ടാഗ്: കല്‍ക്കരി
വാര്‍ത്തകള്‍
+ റിബല്‍ ശക്തികളെ സഹായിക്കുന്ന അമേരിക്കയുടെ നടപടി തെറ്റാണെന്ന് CIA പഠനം +ബ്രിട്ടീഷ്‍ കല്‍ക്കരി ഖനി കമ്പനിക്കെതിരെ കേസ് കൊടുത്തു + വിദേശികളുടെ ചാരപ്പണി കാരണം ബ്രസീല്‍ സര്‍ക്കാര്‍ Encrypted Email ഉപയോഗിക്കാന്‍ പോകുന്നു + കൊളംബസ് ദിനത്തില്‍ തദ്ദേശീയരുടെ പ്രതിഷേധം + ആളില്ലാവിമാന ആക്രമണങ്ങള്‍ ഭൂകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു
കല്‍ക്കരി പൊട്ടത്തരമാണ്
iSmog ഉം Asthmazon.com ഉം പിന്നെ Macrosoot ഉം
Quit Coal
വൈദ്യുതി വിലയില്‍ കല്‍ക്കരിക്ക് ഒരു പങ്കുമില്ല
കല്‍ക്കരി വ്യവസായത്തിന്റെ പ്രചരണങ്ങള്‍ക്ക് വിപരീതമായി കല്‍ക്കരി ശരിക്കും ഏറ്റവും വിലകുറഞ്ഞ വൈദ്യുതോല്‍പ്പാദന മാര്‍ഗ്ഗമല്ല. കൂടാതെ അതിന്റെ വില കൂടിക്കൊണ്ടിരിക്കുന്നു. “Coal is not Cheap Power” എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. കല്‍ക്കരി ഉപയോഗവും വൈദ്യുതി വിലയും തമ്മില്‍ വളരെ ചെറിയ ബന്ധമേയുള്ളു എന്ന് അവര്‍ പറയുന്നു. മറ്റ് ഘടകങ്ങള്‍ - പ്രധാനമായി പ്രാദേശിക ഊര്‍ജ്ജ സംഭരണം - ആണ് ഉപഭോക്താവിലെത്തുന്ന വൈദ്യുതി വിലയെ ബാധിക്കുന്നത്. ഏറ്റവും കുറവ് വൈദ്യുതി വിലയുള്ള സംസ്ഥാനം ഐഡഹോ(Idaho) ആണ്. … Continue reading വൈദ്യുതി വിലയില്‍ കല്‍ക്കരിക്ക് ഒരു പങ്കുമില്ല
സോഷ്യല്‍ നെറ്റ്‌വര്‍ക്കോ അതോ സോകോള്‍ നെറ്റ്‌വര്‍ക്കോ?
ഓറിഗണിലെ അവരുടെ ഡാറ്റാസെന്റര്‍ 120,000 അമേരിക്കന്‍ വീടുകള്‍ ഉപയോഗിക്കുന്നത്ര വൈദ്യുതിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. നമ്മിളിലോരോരുത്തര്‍ക്കും ഹരിത ഊര്‍ജ്ജം തെരഞ്ഞെടുക്കണോ വേണ്ടയോ എന്നുള്ള അവസരം ഉള്ളതുപോലെ തന്നെ ഫേസ്ബുക്കിനുമുണ്ട് ആ അവസരം. ഭീമനായ പുതിയ ഊര്‍ജ്ജ ഉപഭോക്താവായതിനാല്‍ അവര്‍ക്ക് കൂടുതല്‍ കടപ്പാടുമുണ്ട്.
