Centers for Disease Control and Prevention (CDC) ല്‍ നിന്നുള്ള പുതിയ വിവരം അനുസരിച്ച് അമേരിക്കയില്‍ 62,334 ആരോഗ്യജോലിക്കാര്‍ക്ക് കോവിഡ്-19 പിടിപെടുകയും കുറഞ്ഞത് 291 പേര്‍ മരിക്കുകയും ചെയ്തു. ആറ് ആഴ്ച മുമ്പ് ഏപ്രില്‍ 17 ന് CDC പറഞ്ഞത് ആരോഗ്യജോലിക്കാരില്‍ 9,282 പേര്‍ രോഗികളാകുകയും 27 പേര്‍ മരിക്കുകയും ചെയ്തു എന്നാണ്. ഈ സംഖ്യകള്‍ കുറഞ്ഞ കണക്കെടുപ്പാണ് എന്ന് CDC പറഞ്ഞു. കാരണം രോഗം പിടിപെട്ടിട്ടുള്ളവരില്‍ വെറും 21% പേരുടെ മാത്രമേ തൊഴില്‍ രേഖപ്പെടുത്തിയിട്ടുള്ളു. … Continue reading അമേരിക്കയില്‍ കോവിഡ്-19 കാരണം 62,300 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായി
ടാഗ്: അമേരിക്ക
മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി
മിനസോട്ടയിലെ St. Paul ല്‍ അടിയന്തിര മോര്‍ച്ചറിയായി ഉപയോഗിക്കാനായി Bix Produce Co.യുടെ മുമ്പത്തെ cold storage സൌകര്യത്തെ വാങ്ങി. കോവിഡ്-19 മരണങ്ങള്‍ മോര്‍ച്ചറികളേയും ശവസംസ്കാര സ്ഥലങ്ങളേയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. പലചരക്ക് വിതരണ പണ്ടകശാലക്കും സ്ഥലത്തിനും വേണ്ടി $55 ലക്ഷം ഡോളര്‍ കൊടുത്ത് ഒരു കരാറില്‍ സംസ്ഥാനം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പുതിയ ആവശ്യത്തിനായി സംവിധാനത്തെ മെച്ചപ്പെടുത്താനായി ചിലവാക്കുന്ന തുകയും കൂട്ടിച്ചേര്‍ത്താല്‍ മൊത്തം $69 ലക്ഷം ഡോളര്‍ ആകും. തുകയുടെ മൂന്നിലൊന്ന് Federal Emergency Management Agency ആകും … Continue reading മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി
പോലീസ് വകുപ്പിനെ പിരിച്ചുവിടാന്‍ മിനിയാപോളിസ് ആലോചിക്കുന്നു
മെയ് 25 ന് നിരായുധനായ George Floyd നെ പോലീസ് കൊന്നതില്‍ വലിയ വിമര്‍ശനം നേരിടുന്ന നഗരത്തിലെ പോലീസ് വകുപ്പിനെ പിരിച്ചുവിടാനായി കഴിഞ്ഞ ദിവസം Minneapolis City Council അംഗങ്ങള്‍ പ്രഖ്യാപിച്ചു. Floyd ന്റെ കൊലപാതകത്തിനും പ്രതിഷേധങ്ങള്‍ക്കും ശേഷം Los Angeles ഉം New York City യും പോലീസ് വകുപ്പിനുള്ള ബഡ്ജറ്റില്‍ വലിയ കുറവുകണ്‍ കൊണ്ടുവന്നു. ആ തുക വിദ്യാഭ്യാസം, ചിലവ് കുറഞ്ഞ വീടുകള്‍, മറ്റ് സാമൂഹ്യ സേവനങ്ങളിലേക്ക് വക മാറ്റി ചിലവാക്കും. — സ്രോതസ്സ് … Continue reading പോലീസ് വകുപ്പിനെ പിരിച്ചുവിടാന്‍ മിനിയാപോളിസ് ആലോചിക്കുന്നു
