതാക്കുന്ന അപകടത്തിന്റെ തെളിവാണ് ഇത്. — സ്രോതസ്സ് cnn.com | Jeffrey D. Sachs … Continue reading സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും

ഇറാനിലെ ശാസ്ത്രജ്ഞനെ കൊന്നത് നയതന്ത്രം ഇല്ലാതാക്കാന്‍ വേണ്ടിയാണ്

ജോ ബൈഡന്‍ അധികാരത്തിലെത്താന്‍ ആഴ്ചകള്‍ മാത്രമിരിക്കെ ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ Mohsen Fakhrizadeh നെ കൊലപ്പെടുത്തിയത്, ഇസ്രായേല്‍ ആണ് അത് ചെയ്തത് എന്ന് മിക്കവരും കരുതുന്നു, അമേരിക്കയും ഇറാനുമായി ഒരു നയതന്ത്ര ബന്ധവും ഉണ്ടാകരുത് എന്ന ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് മുന്നറീപ്പ് നല്‍കി. ടെഹ്റാന് സമീപം കാറില്‍ യാത്ര ചെയ്യുന്നതിനിടക്ക് Fakhrizadeh ന് മേല്‍ ആക്രമണമുണ്ടാകുകയും അദ്ദേഹത്തിന് മാരകമായി മുറിവേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിന്റെ പ്രത്യേക വിശദാംശങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്. വലതുപക്ഷ … Continue reading ഇറാനിലെ ശാസ്ത്രജ്ഞനെ കൊന്നത് നയതന്ത്രം ഇല്ലാതാക്കാന്‍ വേണ്ടിയാണ്

കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ്

ഓഹരിക്കമ്പോളത്തിലെ നിക്ഷേപത്തിന് ഒരു അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പരിണിത ഫലങ്ങള്‍ കോര്‍പ്പറേറ്റ് അമേരിക്കയെ ബാധിക്കും. മുമ്പ് വ്യക്തികള്‍, വലിയ സ്ഥാപനങ്ങള്‍ എന്നിവര്‍ കൂടുതലും Fidelity പോലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ സജീവമായി കൈകാര്യം ചെയ്തിരുന്നു. കമ്പോളത്തില്‍ ഊഹക്കച്ചവടം നടത്താന്‍ ഓഹരി തെരഞ്ഞെടുത്തിരുന്നത് ഫണ്ട് മാനേജര്‍മാര്‍ ആയിരുന്നു. 2008ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം നിക്ഷേപകര്‍ S&P 500 പോലെ സ്ഥാപിതമായ ഓഹരി സൂചികയെ പകര്‍ത്തുന്ന index fundsലേക്ക് മാറി. ഈ മാറ്റത്തിന്റെ വലിപ്പം അമ്പരപ്പിക്കുന്നതാണ്. 2007 - 2016 … Continue reading കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ്

ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല

വംശം, വരുമാനം, ഭൂമിശാസ്ത്രം എന്നതിനൊക്കെ ഉപരി വീട്ടിലെ ബ്രോഡ്ബാന്റ് എല്ലാവര്‍ക്കും അവശ്യം വേണ്ട ഒന്നാണ്. പ്രത്യേകിച്ചും വൈറസിന്റെ വ്യാപനം തടയാനായി നമ്മോട് വീട്ടില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെടുന്ന ഈ കാലത്ത്. എന്നിട്ടും ഡിസംബര്‍ 2018 ലെ Federal Communications Commission (FCC) ന്റെ Internet Access Services റിപ്പോര്‍ട്ട് പ്രകാരം 4.4 കോടി വീടുകളില്‍ ശരാശരി ബ്രോഡ്ബാന്റ് കണക്ഷനില്ല. അവര്‍ക്ക് ലഭ്യത ഇല്ലാത്തതോ അവര്‍ക്ക് താങ്ങാനാകാത്തതോ ആകാം. ഈ ശീതകാലത്ത് മിക്ക സ്കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതോടെ … Continue reading ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല

ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും

ഈ ആഴ്ച അമേരിക്കയിലെ ആഘോഷമായ Thanksgiving എത്തുകയാണ്. അതിനിടക്ക് 1930കളിെ മഹാ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ഒരു സാമൂഹ്യ ദുരന്തം അമേരിക്കയില്‍ തുറന്നിരിക്കുന്നു. ഞായാറാഴ്ച വരെ 1.22 കോടി കൊവിഡ്-19 രോഗബാധിതരും 257,000 കൊവിഡ്-19 മരണങളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രതിദിനം 170,000 കേസുകളാണ് ഉണ്ടാകുന്നത്. മുമ്പത്തെ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് 59% വര്‍ദ്ധനവാണിത്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് നഴ്സുമാര്‍ രോഗബാധിതരായി. അത് ആശുപത്രിയിലെ ജോലിക്കാരുടെ എണ്ണം കുറക്കുന്നു. രോഗി പരിചരണം തീവൃ … Continue reading ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും

നൂറ്റാണ്ടുകളായി നീളുന്ന വടക്കേ അമേരിക്കയിലെ കറുത്ത അവസ്ഥയുടെ ഒരു വലിയ രൂപകമാണ് ആ വാക്കുകൾ

“I Can’t Breathe” Gerald Horne on Reality Asserts Itself (6/6) August 25, 2014

നിങ്ങള്‍ക്ക് ശത്രുവിനെ കണ്ടെത്താനായില്ലെങ്കില്‍ എന്ത് ചെയ്യും

Oliver Stone Patriotic Dissent: America in the Age of Endless War dont get confused with disloyalty and dissent - mlk

ടെക്സാസ് ജയിലില്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും ഒരിക്കലും കുറ്റാരോപിതര്‍ ആയിരുന്നില്ല

Texasലെ ജയിലുകളില്‍ 230 പേര്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും വിചാരണക്ക് മുമ്പ് തടവില്‍ കഴിയുന്നവരായിരുന്നു. അവര്‍ക്കെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Texas Department of Criminal Justice (TDCJ)ഉള്‍പ്പടെയുള്ള വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് അത് വിശകലനം ചെയ്ത Texas Justice Initiative ല്‍ നിന്നുള്ള വിവരങ്ങള്‍ ടെക്സാസിലെ University of Austin ലെ ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. മാര്‍ച്ച്-ഒക്റ്റോബര്‍ കാലത്ത് കോവിഡ്-19 കാരണം കുറഞ്ഞത് 231 പേര്‍ … Continue reading ടെക്സാസ് ജയിലില്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും ഒരിക്കലും കുറ്റാരോപിതര്‍ ആയിരുന്നില്ല