ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു

ഓണ്‍ലൈന്‍ ഉപയോക്താക്കളെ വഴിതിരിച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ആദ്യം എത്തിക്കാന്‍ സഹായിക്കുന്ന ധാരാളം വാക്യങ്ങള്‍ ഗൂഗിള്‍, യാഹൂ മുതലായ തിരയല്‍ യന്ത്രങ്ങളില്‍ നിന്ന് BP വിലക്ക് വാങ്ങി എന്ന് ABC News റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണത്തിന് “oil spill” പോലുള്ള വാക്കുകള്‍ വിലക്ക് വാങ്ങി നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വിവരങ്ങളില്‍ കൃത്രിമത്വം വരുത്തുകയാണ് അവര്‍ ചെയ്തതത്. ഗൂഗിളില്‍ “oil spill” എന്ന് തെരഞ്ഞാല്‍ ആദ്യം കാണിക്കുന്നത് BP യുടെ സൈറ്റായിരിക്കും. ഇത്തരത്തില്‍ വിവരകൃത്രിമത്വം നടത്തുന്നത് വിലകുറഞ്ഞതല്ല. പ്രതി … Continue reading ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു

റിക്കോഡ് ലാഭം, പക്ഷെ നികുതി തരില്ല

ഒരു നല്ല വാര്‍ത്തയും ചീത്ത വാര്‍ത്തയും. എണ്ണ ഭീമനായ എക്സോണ്‍മൊബിലിന്(ExxonMobil) 2009 വളരെ ലാഭമുണ്ടായ വര്‍ഷമായിരുന്നു എന്നതാണ് നല്ല വാര്‍ത്ത. നികുതി പണപ്പെടിയില്‍ $1500 കോടി ഡോളര്‍ എത്തണം. ചീത്ത വാര്‍ത്ത: ഒരു നയാ പൈസയും IRS ന്റെ കൈകളിലെത്തിയില്ല. ലോകത്തെ രണ്ടമത്തെ വലിയ കമ്പനിയാണ് എക്സോണ്‍മൊബില്‍. അവര്‍ ലാഭത്തിന്റെ 47% വും നികുതിയായി അടച്ചു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പണ്ടത്തെ നല്ല മുതലാളിത്ത അമേരിക്കയിലേക്കല്ല. അമേരിക്കയിലെ ഏറ്റവും മുകളിലത്തെ 25 കമ്പനികള്‍ അടച്ച നികുതിയെക്കുറിച്ചുള്ള … Continue reading റിക്കോഡ് ലാഭം, പക്ഷെ നികുതി തരില്ല

മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു

പ്രാദേശിക പരിസ്ഥിതിയില്‍ മരുന്ന് കലര്‍ത്തുന്നതില്‍ മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ വലിയ പങ്ക് വഹിക്കുന്നു എന്ന് U.S. Geological Survey (USGS) 5 വര്‍ഷം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. മരുന്ന് നിര്‍മ്മാണ ഫാക്റ്ററികളില്ലാത്ത അമേരിക്കയിലെ മറ്റിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കുന്ന നിലയങ്ങളില്‍ നിന്ന് പുറത്തുവരുന്ന വെള്ളത്തിനേക്കാള്‍ 10 - 1,000 മടങ്ങ് കൂടുതല്‍ ഉളവില്‍ മരുന്നിന്റെ സാന്ദ്രത ഇവിടങ്ങളിലെ ശുദ്ധീകരിച്ച വെള്ളത്തില്‍ കണ്ടെത്തി. സാമ്പിളുകളില്‍ എല്ലാം വലിയ തോതില്‍ മരുന്ന് കാണപ്പെടുന്നു. ഏറ്റവും കൂടിയ അളവ് രേഖപ്പെടുത്തിയ ചില രാസവസ്തുക്കളുടെ … Continue reading മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു

കോര്‍പ്പറേറ്റുകള്‍ ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു

കഴിഞ്ഞ 5 വര്‍ഷത്തില്‍ രാസവസ്തു കമ്പനികള്‍ 500,000 ല്‍ അധികം പ്രാവശ്യം Clean Water Act ലംഘിച്ചതായി New York Times നടത്തിയ ഒരു പ്രധാന അന്വേഷണത്തില്‍ കണ്ടെത്തി. മിക്ക ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയി. സംസ്ഥാന അധികാരികള്‍ ഇതില്‍ 3% ല്‍ താഴെയെണ്ണത്തിന് മാത്രമേ കേസ് എടുത്തുള്ളു. അമേരിക്കയിലെ പത്തില്‍ ഒരാള്‍ എന്ന തോതില്‍ ഫെഡറല്‍ സര്‍ക്കാര്‍ നിലവാരത്തിന് താഴെയുള്ള അപകടകരമായ വിഷവസ്തുക്കള്‍ അടങ്ങിയ കുടിവെള്ളമാണ് കുടിക്കുന്നത്. ഈ കേസുകളിലെ ചിലത് ചെറിയ ലംഘനങ്ങളാണെങ്കിലും 60% … Continue reading കോര്‍പ്പറേറ്റുകള്‍ ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു

എവിടെ എണ്ണയുണ്ടോ അവിടെ ദുരന്തവുമുണ്ട്

8 വര്‍ഷം മുമ്പ് വളരെ യുക്തിരഹിതരായ 30 സ്ത്രീകള്‍ കാലിഫോര്‍ണിയയിലെ ഒരു canyon ല്‍ ഒരാഴ്ച്ത്തേക്ക് ഒത്തു കൂടി. Unreasonable Women for the Earth എന്ന ആ കൂട്ടതിന് ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. ഭൂമി എന്ന് നാം വിളിക്കുന്ന ഗ്രഹത്തില്‍ എങ്ങനെ ഒരു പുതിയ, ശക്തമായ, ധീരമായ, കൂടുതല്‍ enlightened ആയ മാറ്റം കൊണ്ടുവരാം എന്നതായിരുന്നു അത്. ആ തുടക്ക കാലത്ത് ഞങ്ങള്‍ നാനാ വിധമുള്ളവരായരുന്നു. എല്ലാ തുറയിലും പെട്ടവര്‍. അമേരിക്കയുടെ ഇടത് പക്ഷത്തും വലത് പക്ഷത്തും … Continue reading എവിടെ എണ്ണയുണ്ടോ അവിടെ ദുരന്തവുമുണ്ട്

നമുക്ക് വേഗത കുറഞ്ഞ ആഹാരം വേണം

ആധുനിക ജീവിതത്തിന്റെ പല വശങ്ങള്‍ പോലെ മന്ദ ആഹാരവും(slow food) McDonald’s ന്റെ അടിവേരുകളില്‍ കണ്ടെത്താനാകും. അത് 1986 ല്‍ ലോകത്തെ ഫാസ്റ്റ് ഫുഡ് ചങ്ങല അവരുടെ 9,007ആം കട റോമിലെ Piazza di Spagna ല്‍ തുടങ്ങിയ സമയം. 1627 മുതല്‍ പ്രവര്‍ത്തിക്കുന്ന ജലധാരയുള്ള, 1723 ല്‍ പണിയ വലിയ ഗോവേണിയുള്ള, 1821 ല്‍ John Keats മരിച്ച സ്ഥലമായിരുന്നു അത്. അവിടെ നിങ്ങള്‍ക്ക് കുറച്ച് രൂപക്ക് Big Mac വാങ്ങാം. കട തുടങ്ങുന്നതിന്റെ വലിയ … Continue reading നമുക്ക് വേഗത കുറഞ്ഞ ആഹാരം വേണം

കുപ്പി കറക്കുക – ഫിജി വാട്ടറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍

പസഫിക് ദ്വീപായ ഫിജി കഴിഞ്ഞ ആഴ്ച വാര്‍ത്തയില്‍ വന്നിരുന്നു. ചൊവ്വാഴ്ച ഫിജിയെ Commonwealth of Nations ല്‍ നിന്ന് പുറത്താക്കി. പട്ടാള ഏകാധിപത്യം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്താന്‍ വിസമ്മതിച്ചതാണ് കാരണം. 2006 ലെ പട്ടാള അട്ടിമറിക്ക് ശേഷം രാജ്യം ഭരിക്കുന്നത് പട്ടാളസംഘം ആണ്. സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മെയില്‍ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന കോടതി പ്രഖ്യാപിച്ചിരുന്നു. സൈനിക സര്‍ക്കാര്‍ കോടതിയെ ഇല്ലാതാക്കുകയും അനുമതിയില്ലാത്തെ പൊതു സമ്മേളനങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. Commonwealth of Nations, European Union, … Continue reading കുപ്പി കറക്കുക – ഫിജി വാട്ടറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍

ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു

Secretary of State ഹിലറി ക്ലിന്റണ്‍ നൈജീരിയയിലെത്തി. ഈ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എണ്ണ രാജ്യങ്ങളായ നൈജീരിയ, അംഗോള ഉള്‍പ്പടെ 7 രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനമാണ് അവര്‍ നടത്തുന്നത് ആഫ്രിക്കന്‍ എണ്ണയില്‍ ചൈനയുമായുള്ള മല്‍സരത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം എന്ന ആരോപണത്തെ Assistant Secretary of State for African Affairs ആയ Johnnie Carson തള്ളിക്കളഞ്ഞു. അമേരിക്കയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഷെവ്രോണും (Chevron), USAID യോടും കൂടിച്ചേര്‍ന്ന് $60 ലക്ഷം ഡോളര്‍ അംഗോളയുടെ കാര്‍ഷിക രംഗത്ത് … Continue reading ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു

വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു

വാഹന ഭീമന്‍ General Motors ഇന്നലെ Chapter 11 ഫയല്‍ ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പരാകലിലൊന്നായിരുന്നു അത്. മിഷിഗണിലെ 7 എണ്ണം ഉള്‍പ്പടെ 14 ഫാക്റ്ററികള്‍ കൂടി അടച്ചുപൂട്ടും എന്ന് അതിന് ശേഷം GM പറഞ്ഞു. 21,000 പേര്‍ക്ക് തൊഴില്‍ ഇല്ലാതാകും. 2,000 കാര്‍ ഡീലര്‍മാരും അടച്ചുപൂട്ടും. പിന്നീട് GM ന് അമേരിക്കയില്‍ അവശേഷിക്കുന്നത് 40,000 ജോലിക്കാരാണ്. 1970 കളിലുണ്ടായിരുന്ന 4 ലക്ഷം തൊഴിലാളികളുടെ പത്തിലൊന്ന് മാത്രം. ഒരിക്കല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ … Continue reading വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു

യുദ്ധ പ്രദേശങ്ങളിലെ അമേരിക്കന്‍ കരാറുപണിക്കാര്‍ അമേരിക്കയില്‍ പുതിയ യുദ്ധം തുടങ്ങുന്നു

സര്‍ക്കാര്‍ ധനസഹായം കിട്ടിയ ഇന്‍ഷുറന്‍സ് ഭീമന്‍ AIG തങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ ബോണസ് നല്‍കിയത് വലിയ വിമര്‍ശനമായിരിക്കുകയാണ്. ശതകോടിക്കണക്കിന് തുക അവര്‍ മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കി. ഇതെല്ലാം നികുതിദായകരുടെ പണമാണ്. insurance claims കൈകാര്യം ചെയ്യുന്ന രീതി AIG ക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ടിച്ച് മുറിവേറ്റ civilian കരാറുകാര്‍ക്ക് AIG യും മറ്റ് വലിയ ഇന്‍ഷുറന്‍ കമ്പനികളും ആരോഗ്യ benefits നിഷേധിക്കുന്നു എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലും … Continue reading യുദ്ധ പ്രദേശങ്ങളിലെ അമേരിക്കന്‍ കരാറുപണിക്കാര്‍ അമേരിക്കയില്‍ പുതിയ യുദ്ധം തുടങ്ങുന്നു