പുകക്കുഴലിനേക്കാള്‍ കണിക മലിനീകരണം കാറിന്റെ ടയര്‍ ഉണ്ടാക്കുന്നു

ആധുനിക കാറുകള്‍ അതിന്റെ പുകക്കുഴലില്‍ നിന്ന് വരുന്ന കണിക മലിനീകരണത്തേക്കാള്‍ 2,000 മടങ്ങ് മലിനീകരണമുണ്ടാക്കുന്നത് അവയുടെ ടയറുകളില്‍ നിന്നാണ്. വായൂ, വെള്ളം, മണ്ണ് ഒക്കെ ടയര്‍ കണികകള്‍ മലിനമാക്കുന്നു. അറിയപ്പെടുന്ന ക്യാന്‍സര്‍കാരികളുള്‍പ്പടെ വൈവിദ്ധ്യമുള്ള വിഷ ജൈവ സംയുക്തങ്ങളും അവയിലുണ്ട്. ടയര്‍ മലിനീകരണം അതിവേഗം ഒരു പ്രധാന പ്രശ്നമാകും എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്ന കാര്യം. വായൂ മലിനീകരണം കാരണം ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നു. — സ്രോതസ്സ് theguardian.com | Damian Carrington | Jun … Continue reading പുകക്കുഴലിനേക്കാള്‍ കണിക മലിനീകരണം കാറിന്റെ ടയര്‍ ഉണ്ടാക്കുന്നു

കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍

ഇക്കാലത്ത് കാറുകളും കാറുകളിലേക്ക് എത്തുന്ന കാര്യങ്ങളും ഞങ്ങളെ വ്യാകുലപ്പെടുത്തുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നതില്‍ പരിമിതപ്പെടുന്ന ഒന്നല്ല അത്. രഹസ്യാന്വേഷണവും, വിദൂരനിയന്ത്രണത്തിന്റേയും ഏക ലക്ഷ്യം ഡ്രൈവര്‍മാര്‍ മാത്രമല്ല. കാറിലെ യാത്രക്കാരേയും അത് ബാധിക്കാം. ഈ പ്രശ്നത്തിന് പല മാനങ്ങളുണ്ട്. പല വ്യത്യസ്ഥ വശങ്ങള്‍. കാറിനകത്തെ ചാരപ്പണി വലിയതും പരിശോധിക്കപ്പെടാത്തതുമായ ഒരു പ്രശ്നമാണ്. പക്ഷെ അത് മാത്രമല്ല ഏക പ്രശ്നം. ഇന്നത്തെ കാറുകളില്‍ മിക്കതിനേയും വിദൂരത്ത് നിന്ന് നിയന്ത്രിക്കാവുന്നതാണ്. രൂപകല്‍പ്പനയിലുണ്ടാവണമെന്നില്ല, പക്ഷെ ക്രാക്ക് ചെയ്താവാം. കാറില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറിനെ അത് … Continue reading കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍

ഈ-ബൈക്കുകള്‍ CO2 ഉദ്‌വമനം വന്‍തോതില്‍ കുറക്കും

ആളുകള്‍ കാര്‍ യാത്ര ഉപേക്ഷിച്ച് ഈ-ബൈക്കുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ കുറക്കാനാകും. അപ്പോള്‍ ഇംഗ്ലണ്ടിന് പ്രതിവര്‍ഷം 3 കോടി ടണ്‍ കുറക്കാനാകും. കാറില്‍ നിന്നുള്ള ഉദ്‌വമനം പകുതിയാകും അപ്പോള്‍. എല്ലാ കാര്‍ യാത്രക്ക് പകരം ഈ-ബൈക്കുകള്‍ ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും പ്രതിവര്‍ഷം ശരാശരി 0.7 ടണ്‍ CO2 ലാഭിക്കാനാകും. അങ്ങനെ ചെയ്താല്‍ ഗതാഗത സ്വഭാവത്തിലെ വലിയ ഒരു മാറ്റമാകും ഇത്. Lifecycle CO2 emissions g/km e-bike 22 Battery electric car – Nissan … Continue reading ഈ-ബൈക്കുകള്‍ CO2 ഉദ്‌വമനം വന്‍തോതില്‍ കുറക്കും

പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് എഞ്ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് £20 പൌണ്ട് പിഴ

വായൂ മലിനീകരണം കുറക്കാനായി റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനഉടമകളോട് എഞ്ജിന്‍ നിര്‍ത്താന്‍ ഉത്തരവ് കൊടുത്തിരിക്കുന്നു. ആരെങ്കിലും പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് എഞ്ജിന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അവര്‍ക്ക് £20 പൌണ്ട് പിഴ ഉടനടി കൊടുക്കും. എല്ലാ 32 London boroughs ഉം എഞ്ജിന്‍ ഐഡില്‍ ചെയ്യുന്നത് നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരേയും പരിശോധനക്ക് തയ്യാറാക്കിയിരിക്കുന്നു. തലസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് City of London മുതല്‍ ഈ പരിപാടി ഇന്ന് തുടങ്ങുന്നു. — സ്രോതസ്സ് standard.co.uk, wsws.org | … Continue reading പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് എഞ്ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് £20 പൌണ്ട് പിഴ