സെനറ്റര്‍ ഓഹരികളൊക്കെ വിറ്റഴിച്ച അതേ ദിവസം തന്നെ അളിയനും വിറ്റഴിച്ചു. പിന്നെ കമ്പോളം തകര്‍ന്നു
ഫെബ്രുവരിയില്‍ കൊറോണവൈറസ് പേടിയില്‍ കമ്പോളം തകരുന്നതിന് മുമ്പ് സ്വന്തം ഓഹരികളുടെ വലിയൊരു പങ്ക് വിറ്റഴിച്ചവരില്‍ Sen. Richard Burr മാത്രമല്ലായിരുന്നില്ല ആ കുടുംബത്തിലുണ്ടായിരുന്നത്. Burr ഓഹരികള്‍ വിറ്റഴിച്ച് അതേ ദിവസം അളിയനും ലക്ഷക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു. അടുത്ത മാസം കമ്പോളം 30% തകര്‍ന്നു. National Mediation Board ല്‍ അംഗമായ Burr ന്റെ അളിയന്‍ ആറ് കമ്പനികളുടെ $97,000 ഡോളറിന്റേയും $2.8 ലക്ഷം ഡോളറിന്റേയും വിലവരുന്ന ഓഹരികള്‍ വിറ്റു. അതില്‍ പലതിനും വലിയ തകര്‍ച്ചയാണ് സാമ്പത്തിക … Continue reading സെനറ്റര്‍ ഓഹരികളൊക്കെ വിറ്റഴിച്ച അതേ ദിവസം തന്നെ അളിയനും വിറ്റഴിച്ചു. പിന്നെ കമ്പോളം തകര്‍ന്നു
ഒരാഴ്ച ലോക്ഡൌണ്‍ വൈകുന്നത് കുറഞ്ഞത് 36,000 ജീവനെടുക്കുന്നു
മാര്‍ച്ചില്‍ നടപ്പാക്കിയ ശാരീരിക അകലം പാലിക്കല്‍ നടപടികള്‍ അമേരിക്ക ഒരാഴ്ച മുമ്പ് നടപ്പാക്കിയിരുന്നെങ്കില്‍ കൊറോണവൈറസ് മഹാമാരിയില്‍ ഏകദേശം 36,000 കുറവ് ആളുകളേ മരിക്കുമായിരുന്നുള്ളു എന്ന് Columbia Universityയിലെ ഗവേഷകര്‍ പറയുന്നു. രാജ്യം നഗരങ്ങളെ ലോക്ഡൌണ്‍ ചെയ്യുകയും ശാരീരിക അകലം പാലിക്കല്‍ മാര്‍ച്ച് 1, ആളുകള്‍ വീടുകളില്‍ തങ്ങുന്നത് രണ്ടാഴ്ച മുമ്പേ തുടങ്ങിയിരുന്നെങ്കില്‍, രാജ്യത്തെ മരണങ്ങളിലെ വലിയ ഒരു പങ്കും — ഏകദേശം 83% — ഒഴുവാക്കാനായേനേ എന്ന് ഗവേഷകര്‍ പറയുന്നു. അത്തരം ഒരു അവസ്ഥയില്‍ ഏകദേശം 54,000 … Continue reading ഒരാഴ്ച ലോക്ഡൌണ്‍ വൈകുന്നത് കുറഞ്ഞത് 36,000 ജീവനെടുക്കുന്നു
ട്രമ്പിന്റെ മരണ ക്ലോക്ക്
Times Square NYC (May 8, 2020 06:00 AM EDT) By Eugene Jarecki trumpdeathclock.com
ഒബാമ സര്‍ക്കാര്‍ രേഖകള്‍ പിടിച്ചുവെക്കാന്‍ വേണ്ടി രഹസ്യ രേഖകള്‍ ആക്കുന്നു
ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറച്ച് വെക്കുന്ന കാര്യത്തില്‍ ഒബാമ സര്‍ക്കാര്‍ പുതിയ റിക്കോഡ് സ്ഥാപിച്ചു. Associated Press നടത്തിയ ഒരു വിശകലനത്തില്‍ കഴിഞ്ഞ വര്‍ഷം 7 ലക്ഷം വിവരാവകാശ അപേക്ഷകള്‍ വന്നു. അതില്‍ 2.5 ലക്ഷം എണ്ണത്തെ സര്‍ക്കാര്‍ സെന്‍സര്‍ ചെയ്യുകയോ ലഭ്യത തടയുകയോ ചെയ്തു. വേറെ 2.15 ലക്ഷം എണ്ണത്തിന്റെ രേഖകള്‍ കണ്ടെത്താനായില്ല എന്ന് പറഞ്ഞു. മുന്നിലൊന്ന് സമയത്തും സര്‍ക്കാര്‍ വിവരങ്ങള്‍ പിടിച്ചുവെക്കുകയാണ്. അപേക്ഷകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സമയത്ത് രേഖകള്‍ പരിശോധിക്കാനുള്ള മുഴുവന്‍ സമയ ജോലിക്കാരുടെ … Continue reading ഒബാമ സര്‍ക്കാര്‍ രേഖകള്‍ പിടിച്ചുവെക്കാന്‍ വേണ്ടി രഹസ്യ രേഖകള്‍ ആക്കുന്നു
ഇവിടെ ധാരാളം മാധ്യമ കുമിളകളുണ്ട്
Coronavirus V: Last Week Tonight with John Oliver (HBO)
ട്രമ്പിന്റെ “ബേയ് ഒഫ് പിഗ്സ്” വെനസ്വലയില്‍
വെനസ്വലയുടെ തീരത്ത് ഈ ആഴ്ച പ്രവേശിച്ച അമേരിക്ക നയിക്കുന്ന രണ്ട് കൂട്ടം കൂലിപ്പട്ടാളത്തിന്റെ ശ്രമം പരാജയപ്പെട്ടു. അമേരിക്കയിലെ ജനങ്ങളില്‍ ആഗോള കൊറോണവൈറസ് മഹാമാരി മരണവും നാശവും വിതക്കുന്നത് പോലും തെക്കെ അമേരിക്കയിലും ലോകം മൊത്തവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുറ്റകരമായ ഇരപടിയന്‍ ശ്രമത്തിന് ഒരു മാറ്റവും ഇല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. പിടിക്കപ്പെട്ടവരില്‍ അഴിമതി കുറ്റത്താല്‍ ജയിലില്‍ പോകേണ്ടി വന്ന വെനസ്വലയിലെ മുമ്പത്തെ പ്രതിരോധ മന്ത്രിയുടെ മകന്‍ Josnars Adolfo Baduel ഉള്‍പ്പെടുന്നു. ഇയാള്‍ ധാരാളം അട്ടിമറി … Continue reading ട്രമ്പിന്റെ “ബേയ് ഒഫ് പിഗ്സ്” വെനസ്വലയില്‍
ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
ഇറാഖ് യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. നോബല്‍ സമ്മാന ജേതാക്കളായ International Physicians for the Prevention of Nuclear War ഉം മറ്റ് സംഘങ്ങളുമാണ് ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ മരിച്ചവരുടെ കണക്കെടുത്തത്. യുദ്ധം നേരിട്ടും, അല്ലാതെയും ഇറാഖില്‍ 10 ലക്ഷത്തിലധികം ആളുകളേയും, അഫ്ഗാനിസ്ഥാനില്‍ 2.2 ലക്ഷം ആളുകളേയും, പാകിസ്ഥാനില്‍ 80,000 ആളുകളേയും കൊന്നു. (അതായത് മൊത്തം 13 ലക്ഷം പേര്‍). യെമന്‍ … Continue reading ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു