ചര്‍ച്ചകളിലെല്ലാം ഹിന്ദുത്വ നേതാക്കളും പന്തളം ശശികുമാറും പറയുന്നത് ലക്ഷക്കണക്കിന് വിശ്വാസികള്‍ അവരോടൊപ്പമുണ്ടെന്നാണ്. ഉണ്ടായേക്കാം. പക്ഷേ അതിന് സാധുത നല്‍കുന്നത് പോലെ ചാനല്‍ അവതാരകരും പറയുന്നു, 2013 മുസഫര്‍ നഗറിലെ കലാപത്തിന് ശേഷം 2014 ല്‍ 80 ല്‍ 73 സീറ്റുകള്‍ bjp നേടിക്കൊടുത്തു. ഗുജറാത്തിലും അക്രമങ്ങള്‍ സ്ഥിരമായ വംശീയ വിഭജനം നടന്നു. അതായത് വിഭാഗീയതയുണ്ടാക്കിയാല്‍ വോട്ട് ഹിന്ദുത്വശക്തികള്‍ക്ക് കിട്ടുമെന്ന് അങ്ങനെ എല്ലാവരും ഊഹിക്കുന്നു. എന്തോ ഒരു നിയമം പോലെ എല്ലാവരും അങ്ങ് സമ്മതിച്ച് കൊടുക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ട … Continue reading വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്
ടാഗ്: കേരളം
വയനാട്ടിലെ അറിപ്പെടാത്ത പകര്‍ച്ചവ്യാധി
'ഞങ്ങളുടെ ദൈവങ്ങൾ ഹൈന്ദവരല്ല' Karinthandan | Adivasi Kalyan
വള്ളം നന്നാക്കുന്ന സംഗീതം
— സ്രോതസ്സ് ruralindiaonline.org
സഖാക്കളെ ഉന്മൂലനം ചെയ്യാന്‍ സിനിമകളും
ചുവപ്പും കൊടിയും ഇപ്പോള്‍ സിനിമാ രംഗത്തെ ഒരു ഫാഷനായി മാറിക്കഴിഞ്ഞു. എന്താണതിന് കാരണം. സാധാരണ രാഷ്ട്രീയ സംഘടനകളെക്കുറിച്ചുള്ള സിനിമകള്‍ക്ക് സമൂഹത്തിന്റെ അംഗീകരാരമോ സാമ്പത്തികവിജയമോ കിട്ടുന്നവയല്ല. ചിലപ്പോള്‍ താരങ്ങളുടെ സാന്നിദ്ധ്യം കാരണം ശ്രദ്ധിക്കപ്പെട്ടാമെന്നുമാത്രം. എന്നാല്‍ ഇപ്പോള്‍ അതല്ല ട്രന്റ്. നിര നിരയായി കമ്യൂണിസ സിനിമകള്‍ പടച്ച് വിടപ്പെടുന്നു. ഇടതുപക്ഷം അധികാരത്തില്‍ വന്നതാവാം ഒരു കാരണം. പക്ഷേ മുമ്പും ഇടത് പക്ഷം അധികാരത്തില്‍ വന്നിട്ടുണ്ടല്ലോ. ഇപ്പോള്‍ ചില വ്യത്യാസങ്ങള്‍ കൂടിയുണ്ട്. അംബാനി നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നു … Continue reading സഖാക്കളെ ഉന്മൂലനം ചെയ്യാന്‍ സിനിമകളും
വിദേശ നിക്ഷേപം അനുവദിച്ചാല്‍ കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന് നഷ്ടമാകും
ഭൂരിഭാഗം ഓഹരികള്‍ നല്‍കി ആയിരം കോടി രൂപ വിദേശ നിക്ഷേപമായി സ്വീകരിക്കുമെന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) മാനേജ്മെന്റ് തീരുമാനം കേരളത്തിന്റെ സ്വന്തമായ ഒരു ബാങ്ക്കൂടി നഷ്ടപ്പെടാന്‍ ഇടയാക്കും. 51 ശതമാനം ഓഹരികള്‍ നല്‍കിയ ബാങ്കുകളെല്ലാം ഇല്ലാതാവുകയോ ന്യൂജന്‍ ബാങ്കുകളില്‍ ലയിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ദീര്‍ഘകാലം നിലനിന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ആദ്യം സെഞ്ചൂറിയന്‍ ബാങ്കും പിന്നീട് ഐസിഐസിഐയും വിഴുങ്ങിയ അനുഭവം തൃശൂരില്‍ ത്തന്നെയുണ്ട്. ബാങ്ക് ഓഫ് മധുര, ബാങ്ക് ഓഫ് രാജസ്ഥാന്‍ തുടങ്ങിയവയും … Continue reading വിദേശ നിക്ഷേപം അനുവദിച്ചാല്‍ കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന് നഷ്ടമാകും
എം.പി. നാരായണമേനോൻ, വിപ്ലവകാരിയായ കർമയോഗി
മാപ്പിള ഒൗട്ട്റേജ്യസ് ആക്റ്റ് പ്രകാരം തടവിലായ ഹിന്ദുനേതാവായിരുന്നു എം.പി. ഹിന്ദു-മുസ്‌ലിം മതമൈത്രിയുടെ അപ്പോസ്തലൻ. ‘മലബാറിലെ അബുത്വാലിബ്’. മാപ്പപേക്ഷ എഴുതിക്കൊടുക്കാൻ തയ്യാറാകാതെ 14 വർഷം അദ്ദേഹം ജയിലിൽ നരകയാതനയനുഭവിച്ചു. കുടിയാൻമാരെയും കർഷകരെയും സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിൽ കൊണ്ടുവന്ന ഭൂപരിഷ്കരണത്തിന് ബീജാവാപം ചെയ്ത എം.പി.ക്ക് പക്ഷേ, കേരളം അർഹിക്കുന്ന ഒരംഗീകാരവും നൽകിയില്ല. മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായിരുന്നു എം.പി. നാരായണമേനോൻ. 1887-ൽ വള്ളുവനാട് താലൂക്കിലാണ് വിസ്മൃതനായിപ്പോയ ഈ ധീരദേശാഭിമാനി ജനിച്ചത്. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി അഹോരാത്രം പടപൊരുതിയ ജ്ജ്വലവ്യക്തിത്വം. കർഷകരെ സംഘടിപ്പിച്ച് കുടിയാൻ … Continue reading എം.പി. നാരായണമേനോൻ, വിപ്ലവകാരിയായ കർമയോഗി
മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്
ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്. അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ തട്ടില്‍ ആളുകള്‍ കയറി … Continue reading മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്
അതിരപ്പിള്ളി പദ്ധതിയെക്കാള്‍ ലാഭം എല്‍.ഇ.ഡി ബള്‍ബുകള്‍ -മന്ത്രി തോമസ് ഐസക്
കേരളത്തിലെ നാലര കോടി ബള്‍ബുകള്‍ മാറ്റി പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ ഇട്ടാല്‍ അതിരപ്പിള്ളി വൈദ്യുതിപദ്ധതിനിലയം പണിയുന്നതുവഴി ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്ന് മന്ത്രി തോമസ് ഐസക്. തെരുവുവിളക്കുകളും വീട്ടിലെ ബള്‍ബുകളും എല്‍.ഇ.ഡിയിലേക്ക് പൂര്‍ണമായി മാറ്റുന്നത് ചര്‍ച്ചചെയ്യാന്‍ കെ.എസ്.ഇ.ബി, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, അനര്‍ട്ട്, നബാര്‍ഡ്, സി-ഡിറ്റ് പ്രതിനിധികളുടെ യോഗം ചേര്‍ന്നശേഷം തന്‍െറ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ വീടുകളിലും നഗരങ്ങളിലുമായി നാലര കോടി ബള്‍ബുകളുണ്ട്. ഇതില്‍ 90 ശതമാനം സി.എഫ്.എല്‍ ആണെന്നാണ് കണക്ക്. ഇവ മാറ്റി … Continue reading അതിരപ്പിള്ളി പദ്ധതിയെക്കാള്‍ ലാഭം എല്‍.ഇ.ഡി ബള്‍ബുകള്‍ -മന്ത്രി തോമസ് ഐസക്
മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക
അതിരപ്പള്ളിയില്‍ അണക്കെട്ട് വേണോ വേണ്ടയോ എന്ന തര്‍ക്കം പരിസ്ഥിതി സ്നേഹികളായ ജനങ്ങളും വൈദ്യുതി വകുപ്പിലെ ഉന്നതരും തമ്മില്‍ വീണ്ടും തുടങ്ങി. കേരളത്തിലെ വൈദ്യുതി വകുപ്പിനെ സംബന്ധിച്ചടത്തോളം വൈദ്യുതി എന്നാല്‍ ജലവൈദ്യുതി മാത്രമേയുള്ളു. ദശാബ്ദങ്ങളായി അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ നിന്ന് അത് വ്യക്തമാണ്. മഴയെ ആശ്രയിച്ചാണ് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ കാരണമായി ആഗോളതപനവും അതിനാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും ലോക കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ടാക്കി. ഇനി ഭാവിയില്‍ എന്തൊക്കെ മാറ്റം വരും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. … Continue reading മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക
ആഭ്യന്തരയുദ്ധമോ സഹവര്‍ത്തിത്വമോ?
അസംബ്ലിയുടെ ഡിസംബര്‍ സമ്മേളനം ആകെമോത്തം സമാധാനപരമായിരുന്നു. സാധാരണ കാണാറുള്ള പ്രതിപക്ഷ വെടിക്കെട്ടൊന്നുമുണ്ടായിരുന്നില്ല. കൈക്കൂലി ഗൂഡാലോചന തിരിച്ചടിച്ചു. കാട്ടാമ്പിള്ളിയില്‍ നിന്ന് ദയനീയമായി പിന്‍വാങ്ങേണ്ടിവന്നു. പ്രതിപക്ഷശരങ്ങളുടെ മുനയൊടിഞ്ഞു. കുറച്ചുകാലത്തേക്ക് അവര്‍ നിശ്ശബ്‌ദരായി, മര്യാദക്കാര്‍ പോലും ആയി. എന്നാല്‍ ഈ സമ്മേളനവും അതിനു മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ നടന്ന കാര്യങ്ങളും കോണ്‍ഗ്രസിനെ ഉത്‌കണ്‌ഠാകുലമാക്കി. അതിപ്രധാനവും പുരോഗമനപരവുമായ പല മാറ്റങ്ങളുടെയും വക്കത്തെത്തി നില്‍ക്കുകയാണ് കേരളം. കുടിയൊഴിപ്പിക്കല്‍ നിരോധനം, ജന്മിക്കരം നിര്‍ത്തലാക്കല്‍, കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമം കൂലി, കാര്‍ഷിക ബന്ധബില്ലില്‍ വിഭാവനം ചെയ്തിട്ടുള്ള അടിസ്ഥാനപരമായ … Continue reading ആഭ്യന്തരയുദ്ധമോ സഹവര്‍ത്തിത്വമോ?