മോഷ്ടിക്കപ്പെട്ട ശമ്പളത്തിനായി കെന്‍ടക്കി കല്‍ക്കരി ഖനി തൊഴിലാളികള്‍ സമരം നടത്തുന്നു

Kentuckyയിലെ Cumberland ല്‍ കല്‍ക്കരി ഖനി തൊഴിലാളികള്‍ 23 ആം ദിവസവും തീവണ്ടി തടഞ്ഞുകൊണ്ട് സമരം നടത്തി. അവരുടെ മുമ്പത്തെ കമ്പനി കൊടുക്കാനുള്ള ശമ്പളം മുഴുവന്‍ കൊടുത്തു തീര്‍ക്കുന്നത് വരെ സമരം ചെയ്യുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരു ഷിഫ്റ്റിന്റെ നടുവില്‍ വെച്ച് ജൂലൈ 1 ന് ഖനി തൊഴിലാളികള്‍ക്ക് പെട്ടെന്നാണ് തൊഴില് നഷ്ടപ്പെട്ടത്. അന്ന് അവരുടെ കമ്പനി Blackjewel പാപ്പരാകല്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തെ വണ്ടിച്ചെക്ക് 1,700 തൊഴിലാളികള്‍ക്കും Harlan Countyയിലെ 350 പേര്‍ക്കും കൊടുത്തു. മുമ്പത്തെ തൊഴിലാളികള്‍ക്ക് … Continue reading മോഷ്ടിക്കപ്പെട്ട ശമ്പളത്തിനായി കെന്‍ടക്കി കല്‍ക്കരി ഖനി തൊഴിലാളികള്‍ സമരം നടത്തുന്നു

അമേരിക്കയിലെ സ്ത്രീകളെക്കാള്‍ ആരോഗ്യകരമായ പ്രസവമാണ് അഭയാര്‍ത്ഥികളായ സ്ത്രീകള്‍ക്ക്

അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന സ്ത്രീകളേക്കാള്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി സ്ത്രീകള്‍ കുറവ് ഗര്‍ഭകാല ശുശ്രൂഷകള്‍ മാത്രം കിട്ടിയിട്ടും കൂടുതല്‍ ആരോഗ്യകരമായ പ്രസവമാണ് അനുഭവിക്കുന്നത് എന്ന് University at Buffalo യിലെ പഠനം പറയുന്നു. അമേരിക്കയില്‍ ജനിച്ച വെള്ളക്കാരികളേക്കാളും കറുത്തവരേക്കാളും ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി സ്ത്രീകള്‍ക്ക് ഗര്‍ഭകാല അപകട സാദ്ധ്യതകള്‍ കുറവാണ്. കുറവ് മുമ്പേയുള്ള ജനനവും കൂടുതല്‍ സാധാരണ പ്രസവവും കാണപ്പെടുന്നു. അത്ഭുതകരമായി second trimester വരെ prenatal care അഭയാര്‍ത്ഥി സ്ത്രീകള്‍ വൈകിപ്പിക്കുന്നു. — സ്രോതസ്സ് buffalo.edu … Continue reading അമേരിക്കയിലെ സ്ത്രീകളെക്കാള്‍ ആരോഗ്യകരമായ പ്രസവമാണ് അഭയാര്‍ത്ഥികളായ സ്ത്രീകള്‍ക്ക്

അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗ സമരത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തിന് ജയിക്കേണ്ട സമയമായി

Bernie Sanders Speaks at AFL-CIO Convention വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍

വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു

Federal Reserve ഉം ബാങ്കിങ് നിയന്ത്രണാധികാരികളും 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടാക്കിയ പ്രധാനപ്പെട്ട സാമ്പത്തിക നിയന്ത്രണമായ Volcker Rule നെ പിന്‍വലിക്കാന്‍ പോകുന്നു. ബാങ്കുകള്‍ സ്വന്തം അപകടസാദ്ധ്യതയുള്ള പന്തയം വെക്കുന്നതിന് ഉപഭോക്താക്കളുടെ നിക്ഷേപം ഉപയോഗിക്കുന്നതിനെ തടയുന്ന നിയമമാണിത്. Federal Reserve ന്റെ ചെയര്‍മാനായ Paul Volcker ന്റെ പേരില്‍ അറിയപ്പെട്ട Dodd-Frank Wall Street Reform and Consumer Protection Act ന്റെ ഒരു പ്രധാന കാര്യമായിരുന്നു അത്. ആ നിയമത്തില്‍ വെള്ളം ചേര്‍ത്തത് വാള്‍സ്ട്രീറ്റ് … Continue reading വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു

കാലിഫോര്‍ണിയക്കാര്‍ കാറിലും RVകളിലും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു

2019 ല്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ 1,794 ആളുകള്‍ അവരുടെ വാഹനങ്ങലില്‍ ജീവിക്കുന്നവരാണ്. 2017 ലെ വീടില്ലാത്തവരുടെ എണ്ണത്തില്‍ നിന്ന് 45% വര്‍ദ്ധനവാണിത്. Oakland ലെ Alameda ജില്ലയില്‍ ഉദ്യോഗസ്ഥര്‍ എണ്ണമെടുത്തതില്‍ നിന്ന് 2,817 പേര്‍ തങ്ങളുടെ വാഹനങ്ങളില്‍ ജീവിക്കുന്നവരാണെന്ന് മനസിലായി. 2017 ലെ 1,259 എന്നതിന്റെ ഇരട്ടിയാണിത്. കാലിഫോര്‍ണിയയുടെ മറ്റ് ഭാഗങ്ങളിലും സമാനമായ വര്‍ദ്ധനവുണ്ട്. ലോസാഞ്ജലസ് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഭവനരഹിതരുടെ എണ്ണത്തില്‍ 12% വര്‍ദ്ധനവുണ്ടായി. ജില്ലയില്‍ മൊത്തം 59,000 പേര്‍ക്കാണ് വീടില്ലാത്തത്. 2019 ല്‍ 9,981 … Continue reading കാലിഫോര്‍ണിയക്കാര്‍ കാറിലും RVകളിലും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു

ഡിട്രോയിറ്റിലെ യഹൂദ സമൂഹം ജനപ്രതിനിധി റഷീദ തലീബിനോടൊപ്പം സബാത്ത് നടത്തി

ഡിട്രോയിറ്റിലെ യഹൂദ സമൂഹത്തിലെ ഡസന്‍ കണക്കിന് അംഗങ്ങള്‍ Rep. Rashida Tlaib നോടു കൂടിയ Pallister Park ല്‍ ഒത്ത് ചേര്‍ന്ന് സബാത്ത് നടത്തി. സബാത്ത് മെഴുകുതിരികള്‍കത്തിക്കുകയും, പ്രാര്‍ത്ഥനകളും കവിതകളും ഒക്കെ ചൊല്ലിയ അവര്‍ Rashida Tlaib ഈ ആഴ്ച അനുഭവിച്ച കഷ്ടപ്പാട് ശ്രദ്ധയോടെ കേട്ടിരുന്നു. നീതിക്ക് വേണ്ടിയുള്ള അവരുടെ പരിശ്രമത്തിനൊപ്പം നില്‍ക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. Shabbat in the Park with Rashida: Rooted in Community and Freedom സംഘടിപ്പിച്ചത് JVP Action … Continue reading ഡിട്രോയിറ്റിലെ യഹൂദ സമൂഹം ജനപ്രതിനിധി റഷീദ തലീബിനോടൊപ്പം സബാത്ത് നടത്തി