ഫേസ്‌ബുക്കിന്റെ ‘സൌജന്യ’ ഇന്റര്‍നെറ്റിന് കഷ്ടകാലം നിറഞ്ഞ ആഴ്ച

ഈജിപ്റ്റിലെ 30 ലക്ഷം ആളുകള്‍ത്ത് അവരുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയായി. ഫേസ്‌ബുക്ക് അവരുടെ Free Basics പദ്ധതി നിര്‍ത്തിയതിനാലാണ്(shutdown) ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒക്റ്റോബറില്‍ ഈജിപ്റ്റില്‍ തുടങ്ങിയ വിവാദപരമായ Free Basics program എന്തുകൊണ്ട് ഓഫാക്കി എന്നത് വ്യക്തമല്ല. മുബാറക്കിന്റെ ഭരണത്തെ മറിച്ചിട്ട പ്രക്ഷോഭത്തിന്റെ 5 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് ജനുവരി 25 ന് നടത്താന്‍ പോകുന്ന പ്രക്ഷോഭം കാരണം സര്‍ക്കാര്‍ ഈ സേവനം നിര്‍ത്തലാക്കിയതാവാം എന്ന് New York Times ലെ സ്രോതസ്സുകളുടെ ഊഹം. ടെലികോം … Continue reading ഫേസ്‌ബുക്കിന്റെ ‘സൌജന്യ’ ഇന്റര്‍നെറ്റിന് കഷ്ടകാലം നിറഞ്ഞ ആഴ്ച

1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു

കാലാവസ്ഥാ മാറ്റം ഒരു പൊതു പ്രശ്നമായി ഉയര്‍ന്ന് വരുന്നതിന് 7 വര്‍ഷം മുമ്പേ എണ്ണഭീമന്‍ ExxonMobil ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്ന് പുതിയതായി പുറത്തുവന്ന ഒരു ഇമെയില്‍ സന്ദേശം വ്യക്തമാക്കുന്നു. എന്നിട്ടും അവര്‍ കാലാവസ്ഥാ മാറ്റം അംഗീകരിക്കാതിരിക്കാനായി 30 വര്‍ഷത്തോളം ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി. 1981 ല്‍ കമ്പനിക്ക് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ആദ്യമായി "താല്‍പ്പര്യമുണ്ടായി" എന്ന് എക്സോണിന്റെ മുമ്പത്തെ കാലാവസ്ഥ വിദഗ്ദധനായ Lenny Bernstein ന്റെ ഒരു ഇമെയില്‍ എഴുതി. ഗ്രീന്‍പീസിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റ സിദ്ധാന്തത്തിനെതിരെ … Continue reading 1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു

‘ഫ്രീ ബേസിക്’ ഇന്റര്‍നെറ്റിലേക്കുള്ള നമ്മുടെ അവകാശങ്ങളെ എടുത്തുകളയും

ഫ്രീ ബേസികിന്റെ ഭാവി TRAI തീരുമാനിക്കുമെങ്കിലും. പരസ്യത്തിനായി മാര്‍ക്ക് സക്കര്‍ബക്ക് ₹100 കോടി രൂപാ ചിലവാക്കിയിട്ടുണ്ട്. internet.org നെ പേര് മാറ്റി അവതരിപ്പിക്കുകയാണ് ഫ്രീ ബേസിക് ചെയ്യുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ ഏത് ഭാഗമാണ് പ്രധാനപ്പെട്ടതെന്ന് ഫേസ്‌ബുക്ക് തീരുമാനിക്കും എന്ന അവസ്ഥ. ഫേസ്‌ബുക്കിന്റെ ഇന്‍ഡ്യന്‍ പങ്കാളിയായ റിലയന്‍സ് ടെലികോം, ഊര്‍ജ്ജം, പലചരക്ക്‌ വില്‍പ്പന, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രത്യേകിച്ച് ഭൂമി പോലുള്ള മേഖലയില്‍ താല്‍പ്പര്യമുള്ള ഇന്‍ഡ്യയിലെ ഒരു മെഗാ-കോര്‍പ്പറേറ്റാണ്. ഗ്രാമീണ മേഖലയില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനായി റിലയന്‍സിന് സര്‍ക്കാരില്‍ … Continue reading ‘ഫ്രീ ബേസിക്’ ഇന്റര്‍നെറ്റിലേക്കുള്ള നമ്മുടെ അവകാശങ്ങളെ എടുത്തുകളയും

Las Vegas Review-Journal വാങ്ങിയത് ഷെല്‍ഡന്‍ അഡല്‍സണാണെന്ന് പുറത്തായി

Republican Partyയുടെ പ്രധാന സംഭാവന നല്‍കുന്നയാളായ ഷെല്‍ഡന്‍ അഡല്‍സണ്‍(Sheldon Adelson) നവാഡയിലെ(Nevada) ഏറ്റവും വലിയ ദിനപ്പത്രമായ Las Vegas Review-Journal നെ $14 കോടി ഡോളറിന് വിലക്ക് വാങ്ങി എന്ന് Fortune magazine റിപ്പോര്‍ട്ടുചെയ്തു. അയാളുടെ മരുമകനാണ് കഴിഞ്ഞയാഴ്ച ഈ കരാ‍റിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തത്. ഈ വാങ്ങല്‍ രഹസ്യമാക്കിവെക്കാനായിരുന്നു ഷെല്‍ഡന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വിവരം ചോര്‍ന്നു. പത്രത്തിന്റെ ജോലിക്കാര്‍ക്ക് പോലും ഈ വിവരം അറിയില്ലായിരുന്നു.

