ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. ജീവിതകാലം മുഴുവന്‍ നടുവ് നിവര്‍ക്കാതെ ജോലി ചെയ്യുമ്പോൾ വിജയനഗരത്തിലെ അസഹ്യമായ … Continue reading ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ
ടാഗ്: കൃഷി
നാല്‍പ്പത് വര്‍ഷത്തിന് ശേഷം 1982 ലെ ആദ്യത്തെ പൊതു സമരത്തെ നിരീക്ഷിക്കുന്നു
Centre of Indian Trade Unions (CITU) ഉം All India Kisan Sabha (AIKS) ഉം All India Agricultural Workers Unions (AIAWU) ഉം ചേര്‍ന്ന് ബുധനാഴ്ച ജനുവരി 19 ന് 'കിസാന്‍-തൊഴിലാളി ഏകതാ ദിനം' ആചരിച്ചു. 1982 ലെ ഏകദിന പൊതു പണിമുടക്കിന്റെ 40ാം വാര്‍ഷികമായിരുന്നു അത്. രാജ്യത്തെ ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അത്. സ്വതന്ത്ര ഇന്‍ഡ്യയില്‍ ആദ്യമായി കര്‍ഷകരും ഗ്രാമ-നഗര തൊഴില്‍ സേനയും ഒത്ത് ചേര്‍ന്ന് … Continue reading നാല്‍പ്പത് വര്‍ഷത്തിന് ശേഷം 1982 ലെ ആദ്യത്തെ പൊതു സമരത്തെ നിരീക്ഷിക്കുന്നു
ധിന്കിയയിലെ ഉരുക്ക് കര്‍ഷകര്‍
— സ്രോതസ്സ് downtoearth.org.in | 18 Jan 2022
കോര്‍പ്പറേറ്റുകളോട് മാപ്പ് പറയുന്ന സര്‍ക്കാര്‍
കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി
വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ല് ലോക് സഭയിലും രാജ്യ സഭയിലും ചര്‍ച്ചകളില്ലാതെ നവംബര്‍ 29 ന് പാസായി. ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിക്കാതെ 12.09 pm ന് ലോക് സഭയിലും 12:13 pm ന് രാജ്യസഭയിലും Farm Laws Repeal Bill, 2021 പാസായി. രാജ്യ സഭയില്‍ ലഘുവായ ഒരു ചര്‍ച്ച നടന്നു. ആ നിയമങ്ങള്‍ കൊണ്ടുവന്ന അതിനേക്കാള്‍ വേഗത്തില്‍ ആണ് റദ്ദാക്കിയത്. സഭയില്‍ വലിയ ബഹളങ്ങളുണ്ടായി. സെപ്റ്റംബര്‍ 2020 ന് ശരിയായ … Continue reading കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി
കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍
കുറച്ചു വർഷങ്ങൾക്കുള്ളിൽ ലോകംകണ്ട സമാധാനപൂർവവും ജനാധിപത്യപരവുമായ ഏറ്റവും വലിയ സമരം (തീർച്ചയായും മഹാമാരിയുടെ ഉയർന്ന ഘട്ടത്തിൽ ഏറ്റവും ശക്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടത്) ശക്തമായ ഒരു വിജയം കൈവരിച്ചിരിക്കുന്നു എന്നതാണ് മാദ്ധ്യമങ്ങൾക്ക് ഒരിക്കലും തുറന്നു സമ്മതിക്കാൻ പറ്റാത്ത ഒരുകാര്യം. ഒരു പാരമ്പര്യം മുന്നോട്ടുവയ്ക്കുന്ന വിജയമാണിത്. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ എല്ലാതരത്തിലുമുള്ള കർഷകരും (ആദിവാസി ദളിത് സമുദായങ്ങൾ ഉൾപ്പെടെ) ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഡൽഹിയുടെ കവാടങ്ങളിലെ കർഷകർ ആ മഹത്തായ … Continue reading കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍
ഒരു ജീവനുള്ള രാജ്യം, രാഷ്ട്രീയം, ജനം
#farmersprotest
ഗോദി മാധ്യമങ്ങള്‍ കര്‍ഷകരെ തകര്‍ക്കാന്‍ ശ്രമിച്ചു
#farmersprotest
കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന് വേണം
കര്‍ഷകരുടെ വരുമാനത്തിന്റേയും കഷ്ടപ്പാടിന്റേയും സ്ഥിതിയും കൃഷിയിലെ കാലാവസ്ഥ മാറ്റത്തിന്റെ ആഘാതം, കര്‍ഷക തൊഴിലാളികളുടേയും , മല്‍സ്യബന്ധനം ചെയ്യുന്നവരുടേയും മറ്റും പ്രശ്നങ്ങള്‍ പരിഹരിക്കാനും രാജ്യത്തിന് അടിയന്തിരമായി കര്‍ഷക കമ്മീഷന് വേണം എന്ന് മാധ്യമപ്രവര്‍ത്തകനായ പി.സായ്നാഥ് പറഞ്ഞു. ഇന്‍ഡ്യയുടെ ഗ്രാമങ്ങളെക്കുറിച്ച് വിപുലമായി അദ്ദേഹം cover ചെയ്യുന്നു. അത്തരത്തിലെ ഒരു കമ്മീഷന് സൃഷ്ടിക്കുന്നതിന്റെ ശ്രമം തുടങ്ങിയിട്ടുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതില്‍ കര്‍ഷകര്‍ വിജയിച്ചതിനെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഈ നിയമങ്ങള്‍ കാര്‍ഷിക രംഗത്തെക്കുറിച്ച് മാത്രമുള്ളവയായിരുന്നില്ലെന്നും അത് ഇന്‍ഡ്യന്‍ പൌരന്മാരെ നിയമപരമായ … Continue reading കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന് വേണം
രാമന്റെ അമ്പലം കൊണ്ട് വയറ് നിറയില്ല
#farmersprotest har har hamadev, allahu akbar https://youtu.be/0sG-Qd7X96I?t=801