കല്‍ക്കരിയും ശുദ്ധജലവും
കല്‍ക്കരി നമ്മുടെ ശുദ്ധജല സ്രോതസ്സുകളെ മോശമാക്കുന്നു. ഒരു ടണ്‍ കല്‍ക്കരി കുഴിച്ചെടുത്ത്, ശുദ്ധീകരിച്ച്, അവസാനം സംസ്കരിക്കുന്നതിന് 3040 - 11400 ലിറ്റര്‍ ജലം വേണം. അമേരിക്കയില്‍ പ്രതിവര്‍ഷം 100 കോടി ടണ്‍ കല്‍ക്കരി ഉപയോഗിക്കുന്നു. ഈ വൃത്തികെട്ട ഊര്‍ജ്ജത്തിന് ഏകദേശം 285 മഹാകോടി(ട്രില്ല്യണ്‍ - ഒന്ന് കഴിഞ്ഞ് 12 പൂജ്യമുള്ള സംഖ്യ) ലിറ്റര്‍ വെള്ളം എല്ലാ വര്‍ഷവും നഷ്ടമാക്കുന്നു. Circle of Blue ഈ വിവരങ്ങള്‍ അതിശയിപ്പിക്കുന്ന infographic ല്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. — സ്രോതസ്സ് alternet.org
ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു
കന്‍സാസിലെ വൈദ്യുത നിലയത്തില്‍ നിന്ന് മലിനീകരണം നടത്തിയതിന് $30 ലക്ഷം ഡോളര്‍ പിഴ അടക്കാമെന്നും $50 ലക്ഷം ഡോളറിന്റെ നവീകരണം നിലയത്തില്‍ നടത്താമെന്നും Westar Energy സമ്മതിച്ചു. ഇത് കൂടാതെ $60 ലക്ഷം ഡോളര്‍ പരിസ്ഥിതി mitigation projects ല്‍ ചിലവാക്കും എന്നും അവര്‍ പറഞ്ഞു. St. Marys ന് അടുത്തുള്ള കല്‍ക്കരി നിലയത്തില്‍ നിന്നാണ് മലിനീകരണമുണ്ടായത്. കരാര്‍ അനുസരിച്ച് Westar മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കും. അത് sulfur dioxide ന്റേയും nitrogen oxides ന്റേയും … Continue reading ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു
എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍
കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിന് തന്റെ സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡിയെ ഇല്ലാതാക്കുമെന്ന് Pittsburg ല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന G20 Economic Forum ത്തില്‍ ഒബാമ പറഞ്ഞിരുന്നു. എന്നാല്‍ Synapse Energy Economics (SEE) ഏപ്രില്‍ 13 ന് “Phasing Out Federal Subsidies for Coal” എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒബാമ സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചില്ല എന്നാണ്. പകരം നികുതിദായകരുടെ പണം ആഗോള താപനത്തിന് പ്രധാന കാരണത്തിലൊന്നായ കല്‍ക്കരി നിലയങ്ങള്‍ക്ക് … Continue reading എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍
സെന്‍ട്രാലിയ: 1962 ന് ശേഷം നഗരം തീയില്‍
അമേരിക്കയിലെ സ്ഥിതിചെയ്യുന്ന സെന്‍ട്രാലിയ(Centralia) യിലെ ജനസംഖ്യ 1981 ലെ 1,000 ല്‍ നിന്ന് 2005 ല്‍ 12 ഉം 2007 ല്‍ 9 ആയും കുറഞ്ഞു. 45 വര്‍ഷം പഴക്കമാര്‍ന്ന ഒരു ഖനിയില്‍ നിന്നുള്ള തീയാണ് ഇതിന് കാരണം. 1962 മെയില്‍ നഗരസഭ 5 പേരുള്ള ഒരു fire company യെ നഗരത്തിലെ മാലിന്യങ്ങള്‍ കത്തിച്ച് കളയുന്നതിന് നിയോഗിച്ചു. Odd Fellows Cemetery ക്കടുത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു ഖനിക്കടുത്തായിരുന്നു അത്. സാധാരണ ചെയ്യുന്നതു പോലെ അവര്‍ തീ … Continue reading സെന്‍ട്രാലിയ: 1962 ന് ശേഷം നഗരം തീയില്‍