ആമസോണ്‍ മലിനീകരണത്തെക്കുറിച്ചുള്ള കേസില്‍ ഷെവ്രോണ്‍ സാക്ഷി കളവ് പറയുകയാണെന്ന് സമ്മതിച്ചു

ഇക്വഡോര്‍ ആമസോണില്‍ പരിസര മലിനീകരണം നടത്തിയതിന്റെ നഷ്ടപരിഹാരം നല്‍കാതിരിക്കാനായി ഷെവ്രോണിന്റെ(Chevron) പക്ഷത്ത് നിന്ന ഒരു പ്രധാന സാക്ഷി, താന്‍ ഇതുവരെ കള്ളം പറയുകയായിരുന്നു എന്ന് സമ്മതിച്ചു. Texaco കമ്പനി നടത്തിയ വിപുലമായ മലിനീകരണത്തിന് 2011 ല്‍ ആദിവാസികളായ പരാതിക്കാര്‍ $900 കോടി ഡോളറിന്റെ വിധി നേടിയതായിരുന്നു. ടെക്സകോയെ പിന്നീട് ഷെവ്രോണ്‍ വിലക്ക് വാങ്ങി. എന്നാല്‍ പരാതിക്കാര്‍ "അഴിമതി"യുള്ള മാര്‍ഗ്ഗങ്ങളിലൂടെയാണ് വിജയിച്ചതെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഒരു ജഡ്ജി വിധിച്ചു. ഇക്വഡോറിലെ ജഡ്ജി Alberto Guerra ക്ക് മൂന്ന് … Continue reading ആമസോണ്‍ മലിനീകരണത്തെക്കുറിച്ചുള്ള കേസില്‍ ഷെവ്രോണ്‍ സാക്ഷി കളവ് പറയുകയാണെന്ന് സമ്മതിച്ചു

വിരമിച്ച സെനറ്റര്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി ലോബീയിങ് സ്ഥപനത്തില്‍ ചേര്‍ന്നു

കുറച്ച് മാസം മുമ്പ് അമേരിക്കന്‍ സെനറ്റിലെ സീറ്റ് നഷ്ടപ്പെട്ട ലൂസിയാന ഡമോക്രാറ്ര് ആയ Mary Landrieu Van Ness Feldman എന്ന ലോബീയിങ് സ്ഥാപനത്തില്‍ “senior policy adviser” ആയി ജോലിക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഊര്‍ജ്ജ നയങ്ങളിലായിരിക്കും പ്രധാന ശ്രദ്ധ. സെനറ്റിന്റെ ശക്തമായ Energy and Natural Resources Committee യുടെ നേതൃത്വം മുമ്പ് ഇവരായിരുന്നു വഹിച്ചിരുന്നത്. ഇനിയവര്‍ എണ്ണ, പ്രകൃതിവാതക, കല്‍ക്കരി, മറ്റ് ഊര്‍ജ്ജ കോര്‍പ്പറേറ്റുകളെ പ്രതിനിധാനം ചെയ്യും. അവരുടെ സ്വന്തം മണ്ഡലത്തിലെ ചതുപ്പ് … Continue reading വിരമിച്ച സെനറ്റര്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി ലോബീയിങ് സ്ഥപനത്തില്‍ ചേര്‍ന്നു

ബ്രായി നിയമം ഇന്‍ഡ്യയിലെ മൊണ്‍സാന്റോ പ്രോത്സാഹന നിയമം

ആഗോളതപനത്തെ അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്നുള്ള ധനസഹായം മറച്ചുവെച്ചു

കാലാവസ്ഥാ മാറ്റത്തെ തള്ളിപ്പറയുന്ന വലിയൊരു ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്ന് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ധനസഹായത്തെ മറച്ചുവെച്ചു. Harvard-Smithsonian Center for Astrophysics ലെ Dr. Wei-Hock Soon ആഗോളതപനത്തിന്റെ പ്രാധാന്യം കുറച്ച് കാട്ടുകയും അതിന് മനുഷ്യനുമായി ബന്ധമില്ല എന്ന് പ്രചരിപ്പിക്കുയും ചെയ്തിരുന്നു. ഹരിതഗ്രഹവാതകങ്ങളേക്കാള്‍ സൂര്യനില്‍ നിന്നുള്ള ചൂടാണ് താപനില വര്‍ദ്ധിക്കാന്‍ കാരണമെന്നയാള്‍ വാദിച്ചു. കാലാവസ്ഥാ മാറ്റ വിരുദ്ധര്‍ ഇയാളുടെ പ്രബന്ധങ്ങളാണ് എന്തെങ്കിലും പ്രതിവിധിചെയ്യുന്നതിനെ തടയാനായി ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ രേഖകളനുസരിച്ച് സൂണിന് കഴിഞ്ഞ ഒരു ദശാബ്ദമായി … Continue reading ആഗോളതപനത്തെ അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്നുള്ള ധനസഹായം മറച്ചുവെച്ചു