കാര്‍ ഓടിക്കുന്നത് അതിസൂഷ്മ പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കും

വാഹനങ്ങളില്‍ നിന്നുള്ള ടയര്‍, ബ്രേക്ക്, റോഡിന്റെ തേയ്മാനം എന്നിവയുടെ വ്യാപ്തം അളക്കുമ്പോള്‍ അതാണ് ലോകത്തെ microplastic മലിനീകരണത്തിന്റെ ഏറ്റവും വലുതില്‍ രണ്ടാമത്തെ സ്രോതസ് എന്ന് കണ്ടെത്തി. നിങ്ങളുടെ വാഹനത്തിന്റെ ടയര്‍ എന്നത് അടിസ്ഥാന വസ്തുവായ റബ്ബറിന്റെ കൂടെ ചേര്‍ക്കുന്ന വിവിധ തരം രാസവസ്തുക്കളുടേയും പദാര്‍ത്ഥങ്ങളുടേയും വിവിധ തരം പ്ലാസ്റ്റിക്കുകളുടേയും വളരെ സങ്കീര്‍ണ്ണമായ ഒരു സങ്കരമാണ്. വണ്ടി ഓടുമ്പോള്‍ ടയര്‍ റോഡില്‍ ഉരസുന്നതില്‍ നിന്നും ബ്രേക്ക് വീലില്‍ ഉരസുന്നതില്‍ നിന്നുമുള്ള ഘര്‍ഷണവും മര്‍ദ്ദവും ചൂടും കാരണം മൈക്രോ പ്ലാസ്റ്റിക്കുകള്‍ … Continue reading കാര്‍ ഓടിക്കുന്നത് അതിസൂഷ്മ പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കും

താപതരംഗം മലിനീകരണത്തെ മോശമാക്കുന്നതിനാല്‍ പാരീസില്‍ 60% കാറുകളേയും നിരോധിച്ചു

പാരീസില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളില്‍ പകുതിയിലധികവും റോഡുകളില്‍ നിന്ന് നിരോധിച്ചു. റിക്കോഡ് ഭേദിക്കുന്ന താപതരംഗം വായൂമലിനീകരണത്തെ മോശമാക്കുന്നതിനാലാണ് ഈ നടപടി. ഇതുവരെ നടപ്പാക്കിയതിലും ഏറ്റവും കര്‍ക്കശമായ നിയന്ത്രണമാണിത്. പഴകിയതും ദക്ഷത കുറഞ്ഞതുമായ കാറുകളെ ബുധനാഴ്ച നിരോധിച്ചിരുന്നു. താപതരംഗം നിലനില്‍ക്കുന്നടത്തോളം കാലം ഈ നിരോധനം നിലനില്‍ക്കും എന്ന് അധികാരികള്‍ അറിയിച്ചു. എന്ത് വിരോധാഭാസം. നമ്മളിവിടെ റോഡിന് വീതികൂട്ടാന്‍ നോക്കുകയാ. എന്നിട്ട് വേണം കാറ് നിരോധിക്കാന്‍. — സ്രോതസ്സ് reuters.com | Jun 28, 2019

പൊണ്ണത്തടിയുള്ള കാര്‍ യാത്രക്കാരനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മരണ സാദ്ധ്യത 32% വര്‍ദ്ധിക്കും

പൊണ്ണത്തടിയുള്ള യാത്രക്കാരന്‍ കാര്‍ ഉപയോഗിക്കുന്നെങ്കില്‍ അയാളുടെ മരണ സാദ്ധ്യത സാധാരണ ഭാരമുള്ള സൈക്കിളും കാല്‍നടയും ആയി യാത്ര ചെയ്യുന്ന ആളിനേക്കാള്‍ 32% വര്‍ദ്ധിക്കും എന്ന് സ്കോട്ട്‌ലാന്റിലെ Glasgow ല്‍ നടന്ന ഈ വര്‍ഷത്തെ European Congress on Obesity യില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം പറയുന്നു. സജീവ യാത്ര പ്രധാനമായും സൈക്കിള്‍ യാത്ര കാര്‍ യാത്രക്കാരേക്കാള്‍ മരണ സാദ്ധ്യതയെ 50% കുറക്കും. ബ്രിട്ടണിലെ 57% പുരുഷന്‍മാരും 66% സ്ത്രീകളും അമിതഭാരമോ പൊണ്ണത്തടിയുള്ളവരോ ആണ്. പൊണ്ണത്തടി മോശം ആരോഗ്യ … Continue reading പൊണ്ണത്തടിയുള്ള കാര്‍ യാത്രക്കാരനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മരണ സാദ്ധ്യത 32% വര്‍ദ്ധിക്കും